അഖിലേഷ് യാദവ്-ഹർദിക് പട്ടേൽ കൂടിക്കാഴ്ച; വാരാണസിയിൽ എസ്പി സ്ഥാനാർഥി ഹർദിക് ?

നിയാസ് മുസ്തഫ
വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് വീ​ണ്ടും ഹ​ർ​ദി​ക് പ​ട്ടേ​ൽ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മത്സരി ക്കുമെന്ന് പട്ടേൽ സമുദായ നേതാവ് ഹർദിക് മാസങ്ങൾക്കു മുന്പേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ പ്രഖ്യാപ നത്തിൽ ഇപ്പോഴും ഹർദിക് ഉറച്ചുനിൽക്കുന്നുണ്ടോയെന്ന സ‍ംശയം പ്രതിപക്ഷ ക ക്ഷികൾക്ക് ഉണ്ടായിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്‍റെ സംശയം അസ്ഥാനത്താക്കി മത്സര സന്നദ്ധത ഹർദിക് വീണ്ടും വ്യക്തമാ ക്കിയിരിക്കുകയാണ്.

ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് താ​ഴെ ഇ​റ​ക്കാ​ൻ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഹ​ർ​ദി​ക് പ​ട്ടേ​ൽ വ്യ​ക്ത​മാ​ക്കി. ഇന്നലെ ല​ക്നോ​വിലെ സ​മാ​ജ് വാ​ദി പാർട്ടി ഒാ​ഫീ​സി​ലെ​ത്തി​യ ഹ​ർ​ദി​ക് പ​ട്ടേ​ൽ അ​ഖി​ലേ​ഷ് യാ​ദ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയത് യുപി രാഷ്‌‌ട്രീയത്തിൽ വലിയ ചലനം സൃഷ്‌‌ടിച്ചിട്ടുണ്ട്.

കൂടിക്കാഴ്ചയ്ക്കുശേഷം ഇ​രു​വ​രും ഒ​രു​മി​ച്ച് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ യുപിയിലെ വി​വി​ഐ​പി മ​ണ്ഡ​ല​മാ​യ വാ​രാ​ണ​സി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രേ ഹ​ർ​ദി​ക് പ​ട്ടേ​ൽ ജ​ന​വി​ധി തേ​ടു​മെ​ന്ന് ഏറെക്കുറെ ഉറപ്പിക്കാം.

ബി​എ​സ്പി-​എ​സ്പി സ​ഖ്യ​ത്തി​ന്‍റെ സീ​റ്റു വി​ഭ​ജ​നം ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി​. ബി​എ​സ്പി 38 സീ​റ്റി​ലും എ​സ്പി 37 സീ​റ്റി​ലും മ​ത്സ​രി​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം. മൂ​ന്നു സീ​റ്റു​ക​ൾ രാ​ഷ്‌‌ട്രീ​യ ലോ​ക്ദ​ളി​ന് ന​ൽ​കി. രണ്ടു സീറ്റ് ഒഴിച്ചിട്ടു. യുപിയിൽ ആകെ 80 ലോക്സഭാ സീറ്റാണുള്ളത്.

എ​സ്പി​ക്ക് അ​നു​വ​ദി​ച്ച സീ​റ്റു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് വാ​രാ​ണ​സി. അ​തു​കൊ​ണ്ടു ത​ന്നെ ഹ​ർ​ദി​ക് പ​ട്ടേ​ൽ എ​സ്പി പി​ന്തു​ണ​യോ​ടെ ഇവിടെ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ അ​മേ​ത്തി​യും റാ​യ്ബ​റേ​ലി​യും ഒ​ഴി​ച്ചി​ട്ടാ​ണ് ബി​എ​സ്പി-​എ​സ്പി സ​ഖ്യം സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

അ​മേ​ത്തി​യി​ലും റാ​യ്ബ​റേ​ലി​യി​ലും കോ​ൺ​ഗ്ര​സി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്താ​ൻ ബി​എ​സ്പി-​എ​സ്പി സ​ഖ്യം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഇ​തി​നു​ള്ള പ്ര​ത്യു​പ​കാ​ര​മാ​യി വാ​രാ​ണ​സി​യി​ൽ എ​സ്പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ഹ​ർ​ദി​ക് പ​ട്ടേ​ലി​നെ​തി​രേ സ്ഥാ​നാ​ർ​ഥിയെ കോ​ൺ​ഗ്ര​സ് നി​ർ​ത്താ​ൻ സാ​ധ്യ​ത​യി​ല്ല.

2014ൽ 3,71,784 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌‌രിവാളിനെ നരേന്ദ്രമോദി വാരാണ സിയിൽ പരാജയപ്പെടുത്തിയത്. എ​ന്നാ​ൽ, ബി​എ​സ്പി-​എ​സ്പി സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക​നും അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ പി​താ​വു​മാ​യ മു​ലാ​യം സിം​ഗ് യാ​ദ​വ് രം​ഗ​ത്തെ​ത്തി​യ​ത് അ​ഖി​ലേ​ഷി​നു ത​ല​വേ​ദ​ന​യാ​യി.

ബി​എ​സ്പി​ക്ക് കൂ​ടു​ത​ൽ സീ​റ്റ് ന​ൽ​കി​യ​ത് ശ​രി​യാ​യി​ല്ലെ​ന്നാ​ണ് മു​ലാ​യ​ത്തി​ന്‍റെ നി​ല​പാ​ട്. ബി​ എ​സ്പി​ക്ക് കൂ​ടു​ത​ൽ സീ​റ്റ് ന​ൽ​കു​ക വ​ഴി എ​സ്പി​ക്ക് ശ​ക്തി കു​റ​വാ​ണെ​ന്ന സ​ന്ദേ​ശം ന​ൽ​കി​യെ​ന്നാ​ണ് മു​ലാ​യ​ത്തി​ന്‍റെ പ​രാ​തി. നേ​ര​ത്തെ 16-ാം ലോ​ക്സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​ന​ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ പു​ക​ഴ്ത്തി മു​ലാ​യം രം​ഗ​ത്തു വ​ന്നി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യാ​യി ന​രേ​ന്ദ്ര​മോ​ദി ത​ന്നെ വീ​ണ്ടും വ​രു​മെ​ന്നാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്ന് മു​ലാ​യം പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​മു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വ​രു​ന്പോ​ൾ മു​ലാ​യം വീ​ണ്ടും ഇ​ട​പെ​ടാ​നു​ള്ള സാ​ധ്യ​ത കാ​ണു​ന്നു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ അ​ഖി​ലേ​ഷും മു​ലാ​യ​വും അ​ത്ര ര​സ​ത്തി​ല​ല്ല.

അ​തേ​സ​മ​യം, എ​ൻ​ഡി​എ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ അ​പ്നാ​ദ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ത​നി​ച്ചു മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രി​ക്കു​ന്നു. ഇ​ത് ബി​ജെ​പി​ക്ക് കൂ​ടു​ത​ൽ ക്ഷീ​ണം ചെ​യ്യും. ദേ​ശീ​യ ത​ല​ത്തി​ൽ എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​യി നി​ൽ​ക്കു​മെ​ങ്കി​ലും യു​പി​യി​ൽ ത​നി​ച്ചു മ​ത്സ​രി​ക്കു​മെ​ന്നാ​ണ് അ​പ്നാ​ദ​ളി​ന്‍റെ പ്ര​ഖ്യാ​പ​നം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​ഖ്യ​ക​ക്ഷി​യാ​യ അ​പ്നാ​ദ​ളി​നെ ബി​ജെ​പി നേ​തൃ​ത്വം ത​ഴ​യു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മു​ന്ന​ണി വി​ട്ട​ത്.

2014ൽ ​ബി​ജെ​പി​ക്ക് 71 സീ​റ്റ്, സ​മാ​ജ് വാ​ദി പാ​ർ​ട്ടി​ക്ക് അ​ഞ്ചു സീ​റ്റ്, കോ​ൺ​ഗ്ര​സി​ന് ര​ണ്ടു സീ​റ്റ്, അ​പ്നാ​ദ​ളി​ന് ര​ണ്ടു സീ​റ്റ് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വി​ജ​യം. മാ​യാ​വ​തി​യു​ടെ ബി​എ​സ്പി​ക്ക് ഒ​രു സീ​റ്റ് പോ​ലും നേ​ടാ​നാ​യി​ല്ല.

Related posts