കാര്‍ത്തികേയന്‍ വലപ്പാട് എന്ന ഒരു സ്റ്റേജ് ആര്‍ട്ടിസ്റ്റാണ് എനിക്കെതിരായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് അത് ഏറ്റെടുത്താണ് സോഷ്യല്‍ മീഡിയ എന്നെ ദ്രോഹിച്ചത്, ജീവിതത്തില്‍ വെറുക്കാന്‍ ആഗ്രഹിക്കുന്ന സംഭവത്തെപ്പറ്റി നടി സീമാ ജി നായര്‍

നാടകത്തിലൂടെയെത്തിയ സിനിമയിലും സീരിയലിലും പ്രേക്ഷക പ്രശംസ നേടിയ നടിയാണ് സീമാ ജി. നായര്‍. തനിക്ക് ലഭിക്കുന്ന ചെറിയ വേഷങ്ങള്‍ പോലും അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ സീമയ്ക്ക് പ്രത്യേക കഴിവു തന്നെയുണ്ട്. അഭിനയത്തോടൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീമായ സീമ അടുത്തിടെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ അടുത്തിടെ ഉണ്ടായ മോശം അനുഭവത്തെപ്പറ്റിയും മനസുതുറന്നു.

ആ സംഭവത്തെപ്പറ്റി സീമ പറയുന്നതിങ്ങനെ- ഓണത്തിനുമുന്‍പ് ഒരു ചാനലില്‍ ചാരുത എന്ന പ്രോഗ്രാമിന് ഞാനൊരു ഇന്റര്‍വ്യൂ കൊടുത്തിരുന്നു. അറിയപ്പെടാന്‍ തുടങ്ങിയ കാലഘട്ടം മുതല്‍ എല്ലാ അഭിമുഖങ്ങളിലും പറയാറുള്ള എന്റെ കഥകള്‍. 75 രൂപ ശമ്പളം കിട്ടിയതിനെക്കുറിച്ചും, സ്‌കൂള്‍ നാടകത്തില്‍ പോലും ഞാന്‍ അഭിനയിച്ചിട്ടില്ല എന്നതിനെക്കുറിച്ചുമൊക്കെ ആ അഭിമുഖത്തിലും പറഞ്ഞു. മിക്ക സെലിബ്രിറ്റികളും പറയാറുണ്ട് എനിക്ക് നാടക ഭ്രാന്തായിരുന്നു, നാടകം മിമിക്രി ഒക്കെ ചെയ്തിട്ടുണ്ട് എന്നൊക്കെ. ഒരു സ്‌കൂള്‍ നാടകത്തില്‍ പോലും ഞാന്‍ അഭിനയിച്ചിട്ടില്ലന്ന് പറഞ്ഞത് സത്യവുമാണ്.

ഈ അഭിമുഖം കഴിഞ്ഞ് കോയമ്പത്തൂരില്‍ ചേരന്‍ സാറിന്റെ തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് ഞാന്‍ പോയത്. ഷൂട്ടിംഗ് കഴിഞ്ഞ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ എന്റെയൊരു സഹപ്രവര്‍ത്തകയുടെ കോ ള്‍ വന്നു. നിന്നെക്കുറിച്ച് ഫേസ്ബുക്കിലൊക്കെ ഭയങ്കര ചര്‍ച്ചയാ. ആളുകള്‍ പൊങ്കാലയിടുകയാണ്! ഒരു സ്‌കൂള്‍ നാടകത്തില്‍പോലും അഭിനയിച്ചിട്ടില്ല എന്ന് നീ പറഞ്ഞിരുന്നോ??. കാര്‍ത്തികേയന്‍ വലപ്പാട് എന്ന ഒരു സ്റ്റേജ് ആര്‍ട്ടിസ്റ്റാണ് എനിക്കെതിരായി പോസ്റ്റ് ഇട്ടത്. അത് ഏറ്റെടുത്താണ് സോഷ്യല്‍ മീഡിയ എന്നെ ദ്രോഹിച്ചുകൊണ്ടിരുന്നത്. ആ പോസ്റ്റിലൂടെ അയാള്‍ അര്‍ഥമാക്കിയത് ഇതായിരുന്നു. അതായത് ഒരു സ്‌കൂള്‍ നാടകത്തില്‍ പോലും അഭിനയിക്കാതെ നേരിട്ട് ഞാന്‍ നടിയായി എന്നാണ് അയാള്‍ ഞാന്‍ പറഞ്ഞ വാചകത്തിലൂടെ അര്‍ഥമാക്കിയിരുന്നത്.

എല്ലാ നായന്‍മാരും ഇങ്ങനെയാണ്. ചില നായന്‍മാര്‍ മുഖത്ത് ചായം തേച്ച് കുറച്ച് കഴിയുമ്പോള്‍, പിന്നെ ലോകത്താരെയും അറിയില്ല…. സതീഷ് സംഘമിത്രയെന്ന ഗുരുനാഥനെ ഇവള്‍ അറിയില്ലെന്ന് പറയുമോ?? എന്നിങ്ങനെ പല കമന്റുകളും. എന്നെ അറിയാവുന്ന നാടകപ്രവര്‍ത്തകര്‍ പോലും വിമര്‍ശിച്ചു. ഒടുവില്‍ എന്റെ മകന്റെ അക്കൗണ്ടില്‍ നിന്ന് എന്റെ പേരില്‍ എന്റെ ഫോട്ടോയും വച്ച് ഞാനൊരു മറുപടി പോസ്റ്റ് ഇട്ടു. അങ്ങനെയാണ് ഞാനനുഭവിച്ച വിഷമങ്ങള്‍ എല്ലാവരും മനസിലാക്കുന്നത്. എന്നെയറിയാവുന്നവരൊന്നും ഇത് വിശ്വസിക്കില്ല. സ്‌കൂള്‍ നാടകത്തില്‍ പോലും അഭിനയിക്കാതെ ഇവള്‍ നടിയായോ എന്ന് പറയുന്നത്, അത് പറഞ്ഞവരുടെ വിവിരക്കേട്.

എവിടെയോ കേട്ട ഒരു വാലെടുത്ത് അവര്‍ പോസ്റ്റ് ചെയ്തു. ഇവര്‍ക്കൊക്കെ ആ ഇന്റര്‍വ്യൂ യൂട്യൂബില്‍ പോയി ഒന്നെടുത്ത് കണ്ടിട്ട് പ്രതികരിച്ചൂടേ? അതിരുവിട്ടുപോകും എന്ന അവസ്ഥ വന്നപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്. കാര്‍ത്തികേയന്‍ വലപ്പാടിനെ ജീവിതത്തില്‍ ഞാന്‍ മറക്കില്ല. തെറ്റ് ചെയ്യാതെ തെറ്റുകാരിയാക്കപ്പെടുമ്പോഴാണ് നമുക്ക് വിഷമം ഉണ്ടാകുന്നത്. ഇങ്ങനെ ചെയ്യുന്നവര്‍ ഇത് മനസിലാക്കണം. നാളെ അവരുടെ കുടുംബത്തിലും ഇങ്ങനെയൊക്കെ സംഭിവിച്ചുകൂടായ്കയില്ലല്ലോ.

Related posts