രാഷ്ട്രീയക്കാര്‍ക്കു പണികിട്ടും ശമ്പളവും! രാഷ്ട്രീയ പ്രവര്‍ത്തനം ഇനി ശമ്പളമുള്ള ജോലി; ബിരുദധാരികള്‍ക്ക് മുന്‍ഗണന

റെ​നീ​ഷ് മാ​ത്യു

ക​ണ്ണൂ​ർ: രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​നം ഇ​നി ശ​ന്പ​ള​മു​ള്ള ജോ​ലി​യാ​യി മാ​റു​ന്നു. സി​പി​എ​മ്മും ബി​ജെ​പി​യും കോ​ൺ​ഗ്ര​സും മു​ഴു​വ​ൻ സ​മ​യ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി യു​വാ​ക്ക​ളെ നി​യ​മി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ ആ​ണ്.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ഡ​ൽ​ഹി​യി​ലേ​ക്ക് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ യു​വാ​ക്ക​ളു​ടെ അ​പേ​ക്ഷ ക്ഷ​ണി​ച്ചു ക​ഴി​ഞ്ഞു. ഇം​ഗ്ലീ​ഷി​നും ഹി​ന്ദി​ക്കും പു​റ​മെ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യം ഉ​ള്ള​വ​രെ​യാ​ണ്നി​യ​മി​ക്കു​ന്ന​ത്. ന​ല്ല ശ​ന്പ​ള വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് നി​യ​മ​നം.

വ​രു​ന്ന ലോ​ക​്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​വേ​ണ്ടി വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ഒ​രു കോ​ടി പ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ക്കാ​നാ​ണ് ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ഒ​രു​ങ്ങു​ന്ന​ത്. ഒ​രു ബൂ​ത്തി​ൽ പ​ത്ത് പ്ര​വ​ർ​ത്ത​ക​രെ സ​ജ്ജ​മാ​ക്കാ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്ക് അ​യ​ച്ച ക​ത്തി​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം നി​ർ​ദേ​ശി​ക്കു​ന്നു. രാ​ജ്യ​ത്തെ പ​ത്ത് ല​ക്ഷ​ത്തോ​ളം ബൂ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം.

ഓ​രോ ബൂ​ത്തി​ലും പ​ത്ത് യു​വാ​ക്ക​ളെ രം​ഗ​ത്തി​റ​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ തീ​രു​മാ​നം. പ​ര​ന്പ​രാ​ഗ​ത പ്ര​ചാ​ര​ണ രീ​തി​ക​ൾ​ക്കു​പു​റ​മെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ന്യൂ ​ജ​ന​റേ​ഷ​ൻ വോ​ട്ടു​പി​ടി​ത്ത​ത്തി​നാ​ണ് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​യാ​റെ​ടു​ക്കു​ന്ന​ത്.

ആ​ശ​യ​ങ്ങ​ളും പ്ര​ചാ​ര​ണ​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​തു​ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് മു​ന്ന​ണി​ക​ൾ. പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​കാ​ൻ യു​വാ​ക്ക​ളെ ക്ഷ​ണി​ച്ചു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ടി​രു​ന്നു.

പ​രി​ശീ​ല​ന​ത്തി​നാ​യി രാ​ഷ്ട്രീ​യ​മു​ന്ന​ണി​ക​ൾ രാ​ഷ്‌​ട്രീ​യ സ്കൂ​ളു​ക​ൾ അ​ട​ക്കം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചു​വ​പ്പ് പ്ര​ചാ​ര​ക​രെ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

അ​യ്യാ​യി​ര​ത്തോ​ളം പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ദ്യ​ബാ​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ങ്ങി. എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ബി​രു​ദ​ധാ​രി​ക​ളാ​യ​വ​രെ​യും അ​വി​വാ​ഹി​ത​രാ​യ ചെ​റു​പ്പ​ക്കാ​രെ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. 7,500 രൂ​പ അ​ല​വ​ൻ​സാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഒ​രു​വ​ർ​ഷ​ത്തെ പ്ര​ചാ​ര​ക ജോ​ലി ന​ല്ല നി​ല​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് പാ​ർ​ട്ടി ക​മ്മി​റ്റി​യി​ൽ അ​ർ​ഹ​മാ​യ സ്ഥാ​നം ന​ൽ​കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള​ട​ക്ക​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ പ്ര​ചാ​ര​ക​ർ​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന.

Related posts