മുക്കം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ ഇടത് മുന്നണിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച ലോക് താന്ത്രിക് ജനതാദൾ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അണികൾ. മുക്കത്ത് നടന്ന നാല് നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകർ പങ്കെടുത്ത വിശദീകരണ യോഗത്തിലാണ് ഇടത് മുന്നണി സീറ്റ് നിഷേധിച്ചതിലുള്ള അമർഷം പ്രാദേശിക നേതാക്കൾ അടക്കമുള്ള അണികൾ ശക്തമായി പ്രകടിപ്പിച്ചത്. സീറ്റ് ലഭിക്കാത്തതിൽ പ്രവർത്തകർക്ക് കടുത്ത പ്രതിഷേധമുണ്ടെന്ന് എൽജെഡി സംസ്ഥാന നേതൃത്വം തുറന്ന് സമ്മതിക്കുകയും ചെയ്തു. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എൽജെഡി പ്രവർത്തകർ സജീവമായി പങ്കെടുക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് യോഗം ചേർന്നത്. സീറ്റ് ലഭിക്കാത്തതിൽ പ്രവർത്തകർക്ക് കടുത്ത അമർഷമുണ്ടെന്നും അത് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി പറഞ്ഞു. വിമർശനങ്ങൾ പാർട്ടി നേതൃത്വം ഉൾക്കൊള്ളുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ നിലപാടല്ലാതെ ഒരു നിലപാടും സ്വീകരിക്കാൻ കഴിയില്ല. യുഡിഎഫിൽ നിന്ന്…
Read MoreCategory: INDIA 360
രാഹുലിന്റെ സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വമില്ല; പി.സി. ചാക്കോയുടെ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയാകുന്നതു സംബന്ധിച്ച് അനിശ്ചിതത്വം ഒന്നും ഇല്ലെന്ന് ഉമ്മൻചാണ്ടി. രാഹുൽ മത്സരിക്കണമെന്ന കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്. ഇന്നുതന്നെ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സ്ഥാനാർഥിയാകണമെന്ന കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യത്തോട് രാഹുൽ അനുകൂലമായി പ്രതികരിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും വയനാട്ടിൽ നേരത്തെ നിശ്ചയിച്ച സ്ഥാനാര്‍ഥി പിൻമാറിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോൺഗ്രസിന്റെ ഒമ്പതാം സ്ഥാനാർത്ഥിപ്പട്ടികയിലും വയനാടും വടകരയും ഉൾപ്പെട്ടിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രകടന പത്രിക അംഗീകരിക്കുന്നതു സംബന്ധിച്ചും രാഹുലിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ചും ഡൽഹിയിൽ ഇന്ന് രാവിലെ കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗം ചേരുന്നുണ്ട്. മൂന്നരയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും നടക്കും. പി.സി. ചാക്കോയുടെ വിമർശനങ്ങളോട് പ്രതികരിക്കാനില്ല. പാർട്ടിക്കുള്ളിൽ അനിശ്ചിതത്വം ഇല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പ്രവർത്തകസമിതി അംഗം…
Read More‘രാഹുൽഗാന്ധി വയനാട്ടിൽ ;വന്നാൽ അപ്പോൾ നോക്കാമെന്ന് ബിജെപി; സ്മൃതി ഇറാനി വയനാട്ടിൽ രാഹുലിന്റെ എതിരാളിയാകുമെന്ന് ദേശീയ മാധ്യമങ്ങളും
നിയാസ് മുസ്തഫ കോട്ടയം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുമോ ഇല്ലയോ എന്ന് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടിൽ രാഹുലിന്റെ എതിരാളി ആയി മത്സരിക്കുമെന്ന് സോഷ്യൽമീഡിയയിൽ അടക്കം വാ ർത്തകൾ പ്രചരിക്കുന്നു. ടൈംസ് ഒാഫ് ഇന്ത്യ അടക്കം ചില ദേശീയ മാധ്യമങ്ങളും ഇത്തരത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാഹുൽഗാന്ധിയുടെ സിറ്റിംഗ് സീറ്റായ യുപിയിലെ അമേത്തിയിൽ സ്മൃതി ഇറാനിയാണ് എതിരാളി. അമേത്തിയിൽനിന്ന് പേടിച്ചോടിയാണ് രാഹുൽ വയനാട്ടിൽ മത്സരിക്കാനെത്തുന്നതെന്ന് ബിജെപി ആക്ഷേപം ഉന്നയിച്ചിരുന്നു. വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ സ്മൃതി ഇറാനി വയനാട്ടിലും രാഹുലിന് എതിരാളിയാകുമെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഒരു ചർച്ചയും ബിജെപിക്കുള്ളിൽ നടന്നിട്ടില്ലായെന്നതാണ് ലഭ്യമാകുന്ന വിവരം. സിറ്റിംഗ് സീറ്റായ ഉത്തർപ്രദേശിലെ അമേത്തി കൂടാതെ ഇത്തവണ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏതെങ്കിലുമൊരു സീറ്റിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കോൺഗ്രസിനുള്ളിൽ ആവശ്യമുയർന്നിരുന്നു. ഇതേത്തുടർന്ന് കർണാടക, തമിഴ്നാട്, ആന്ധ്ര…
Read Moreചോദിച്ച് വാങ്ങിയ സീറ്റിലിരിക്കാൻ വോട്ട് ചോദിച്ചത് ചാലക്കുടി മണ്ഡലം കാരോട്; ഒടുവിൽ പറ്റിയ അമിളിക്ക് കണ്ണന്താനത്തിന്റെ മറുപടിയിങ്ങനെ
കൊച്ചി: മണ്ഡലം മാറി വോട്ടു ചോദിച്ച സംഭവത്തിൽ വിശദീകരണവുമായി എറണാകുളത്തെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. നെടുമ്പാശേരി വിമാനത്താവളം വേറെ മണ്ഡലത്തിലായിപ്പോയത് തന്റെ കുഴപ്പമല്ലെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ദിവസം തന്നെയാണ് കണ്ണന്താനത്തിന് വമ്പൻ അമളിപറ്റിയത്. ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ വിമാനത്തിലാണ് കണ്ണന്താനം എത്തിയത്. ഇവിടെ അദ്ദേഹത്തിനു ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. വിമാനത്താവളത്തില്‍ ജോലിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളികളോടായിരുന്നു കേന്ദ്രമന്ത്രി ആദ്യം വോട്ട് അഭ്യർഥിച്ചത്. എന്നാൽ നെടുമ്പാശേരി എറണാകുളം മണ്ഡലത്തിലല്ലെന്ന് പ്രവർത്തകർ അറിയിച്ചതോടെ അമളി മനസിലാക്കി അവിടെ നിന്ന് യാത്ര തിരിച്ചു. കെഎസ്ആർടിസി ബസിലാണു എറണാകുളത്തേക്ക് തിരിച്ചത്. എന്നാൽ ആലുവ പറവൂര്‍ കവലയായപ്പോൾ മന്ത്രി അവിടെ ഇറങ്ങി. ബസില്‍ നിന്നും ഇറങ്ങിയ കണ്ണന്താനം നാട്ടുകാരോട് വോട്ട് അഭ്യർഥിക്കാൻ തുടങ്ങി. ഉടനെ പ്രവര്‍ത്തകര്‍ ഇത് ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണെന്ന് കേന്ദ്രമന്ത്രിയെ അറിയിച്ചു.…
Read Moreപുതുച്ചേരിയിൽ കോൺഗ്രസ്, എൻആർ കോൺഗ്രസ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
മാഹി: പുതുച്ചേരിയിലെ ഏക ലോകസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭാ സ്പീക്കർ വി.വൈദ്യലിംഗവും, ബിജെപി, അണ്ണാ ഡിഎംകെ പിന്തുണയോടു കൂടി മത്സരിക്കുന്ന എൻ.ആർ.കോൺഗ്രസിലെ കേശവൻ നാരായണ സാമിയും ഇന്നലെ കളക്ടർ പി.അരുൺ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വൈദ്യലിംഗത്തോടൊപ്പം മന്ത്രി എ. നമശിവായം, ആർ.ശിവ എംഎൽഎ (ഡിഎംകെ), ടി.മുരുകൻ (സിപിഎം), ആർ.വിശ്വനാഥൻ (സിപി.ഐ) എന്നിവരുമുണ്ടായിരുന്നു. മുൻ എംഎൽഎ കേശവന്റെ മകനായ ഡോ.കേശവൻ നാരായണ സാമി (എൻആർ കോൺഗ്രസ്) പത്രിക നൽകി.എൻആർ കോൺഗ്രസ് നേതാവ് എൻ.രംഗ സാമി, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.സ്വാമിനാഥൻ, അൻപഴകൻ എംഎൽഎ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Read Moreതെരഞ്ഞെടുപ്പായാൽ പ്രചാരണം കൊഴുപ്പിക്കാൻ പാരഡി വേണം; പാട്ടുകളുമായി നജീബും കരീമും തയാർ
തൊടുപുഴ: തെരഞ്ഞെടുപ്പായാൽ വണ്ണപ്പുറം സ്വദേശികളായ നജീബിനും കരീമിനും തിരക്കോട് തിരക്കാണ്. വിവിധ പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണം കൊഴുപ്പിക്കാനുള്ള പാരഡിപ്പാട്ടുകൾ ഇവരിൽ നിന്നാണ് പല മണ്ഡലത്തിലെയും വോട്ടർമാർ ഈ തെരഞ്ഞെടുപ്പു കാലത്തും കേൾക്കാൻ പോകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തകർപ്പൻ പാട്ടുകളുടെ പാരഡികളുമായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുപ്പിക്കാനുള്ള മത്സരത്തിലാണ് മുന്നണികൾ. ഇതോടെയാണ് പാരഡി ഗാനരംഗത്ത് ശ്രദ്ധേയരായ ഇരുവർക്കും തിരക്കായത്. ഇരുപതു വർഷത്തോളമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാർട്ടികൾക്കായി പാരഡി പ്പാട്ടുകൾ തയാറാക്കി നൽകി രംഗത്തുണ്ട് സുഹൃത്തുക്കളായ നജീബും കരീമും. തെരഞ്ഞെടുപ്പ് കാലമായാൽ പാർട്ടി ഏതെന്നു നോക്കാതെയാണ് പാരഡി ഗാനങ്ങൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണഗാനങ്ങൾക്കായി വേലിക്കകത്ത് വി.ഐ. നജീബിന്റെ വണ്ണപ്പുറത്തെ ഫോണോ മൾട്ടിമീഡിയ സ്റ്റുഡിയോ തേടി ദൂരെ സ്ഥലങ്ങളിൽനിന്നുപോലും പാർട്ടി പ്രവർത്തകർ എത്തുന്നു. കൂട്ടുകാരനായ കണ്ണിക്കാട്ട് കരീമാണ് പാരഡി ഗാനങ്ങളുടെ രചയിതാവ്. ചിട്ടപ്പെടുത്തി നൽകി റിക്കാർഡ് ചെയ്യുന്നതുവരെയുള്ള ചുമതല…
Read Moreപത്തനംതിട്ട സസ്പെൻസ് ഇന്ന് തീരുമെന്ന് ബിജെപി; സുരേന്ദ്രൻ കോഴിക്കോട്ടേക്കു മടങ്ങി; പ്രഖ്യാപനം വന്നാൽ തിരികെയെത്തും
ബിജു കുര്യൻ പത്തനംതിട്ട: ഇന്നു പുലർച്ചെയോടെ ഡൽഹിയിൽ പ്രഖ്യാപിച്ച ബിജെപിയുടെ സ്ഥാനാർഥി പട്ടികയിലും പത്തനംതിട്ട ഇല്ല. കേരളത്തിൽ ബിജെപി മത്സരിക്കുന്ന ഇതര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ചു ആദ്യപട്ടികയിൽ തന്നെ തീരുമാനമായെങ്കിലും പത്തനംതിട്ടയിലെ സസ്പെൻസ് തുടരുകയാണ്. ഇത് ഇന്നു രാത്രിയോടെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. തുഷാർ മത്സരിക്കുന്നില്ലെങ്കിൽ സുരേന്ദ്രന് തൃശൂരും പി.എസ്. ശ്രീധരൻപിള്ളയ്ക്ക് പത്തനംതിട്ടയും നൽകാൻ നീക്കമുണ്ടെന്ന് സംസ്ഥാന നേതാക്കളിൽ ഒരുവിഭാഗം പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി 13 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും പത്തനംതിട്ട സീറ്റിൽ തീരുമാനമാകാത്തതിനു തുഷാർ വെള്ളാപ്പള്ളിയുടെ വഴുതിമാറലും കാരണമാകുന്നുവെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന. ബിജെപിക്കു ഏറ്റവും പ്രധാനപ്പെട്ട തൃശൂർ സീറ്റ് തട്ടിയെടുത്ത ബിഡിജെഎസ് അവസാനനിമിഷം തുഷാറിനെ മത്സരിപ്പിക്കാതെ പിന്നിൽ നിന്നും ചവിട്ടുമോ എന്ന ഭയം ബിജെപിക്കുണ്ട്. തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ മാത്രമേ തൃശൂർ സീറ്റ് ബിഡിജഐസിനു നൽകുകയുള്ളൂ. തുഷാർ മത്സരിച്ചില്ലെങ്കിൽ ഈ സീറ്റ്…
Read Moreമായാതെ കിടക്കുന്നു 67 ലെ “പശുവും കിടാവും’; നമ്മുടെ ചിഹ്നത്തിന്റെ ആ പ്രമുഖ പാർട്ടിയെ അറിയാം
കൊയിലാണ്ടി: ഹെടെക്ക് വിദ്യയൊന്നുമില്ലാതിരുന്ന പഴയ തെരഞ്ഞെടുപ്പുകാലത്തെ പ്രചരണ തന്ത്രങ്ങള്‍ എപ്പോഴും കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം സോഷ്യല്‍ മീഡിയവഴിയും മറ്റും ചൂടുപിടിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ്സിന്റെ ചിഹ്നമായ “പശുവും കിടാവും’ ഇന്നും മായാതെ നില്ക്കുന്നു. 1967ല്‍ കൊയിലാണ്ടി അസംബ്ലി നിയോജക മണ്ഡലത്തില്‍ മത്സരിച്ച ഇ.നാരായണന് നായര്‍ക്ക് വേണ്ടിയുള്ള ചുവരെഴുത്താണ് കൊയിലാണ്ടിയില്‍ ഇന്നും മായാതെ നില്‍ക്കുന്നത്. ഐസ് പ്ലാന്റ് റോഡിലെ പഴയ കെട്ടിടത്തിന്റെ മുകളിലാണ് ഇന്നും “പശുവും കിടാവും’ ഉള്ളത്. ചുമരില്‍ നീലം കൊണ്ടാണ്എഴുതിയിരിക്കുന്നത്. ഓട് മേഞ്ഞ കെട്ടിടത്തിന്റെ ചുവരില്‍ എത്ര സാഹസപ്പെട്ടായിരിക്കും എഴുതിയിട്ടുണ്ടാവുകയെന്ന ചിന്തയാണ് ഇപ്പോള്‍ സാധാരണക്കാര്‍ക്കുള്ളത്. ഇതോടൊപ്പം “ജനനന്മയ്ക്കും രാജ്യപുരോഗതിക്കും’ എന്ന മുദ്രാവാക്യവും എഴുതിയിട്ടുണ്ട് . ഇത് ഏതാണ്ട് മാഞ്ഞു പോയിട്ടുണ്ട്.
Read Moreതലശേരിയിൽ പി. ജയരാജന്റെ ചുവരെഴുത്ത് നടത്തിയ മതിൽ തകർത്തു ; യുഡിഎഫ് – ആർഎസ്എസ് സംഘത്തിന്റെ ആസൂത്രിത ശ്രമമെന്ന് എ.എൻ.ഷംസീർ
തലശേരി: വടകര ലോക്സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി പി.ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുവരെഴുത്ത് നടത്തിയ മതിൽ തകർത്തു. മാടപ്പീടിക കൊമ്മൽ വയലിൽ ബാലന്റെ സംഗീത എന്ന വീടിന്റെ മതിലാണ് ഇന്നലെ അർദ്ധ രാത്രിയിൽ അക്രമി സംഘം തകർത്തത് . ചെങ്കല്ലിൽ നിർമിച്ച മതിൽ കല്ലുകൾ പൊളിച്ചു നീക്കിയാണ് തകർത്തത്. ആർ എസ് എസ് – ബിജെപി സംഘമാണ് സംഭവത്തിനു പിന്നിലെന്ന് സി പി എം ആരോപിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എ.എൻ.ഷംസീർ എം എൽ എ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാഘവൻ, എ.ശശി, എൻ.എം പ്രജിത്ത്, തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി. സംഗീതയിൽ ബാലന്റെ സമ്മത പത്രത്തോടെയാണ് വീടിനു മുന്നിലെ മതിലിൽ ചുവരെഴുത്ത് നടത്തിയതെന്ന് സി പി എം നേതാക്കൾ പറഞ്ഞു. പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനുള്ള യുഡിഎഫ് –…
Read Moreരാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യവുമായി കെപിസിസി രംഗത്ത്. ഇക്കാര്യം കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ സംസ്ഥാന നേതൃത്വം അറിയിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സംയുക്തമായാണ് ആവശ്യം ദേശീയ നേതൃത്വത്തിന് മുന്നിൽ വച്ചത്. തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷനാണെന്നും കെപിസിസി അറിയിച്ചിട്ടുണ്ട്. വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ കടുത്ത എതിർപ്പ് ദേശീയ നേതൃത്വത്തിനുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ വന്ന പട്ടികയിലും വയനാടും വടകരയും ഉൾപ്പെട്ടിട്ടില്ല. ഇതിനിടെയാണ് രാഹുൽ തന്നെ വയനാട്ടിൽ സ്ഥാനാർഥിയാകണമെന്ന റിവേഴ്സ് ഫോർമുലയുമായി കെപിസിസി രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ദക്ഷിണേന്ത്യയിൽ ആകെ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വയനാട്ടിൽ സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ടി.സിദ്ദിഖിനോട് ഇക്കാര്യം പറഞ്ഞുവെന്നും അദ്ദേഹം സന്തോഷത്തോടെ കോണ്‍ഗ്രസ്…
Read More