ചൈ​ന തിരിച്ചുവരുന്നു! ഇറ്റലിയിൽ ഇന്നലെ മാത്രം 196 മരണം; ഇന്ത്യൻ എംബസി അടച്ചു; ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യ റീത്തയ്ക്കും കൊറോണ

ബെ​യ്ജി​ങ്: കോ​വി​ഡി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ചൈ​ന സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്നു. ഇ​ന്ന​ലെ രോ​ഗം ബാ​ധി​ച്ച​വ​ർ ഏ​ഴ് പേ​ർ മാ​ത്രം.

ചൊ​വ്വാ​ഴ്ച 15 പേ​ർ​ക്കാ​യി​രു​ന്നു പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ വു​ഹാ​നി​ലെ 16 താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ളും അ​ട​ച്ചു.

രാ​ജ്യ​ത്തു മൊ​ത്തം രോ​ഗം ബാ​ധി​ത​ർ 80,793 പേ​രാ​ണ് ഇ​തി​ൽ 62,793 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 3169 പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. 11 പേ​രാ​ണ് ഇ​ന്ന​ലെ ചൈ​ന​യി​ൽ​ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്.

ആ​പ്പി​ളി​ന്‍റെ ചൈ​ന​യി​ലെ 42 റീ​ടെ​യ്ൽ ഷോ​പ്പു​ക​ളി​ലെ 90 ശ​ത​മാ​ന​വും തു​റ​ന്നു. കൊ​റോ​ണ ഭീ​തി​യെത്തുട​ർ​ന്ന് പൂ​ട്ടി​യ സ്റ്റോ​റു​ക​ൾ, ഷോ​പ്പു​ക​ൾ, ഫാ​ക്ട​റി​ക​ൾ എ​ന്നി​വ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്ന​തി​നെത്തുട​ർ​ന്ന് ചൈ​ന നേ​രി​ട്ടി​രു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ഒ​ഴി​യു​ന്ന​താ​യാ​ണ് ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സൂ​ച​ന.

ചൈ​ന​യി​ലെ നാ​ല് ആ​പ്പി​ൾ സ്റ്റോ​റു​ക​ൾ മാ​ത്ര​മാ​ണ് ഇ​നി തു​റ​ക്കാ​നു​ള്ള​ത്. ജ​നു​വ​രി​യി​ലാ​ണ് കൊ​റോ​ണ ഭീ​തി​യെ തു​ട​ർ​ന്ന് എ​ല്ലാ സ്റ്റോ​റു​ക​ളും അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് ആ​പ്പി​ൾ അ​റി​യി​ച്ച​ത്.

ആ​പ്പി​ൾ സി​ഇ​ഒ ടിം ​കു​ക്കി​ന്‍റെ പ്ര​സ്താ​വ​ന​യെത്തുട​ർ​ന്നാ​ണ് ഷോ​പ്പു​ക​ൾ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ചൈ​ന​യി​ലെ സ്മാ​ർ​ട് ഫോ​ണ്‍ വി​ൽ​പ്പ​ന​യെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്നു നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളും വ​ന്നി​രു​ന്നു.

എ​ന്നാ​ൽ, കൊ​റോ​ണ വൈ​റ​സ് ബാ​ധ വി​പ​ണി​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 1,21,517 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ ലോ​ക​ത്താ​ക​മാ​നം കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

4,383 പേ​രാ​ണ് ഇ​തു​വ​രെ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട​ത്. വൈ​റ​സ് ബാ​ധി​ച്ച 66,941 പേ​രാ​ണ് രോ​ഗ​വി​മു​ക്ത​രാ​യി​ട്ടു​ള്ള​ത്.

യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍: കൊ​റോ​ണ വൈ​റ​സി​നെ തു​ട​ർ​ന്ന് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക. 30 ദി​വ​സ​ത്തേ​ക്കാ​ണ് യാ​ത്രാ വി​ല​ക്ക്.

യൂ​റോ​പ്പി​ലേ​ക്കും യൂ​റോ​പ്പി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു​മാ​ണ് വി​ല​ക്കെ​ന്ന് പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു. കോ​വി​ഡ്-19 വ്യാ​പ​ക​മാ​യി പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യു​എ​സി​ന്‍റെ തീ​രു​മാ​നം.

യാത്ര വിലക്കിൽ നിന്ന് ബ്രിട്ടനെ ഒഴിവാക്കിയിട്ടുണ്ട്. വെ​ള്ളി​യാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി മു​ത​ൽ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. യു​എ​സി​ൽ കൊ​റോ​ണ ബാ​ധി​ച്ച് 38 പേ​രു​ടെ മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 1,135 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ക്കു​ക​യും ചെ​യ്തു.

റോം: ​ഇ​റ്റ​ലി​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് ഇ​ന്ന​ലെ മാ​ത്രം 196 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 827 ആ​യി. 12,000 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

കൊ​റോ​ണ ബാ​ധ വ്യാ​പി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റ്റ​ലി​യി​ലെ മു​ഴു​വ​ൻ ക​ട​ക​ളും അ​ട​ച്ചു. ഭ​ക്ഷ​ണ സം​ഭ​ര​ണ ശാ​ല​ക​ളും ഫാ​ർ​മ​സി​ക​ളും ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ക​ട​ക​ളും പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ട​യ്ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബാ​റു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും തു​ട​ങ്ങി എ​ല്ലാ ക​ട​ക​ളും അ​ട​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഗി​സെ​പ്പ് കോ​ണ്ടെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഹോം ​ഡെ​ലി​വ​റി അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും ഇ​റ്റ​ലി​യി​ൽ കൊ​റോ​ണ വ്യാ​പി​ക്കു​ന്ന​തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

ഇ​റ്റ​ലി​യി​ലെ സ്കൂ​ളു​ക​ളും ജി​മ്മു​ക​ളും മ്യൂ​സി​യ​ങ്ങ​ളും നി​ശാ ക്ല​ബു​ക​ളു​മെ​ല്ലാം ദി​വ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

ഇ​റ്റ​ലി​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ എ​യ​ർ​ഇ​ന്ത്യ നി​ർ​ത്തുന്നു

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെത്തുട​ർ​ന്ന് ഇ​റ്റ​ലി​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ എ​യ​ർ​ഇ​ന്ത്യ നി​ർ​ത്ത​ലാ​ക്കു​ന്നു. ഈ ​മാ​സം 15 മു​ത​ൽ 28 വ​രെ​യു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് നി​ർ​ത്തി​യ​ത്. ദ​ക്ഷി​ണ​കൊ​റി​യ​യി​ലേ​ക്കു​ള്ള സ​ർ​വീ​സും നി​ർ​ത്ത​ലാ​ക്കി​യി​ട്ടു​ണ്ട്.

ഇ​റ്റ​ലി​യി​ലെ റോ​മും മി​ലാ​നും തെ​ക്ക​ൻ കൊ​റി​യ​യി​ലെ സി​യോ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള സ​ർ​വീ​സു​ക​ളാ​ണ് നി​ർ​ത്ത​ലാ​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

റോ​മി​ലേ​ക്ക് 15 മു​ത​ൽ 25 വ​രെ​യും മി​ലാ​ൻ, സി​യോ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 28 വ​രെ​യു​മാ​ണ് സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​ത്.

ഹോ​ളി​വു​ഡ് ന​ട​ൻ ടോം ​ ഹാ​ങ്ക്സി​നും കൊറോണ

സി​ഡ്നി: ഹോ​ളി​വു​ഡ് ന​ട​ൻ ടോം ​ഹാ​ങ്ക്സി​നും അ​ദ്ദേ​ഹ​ത്തിന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ റി​ത വി​ൽ​സ​ണും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

ടോം ​ഹാ​ങ്ക്സ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ത​ങ്ങ​ൾ ഇ​രു​വ​ർ​ക്കും കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചെ​ന്ന വി​വ​രം അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്.

പ​നി ബാ​ധി​ച്ച​തി​നേ​ത്തു​ട​ർ​ന്ന് ഓ​സ്ട്രേ​ലി​യ​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​രെ​യും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ടോ​മു​ണ്ടാ​യി​രു​ന്ന ഒ​രു പാ​ർ​ട്ടി​യി​ൽ ഫു​ട്ബോ​ൾ താ​രം റോ​ണാ​ൾ​ഡോ​യും പ​ങ്കെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment