എബി നാലു സംസ്ഥാനങ്ങളിലെ ആറു വ്യത്യസ്ത മണ്ഡലങ്ങളിൽ വിജയിച്ച റിക്കാർഡിട്ടയാളാണു മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ജനിച്ച വാജ്പേയി പത്തു തവണയാണു ലോക്സഭയിലെത്തിയത്. യുപിയിലെ ബൽറാംപുർ, ലക്നോ, ന്യൂഡൽഹി, ഗുജറാത്തിലെ ഗാന്ധിനഗർ, മധ്യപ്രദേശിലെ ഗ്വാളിയോർ, വിദിശ മണ്ഡലങ്ങളിൽനിന്നാണു വാജ്പേയി ലോക്സഭയിലേക്കു വിജയിച്ചത്. 1957ൽ ബൽറാംപുരിലായിരുന്നു വാജ്പേയിയുടെ ആദ്യ വിജയം. ആ തെരഞ്ഞെടുപ്പ് യുപിയിലെ മഥുര, ലക്നോ മണ്ഡലങ്ങളിലും വാജ്പേയി മത്സരിച്ചെങ്കിലും ബൽറാംപുരിൽ മാത്രമാണു വിജയിക്കാനായത്(മണ്ഡല പുനർനിർണയത്തെത്തുടർന്ന് ബൽറാംപുർ മണ്ഡലം ശ്രാവസ്തിയായി). 1962ൽ ബൽറാംപുരിലും ലക്നോവിലും മത്സരിച്ച വാജ്പേയി രണ്ടിടത്തും തോറ്റു. ബൽറാംപുരിൽ 2000 വോട്ടിനായിരുന്നു അദ്ദേഹം തോറ്റത്. 1971ൽ ഗ്വാളിയറിൽനിന്നും 1977, 1980 തെരഞ്ഞെടുപ്പുകളിൽ ന്യൂഡൽഹിയിൽനിന്നുമാണു വാജ്പേയി വിജയിച്ചത്. 1991ൽ മധ്യപ്രദേശിലെ വിദിശയിൽ വിജയിച്ചു. ആ തെരഞ്ഞെടുപ്പിൽ ലക്നോവിലും വാജ്പേയി വിജയിച്ചിരുന്നു. വിദിശ സീറ്റ് അദ്ദേഹം ഒഴിഞ്ഞു. 1991 മുതൽ 2004 വരെ…
Read MoreCategory: INDIA 360
രാജ്യത്തെ വോട്ടിംഗ് യന്ത്രത്തിന്റെ ആദ്യ പരീക്ഷണം പറവൂരിൽ; ആദ്യം ജയിച്ചയാൾ പിന്നീട് തോറ്റ വോട്ടിംഗ് യന്ത്രത്തിന്റെ ചരിത്രകഥയറിയാം
കൊച്ചി: 37 വർഷം മുന്‍പു ബാലറ്റ് പെട്ടികളുടെ ഇടയിലേക്കു പത്രാസോടെയായിരുന്നു വോട്ടിംഗ് യന്ത്രത്തിന്റെ കടന്നുവരവ്. പക്ഷേ, എൻട്രി ഒട്ടും പഞ്ചായില്ല. തുടക്കംതന്നെ പിഴച്ചു. 1982 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിലായിരുന്നു രാജ്യത്തെ തന്നെ ആദ്യ പരീക്ഷണം. 84 ബൂത്തുകളിൽ അന്പതിടത്തു പെട്ടി മാറ്റി വോട്ടിംഗ് യന്ത്രം ഉപയോഗിക്കാൻ തീരുമാനിച്ചു. യന്ത്രം തികയാത്തതുകൊണ്ടാണു മറ്റു ബൂത്തുകൾ ഒഴിവാക്കിയത്. വോട്ടിംഗ് മെഷീന്റെ കാര്യത്തിൽ പാർട്ടിക്കാർ എതിർപ്പു പ്രകടിപ്പിച്ചെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷൻ ഉറച്ചുനിന്നു. പോളിംഗ് നടന്നു. ബാലറ്റ് പേപ്പറിൽ സീലു കുത്തി സമ്മതിദാനാവകാശം വിനിയോഗിക്കുന്നവരുടെ ഇടയിൽ ബട്ടണിൽ ഞെക്കി വോട്ട് ചെയ്ത് പറവൂർകാർ ചരിത്രത്തിന്റെ ഭാഗമായി. കോണ്‍ഗ്രസിലെ എ.സി. ജോസും സിപിഐയിലെ എൻ. ശിവൻപിള്ളയുമായിരുന്നു പ്രധാന സ്ഥാനാർഥികൾ. പോളിംഗും വോട്ടെണ്ണലും രാജ്യം മുഴുവൻ സാകൂതം വീക്ഷിച്ചു. ഫലം വന്നപ്പോൾ ജയിച്ചത് ശിവൻപിള്ള. ഭൂരിപക്ഷം 123. എംഎൽഎമാരുടെ ഇടയിൽ…
Read Moreഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന പച്ചക്കോട്ടയിൽ വെല്ലുവിളികളില്ലാതെ യുഡിഎഫ്
രഞ്ജിത് ജോണ്‍ പച്ചക്കടലിരന്പുന്ന മലപ്പുറത്ത് യുഡിഎഫിന് ആശങ്കകളില്ല. 2009ൽ മണ്ഡല പുനഃനിർണയം നടന്നപ്പോൾ നേരത്തെയുണ്ടായിരുന്ന മഞ്ചേരി മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങളാണു മലപ്പുറത്തേക്കു വന്നത്. യുഡിഎഫിനു വലിയ ഭൂരിപക്ഷമുള്ള നിയമസഭാ മണ്ഡലങ്ങൾ ചേർത്താണു മലപ്പുറം മണ്ഡലം രൂപീകരിച്ചത്. മലപ്പുറം മണ്ഡലത്തിൽ യുഡിഎഫിനു ലഭിക്കാറുള്ളത് ലക്ഷങ്ങളുടെ ഭൂരിപക്ഷമാണ്. കേരളത്തിൽത്തന്നെ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ആദ്യസ്ഥാനത്തു നിൽക്കുന്ന മണ്ഡലമാണിത്. ഏകപക്ഷീയ മത്സരം മുസ്ലിം ലീഗ് ലക്ഷ്യംവയ്ക്കുന്പോൾ പ്രതിരോധത്തിനാവും സിപിഎം ശ്രമം. മണ്ഡലം മഞ്ചേരിയായിരുന്നപ്പോൾ ഒരുതവണ ടി.കെ.ഹംസയിലൂടെ നേടിയ വിജയം മാത്രമാണ് സിപിഎമ്മിന്റെ ഏകആശ്വാസം. പഴയ മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നപ്പോൾ 1952ൽ നടന്ന തെരഞ്ഞെടുപ്പിൽ മലപ്പുറം പ്രതിനിധിയായി ലോക്സഭയിൽ എത്തിയത് ലീഗ് നേതാവ് ബി.പോക്കറാണ്. ഐക്യകേരളമാവുകയും മഞ്ചേരി മണ്ഡലം നിലവിൽവരുകയും ചെയ്തശേഷം 1957ലെ തെരഞ്ഞെടുപ്പിൽ പോക്കറിലൂടെ ലീഗ് വിജയം ആവർത്തിച്ചു. 1962ലും 67ലും 71ലും മഞ്ചേരിയെ പ്രതിനിധാനം ചെയ്തത് ലീഗ് സ്ഥാപക പ്രസിഡന്റ് ഖാഇദേ…
Read Moreകോൺഗ്രസിന്റെ വാതിലിൽ മുട്ടി അപ്നാദളും എസ്ബിഎസ്പിയും; പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ബിജെപി; തീരുമാനിക്കേണ്ടത് പ്രിയങ്ക
നിയാസ് മുസ്തഫ ഉത്തർപ്രദേശിൽ എൻഡിഎ മുന്നണി വിട്ട അപ്നാദളും സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടിയും(എസ്ബിഎസ്പി) കോൺഗ്രസിലേക്ക് അടുക്കുന്നു. സഖ്യം വിട്ടതായി പ്രഖ്യാപിച്ച അപ്നാദളിനേയും എസ്ബിഎസ്പിയേയും എങ്ങനെയും എൻഡിഎ മുന്നണിയിൽ ഉറപ്പിച്ചു നിർത്താനുള്ള ശ്രമം ബിജെപിയും സജീവമാക്കിയിട്ടുണ്ട്. എൻഡിഎ മുന്നണി വിടരുതെന്നും എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാമെന്നും ബിജെപി ഇവരെ അറിയിച്ചിട്ടുണ്ട്. എൻഡിഎ മുന്നണിക്ക് നേതൃത്വം നൽകുന്ന ബിജെപി ചെറിയ പാർട്ടികളെ തഴയുകയാണെന്നും യാതൊരു പരിഗണനയും നൽകുന്നില്ലെന്നും ആരോപിച്ചാണ് അപ്നാദളും എസ്ബിഎസ്പിയും മുന്നണി വിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിക്കാൻ തയാറാണെന്ന് അപ്നാദൾ ദേശീയ അധ്യക്ഷൻ ആശിഷ് കുമാർ വ്യക്തമാക്കി. സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) ചീഫ് ഒാം പ്രകാശ് രാജ്ഭറും കോൺഗ്രസിന്റെയോ എസ്പി-ബിഎസ്പി സഖ്യത്തിന്റെയോ ഭാഗമായി മത്സരിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചു കഴിഞ്ഞു. സഖ്യം സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറിയും ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ മേഖലയുടെ ചുമതലക്കാരനുമായ ജ്യോതിരാദിത്യ…
Read Moreയുഡിഎഫിനെ വലയ്ക്കാത്ത വയനാട്; ആരു നിന്നാലും ജയിക്കാമെന്ന ധാരണ ഇത്തവണ മാറ്റുമെന്ന് ഒരുവിഭാഗം കുടിയേറ്റക്കാർ
ബാബു ചെറിയാൻ അദീപ് ബേബി വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മൂന്നു കാർഷിക ജില്ലകളിലെ ഏഴു നിയമസഭാ മണ്ഡലങ്ങൾ അടങ്ങുന്നതാണു വയനാട് ലോക്സഭാ മണ്ഡലം. സംസ്ഥാനത്തുതന്നെ യുഡിഎഫ് ഉറപ്പായും വിജയം പ്രതീക്ഷിക്കുന്ന ലോക്സഭാ മണ്ഡലങ്ങളിലൊന്നാണു വയനാട്. 2009 ലെ മണ്ഡല രൂപീകരണത്തിനുശേഷം രണ്ട് തവണയും യുഡിഎഫ്തന്നെയാണു വിജയം നേടിയത്. കർഷകരും കർഷകതൊഴിലാളികളുമടങ്ങുന്ന അടിസ്ഥാനവർഗം നിർണായക ശക്തികേന്ദ്രമായ ഇവിടെ അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ഉരുക്കുകോട്ടയായതാണു ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ ചരിത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടിയും, കൽപ്പറ്റയും , തിരുവന്പാടിയും, നിലന്പൂരും ഇടതിനെ തുണച്ചപ്പോൾ സുൽത്താൻ ബത്തേരി, ഏറനാട്, വണ്ടൂർ എന്നീ മൂന്നു മണ്ഡലങ്ങൾ മാത്രമേ വലതിന് രക്ഷയായുള്ളൂ. സിപിഎം സ്ഥാനാർഥികളാണു നാലിടത്തും ജയിച്ചുകയറിയത്. 2009 ല്‍ നടന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലമാണു വയനാട്. യുഡിഎഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസ് 153439 വോട്ടിന്റെ വന്‍…
Read Moreരാഹുൽഗാന്ധിയുടെ ശക്തി ആപ്പിലേക്ക് ചങ്കിൽ കൊള്ളുന്ന മുദ്രാവാക്യം വേണം
ഫ്രാങ്കോ ലൂയിസ് തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനു ചങ്കിൽ കൊള്ളുന്നൊരു മുദ്രാവാക്യം വേണം. കോണ്‍ഗ്രസ് പ്രധാന പ്രവർത്തകരോട് അഭിപ്രായം തേടിയിരിക്കുകയാണ്. രാഹുൽഗാന്ധിയുടെ ശക്തി ആപ്പിലൂടെയാണ് എല്ലാ പ്രവർത്തകരോടും പ്രതികരിക്കാൻ ആവശ്യപ്പെട്ടത്. ആറോ ഏഴോ വാക്കുകളുള്ള മുദ്രാവാക്യമാണു വേണ്ടത്. യോജ്യമായ മുദ്രാവാക്യം 9133919100 എന്ന നന്പരിലേക്ക് എസ്എംഎസ് ചെയ്യണം. മികച്ച മുദ്രാവാക്യം തെരഞ്ഞെടുത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ മുദ്രാവാക്യമാക്കും. ശക്തി ആപ്പിൽ ചേർന്ന എല്ലാ കോണ്‍ഗ്രസ് അംഗങ്ങൾക്കുമാണ് ഈ സന്ദേശം ലഭിച്ചത്. നമുക്കെല്ലാം ചേർന്ന് കോണ്‍ഗ്രസിനെ മേയ് മാസത്തോടെ അധികാരത്തിൽ തിരിച്ചുകൊണ്ടുവരാമെന്നുകൂടി പറഞ്ഞുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുദ്രാവാക്യത്തിനു പ്രകടനപത്രികയേക്കാൾ പ്രാധാന്യമുണ്ട്. പണ്ടു പാർട്ടികളുടെ മുതിർന്ന നേതാക്കളാണ് മുദ്രാവാക്യം തയാറാക്കിയിരുന്നത്. കഴിഞ്ഞ പത്തു പതിനഞ്ചു വർഷമായി സാധാരണക്കാരെ സ്വാധീനിക്കുന്ന മുദ്രാവാക്യം ഇവന്റ് മാനേജ്മെന്റ് വിദഗ്ധരും കോപ്പിറൈറ്റേഴ്സുമാണു നിർദേശിക്കാറുള്ളത്. ബിജെപി ഇത്തവണ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം “അസാധ്യമായിരുന്നത് ഇപ്പോൾ സാധ്യമാണ്”, “വീണ്ടും…
Read Moreമറികടക്കാനാവില്ല! നൽഗോണ്ടയുടെ റിക്കാർഡ്; തെരഞ്ഞെടുപ്പിൽ നിരന്നതു 480 സ്ഥാനാർഥികൾ
ഡേവിസ് പൈനാടത്ത് പോളിംഗ് ബൂത്തിൽ വോട്ടുചെയ്യേണ്ട സ്ഥാനാർഥിയെ കണ്ടെത്താൻ 50 പേജുള്ള ഒരു ബുക്ലെറ്റ് മറിച്ചുനോക്കേണ്ടിവന്നാലോ? കഷ്ടമായിരിക്കും അല്ലേ. അതാണ് 1996ൽ ആന്ധ്രപ്രദേശിലെ (ഇന്നു തെലങ്കാന) നൽഗോണ്ടയിൽ സംഭവിച്ചത്. നൽഗോണ്ട ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ എണ്ണം സർവകാല റിക്കാർഡായിരുന്നു, 480 പേർ. 477 പേർക്കും കെട്ടിവച്ച കാശുപോയി. രാജ്യത്തെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഒരു ലോക്സഭാ മണ്ഡലത്തിൽനിന്ന് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിച്ച റിക്കാർഡും അതോടെ നൽഗോണ്ട സ്വന്തം പേരിലാക്കി. 1996ൽത്തന്നെ കർണാടകയിലെ ബെൽഗാമിൽ 456 പേർ സ്ഥാനാർഥികളായി നൽഗോണ്ടയ്ക്കു പിറകിൽ രണ്ടാംസ്ഥാനം നേടി. ഇവിടെ 454 പേർക്കും കെട്ടിവച്ച പണം നഷ്ടമായി. ഇതേ പൊതുതെരഞ്ഞെടുപ്പിൽ ഈസ്റ്റ് ഡൽഹി ലോക്സഭാ മണ്ഡലത്തിൽ 122 സ്ഥാനാർഥികൾ മത്സരിക്കാനുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഈസ്റ്റ് ഡൽഹിയിലെ ഈ സ്ഥാനാർഥിപ്പട ഹരിയാനയിലെ ഭിവാനിക്കൊപ്പം മൂന്നാംസ്ഥാനം പങ്കിടുന്നു. 1989ൽ ഭിവാനി…
Read Moreജനകീയ കോടതിയുടെ വിധി; പത്തനംതിട്ടയിൽ ഫലം കണ്ടറിയാം
ബിജു കുര്യൻ ദേശീയ രാഷ്ട്രീയത്തിൽത്തന്നെ ശ്രദ്ധേയമാണ് ഇത്തവണ പത്തനംതിട്ട ലോക്സഭാ മണ്ഡലം. ശബരിമല ഉൾപ്പെടുന്ന മണ്ഡലമാണു പത്തനംതിട്ട. അതുകൊണ്ടുതന്നെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികൾ സ്വീകരിച്ച നിലപാടുകൾക്ക് പത്തനംതിട്ടയിലെ ജനകീയ കോടതിയുടെ വിധി ശ്രദ്ധേയമാകും. പത്തനംതിട്ട മണ്ഡലത്തിനു സ്വന്തമായി രണ്ടു തെരഞ്ഞെടുപ്പുകളുടെ ചരിത്രമേയുള്ളൂ. 2009ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി പത്തനംതിട്ട കേന്ദ്രമാക്കി ഒരു ലോക്സഭാ മണ്ഡലം രൂപീകൃതമായത്. അന്നും 2016ലും മണ്ഡലത്തെ പ്രതിനിധീകരിച്ചത് കോണ്‍ഗ്രസിലെ ആന്റോ ആന്റണിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കണമെന്ന് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു കഴിഞ്ഞു. പത്തനംതിട്ടയിൽ ഇത്തവണ വിജയമാണ് ലക്ഷ്യമെന്നു ബിജെപി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കെപിസിസി പ്രചാരകസമിതി അധ്യക്ഷൻ കെ. മുരളീധരനും മോദിയെ മത്സരിപ്പിക്കാൻ വെല്ലുവിളി നടത്തിയത്. പത്തനംതിട്ട ജില്ലയിലെ അഞ്ചും കോട്ടയം ജില്ലയിലെ രണ്ടും നിയമസഭാ മണ്ഡലങ്ങൾ ചേർന്നുള്ള ഈ…
Read Moreഅഖിലേഷ് യാദവ്-ഹർദിക് പട്ടേൽ കൂടിക്കാഴ്ച; വാരാണസിയിൽ എസ്പി സ്ഥാനാർഥി ഹർദിക് ?
നിയാസ് മുസ്തഫ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വീണ്ടും ഹർദിക് പട്ടേൽ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മത്സരി ക്കുമെന്ന് പട്ടേൽ സമുദായ നേതാവ് ഹർദിക് മാസങ്ങൾക്കു മുന്‍പേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ പ്രഖ്യാപ നത്തിൽ ഇപ്പോഴും ഹർദിക് ഉറച്ചുനിൽക്കുന്നുണ്ടോയെന്ന സംശയം പ്രതിപക്ഷ ക ക്ഷികൾക്ക് ഉണ്ടായിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ സംശയം അസ്ഥാനത്താക്കി മത്സര സന്നദ്ധത ഹർദിക് വീണ്ടും വ്യക്തമാ ക്കിയിരിക്കുകയാണ്. ബിജെപിയെ അധികാരത്തിൽനിന്ന് താഴെ ഇറക്കാൻ പ്രതിപക്ഷ കക്ഷികളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും ഹർദിക് പട്ടേൽ വ്യക്തമാക്കി. ഇന്നലെ ലക്നോവിലെ സമാജ് വാദി പാർട്ടി ഒാഫീസിലെത്തിയ ഹർദിക് പട്ടേൽ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയത് യുപി രാഷ്ട്രീയത്തിൽ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും ഒരുമിച്ച് പത്രസമ്മേളനം നടത്തുകയും ചെയ്തു. ഇതോടെ യുപിയിലെ വിവിഐപി മണ്ഡലമായ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഹർദിക് പട്ടേൽ ജനവിധി തേടുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ബിഎസ്പി-എസ്പി…
Read Moreവാരാണസിയിലും ഗോരഖ്പുരിലും സമാജ്വാദി പാർട്ടി മത്സരിക്കും
ലക്നോ: യുപിയിൽ എസ്പി-ബിഎസ്പി സഖ്യം മത്സരിക്കുന്ന സീറ്റുകൾ പ്രഖ്യാപിച്ചു. എസ്പി 37 സീറ്റുകളിലും ബിഎസ്പി 38 സീറ്റിലുമാണു മത്സരിക്കുക. വാരാണസി, ലക്നോ, ഗോരഖ്പുർ, കൈരാന, മൊറാദാബാദ്, സാംഭൽ, രാംപുർ, മയിൻപുരി, ഫിറോസാബാദ്, ബദാവൂൻ, ബറേലി, ഇറ്റാവ, കാൺപുർ, കനൗജ്, ഝാൻസി, ബന്ദ, അലഹാബാദ്, കൗശാംബി, ഫുൽപുർ, ഫൈസാബാദ്, ഗോണ്ട, അസംഗഡ്, മിർസാപുർ എന്നിവ സമാജ്വാദി പാർട്ടി മത്സരിക്കുന്ന സീറ്റുകളിൽ ഉൾപ്പെടുന്നു. സഹരാൻപുർ, ബിജ്നോർ, നാഗിന, അലിഗഡ്, ആഗ്ര, ഫത്തേപ്പുർ സിക്രി, ധൗരാഹ്റ, സീതാപുർ, സുൽത്താൻപുർ, പ്രതാപ്ഗഡ്, കൈസർഗഞ്ച്, ബസ്തി, സലേംപുർ, ജൗൻപുർ, ഭദോഹി, ദേവ്രിയ സീറ്റുകൾ ബിഎസ്പി മത്സരിക്കുന്നവയിൽ ഉൾപ്പെടുന്നു. പടിഞ്ഞാറൻ യുപിയിലെ ഭൂരിഭാഗം സീറ്റുകളിൽ സമാജ്വാദി പാർട്ടിയും കിഴക്കൻ യുപിയിലെ ഭൂരിഭാഗം സീറ്റുകളിൽ ബിഎസ്പിയുമാണു മത്സരിക്കുക. അമേത്തി, റായ്ബറേലി സീറ്റുകളിൽ എസ്പിപി-ബിഎസ്പി സഖ്യം സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നില്ല.
Read More