പു​തു​ച്ചേ​രി​യി​ൽ കോ​ൺ​ഗ്ര​സ്, എ​ൻ​ആ​ർ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

മാ​ഹി: പു​തു​ച്ചേ​രി​യി​ലെ ഏ​ക ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ വി.​വൈ​ദ്യ​ലിം​ഗ​വും, ബി​ജെ​പി, അ​ണ്ണാ ഡി​എം​കെ പി​ന്തു​ണ​യോ​ടു കൂ​ടി മ​ത്സ​രി​ക്കു​ന്ന എ​ൻ.​ആ​ർ.​കോ​ൺ​ഗ്ര​സി​ലെ കേ​ശ​വ​ൻ നാ​രാ​യ​ണ സാ​മി​യും ഇ​ന്ന​ലെ ക​ള​ക്ട​ർ പി.​അ​രു​ൺ മു​മ്പാ​കെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.​

വൈ​ദ്യ​ലിം​ഗ​ത്തോ​ടൊ​പ്പം മ​ന്ത്രി എ. ​ന​മ​ശി​വാ​യം, ആ​ർ.​ശി​വ എം​എ​ൽ​എ (ഡി​എം​കെ), ടി.​മു​രു​ക​ൻ (സി​പി​എം), ആ​ർ.​വി​ശ്വ​നാ​ഥ​ൻ (സി​പി.​ഐ) എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. മു​ൻ എം​എ​ൽ​എ കേ​ശ​വ​ന്‍റെ മ​ക​നാ​യ ഡോ.​കേ​ശ​വ​ൻ നാ​രാ​യ​ണ സാ​മി (എ​ൻ​ആ​ർ കോ​ൺ​ഗ്ര​സ്) പ​ത്രി​ക ന​ൽ​കി.​എ​ൻ​ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ൻ.​രം​ഗ സാ​മി, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​സ്വാ​മി​നാ​ഥ​ൻ, അ​ൻ​പ​ഴ​ക​ൻ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts