മാ​യാ​തെ കി​ട​ക്കു​ന്നു  67 ലെ “​പ​ശു​വും കി​ടാ​വും’;  നമ്മുടെ ചിഹ്നത്തിന്‍റെ ആ പ്രമുഖ പാർട്ടിയെ അറിയാം

കൊ​യി​ലാ​ണ്ടി: ഹെ​ടെ​ക്ക് വി​ദ്യ​യൊ​ന്നു​മി​ല്ലാ​തി​രു​ന്ന പ​ഴ​യ തെര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ പ്ര​ച​ര​ണ ത​ന്ത്ര​ങ്ങ​ള്‍ എ​പ്പോ​ഴും കൗ​തു​കം ജ​നി​പ്പി​ക്കു​ന്ന​താ​ണ്. ഇ​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി​യും മ​റ്റും ചൂ​ടു​പി​ടി​ക്കു​മ്പോ​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് കോ​ണ്‍​ഗ്ര​സ്സി​ന്‍റെ ചി​ഹ്ന​മാ​യ “പ​ശു​വും കി​ടാ​വും’ ഇ​ന്നും മാ​യാ​തെ നി​ല്‍​ക്കു​ന്നു.

1967ല്‍​ കൊ​യി​ലാ​ണ്ടി അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ച ഇ.​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍​ക്ക് വേ​ണ്ടി​യു​ള്ള ചു​വ​രെ​ഴു​ത്താ​ണ് കൊ​യി​ലാ​ണ്ടി​യി​ല്‍ ഇ​ന്നും മാ​യാ​തെ നി​ല്‍​ക്കു​ന്ന​ത്. ഐ​സ് പ്ലാ​ന്‍റ് റോ​ഡി​ലെ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലാ​ണ് ഇ​ന്നും “പ​ശു​വും കി​ടാ​വും’ ഉ​ള്ള​ത്. ചു​മ​രി​ല്‍ നീ​ലം കൊ​ണ്ടാ​ണ്എ​ഴു​തി​യി​രി​ക്കു​ന്ന​ത്.​

ഓ​ട് മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ന്‍റെ ചു​വ​രി​ല്‍ എ​ത്ര സാ​ഹ​സപ്പെട്ടാ​യി​രി​ക്കും എ​ഴു​തി​യി​ട്ടു​ണ്ടാ​വു​ക​യെ​ന്ന ചി​ന്ത​യാ​ണ് ഇ​പ്പോ​ള്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്കു​ള്ള​ത്. ഇ​തോ​ടൊ​പ്പം “ജ​നന​ന്മ​യ്ക്കും രാ​ജ്യ​പു​രോ​ഗ​തി​ക്കും’ എ​ന്ന മു​ദ്രാ​വാ​ക്യ​വും എ​ഴു​തി​യി​ട്ടു​ണ്ട് . ഇ​ത് ഏ​താ​ണ്ട് മാ​ഞ്ഞു പോ​യി​ട്ടു​ണ്ട്.

Related posts