ഇറാനില്‍ ആണ്‍വേഷം കെട്ടി ഫുട്ബോള്‍ മത്സരം കാണാനെത്തിയ ഫുട്ബോള്‍ ആരാധികയായ സൈനബ് എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് വാനില്‍ നിന്നും പെണ്‍കുട്ടിയെടുത്ത ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുകയും അത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതോടെ നിരവധി പേരാണ് സെയ്നബിനെ പിന്തുണച്ച് രംഗത്തുവന്നത്. മത്സരം കണ്ടുകൊണ്ടിരിക്കെ സ്റ്റേഡിയത്തില്‍ നിന്നുമാണ് സെയ്നബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഫുട്ബോള്‍ മത്സരം കാണാനെത്തിയതിന്റെ പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ 35 സ്ത്രീകളെ കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഡിയത്തിലെ സ്ത്രീ വിലക്കിനെതിരെ 2018ലെ ഫിഫ ലോകകപ്പ് വേദിയില്‍ ആക്ടിവിസ്റ്റുകള്‍ പ്രതിഷേധം നടത്തിയിരുന്നു. ഇറാനിയന്‍ സ്ത്രീകളെ സ്റ്റേഡിയത്തില്‍ കയറാന്‍ അനുവദിക്കണം എന്നെഴുതിയ പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. വനിതാ അത്ലറ്റുകള്‍ക്ക് ഹിജാബ് നിര്‍ബന്ധിതമാക്കുന്ന നിയമവും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇറാനിലെ അത്ലറ്റുകള്‍ക്കു പുറമേ അവിടെയെത്തുന്നവര്‍ക്കും മത്സരങ്ങളില്‍ ഹിജാബ് നിര്‍ബന്ധമാക്കിയിരുന്നു
Read MoreCategory: Editor’s Pick
ശ്രീശാന്തിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, ബിഗ് ബോസില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്ന് പ്രഖ്യാപിച്ച ശ്രീ ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും, ക്രിക്കറ്റില്‍ മാത്രമല്ല ബിഗ് ബോസിലും പ്രശ്നക്കാരനെന്ന് സഹതാരങ്ങള്‍
സല്മാന് ഖാന് അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ഒഴിയുകയാണെങ്കില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും. കഴിഞ്ഞദിവസം നടന്ന എപ്പിസോഡില്‍ ശ്രീശാന്ത് മറ്റൊരു മത്സരാര്‍ഥിയായ സോമി ഖാനുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഷോ വിടുമെന്ന് ശ്രീശാന്ത് വ്യക്തമാക്കിയത്. ഇടക്ക് വെച്ച് നിര്‍ത്തിപ്പോവുകയാണെങ്കില്‍ കളേഴ്സ് ടെലിവിഷന്‍ ഈ തുക നല്‍കുമെന്നാണ് കരാറിലുള്ളത്. നേരത്തേ ജലക് ദിഖ്ല ജാ എന്ന ഷോയും ശ്രീശാന്ത് ഇടക്ക് വെച്ച് നിര്‍ത്തിപ്പോയിരുന്നു. ഷോ തുടങ്ങി രണ്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ശ്രീശാന്ത് അടക്കം 17 മത്സരാര്‍ഥികളാണ് ഈ ഷോയിലുള്ളത്. കൂട്ടത്തിലെ ഏക മലയാളി എന്ന നിലയില്‍ കേരളത്തിലുള്ളവരും ഏറെ പ്രതീക്ഷയോടെയാണ് ശ്രീശാന്തിന്റെ ബിഗ്ബോസ് എന്‍ട്രിയെ നോക്കി കണ്ടിരുന്നത്. പ്രസ് കോണ്‍ഫറന്‍സ് ടാസ്കില് ശ്രീശാന്ത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബിഗ് ബോസ് ടാസ്ക് റദ്ദാക്കി.…
Read Moreകാമുകനെ നടി അകറ്റി നിര്‍ത്തിയത് പരസ്ത്രീ ബന്ധം മൂലം; യുവാവ് ലൊക്കേഷനില്‍ തീ കൊളുത്തി മരിച്ചതിന് പിന്നാലെ സീരിയല്‍ നടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു, വിവാദ നടി വീണ്ടും വാര്‍ത്തകളില്‍
കാമുകനെന്ന് അവകാശപ്പെട്ട് യുവാവ് സ്വയം തീ കൊളുത്തി മരിച്ച സംഭവത്തോടെ വിവാദത്തിലായ ടെലിവിഷന്‍ നടി നിലാനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. വിഷം കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയശതന്നും വിവരം അറിഞ്ഞ ബന്ധുക്കള്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നടിയെ ഉടന്‍ തന്നെ എത്തിച്ചെന്നും താരം ഇപ്പോള്‍ ചികിത്സയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടി അപകടനില തരണം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സീരിയല്‍ രംഗത്ത് ശ്രദ്ധേയയാണ് നിലാനി. തമിഴ് സീരിയലുകളിലെ നിത്യ സാന്നിധ്യമായ ഇവര്‍ ഒരു മലയാളം സീരിയയിലും അടുത്തിടെ അഭിനയിച്ചിരുന്നു. കാമുകനായി ഗാന്ധി ലളിത്കുമാര്‍ ആത്മഹത്യ ചെയ്തതോടെയാണ് നിലാനി വീണ്ടും ശ്രദ്ധാകേന്ദ്രമായത്. നിലാനിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷമായിരുന്നു ഇയാളുടെ ആത്മഹത്യ. കാമുകന്റെ ആത്മഹത്യയെ തുടര്‍ന്ന് നിലാനി സമ്മര്‍ദത്തിലായിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് ലളിതിനെ പരിചയപ്പെടുന്നതെന്നും രണ്ട് കുട്ടികളെ ഒറ്റയ്ക്കു വളര്‍ത്തുന്ന സ്ത്രീയെന്ന നിലയില്‍ പല കാര്യങ്ങളിലും…
Read Moreഇതും പോലീസാണ്, നെടുങ്കണ്ടത്ത് ആത്മഹത്യ ചെയ്ത വയോധികന്റെ മകന്റെ പക്കല്‍ നിന്നും സിഐയും എഎസ്ഐയും കൈക്കൂലിയായി വാങ്ങിയത് ഒരു ലക്ഷം രൂപ! ആത്മഹത്യ കൊലപാതകമാക്കുമെന്ന് ഭീഷണി
ആത്മഹത്യ കൊലപാതകമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപ കൈക്കുലി വാങ്ങിയ സംഭവത്തില്‍ നെടുങ്കണ്ടം സിഐ ബി. അയ്യുബ്ഖാനെയും എഎസ്ഐ സാബു മാത്യുവിനെയും കൊച്ചി റേഞ്ച് ഐജി സസ്പെന്‍ഡുചെയ്തു. സംഭവം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ ഐജിക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് നടപടി. ഇരുവരെയും ബുധനാഴ്ച സ്ഥലംമാറ്റിയിരുന്നു. അയ്യുബ്ഖാനെ മുല്ലപ്പെരിയാറിലേക്കും സാബുവിനെ ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്കുമാണ് സ്ഥലംമാറ്റിയിരുന്നത്. ഹൈറേഞ്ചില്‍ ജോലിചെയ്യുന്ന പോലീസുകാരന്റെ പിതാവില്നിന്നുമാണ് ഇരുവരും കൈക്കൂലി വാങ്ങിയത്. ഈമാസം ആറിനാണ് തൂക്കുപാലം പ്രകാശ്ഗ്രാം ഇളപ്പുങ്കല്‍ മീരാന്‍ റാവുത്തറിനെ (86) വീടിനുള്ളിലെ ശുചിമുറിയില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ കയറിയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ശുചിമുറിയുടെ വാതില്‍ തകര്‍ത്തു പരിശോധിച്ചപ്പോള്‍ രക്തത്തില്‍ കുളിച്ചു മരിച്ച നിലയിലാണ് മീരാന്‍ റാവുത്തറെ കണ്ടെത്തിയത്. അസുഖ ബാധിതനായതിനെ തുടര്‍ന്നുള്ള മനോവേദനയിലാണ് മീരാന്‍ റാവുത്തര്‍ മരിച്ചതെന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക…
Read Moreഇതാണ് അനുപമ, ഇങ്ങനെയാകണം കളക്ടര്‍, പ്രളയസഹായം അനര്‍ഹമായി കൈപ്പറ്റിയ 500 പേരില്‍ നിന്നും പണം തിരിച്ചുപിടിച്ചു, ബാക്കിയുള്ള അനര്‍ഹരെയും പൊക്കാനുറച്ച് സൂപ്പര്‍ കളക്ടര്‍
തൃശൂര്‍ കളക്ടര്‍ ടി.വി. അനുപമയ്ക്ക് കൈയ്യടിച്ച് വീണ്ടും കേരള ജനത. പ്രളയദുരിതാശ്വസത്തിനു നല്കിയ തുക അനര്‍ഹമായി കൈപ്പറ്റിയവരില്‍ നിന്ന് തുക തിരിച്ചുപിടിച്ചാണ് അനുപമ ധൈര്യം കാട്ടിയത്. ദുരിതാശ്വാസ സഹായം അനര്‍ഹമായി കൈപ്പറ്റിയ അഞ്ഞൂറുപേരില്നിന്നു പണം തിരിച്ചുപിടിച്ചതായി ജില്ലാ കളക്ടര്‍ ടി.വി.അനുപമ പറഞ്ഞു. നിരവധി പരാതികള്‍ ഇതുസംബന്ധിച്ചു ലഭിച്ചുകൊണ്ടിരിക്കയാണ്. അനര്‍ഹരായവര്‍ പണം കൈപ്പറ്റിയിട്ടുണ്ടോയെന്ന് വീണ്ടും പരിശോധിക്കും. പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. അര്‍ഹരായ ചിലര്‍ക്ക് സഹായം ലഭിച്ചില്ലെന്ന പരാതിയുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പറില്‍ വന്ന പിശകും ആദ്യഘട്ടത്തില്‍ വ്യക്തമായ പരിശോധന നടത്താന്‍ കഴിയാത്തതുമാണ് കാരണം. വരും ദിവസങ്ങളില്‍ പ്രശ്നം പരിഹരിക്കും. ഇതിനകം 1,6000ത്തിലധികം പേര്‍ക്ക് പതിനായിരം രൂപ വീതം നല്കി. 1800 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയത്. കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ നഷ്ടത്തിന്റെ വ്യാപ്തി കൂടും. തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ 350…
Read Moreസീരിയല്‍ നടിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ പുറത്തുവിട്ട ശേഷം കാമുകനായ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു, കാമുകനുമായി ഒരു അടുപ്പവും ഇല്ലായിരുന്നുവെന്ന് നിലാനി, നടി പറയുന്നതിങ്ങനെ
സീരിയല്‍ രംഗത്ത് ശ്രദ്ധേയയാണ് നിലാനി. തമിഴ് സീരിയലുകളിലെ നിത്യ സാന്നിധ്യമായ ഇവര്‍ ഒരു മലയാളം സീരിയയിലും അടുത്തിടെ അഭിനയിച്ചിരുന്നു. എന്നാല്‍ നിലാനി ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത് മറ്റൊരു കാര്യത്തിലാണ്. കാമുകനായി ഗാന്ധി ലളിത്കുമാര്‍ ആത്മഹത്യ ചെയ്തതോടെയാണ് നിലാനി വീണ്ടും ശ്രദ്ധാകേന്ദ്രമായത്. നിലാനിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷമായിരുന്നു ഇയാളുടെ ആത്മഹത്യ. താനുമായി അടുപ്പമുണ്ടായിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ ലളിതുമായി പ്രണയത്തിലായിരുന്നില്ല. നിലാനി പറയുന്നതിങ്ങനെ- മൂന്ന് വര്‍ഷം മുന്‍പാണ് ലളിതിനെ പരിചയപ്പെടുന്നതെന്നും രണ്ട് കുട്ടികളെ ഒറ്റയ്ക്കു വളര്‍ത്തുന്ന സ്ത്രീയെന്ന നിലയില്‍ പല കാര്യങ്ങളിലും അയാള്‍ എന്നെ സഹായിക്കുമായിരുന്നു. ആ പരിചയത്തിലാണ് കല്യാണ ആലോചനയുമായി അയാള്‍ മുന്നോട്ടു വന്നത്. എന്നാല്‍ ആ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചു. എന്റെ കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാലാണ് അത്. ലളിതിനെ കല്യാണം കഴിച്ചാല്‍ ഒരു സംരക്ഷണം ആകുമെന്ന ചിന്തയും എനിക്കുണ്ടായിരുന്നു. എന്നാല്‍ അയാള്‍ ഒരു സ്ത്രീലമ്പടനാണെന്ന്…
Read Moreകൊച്ചിയിലെ ഫോട്ടോഷോപ്പ് ഡിജെ ഫയാസിന്റെ കെണിയില്‍ വീണത് ഇരുപതിലേറെ പെണ്‍കുട്ടികള്‍, വീട്ടമ്മമാരടക്കം പലരും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു, നാണക്കേട് ഭയന്ന് പലരും പരാതി നല്കാന് മടിക്കുന്നു, എന്നിട്ടും പഠിക്കാതെ നമ്മുടെ പെണ്‍കുട്ടികള്‍
കൊച്ചിയിലെ ഹോട്ടലില്‍ ഡിജെ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യല്‍മീഡിയയിലൂടെ പെണ്‍കുട്ടികളുമായി അടുപ്പമുണ്ടാക്കി പീഡിപ്പിച്ചിരുന്ന ഫയാസ് മുബീറിനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇയാള്‍ക്ക് ഇരുപതിലേറെ പെണ്‍കുട്ടികളുമായി അടുപ്പമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പലരും മാനഹാനി ഭയന്ന് മിണ്ടാതെ ഇരിക്കുകയാണ്. ചേവായൂരില്‍ 17 കാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത് കുമ്പളയിലെ ഫ്രീക്കനിലേക്കാണ്. ഫേസ്ബുക്കിലെ ഫയാസിന്റെ ഫോട്ടോ കണ്ട് മയങ്ങിയാണ് പെണ്‍കുട്ടികളും സ്ത്രീകളും ഇയാളുമായി സൗഹൃദം സ്ഥാപിക്കുന്നത്. പലരും പതിവായി ഫയാസുമായി വാട്സാപ്പ് വഴിയും മെസഞ്ചര്‍ വഴിയും ആശയവിനിമയം നടത്തിയിരുന്നു. പലര്‍ക്കും പണം നഷ്ടപ്പെട്ടപ്പോള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടവരും ഏറെയാണ്. ഇതില്‍ വിദ്യാര്‍ഥിനികളും ഉണ്ട്. പലരുടെയും സംഭാഷണം, അയച്ച സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ സൈബര്‍ സെല്‍ വീണ്ടെടുത്തിട്ടുണ്ട്. സ്ത്രീകള്‍ക്കൊപ്പമുള്ള ഫയാസിന്റെ അശ്ലീല വീഡിയോയും കണ്ടെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്തെ മുന്തിയ ഹോട്ടലിലെ ഡിജെയാണ് താനെന്ന് പറഞ്ഞാണ്…
Read Moreരമ്യ പറഞ്ഞതൊക്കെ പച്ചക്കള്ളം, ഒന്നര വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മ തന്നെ, രമ്യ പറഞ്ഞ കാരണങ്ങള്‍ കേട്ട് ഞെട്ടി പോലീസ്, ചെറുവത്തേരിയിലെ ഒന്നരവയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തൃശൂര്‍ ചെറുവത്തേരിയില്‍ ഒന്നര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ പോലീസ് കസ്റ്റഡിയില്‍. ചെറുവത്തേരി താഴത്തുവളപ്പില്‍ ബിനീഷ് കുമാറിന്റെയും രമ്യയുടെയും മകള്‍ ദക്ഷയാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ കിണറിന് സമീപം നില്‍ക്കേ തന്നെ ആരോ പുറകില്‍നിന്ന് തള്ളിയിട്ടുവെന്നാണ് കുട്ടിയുടെ അമ്മ രമ്യ നാട്ടുകാരോട് പറഞ്ഞത്. ഞായര്‍ രാത്രി പതിനൊന്നരയോടെയാണു സംഭവം. വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടു തുറന്നപ്പോള്‍ ഒരാള്‍ തന്നെയും മകളെയും ബലമായി കിണറ്റില്‍ തള്ളിയിട്ടെന്നായിരുന്നു രമ്യയുടെ മൊഴി. സംശയം തോന്നി ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിലാണു മരണകാരണം പുറത്തായത്. രമ്യയുടെ ഭര്‍ത്താവ് ബിനീഷ്കുമാര്‍ ട്രസ് പണിക്കാരനാണ്. ജോലി കഴിഞ്ഞ് ഒരു മണിയോടെ തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നതെന്ന് ബിനീഷ് പറഞ്ഞു. രാത്രി വീടിന്റെ പിന്‍ഭാഗത്ത് വാതിലില്‍ മുട്ടിയതു കേട്ട് ബിനീഷാണെന്നു കരുതിയാണ് പുറത്ത് കിണറിനു സമീപം എത്തിയതെന്ന്…
Read Moreരാഷ്ട്രീയക്കാര്‍ക്കു പണികിട്ടും ശമ്പളവും! രാഷ്ട്രീയ പ്രവര്‍ത്തനം ഇനി ശമ്പളമുള്ള ജോലി; ബിരുദധാരികള്‍ക്ക് മുന്‍ഗണന
റെനീഷ് മാത്യു കണ്ണൂർ: രാഷ്ട്രീയ പ്രവർത്തനം ഇനി ശന്പളമുള്ള ജോലിയായി മാറുന്നു. സിപിഎമ്മും ബിജെപിയും കോൺഗ്രസും മുഴുവൻ സമയ രാഷ്ട്രീയ പാർട്ടി പ്രവർത്തനത്തിനായി യുവാക്കളെ നിയമിക്കാനുള്ള തയാറെടുപ്പിൽ ആണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡൽഹിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽനിന്ന് കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കാൻ യുവാക്കളുടെ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉള്ളവരെയാണ്നിയമിക്കുന്നത്. നല്ല ശന്പള വാഗ്ദാനം നൽകിയാണ് നിയമനം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിന് ഒരു കോടി പ്രവർത്തകരെ നിയമിക്കാനാണ് ബിജെപിയും കോൺഗ്രസും ഒരുങ്ങുന്നത്. ഒരു ബൂത്തിൽ പത്ത് പ്രവർത്തകരെ സജ്ജമാക്കാൻ സംസ്ഥാന ഭാരവാഹികൾക്ക് അയച്ച കത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശിക്കുന്നു. രാജ്യത്തെ പത്ത് ലക്ഷത്തോളം ബൂത്തുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഓരോ ബൂത്തിലും പത്ത് യുവാക്കളെ രംഗത്തിറക്കാനാണ് ബിജെപിയുടെ തീരുമാനം. പരന്പരാഗത പ്രചാരണ രീതികൾക്കുപുറമെ സമൂഹ മാധ്യമങ്ങൾ…
Read Moreബിജെപിയിലെത്തുമെന്ന് ശ്രീധരന്‍പിള്ള അവകാശപ്പെട്ട കോണ്ഗ്രസുകാരന് കെ. സുധാകരനോ? കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും ഞെട്ടലുണ്ടാക്കി ബിജെപിയുടെ അവകാശവാദം, സുധാകരന് അന്ന് പറഞ്ഞതിങ്ങനെ
കഴിഞ്ഞദിവസം കണ്ണൂര്‍ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞ ചില വാക്കുകള്‍ ഇപ്പോള്‍ കണ്ണൂര്‍ രാഷ്ട്രീയത്തെ കലക്കി മറിച്ചിരിക്കുകയാണ്. മറ്റു പാര്‍ട്ടികളില്‍നിന്നു ചുമതലയുള്ള പല രാഷ്ട്രീയ പ്രവര്‍ത്തകരും ബിജെപിയിലേക്കു വരും. ആരൊക്കെ വരുമെന്നും എന്താണ് തന്ത്രമെന്നും മാധ്യമങ്ങള്‍ക്കു മുന്പില് വെളിപ്പെടുത്താന്‍ കഴിയില്ല. അവന് വരും, അവന് ശക്തനായിരിക്കും, അവനു വേണ്ടി കാത്തിരിക്കുന്നുവെന്നാണ് ശ്രീധരന് പിള്ള പറഞ്ഞത്. ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയും കഴിഞ്ഞ മാര്‍ച്ചില്‍ കെ. സുധാകരന്റെ ഒരു ചാനല്‍ അഭിമുഖവും ചേര്‍ത്തു വായിച്ചാണ് ഇപ്പോള്‍ അഭ്യൂഹം പ്രചരിക്കുന്നത്. അന്ന് സുധാകരന് പറഞ്ഞതിങ്ങനെ- ബിജെപിയുമായി യോജിച്ചു പോവാന്‍ സാധിക്കുമെന്ന് എനിക്കു തോന്നിയാല്‍ ഞാന്‍ പോകും. അതില്‍ തര്‍ക്കമെന്താ? അത് ഞാന്‍ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. ഈ വാക്കുകള്‍ അന്ന് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. അഭിമുഖം വിവാദമായതോടെ സുധാകരന് അന്ന് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഞാന്‍ ചോദിക്കട്ടെ,…
Read More