‘രാഹുൽഗാന്ധി വയനാട്ടിൽ ;വന്നാൽ അപ്പോൾ നോക്കാമെന്ന് ബിജെപി; സ്മൃതി ഇറാനി വയനാട്ടിൽ രാഹുലിന്‍റെ എതിരാളിയാകുമെന്ന് ദേശീയ മാധ്യമങ്ങളും

നി​യാ​സ് മു​സ്ത​ഫ


കോ​ട്ട​യം: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​മോ ഇ​ല്ല​യോ എ​ന്ന് അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി വ​യ​നാ​ട്ടി​ൽ രാ​ഹു​ലി​ന്‍റെ എ​തി​രാ​ളി ആ​യി മ​ത്സ​രി​ക്കു​മെ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​ട​ക്കം വാ ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു. ടൈംസ് ഒാഫ് ഇന്ത്യ അടക്കം ചില ദേശീയ മാധ്യമങ്ങളും ഇത്തരത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ യു​പി​യി​ലെ അ​മേ​ത്തി​യി​ൽ സ്മൃ​തി ഇ​റാ​നി​യാ​ണ് എ​തി​രാ​ളി. അ​മേ​ത്തി​യി​ൽ​നി​ന്ന് പേടി​ച്ചോ​ടി​യാ​ണ് രാ​ഹു​ൽ വ​യനാ​ട്ടി​ൽ മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന​തെ​ന്ന് ബി​ജെ​പി ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ മ​ത്സ​രി​ച്ചാ​ൽ സ്മൃ​തി ഇ​റാ​നി വ​യ​നാ​ട്ടി​ലും രാ​ഹു​ലി​ന് എ​തി​രാ​ളി​യാ​കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ഒ​രു ച​ർ​ച്ച​യും ബി​ജെ​പി​ക്കു​ള്ളി​ൽ ന​ട​ന്നി​ട്ടി​ല്ലാ​യെ​ന്ന​താ​ണ് ലഭ്യമാകുന്ന വിവരം.

സി​റ്റിം​ഗ് സീ​റ്റാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ത്തി കൂ​ടാ​തെ ഇ​ത്ത​വ​ണ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലു​മൊ​രു സീ​റ്റി​ൽ കൂ​ടി രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, ആ​ന്ധ്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്തു​നി​ന്ന് മ​ത്സ​രി​ക്ക​ണ​മെ​ന്ന് രാ​ഹു​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​വും ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. വ​യ​നാ​ട് സീ​റ്റാ​ണ് കെ​പി​സി​സി രാ​ഹു​ലി​നാ​യി ക​ണ്ടു​വെ​ച്ചത്.

എ​ന്നാ​ൽ രാ​ഹു​ലി​ന്‍റെ വ​ര​വി​നെ വി​മ​ർ​ശിച്ച് ഇ​ട​തു​പ​ക്ഷത്തെ സംസ്ഥാന, ദേശീയ നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്നിരുന്നു.
വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ മ​ത്സ​രി​ക്കു​മോ ഇ​ല്ല​യോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്. ഇ​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ​ആ​ർ പ​ത്മ​കു​മാ​ർ രാ​ഷ്‌‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ൽ സം​സ്ഥാ​ന, ദേ​ശീ​യ ത​ല​ത്തി​ലു​ള്ള ശ​ക്ത​നാ​യ എ​തി​രാ​ളി വ​യ​നാ​ട്ടി​ൽ എൻഡിഎയ്ക്കു വ​രും.

ബി​ഡി​ജെ​എ​സി​നു ന​ൽ​കി​യ സീ​റ്റാ​ണ് വ​യ​നാ​ട്. നാ​ളെ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കു​ക​യാ​ണ്. രാ​ഹു​ൽ​ഗാ​ന്ധി മ​ത്സ​ര​രം​ഗ​ത്തു വ​ന്നാ​ൽ ബി​ജെ​പി സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മോയെന്നത് ബി​ഡി​ജെ​എ​സ് തീരുമാ നിക്കും. അവർക്ക് സ​മ്മ​ത​മാ​ണെ​ങ്കി​ൽ ബി​ജെ​പി ആ ​സീ​റ്റ് ഏ​റ്റെ​ടു​ക്കും.

അ​ല്ലെ​ങ്കി​ൽ ബി​ഡി​ജെ​എ​സി​ന്‍റെ ത​ന്നെ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി അ​വി​ടെ വ​രും. സം​സ്ഥാ​ന, ദേ​ശീ​യ ത​ല​ത്തി​ലു​ള്ള നേ​താ​ക്ക​ളി​ൽ ആ​രെ​ങ്കി​ലു​മാ​വും അ​വി​ടെ മ​ത്സ​രി​ക്കാ​നെ​ത്തു​ക. രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​ഖ്യാ​പ​നം വ​രു​ന്പോ​ൾ അ​ത​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ൾ വ​യ​നാ​ട് സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ലു​ണ്ടാ​വും -ജെ ​ആ​ർ പ​ദ്മ​കു​മാ​ർ പ​റ​ഞ്ഞു.

Related posts