സൂക്ഷിക്കുക! വിക്രംഗൗഡയും സുന്ദരിയും കേരളത്തില്‍, ജാഗ്രത പുലര്‍ത്താന്‍ കേരളത്തിന് നിര്‍ദേശം; ചാരുമജുംദാര്‍ രക്തസാക്ഷി ദിനാചരണത്തിന് മാവോയിസ്റ്റുകള്‍ സംഘടിക്കുന്നു

റെ​നീ​ഷ് മാ​ത്യു

ക​ണ്ണൂ​ർ: ന​ക്സ​ല്‍ നേ​താ​വ് ചാ​രു​മ​ജും​ദാ​ര്‍ ര​ക്ത​സാ​ക്ഷി​ദി​നാ​ച​ര​ണ​ത്തി​ന് മാ​വോ​യി​സ്റ്റു​ക​ൾ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ സം​ഘ​ടി​ക്കു​ന്നു. 28 നാ​ണ് ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​യി​ലാ​ണ് ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും വ​നാ​തി​ർ​ത്തി​ക​ൾ പ​ങ്കി​ടു​ന്ന നി​ല​ന്പൂ​ർ ട്രൈ​ജം​ഗ്ഷ​നി​ൽ മാ​വോ​യി​സ്റ്റു​ക​ൾ സം​ഘ​ടി​ക്കു​ന്ന​താ​യാ​ണ് കേ​ന്ദ്ര​ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച വി​വ​രം.

ത​മി​ഴ്നാ​ട്, ദ​ക്ഷി​ണ ക​ർ​ണാ​ട​കം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​വോ​യി​സ്റ്റ് ദ​ള​ങ്ങ​ളി​ലെ നേ​താ​ക്ക​ൻ​മാ​ർ കേ​ര​ള​ത്തി​ലെ വ​ന​ങ്ങ​ളി​ൽ എ​ത്തി​യി​ട്ടു​ള്ള​താ​യും പ​റ​യു​ന്നു. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​വോ​യി​സ്റ്റ് ദ​ളം കേ​ര​ള​ത്തി​ലെ ക​ബ​നി​ദ​ള​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട് പോ​ലീ​സ് തി​ര​യു​ന്ന 32 മാ​വോ​യി​സ്റ്റു​ക​ളു​ടെ പു​തി​യ പ​ട്ടി​ക പു​റ​ത്തു​വി​ട്ടി​രു​ന്നു. വ​യ​നാ​ട് സോ​മ​ന്‍, സി.​പി.​മൊ​യ്തീ​ന്‍, രാ​ജീ​വ​ന്‍, ദീ​പ​ക്, ഉ​ണ്ണി​മാ​യ എ​ന്നീ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 32 മാ​വോ​യി​സ്റ്റു​ക​ളാ​ണ് ത​മി​ഴ്നാ​ട് പോ​ലീ​സ് പു​റ​ത്തു​വി​ട്ട പു​തി​യ പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്.​

ഇ​തി​ലെ വ​നി​താ മാ​വോ​യി​സ്റ്റാ​യ സു​ന്ദ​രി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് ത​മി​ഴ്നാ​ട് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.​ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ചി​ന്‍റെ​യും ക​ർ​ണാ​ട​ക ന​ക്സ​ൽ​വി​രു​ദ്ധ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട്ടി​ൽ മേ​പ്പാ​ടി​ക്ക​ടു​ത്ത ക​ള്ളാ​ടി​യി​ലെ എ​മ​റാ​ൾ​ഡ് എ​സ്റ്റേ​റ്റി​ലെ തൊ​ള്ളാ​യി​രം ക​ണ്ടി​യി​ലെ​ത്തി​യ​ത് വി​ക്രം ഗൗ​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. വ​യ​നാ​ട് സ്വ​ദേ​ശി സോ​മ​നും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts