സ്വന്തം ലേഖകൻ തൃശൂർ: വ്യാജചികിത്സയുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ മോഹനൻവൈദ്യരെ റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു. ഇന്നലെ വൈകീട്ട് ആറുമണിയോടെ അറസ്റ്റിന്റെ നടപടികൾ പൂർത്തിയായെങ്കിലും മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി കോടതി നടപടികൾ പൂർത്തിയാക്കി റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയയ് ക്കുന്പോൾ പാതിരാത്രിയാവാറായിരുന്നു. പട്ടിക്കാട് ചികിത്സ നടത്തുന്നതിനിടെയാണ് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഡിഎംഒമാരുടെ സാന്നിധ്യത്തിൽ വിശദമായ പരിശോധന നടത്തി കഴിഞ്ഞ ദിവസം മോഹനൻ വൈദ്യരെ അറസ്റ്റു ചെയ്തത്. ഇയാളുടെ സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്നും വ്യാജ ചികിത്സയാണ് നടത്തിയിരുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പീച്ചി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആൾമാറാട്ടം, ചതി, യോഗ്യതയില്ലാതെ ചികിത്സ എന്നിവയാണ് കുറ്റങ്ങൾ. മോഹനൻ വൈദ്യർക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നൽകാനോ ലൈസൻസില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഇതിനു പോലും ചികിത്സയുണ്ടെന്ന പ്രചരണം മോഹനൻ…
Read MoreCategory: Editor’s Pick
ഒരു കോവിഡ് കുടുംബകലഹക്കഥ (കഥയല്ല, തൃശൂരില്‍ സംഭവിച്ചതാണ്)! ഭാര്യയുമായി ചെറിയ അകല്‍ച്ചയില്‍ കഴിയുന്ന ഗള്ഫുകാരന് മക്കളെ കാണാന്‍ തൃശൂരിലെത്തി, ഉടക്കിനിന്ന ഭാര്യ തട്ടിവിട്ടു… നിങ്ങള്‍ക്ക് കോവിഡ് ഉണ്ട്… പിന്നെ നടന്നതൊക്കെ ഇങ്ങനെ…
തൃശൂർ: കോവിഡിനെ എല്ലാവരും ഭയക്കുന്പോൾ കോവിഡിനെ ആയുധമാക്കുന്നവരുമുണ്ട് ഇവിടെ. ആർക്കെങ്കിലും പണി കൊടുക്കണമെങ്കിൽ ഇപ്പോൾ കോവിഡിനെ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നില്ലേ എന്നൊരു സംശയം. ഇന്നലെ പാതിരാത്രി മണ്ണുത്തിക്കടുത്ത് കോവിഡിന്റെ പേരിലുണ്ടായ പുകില് ചില്ലറയായിരുന്നില്ല. ആ കഥയിങ്ങനെ… മലപ്പുറം ഭാഗത്തുള്ള ഗൾഫുകാരൻ വിദേശത്തു നിന്നെത്തി മണ്ണുത്തി ഭാഗത്തുള്ള ഭാര്യവീട്ടിലേക്ക് വരുന്നതോടെയാണ് കഥയുടെ തുടക്കം. ഭാര്യയുമായി ചെറിയ അകൽച്ചയിൽ കഴിയുന്ന ഗൾഫുകാരൻ മക്കളെ കാണാനാണത്രെ തൃശൂരിലെത്തിയത്. മണ്ണുത്തി ഭാഗത്തെ വീട്ടിലെത്തിയപ്പോൾ ഭാര്യ ഉടക്ക് ലൈനിൽ തന്നെ. മക്കളെ കാണിച്ചു കൊടുക്കാൻ താത്പര്യമില്ല. നിങ്ങൾക്ക് കോവിഡ് ഉണ്ടെന്ന് ഭാര്യയുടെ ഡയലോഗ്. അതോടെ സംഗതി വൈറലായി. നാട്ടുകാർ ഗൾഫുകാരനെ പൊക്കി നേരെ പോലീസ് സ്റ്റേഷനിലെത്തിച്ചു. തനിക്ക് കോവിഡും കൊറോണയും എലിപ്പനിയുമൊന്നുമില്ലെന്ന് ഗൾഫുകാരൻ പറഞ്ഞു. അപ്പോഴേക്കും ആരോഗ്യവകുപ്പിനെയും വിവരമറിയിച്ചിരുന്നു. കോവിഡില്ലാത്തയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചതോടെ പോലീസുകാരും ഏറ്റുപിടിച്ച നാട്ടുകാരും കുടുങ്ങി. കക്ഷിക്ക് കോവിഡൊന്നുമില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും അവസാനം…
Read Moreആശങ്കയുടെ പൂരം! ആ തുള്ളിച്ചാടിയ സായിപ്പിനാണോ കൊറോണ.., അതോ മദാമ്മയ്ക്കോ..? പൂരത്തിനെത്തിയ വിദേശി കുട്ടനെല്ലൂരിലെ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു
തൃശൂർ: ആ തുള്ളിച്ചാടിയ സായിപ്പിനാണോ കൊറോണ.., അതോ മദാമ്മയ്ക്കോ..?! കുട്ടനെല്ലൂർ പൂരത്തിനെത്തിയിരുന്ന വിദേശിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നറിഞ്ഞപ്പോൾ പൂരം കൂടാനുണ്ടായിരുന്ന കുട്ടനെല്ലൂർ ഭാഗത്തെ പലരും അന്പരപ്പോടെ ചോദിച്ച ചോദ്യമാണിത്. കുട്ടനെല്ലൂർ പൂരത്തിന് പൂരപ്പറന്പിൽ വിദേശി അലഞ്ഞുതിരിഞ്ഞപ്പോൾ കൂടെ ചേർന്നവരും സെൽഫിയെടുത്തവരും നൃത്തമാടിയവരുമെല്ലാം ഇപ്പോൾ ആശങ്കയുടെ പൂരത്തിലാണ്. ശരിക്കു പറഞ്ഞാൽ പൂരത്തിനെത്തിയ വിദേശി കുട്ടനെല്ലൂരുകാരുടെ ഉറക്കം കെടുത്തിയിരിക്കുന്നു. പൂരപ്പറന്പിൽ ആരെല്ലാം ഈ വിദേശികളുമായി ഇടപഴകിയെന്ന് ഇപ്പോഴും വ്യക്തമല്ല. പൂരപ്പറന്പിന്റെ റൂട്ട് മാപ്പിൽ ആയിരക്കണക്കിന് പൂരപ്രേമികളുണ്ട്. പൂരത്തിനെത്തിയ വിദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പൂരം കാണാൻ കുട്ടനെല്ലൂരിന് പുറത്തു നിന്നെത്തിയവരും ആശങ്കയിലാണ്. പലരും കണ്ട്രോൾ റൂമിലേക്ക് വിളിച്ച് വിവരങ്ങൾ തിരക്കുകയും സംശയദുരീകരണം നടത്തുകയും ചെയ്യുന്നുണ്ട്. ആരോഗ്യവകുപ്പ് ഇന്നേവരെ ചെയ്തിട്ടില്ലാത്ത വിധം തീവ്രശ്രമമാണ് കുട്ടനെല്ലൂരിൽ സ്ഥിതി കൈവിട്ടുപോകാതിരിക്കാൻ നടത്തുന്നത്. കുട്ടനെല്ലൂരിൽ ആളുകൾ പേടിച്ച് വീടിന് പുറത്തിറങ്ങാത്ത സ്ഥിതിയുണ്ട്. ഒരു കണക്കിന് ഇത് നല്ലതാണെന്നും ആളുകൾ…
Read Moreഎനിക്ക് എന്റെ പഴയ ജീവിതം തിരിച്ചു വേണം! ജനങ്ങൾക്കു വേണ്ടിയാവണം നിയമങ്ങൾ; റെയ്ഡിനും വിവാദങ്ങള്‍ക്കും മറുപടിയുമായി വിജയ്
ചെന്നൈ: വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് മാസ്റ്റർ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു. അടുത്ത കാലത്തുണ്ടായ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനും വിവാദങ്ങൾക്കും പരോക്ഷമായി വിജയ് മറുപടി നൽകി. “എനിക്ക് എന്റെ പഴയ ജീവിതം തിരിച്ചു വേണം. ആ ജീവിതത്തിൽ സമാധാനം ഉണ്ടായിരുന്നു. റെയ്ഡും കസ്റ്റഡിയിൽ പോകുന്നതും മുതലായ കാര്യങ്ങളും ആ ജീവിതത്തിൽ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല’. നിയമങ്ങൾ ജനങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടിയാവണം. അല്ലാതെ താൽപര്യങ്ങൾക്കു വേണ്ടി ആവരുത്. താരം പറഞ്ഞു. ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം ചെയ്ത വിജയ് സേതുപതിയെയും താരം അഭിനന്ദിച്ചു. “ചെറിയ വേഷങ്ങളിലൂടെ എത്തി ഇന്ന് പ്രേക്ഷകരുടെ ഇടയിൽ തന്റേതായ ഇടം കണ്ടെത്തിയ ഒരാൾ തമിഴ് സിനിമയിൽ ഉണ്ടെങ്കിൽ അത് വിജയ് സേതുപതിയാണ്. അദ്ദേഹത്തിന് ഈ സിനിമയിൽ വില്ലനായി അഭിനയിക്കേണ്ട യാതൊരു കാര്യവുമില്ല. എന്തിനാണ് ഈ ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അഭിനയിക്കാൻ മനസ്വന്നതെന്ന്…
Read Moreകോവിഡ്- 19 ദേശീയ ദുരന്തം! രോഗബാധിതർക്ക് ചികിത്സയും ധനസഹായവും; രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 84 ആയി
ജിജി ലൂക്കോസ് ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി പടർന്നുപിടിക്കുകയും രണ്ടു പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ കോവിഡ്- 19 രോഗബാധ ദേശീയ ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. രോഗബാധിതർക്ക് ചികിത്സയും ധനസഹായവും അടിയന്തരമായി ലഭ്യമാക്കുന്നതിനായാണ് കേന്ദ്രസർക്കാരിന്റെ നടപടി. കൊറോണ വൈറസ് ബാധയേറ്റ് ചികിത്സ തേടിയവർക്കും ഇതുമൂലം മരണമടഞ്ഞവർക്കും നഷ്ടപരിഹാരവും ധനസഹായവും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്നു നൽകണം. കോവിഡ് ദുരന്തം മൂലം മരണമടഞ്ഞവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും അയച്ച ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, ഇൗ ഉത്തരവ് പിന്നീട് പിൻവലിച്ചു. കൊറോണ വൈറസ് ബാധ വ്യാപകമായി പടരുന്ന സാഹചര്യമാണെങ്കിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. വലിയ ഗൗരവത്തോടെയാണ് സംഭവത്തെ നോക്കിക്കാണുന്നത്. എന്നാലും ജനങ്ങൾക്ക് ഭീതിയുണ്ടാകേണ്ട സാഹചര്യമില്ല. ലോകവ്യാപകമായി കൊറോണ വൈറസ് ബാധ…
Read Moreകൊറോണ ഭീതിക്കൊപ്പം ഇരുട്ടടിയായി ഇന്ധനവിലയും; പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ; ലക്ഷ്യം രണ്ടായിരം കോടിയുടെ അധിക വരുമാനം?
ന്യൂഡൽഹി: കൊറോണ മൂലം നടുവൊടിഞ്ഞ ജനത്തിന് ഇരുട്ടടി നൽകി ഇന്ധനവില കേന്ദ്രസർക്കാർ വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. എക്സൈസ് തീരുവ ലിറ്ററിന് മൂന്നു രൂപ വർധിപ്പിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. രാജ്യാന്തരവിപണിയിൽ ക്രൂഡോയിൽ എക്കാലത്തേയും കുറഞ്ഞ നിരക്കിലായിരിക്കുമ്പോഴാണ് വരുമാനം വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കം. തീരുവ വർധിപ്പിച്ചതോടെ രണ്ടായിരം കോടിയുടെ അധിക വരുമാനമാണ് കേന്ദ്രം ലക്ഷ്യംവയ്ക്കുന്നത്. എണ്ണയുടെ പ്രത്യേക തീരുവ രണ്ടു രൂപയും റോഡ് സെസ് ഒരു രൂപയുമായാണ് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ അസംസ്കൃത എണ്ണയുടെ വില 64 ഡോളർ ആയിരുന്നെങ്കിൽ ഇന്ന് 31 ഡോളറായി താഴേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. എന്നാൽ ഇതിന് ആനുപാതികമായി എണ്ണ വില കുറയ്ക്കാൻ കമ്പനികൾ തയാറായിട്ടില്ല. ജനുവരിയിലെ വിലയിൽനിന്ന് ഏകദേശം ആറു രൂപയുടെ കുറവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. 2005-06 ൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 35 ഡോളറായിരുന്ന സമയത്ത് രാജ്യത്ത്…
Read Moreപുഞ്ചിരിയോടെ അതിജീവിച്ചവൾ; കോവിഡ് ഭയപ്പെടുത്തിയതേയില്ല; അനുഭവങ്ങളെക്കുറിച്ച് ലേഖനങ്ങളോ പുസ്തകമോ രചിക്കാനില്ല; കൊറോണയെ അതിജീവിച്ചവൾ മനസ് തുറക്കുന്നു
തൃശൂർ: ചൈനയിലെ വുഹാൻ സർവകലാശാലയുടെ പടികൾ കയറാൻ ഇനി നാളുകൾ എടുത്തേക്കാം. എങ്കിലും ജൂണ്‍ അവസാനവാരം നടക്കുമെന്നു പ്രതീക്ഷിക്കുന്ന മൂന്നാം വർഷ എംബിബിഎസ് പരീക്ഷയുടെ ഒരുക്കത്തിലാണ് ഈ പെണ്‍കുട്ടി. ഇവൾ, കൊറോണ രോഗഭീതിയെ വകഞ്ഞുമാറ്റി ജീവിതവഴികളിലേക്കു തിരിഞ്ഞുനടന്ന തൃശൂരുകാരി. ലോകത്ത് ആശങ്ക വിതയ്ക്കുന്ന കോവിഡ്-19നെ പുഞ്ചിരിയോടെ അതിജീവിച്ചവൾ. “ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചിട്ടയോടെ കഴിഞ്ഞ 22 നാളുകളെക്കുറിച്ചോ അവിടത്തെ അനുഭവങ്ങളെക്കുറിച്ചd ലേഖനങ്ങളോ പുസ്തകമോ രചിക്കാനില്ല. എല്ലാം തുറന്ന പുസ്തകമാണ്’- പെണ്‍കുട്ടി ദീപികയോടു മനസു തുറന്നു. നിർദേശം പാലിച്ചു ന്ധരോഗം സ്ഥിരീകരിച്ച ശേഷവും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായില്ല. അഞ്ചു ദിവസത്തിനകം പനിയും തൊണ്ടവേദനയും മാറി. ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ അതേപടി പാലിച്ചതാണു ഗുണകരമായത്. ജനുവരി 24 വരെ വുഹാനിലുണ്ടായിരുന്നു. വൈറസ് ബാധ പടരുന്നുണ്ടെന്നറിഞ്ഞെങ്കിലും ഞാൻ ഹോസ്റ്റലിൽ തന്നെയായിരുന്നു. അവിടെ ഡോക്ടർമാരെത്തി ഞങ്ങളെ പരിശോധിച്ചിരുന്നു. അവധിക്കു നാട്ടിലേക്കു വരേണ്ടെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്.…
Read Moreചൈന തിരിച്ചുവരുന്നു! ഇറ്റലിയിൽ ഇന്നലെ മാത്രം 196 മരണം; ഇന്ത്യൻ എംബസി അടച്ചു; ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യ റീത്തയ്ക്കും കൊറോണ
ബെയ്ജിങ്: കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈന സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരുന്നു. ഇന്നലെ രോഗം ബാധിച്ചവർ ഏഴ് പേർ മാത്രം. ചൊവ്വാഴ്ച 15 പേർക്കായിരുന്നു പുതിയതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കുറഞ്ഞതോടെ വുഹാനിലെ 16 താത്കാലിക ആശുപത്രികളും അടച്ചു. രാജ്യത്തു മൊത്തം രോഗം ബാധിതർ 80,793 പേരാണ് ഇതിൽ 62,793 പേർ രോഗമുക്തരായി. 3169 പേർ കോവിഡ് ബാധിച്ചു മരിച്ചു. 11 പേരാണ് ഇന്നലെ ചൈനയിൽ രോഗം ബാധിച്ച് മരിച്ചത്. ആപ്പിളിന്റെ ചൈനയിലെ 42 റീടെയ്ൽ ഷോപ്പുകളിലെ 90 ശതമാനവും തുറന്നു. കൊറോണ ഭീതിയെത്തുടർന്ന് പൂട്ടിയ സ്റ്റോറുകൾ, ഷോപ്പുകൾ, ഫാക്ടറികൾ എന്നിവ വീണ്ടും പ്രവർത്തനമാരംഭിച്ചു. കൊറോണ വൈറസ് പടർന്നതിനെത്തുടർന്ന് ചൈന നേരിട്ടിരുന്ന പ്രതിസന്ധികൾ ഒഴിയുന്നതായാണ് ഇതിൽ നിന്നും ലഭിക്കുന്ന സൂചന. ചൈനയിലെ നാല് ആപ്പിൾ സ്റ്റോറുകൾ മാത്രമാണ് ഇനി തുറക്കാനുള്ളത്. ജനുവരിയിലാണ് കൊറോണ ഭീതിയെ തുടർന്ന് എല്ലാ സ്റ്റോറുകളും…
Read Moreഇന്ത്യയിലേക്ക് പ്രവേശിക്കരുത്! കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിദേശികള്‍ക്ക് ഇന്ത്യയില്‍ വിലക്ക്; വിദേശ യാത്രാക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിയന്ത്രണം
ന്യൂഡൽഹി:കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങൾ സന്ദർശിച്ച വിദേശികൾക്ക് ഇന്ത്യയിൽ വിലക്ക്. ഇവർ ഇന്ത്യയിലേക്ക് പ്രവേശിക്കരുതെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ മുന്നറിയിപ്പ്. ഫെബ്രുവരി ഒന്നിന് ശേഷം കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളിൽ സന്ദർശനം നടത്തിയ വിദേശികൾക്കാണ് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ ഇന്ത്യയിലുള്ള വിദേശികൾ വീസയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അടുത്തുള്ള എഫ്ആർആഒ ഓഫീസുമായി ബന്ധപ്പെടണമെന്നും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. വിദേശ യാത്രാക്കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇത് പ്രകാരം ജനുവരി ഒന്നിനു മുന്‍പ് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവാദം ചോദിച്ച കപ്പലുകളെ മാത്രമേ തുറമുഖങ്ങളിലേക്ക് അടുപ്പിക്കാൻ അനുവദിക്കൂ. കൊറോണ ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളിൽ നിന്ന് ഫെബ്രുവരി ഒന്നുമുതൽ കയറിയ യാത്രക്കാർ ആരെങ്കിലും കപ്പലുകളിൽ ഉണ്ടെങ്കിൽ അവർക്ക് ഇന്ത്യയിലെ ഒരു തുറമുഖത്തും മാർച്ച് 31 വരെ പ്രവേശിക്കാൻ അനുവാദമുണ്ടാകില്ല. കപ്പലുകളിലെ യാത്രക്കാർക്കും അതിലെ ജീവനക്കാർക്കും തെർമൽ സ്കാനിങ്…
Read Moreഇതൊരു പാഠമാകട്ടെ..! ഭർത്താവിനെ തേച്ച് ഖത്തറില്‍നിന്നും മുങ്ങിയ യുവതിയെ കാമുകനും തേച്ചു; നാദാപുരത്തെ മുപ്പതുകാരി വീട്ടമ്മയ്ക്ക് കടിച്ചതും പിടിച്ചതും കൈവിട്ടുപോയി
പയ്യന്നൂര്‍: ഭര്‍ത്താവിനെ ഒഴിവാക്കി ആറുവയസുള്ള മകളേയുംകൂട്ടി ഖത്തറില്‍നിന്നും കാമുകനോടൊപ്പം മുങ്ങിയ നാദാപുരം ചാത്തന്‍കോട്ടുനടയിലെ മുപ്പത്കാരിക്ക് ഒടുവില്‍ കടിച്ചതും പിടിച്ചതും കൈവിട്ടുപോയി. കാമുകനോടൊപ്പം ഒന്നിച്ചുജീവിക്കാന്‍ തുടങ്ങിയതോടെ കാമുകന്റെ മര്‍ദനവും മാനസിക പീഡനങ്ങളും എല്ക്കേണ്ടിവന്നപ്പോഴാണ് മിന്നുന്നതെല്ലാം പൊന്നല്ല എന്ന തിരിച്ചറിവില്‍ കാമുകനോടും വിടപറയേണ്ടിവന്നത്. കഴിഞ്ഞ ഫെബ്രുവരി 18നാണ് പയ്യന്നൂര്‍ പോലീസ് എട്ടിക്കുളത്ത് നിന്നും യുവതിയേയും കുട്ടിയേയും കസ്റ്റഡിയിലെടുത്തത്. ഭര്‍ത്താവിനോടൊപ്പം ഖത്തറില്‍ കഴിയവെ കുട്ടി പഠിക്കുന്ന സ്കൂളിലെ ബസ് ഡ്രൈവറായിരുന്ന എട്ടിക്കുളം സ്വദേശിയുമായി യുവതി അടുപ്പത്തിലാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കുട്ടിയേയുംകൂട്ടി കാമുകനോടൊപ്പം നാട്ടിലേക്ക് മുങ്ങിയത്.സംശയം തോന്നിയ പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പയ്യന്നൂര്‍ പോലീസ് കാമുകനോടൊപ്പം എട്ടിക്കുളത്ത് എത്തിയ യുവതിയേയും കുട്ടിയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയേയും മകളേയും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് വളയം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനാൽ യുവതിയേയും മകളേയും…
Read More