രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വത്തിൽ അ​നി​ശ്ചി​ത​ത്വ​മി​ല്ല; പി.​സി. ചാ​ക്കോ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ളോ​ട്  പ്ര​തി​ക​രി​ക്കാ​നി​ല്ലെന്ന്  ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വം ഒ​ന്നും ഇ​ല്ലെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി. രാ​ഹു​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. ഇ​ന്നു​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മ​ാ​ന​മു​ണ്ടാ​കു​മെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ത്തോ​ട് രാ​ഹു​ൽ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കും എ​ന്നു​ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും വ​യ​നാ​ട്ടി​ൽ നേ​ര​ത്തെ നി​ശ്ച​യി​ച്ച സ്ഥാ​നാ​ര്‍​ഥി പി​ൻ​മാ​റി​യെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ കോ​ൺ​ഗ്ര​സി​ന്‍റെ ഒ​മ്പ​താം സ്ഥാ​നാ​ർ​ത്ഥി​പ്പ​ട്ടി​ക​യി​ലും വ​യ​നാ​ടും വ​ട​ക​ര​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക അം​ഗീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ചും ഡ​ൽ​ഹി​യി​ൽ ഇ​ന്ന് രാ​വി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യോ​ഗം ചേ​രു​ന്നു​ണ്ട്. മൂ​ന്ന​ര​യ്ക്ക് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി യോ​ഗ​വും ന​ട​ക്കും.

പി.​സി. ചാ​ക്കോ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​നി​ശ്ചി​ത​ത്വം ഇ​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം പി.​സി. ചാ​ക്കോ പ​റ​ഞ്ഞി​രു​ന്നു. ഈ ​ആ​വ​ശ്യ​ത്തി​ൽ രാ​ഹു​ൽ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

സ്ഥാ​നാ​ർ​ഥി​ത്വം രാ​ഹു​ൽ സ​മ്മ​തി​ച്ചെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞെ​ങ്കി​ൽ അ​ത് വ​സ്തു​താ​പ​ര​മ​ല്ലെ​ന്നും ചാ​ക്കോ ഞാ​യ​റാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ​നി​ന്നു മ​ത്സ​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഹൈ​ക്ക​മാ​ൻ​ഡ് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts