കൊല്ലം അഞ്ചലില്‍ യുവതിയുടെ കാമുകന്മാര് തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാള്‍ മരിച്ചു. രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ അഗസ്ത്യക്കോട് അഞ്ചല്‍ ഏരൂര്‍ തുന്പോട് ലിജോഭവനില്‍ ലാലു കുഞ്ഞാപ്പിയാണ് (44) കിണറ്റില്‍ വീണ് മരിച്ചത്. സംഭവത്തില്‍ ആയൂര്‍ സ്വദേശി സുമേഷ് പോലീസ് കസ്റ്റഡിയിലായി. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. അഞ്ചല്‍ അഗസ്ത്യക്കോടിന് സമീപമായിരുന്നു സംഘടനം. പ്രദേശത്തെ ഒരു യുവതിയെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മര്‍ദനമേറ്റ് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് സമീപത്തെ പറന്പിലെ കിണറ്റില്‍ വീണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആയൂര്‍ സ്വദേശി സുമേഷ് എന്ന യുവാവിനെ അഞ്ചല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read MoreCategory: Editor’s Pick
മോഹന്‍ലാലിനെ സിനിമ അവാര്‍ഡ് ദാനത്തില്‍ നിന്ന് വിലക്കാന്‍ മുന്നില്‍ നിന്നു, ആരാധകരുടെ ചീത്തവിളി അതിരുവിട്ടതോടെ ഫേസ്ബുക്ക് പൂട്ടിക്കെട്ടി സംവിധായകന് ഡോ. ബിജു, കള്ള ഒപ്പില്‍ കളി മാറുന്നു
സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയവരില്‍ പ്രധാനി സംവിധായകന് ഡോ. ബിജു ആയിരുന്നു. പ്രകാശ് രാജും ചില സാംസ്കാരിക നേതാക്കളും ഉള്‍പ്പെടെ നൂറിലേറെ പേരുടെ ഒപ്പുണ്ടെന്ന് സംഘം വാദിച്ചെങ്കിലും അവസാനം ഒപ്പുകള്‍ പലതും കള്ളമായിരുന്നുവെന്ന് തെളിഞ്ഞു. മോഹന്‍ലാലിന് പിന്തുണയേറുകയും ചെയ്തു. ഇപ്പോഴിതാ ആരാധകരുടെ ചീത്തവിളിയില്‍ ഫേസ്ബുക്ക് പോലും തുറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ബിജു. ആരാധകരുടെ ശല്യവും തെറിവിളികളും കാരണം ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ബിജു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്റെ പേരില്‍ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് നൂറ് കണക്കിന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്.അതുകൊണ്ട് ആ പേജ് ഡിലിറ്റ് ചെയ്യുകയാണെന്നു പറഞ്ഞാണ് ബിജു ഫേസ് ബുക്ക്…
Read Moreകേരളാ പോലീസ് പരാതികളുടെ പ്രളയത്തില്‍ മുങ്ങുമ്പോള്‍ കാക്കിയ്ക്കുള്ളിലെ നന്മയുമായി തമിഴ്നാട് പോലീസ്! ഗര്‍ഭിണിയായ യുവതിയ്ക്ക് ചവിട്ടുപടിയായ കോണ്‍സ്റ്റബിള്‍മാര്‍ക്ക് രാജ്യത്തിന്റെ സല്യൂട്ട്
പരാതികള്‍ വേണ്ട രീതിയില്‍ പരിഗണിക്കാതെ ആളുകളെ കൊലയ്ക്കു കൊടുക്കല്‍, ലോക്കപ്പ് കൊലപാതകങ്ങള്‍, കീഴ്ജീവനക്കാരെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കല്‍ തുടങ്ങിയ കൊള്ളരുതായ്മകള്‍ കൊണ്ട് പേരുദോഷം കേട്ടുകൊണ്ടിരിക്കുകയാണ് കേരളാ പോലീസ്, കുറച്ചധികം നാളുകളായി. എന്നാല്‍ ഇതിനെല്ലാം വിപരീതമായി കാക്കിയ്ക്കുള്ളിലെ നന്മയാവാനും പോലീസിന് സാധിക്കും എന്ന് തെളിയിക്കുകയാണ് തമിഴ്നാട് പോലീസ്. തമിഴ്നാട് പോലീസ് കാണിച്ച ആ നന്മയ്ക്ക് രാജ്യമൊന്നാകെയിപ്പോള് സല്യൂട്ട് അടിക്കുകയുമാണ്. സംഭവമിങ്ങനെ…സിഗ്നല്‍ തകരാറിലായി വഴിയില്‍ കിടന്ന ട്രെയിനില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയായ യുവതിക്ക് സ്വന്തം മുതുക് ചവിട്ടു പടിയാക്കി നല്‍കിയാണ് തമിഴ്നാട് പോലീസ് വലിയ മാതൃക നല്‍കിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസുകാരെ തേടി രാജ്യത്തിന്റെ പല ഭാഗത്തു നിന്നും അഭിനന്ദന പ്രവാഹവുമാണ്. കോണ്‍സ്റ്റബിള്‍മാരായ ധനശേഖരന്, മണികണ്ഠന് എന്നിവരാണ് യുവതിയ്ക്ക് ഇറങ്ങാന്‍ സഹായം നല്‍കിയത്. അപ്രതീക്ഷിതമായി വന്ന സിഗ്നല്‍ തകരാറിനെത്തുടര്‍ന്ന് ട്രെയിന്‍ വഴിയില്‍ നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാരെല്ലാം ഇറങ്ങി. പക്ഷേ ഗര്‍ഭിണിയായ…
Read Moreമോഹന്‍ലാലിനെതിരേ ഒപ്പിട്ടതില്‍ ഭൂരിപക്ഷവും കള്ള ഒപ്പുകള്‍, പ്രതിഷേധക്കാരെ പിന്തുണച്ച് കമലും, എന്നെ ക്ഷണിച്ചാല്‍ പോകണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഞാനാണെന്ന് മോഹന്‍ലാലും
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള തീരുമാനത്തിനെതിരേ ബുദ്ധിജീവികളും ചില സിനിമ പ്രവര്‍ത്തകരും നടത്തിയ നീക്കം പാളുന്നു. ലാലിനെതിരേ എതിര്‍പ്പുയര്‍ത്തിയവരെ പിന്തുണച്ച് കത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ് വ്യക്തമാക്കിയതിന് പിന്നാലെ ലിസ്റ്റില്‍ പേരുള്ളവരും രംഗത്ത്. തങ്ങള്‍ പോലും അറിയാതെ പേരുകള്‍ എഴുതി ചേര്‍ത്ത് ഒപ്പിടുകയായിരുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ലാല്‍ വരുന്നതിനോട് തനിക്ക് യോജിപ്പാണെന്ന് പ്രകാശ് രാജും വ്യക്തമാക്കി. അതേസമയം സംവിധായകന് കമല്‍ ലാല്‍ വരുന്നതിന് എതിരാണ്. അതേസമയം പ്രതികരണവുമായി മോഹന്‍ലാലും രംഗത്തെത്തി. എന്നെ ക്ഷണിച്ചാല്‍തന്നെ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്ക് മുന്‍പും ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണംപോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണ് പ്രതികരിക്കുക. ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറ്റില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതുതന്നെയാണ്…
Read Moreമോഹന്‍ലാലിന്റെ ജനപ്രീതി ഇടിക്കാന്‍ സോഷ്യല്‍മീഡിയയില്‍ സൈബര്‍ ക്വട്ടേഷന്‍, തുടര്‍ച്ചയായി ലാലിനെ ഉന്നംവച്ച് ആക്രമണങ്ങള്‍ നടത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളോ, പിന്നില്‍ ഇടതു അനുഭാവിയായ സിനിമക്കാരന്?
മലയാള സിനിമയെയും കേരള രാഷ്ട്രീയത്തെയും സദാ വീക്ഷിക്കുന്ന വ്യക്തി ഒരുകാര്യം സംശയമില്ലാതെ പറയും. കഴിഞ്ഞ കുറേ നാളുകളായി മോഹന്‍ലാല്‍ എന്ന അഭിനേതാവിനെതിരേ തുടര്‍ച്ചയായി, കൃത്യമായ ലക്ഷ്യം വച്ച ആക്രമണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ലാലിന്റെ ജനപ്രീതി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെ പകല്‍ പോലെ വ്യക്തം. സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ചാണ് മോഹന്‍ലാലിനെതിരേ ആക്രമണങ്ങള്‍ നടക്കുന്നത്. ഇതുപക്ഷേ സിനിമമേഖലയുമായി ബന്ധപ്പെട്ടല്ല. മോഹന്‍ലാല്‍ അടുത്തിടെ ആര്‍എസ്എസ് ബന്ധമുള്ള ചില സംഘടനകളുടെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ലാല്‍ ആര്‍എസ്എസുമായി അടുക്കുകയാണെന്നും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രചരണവും അടുത്തിടെ സോഷ്യല്‍മീഡിയയില്‍ അടക്കം പടര്‍ന്നിരുന്നു. ഈ അഭ്യൂഹങ്ങള്‍ വന്നത് കഴിഞ്ഞ ആറുമാസത്തിനിടെയ്ക്കാണ്. ഇതിനുശേഷം അദേഹത്തിനെതിരേ ഒളിഞ്ഞും തെളിഞ്ഞും നിരവധി ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ആദ്യം ദിലീപ് വിഷയത്തിലായിരുന്നു. പിന്നീട് ഇപ്പോള്‍ സംസ്ഥാന അവാര്‍ഡ് ദാനച്ചടങ്ങിന് താരത്തെ മുഖ്യാതിഥിയായി കൊണ്ടുവരുന്നതിനെതിരേ ആയിരുന്നു. ഈ വിഷയങ്ങളിലെല്ലാം ആദ്യ പ്രതികരണം ഇടതുപക്ഷവുമായി…
Read Moreജെസ്നയെ മാറ്റിനിര്‍ത്തിയിരിക്കുന്നത് അടുത്ത ആളുകള്‍ ? കുടകില്‍ നിന്ന് പോലീസിന് കിട്ടിയത് ദുരൂഹത നീക്കുന്ന വിവരങ്ങള്‍, ജെസ്ന കേസ് ഒരാഴ്ചയ്ക്കുള്ളില്‍ തെളിഞ്ഞേക്കും, വിട്ടുപറയാതെ പോലീസ്
പത്തനംതിട്ടയില്‍ നിന്നു കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ നാടകീയ വഴിത്തിരിവ്. ജെസ്നയെ കാണാതാകുന്നതിന് മുമ്പ് നടത്തിയ ഫോണ്‍ കോളുകളുടെയും ചില വ്യക്തമായ സൂചനകളുടെയും അടിസ്ഥാനത്തില്‍ പോലീസ് കര്‍ണാടകയിലെ കുടകില്‍ അന്വേഷണം നടത്തി. ഒരാഴ്ചയ്ക്കുള്ളില്‍ കേസ് അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നുണ്ട്. ജെസ്നയുടെ കുടുംബം കുടകില്‍നിന്നു മുക്കൂട്ടുതറയിലെത്തി താമസമാക്കിയതാണ്. ഈ സാഹചര്യത്തിലാണു പോലീസ് ടീം കുടകിലെത്തി നിരവധി വീടുകളില്‍ അന്വേഷണം നടത്തിയത്. വിരാജ്പേട്ട, സിന്ധുപുര, മടിക്കേരി പ്രദേശങ്ങളിലും അന്വേഷണം നടത്തിയ സംഘത്തിന് ചില സൂചനകള്‍ ലഭിച്ചു. ജെസ്നയുടെ ഫോണില്‍നിന്നു മുമ്പു കുടകിലേക്കു ഏതാനും കോളുകള്‍ പോയതായി കണ്ടതും അന്വേഷണം അവിടേക്കും വ്യാപിപ്പിക്കാന്‍ കാരണമായി. ഫോണ്‍ കോളുകള്‍ അടിസ്ഥാനമാക്കി അന്വേഷണം തുടരുന്നതിനൊപ്പം മുണ്ടക്കയം കേന്ദ്രീകരിച്ച് ഏതാനും പേര് നിരീക്ഷണത്തിലാണ്. വരുംദിവസങ്ങളില്‍ ഫോണ്‍ വിളികളുടെ അടിസ്ഥാനത്തില്‍ നാലുപേരെ പോലീസ് സൈബര്‍ സെല്‍ ചോദ്യം ചെയ്യും. അന്വേഷണം…
Read Moreസൂക്ഷിക്കുക! വിക്രംഗൗഡയും സുന്ദരിയും കേരളത്തില്‍, ജാഗ്രത പുലര്‍ത്താന്‍ കേരളത്തിന് നിര്‍ദേശം; ചാരുമജുംദാര്‍ രക്തസാക്ഷി ദിനാചരണത്തിന് മാവോയിസ്റ്റുകള്‍ സംഘടിക്കുന്നു
റെനീഷ് മാത്യു കണ്ണൂർ: നക്സല്‍ നേതാവ് ചാരുമജുംദാര്‍ രക്തസാക്ഷിദിനാചരണത്തിന് മാവോയിസ്റ്റുകൾ ദക്ഷിണേന്ത്യയിൽ സംഘടിക്കുന്നു. 28 നാണ് രക്തസാക്ഷി ദിനാചരണം. കേരളം, തമിഴ്നാട്, കർണാടക വനാതിർത്തിയിലാണ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളുടെയും വനാതിർത്തികൾ പങ്കിടുന്ന നിലന്പൂർ ട്രൈജംഗ്ഷനിൽ മാവോയിസ്റ്റുകൾ സംഘടിക്കുന്നതായാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. തമിഴ്നാട്, ദക്ഷിണ കർണാടകം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റ് ദളങ്ങളിലെ നേതാക്കൻമാർ കേരളത്തിലെ വനങ്ങളിൽ എത്തിയിട്ടുള്ളതായും പറയുന്നു. തമിഴ്നാട്, കർണാടക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാവോയിസ്റ്റ് ദളം കേരളത്തിലെ കബനിദളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസം തമിഴ്നാട് പോലീസ് തിരയുന്ന 32 മാവോയിസ്റ്റുകളുടെ പുതിയ പട്ടിക പുറത്തുവിട്ടിരുന്നു. വയനാട് സോമന്, സി.പി.മൊയ്തീന്, രാജീവന്, ദീപക്, ഉണ്ണിമായ എന്നീ മലയാളികള്‍ ഉള്‍പ്പെടെ 32 മാവോയിസ്റ്റുകളാണ് തമിഴ്നാട് പോലീസ് പുറത്തുവിട്ട പുതിയ പട്ടികയിൽ ഉള്ളത്. ഇതിലെ വനിതാ മാവോയിസ്റ്റായ സുന്ദരി കേരളത്തിലേക്ക് കടന്നതായാണ് തമിഴ്നാട്…
Read Moreഷാഫി പറമ്പിലിനെതിരേ വ്യാജവാര്‍ത്തയ്ക്ക് പിന്നില്‍ സംഘപരിവാറെന്ന് വി.ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനം ഷാഫി രാജിവച്ചതിനെക്കുറിച്ച് ബല്‍റാമിന് പറയാനുള്ളത്
കൈക്കൂലി വാങ്ങി കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയെന്ന വിവാദത്തില്‍ കേരളത്തിലെ ഒരു യുവ എംഎല്‍എ ഉള്‍പ്പെട്ടെന്നും ഈ എംഎല്‍എയെ രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റിയെന്നും വാര്‍ത്ത പുറത്തു വന്നിരുന്നു. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് ഈ എംഎല്‍എ എന്ന തരത്തിലായിരുന്നു സോഷ്യല്‍മീഡിയയിലടക്കം വാര്‍ത്ത വന്നത്. സംഭവം വിവാദമായതോടെ വി.ടി. ബല്‍റാം എംഎല്‍എ പ്രതികരണവുമായി രംഗത്തെത്തി. ബല്‍റാം പറയുന്നതിങ്ങനെ- ഹീനമായ രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയാണ് ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ സംഘ്പരിവാര്‍ ചാനലായ ‘ജന’ത്തിന്റെ വ്യാജവാര്‍ത്തക്ക് പുറകില്‍. ഷാഫിയടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാസങ്ങള്‍ നീണ്ട മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ പാര്‍ട്ടി അഖിലേന്ത്യാ നേതൃത്ത്വത്തിന് നല്ല മതിപ്പാണുള്ളതെന്നാണ് അറിയുന്നത്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ കേശവ് ചന്ദിന്റേയും മറ്റ് നേതാക്കളുടേയും പ്രതികരണങ്ങളില്‍ നിന്ന് അതാണ് വ്യക്തമാവുന്നത്.…
Read Moreവിലകൂടിയ ബൈക്കിലെത്തി സ്കൂള്‍, കോളജ് വിദ്യാര്‍ഥിനികളെ പ്രണയക്കുരുക്കില്‍ പെടുത്തും, കാട്ടക്കടയില്‍ നിന്നു പിടിയിലായ അഖിലിനെ നിയോഗിച്ചത് ഒരു പെണ്ണ്? ലക്ഷ്യം പെണ്‍വാണിഭമെന്ന് സൂചന
യുവാക്കളെ ഉപയോഗിച്ച് പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ പെടുത്തി പെണ്‍വാണിഭ സംഘം തലസ്ഥാനത്തു വേരുറപ്പിക്കുന്നതായി സൂചന. കഴിഞ്ഞദിവസം കാട്ടക്കടയില്‍ നിന്ന് യുവാവ് അറസ്റ്റിലായതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. പ്ളാവൂര്‍ ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞ ഒരു മാസമായി അഖില്‍ ഉള്‍പ്പെട്ട സംഘം ശല്യം ചെയ്തിരുന്ന ആനപ്പാറ കുടപ്പനമൂട് വയലിങ്കല്‍ അഖില്‍ ഭവനത്തില്‍ അഖിലാണ് അറസ്റ്റിലായത്. പ്രേമം നടിച്ച് എട്ടാംക്ളാസ്സിലും ഒമ്പതിലും പത്തിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് ലക്ഷ്യമിടുന്നത്. വിവിധയിനം ബൈക്കുകളില്‍ രാവിലെയും വൈകിട്ടും സ്കൂളിന്റെ പരിസരത്ത് എത്തും. തുടര്‍ന്ന് പെണ്‍കുട്ടികളോട് പ്രണയാഭ്യര്‍ത്ഥന നടത്തും. നിരസിച്ചാല്‍ പിന്നാലെ നടന്നു ശല്യം ചെയ്യും. രാവിലെയും വൈകിട്ടും പിന്തുടരുകയും വരുന്ന സ്ഥലത്തും പോകുന്ന സ്ഥലത്തും കൂടെ പോകുകയും ചെയ്യും. ബൈക്കില്‍ കയറുന്നോ എന്ന് ചോദിക്കുകയും പെണ്‍കുട്ടികള്‍ നടന്നു പോകുമ്പോള്‍ പിന്നാലെ വേഗത്തിലെത്തി ഹോണടിച്ച് പേടിപ്പിക്കുകയും ചെയ്യും. നിരന്തര ശല്യം മൂലം പേടിതോന്നി വിദ്യാര്‍ത്ഥിനികള്‍ സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു.…
Read Moreഷെമീനയും നസീമയും ചില്ലറ പുള്ളികളല്ല, ഖത്തറില്‍ വച്ച് അനാശാസ്യത്തിന് പിടിയിലായതോടെ പ്രവര്‍ത്തന മേഖല കേരളത്തിലേക്ക് മാറ്റി, ഹണികെണിയിലായവര് നിരവധി, ഒപ്പം താമസിക്കുന്ന അക്ബര്‍ഷാ മൂന്നാം ഭര്‍ത്താവ്!
കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി യുവതികളോടൊപ്പം ചിത്രങ്ങളും വീഡിയോയും എടുത്ത് ബ്ലാക്മെയില്‍ ചെയ്ത സംഘത്തിലെ പ്രധാന പ്രതികള്‍ അറസ്റ്റിലായെങ്കിലും സംഭവത്തിലുള്‍പ്പെട്ടിരിക്കുന്ന കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊര്‍ജിതം. കേസില്‍ ആകെ ആറുപേരാണ് അറസ്റ്റിലായിട്ടുണ്ട്. സംഘത്തിലെ പ്രധാനി വയനാട് സ്വദേശി നസീമയും ഇവരുടെ രണ്ടാം ഭര്‍ത്താവ് അക്ബര്‍ ഷായും കഴിഞ്ഞ ദിവസം ഗൂഡല്ലൂരില്‍ നിന്നും പിടിയിലായി. ഖത്തറില്‍ അനാശാസ്യത്തിന് സസീമയെ നേരത്തെ പിടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ ഒപ്പം താമസിക്കുന്ന അക്ബര്‍ഷാ മൂന്നാം ഭര്‍ത്താവാണ്. കൊടുങ്ങല്ലൂര്‍ വള്ളിവട്ടം തറയില്‍ ഇടവഴിയ്ക്കല്‍ ഷമീറിന്റെ ഭാര്യ ഷെമീന(26), തൃശൂര്‍ വെളപ്പായ കുണ്ടോളി ശ്യാം ബാബു(25), അവണൂര്‍ കാക്കനാട്ട് സംഗീത് (28), ചേറ്റുപുഴ മുടത്തോളി അനീഷ് (34) എന്നിവരാണ് നേരത്തെ പിടിയിലായത്. നസീമയും അക്ബര്‍ ഷായും ഒളിവില്‍ കഴിയുന്നതിനിടെയാണ് ഗൂഡല്ലൂരില്‍ നിന്നും പിടിയിലായത്. കേസില്‍ ഇനിയും ചിലര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. പിടിയിലായവരെ…
Read More