വേനൽ കടുത്തിരിക്കുന്നു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നുതുടങ്ങും. തലവേദന, ചർമത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നു തുടങ്ങി തീവ്രത കൂടിയ അസുഖങ്ങളിലേക്ക് ആ പട്ടിക നീളുന്നു. ചൊറിച്ചിൽ, ചർമത്തിൽ വരൾച്ച വെയിൽ കൊള്ളുമ്പോൾ ചർമത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു.പനി, ഛർദിൽ എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. തൊലി കൂടുൽ പൊള്ളുന്നതിനനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും കാണാറുണ്ട്. വെള്ളം കുടിക്കാം കഴിയുന്നതും ശക്തമായ വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിയ്ക്കുക എന്നീ പ്രതിരോധമാർഗങ്ങൾ അവലംബിക്കാവുന്നതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. സൂര്യാഘാതം കൂടുതൽ…
Read MoreCategory: Health
സൂര്യാതപം ചർമത്തെ ബാധിക്കുന്നത്…
പൊള്ളിയ കുമിളകൾ കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില് ഏല്ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. പേശിവലിവ് അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന് വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ശരീരം ചൊറിഞ്ഞ് തിണര്‍ക്കൽ ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്നവിയര്പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന ഹീറ്റ് റാഷ് എന്ന അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില് ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം. കരുതൽ എങ്ങനെ? *…
Read Moreതാപശരീരശോഷണം അവഗണിക്കരുത്
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.(Heat stroke) ലക്ഷണങ്ങള്‍ വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട, ചുവന്ന, ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്. സൂര്യാതപമേറ്റുള്ളതാപ ശരീരശോഷണം (Heat Exhaustion) സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ലക്ഷണങ്ങള്‍ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ…
Read Moreകുഞ്ഞുങ്ങൾക്കെന്തിന് മൊബൈൽ ഫോൺ?
ഇന്ന് കൈക്കുഞ്ഞുങ്ങള്ക്കുപോലും കളിപ്പാട്ടത്തിന് സമാനമായി നല്‍കുന്നത് മൊബൈല്‍ ഫോണാണ്. ഈ പ്രവണത കുട്ടികളുടെ വികാസത്തെയും വൈകാരികതയെയും സാരമായി ബാധിക്കുന്നു. പലപ്പോഴും കുട്ടികളുടെ ലോകം അതില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നതായും കാണാം. കുട്ടികളുടെ ചിന്തകളിലും പ്രവര്‍ത്തികളിലും വരെ മൊബൈല്‍ ദൃശ്യങ്ങള്‍ സ്വാധീനം ചെലുത്തുന്നു. കുഞ്ഞുങ്ങള്‍ അടങ്ങിയിരിക്കാനും ബഹളമുണ്ടാക്കാതിരിക്കാനും മറ്റുമായി രക്ഷിതാക്കളോ കുഞ്ഞിനെ പരിപാലിക്കുന്ന മറ്റുള്ളവരോ അവർക്കു മൊബൈല്‍ ഫോണ്‍ നല്കുന്നു. ഇതു തുടരുമ്പോള്‍ ആസക്തി ആയി മാറുന്നു. ഇത്തരം ശീലങ്ങള്‍ പിന്നീട് കുഞ്ഞുങ്ങളുടെ സ്വഭാവത്തെയും പ്രവര്‍ത്തികളെയും പ്രതികൂലമായി ബാധിക്കുന്നു. കുഞ്ഞുങ്ങളിലെ ഇത്തരം മാറ്റങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണ്. കുഞ്ഞുങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍· പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.· തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.· കുട്ടികള്‍ കള്ളം പറയാനുള്ള പ്രവണതകൂടുന്നു.· മാനസികാരോഗ്യത്തെ ബാധിക്കുന്നു(വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടാകുന്നു).· ഉറക്കമില്ലായ്മ· മറ്റുള്ളവരുമായി ഇടപെടാന്‍ താത്പര്യക്കുറവ് കാണിക്കുന്നു.· കുഞ്ഞുങ്ങള്‍ ഹൈപ്പര്‍ ആക്റ്റീവ് ആകുന്നു.·…
Read Moreസ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; ഓസ്റ്റിയോ പൊറോസിസ് (സ്ത്രീകളുടെ വാതരോഗം)
അസ്ഥികളുടെ സാന്ദ്രത കുറയുന്നതാണ് ഈ രോഗത്തിന്റെ അടിസ്ഥാന കാരണം. ചെറിയ വീഴ്ച ഉണ്ടായാൽ പോലും എല്ലുകൾ ഒടിയാൻ കാരണമാകും. ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിലാണ് ഇതിന്റെ സാധ്യത കൂടുതൽ. സ്ഥിരമായി ഉപയോഗിക്കുന്ന ചില മരുന്നുകൾ, നേരത്തേ ആർത്തവ വിരാമം സംഭവിക്കുന്നത്, ശരീരത്തിന്റെ ഉയരം കുറഞ്ഞിരിക്കുന്നത്, കാൻസർ ചികിത്സ, പാരമ്പര്യം എന്നിവയാണ് മറ്റു കാരണങ്ങൾ. ഡോക്ടറിന്റെ നിർദേശപ്രകാരമുള്ള വ്യായാമം ചെയ്യണം. എന്നും രാവിലെ ഒന്‍പത് മണിക്കുമുന്പ് അര മണിക്കൂർ വെയിൽ കൊള്ളണം. കോഴിമുട്ട പുഴുങ്ങി അതിന്റെ വെള്ള പതിവായി കഴിക്കുന്നത് നല്ലതാണ്. റുമാറ്റോയ്ഡ് ആർത്രൈറ്റിസ്റുമാറ്റോയ്ഡ് ആർത്രൈറ്റിസ് ബാധിതരിൽ സൈനോവിയൽ പാടയിൽ നീർക്കെട്ടും സന്ധികളിൽ വീക്കവും ഉണ്ടാകുന്നു. ശരീരത്തിലെ സ്വയം രോഗപ്രതിരോധ ശേഷിയിൽ വരുന്ന പ്രശ്നങ്ങൾ മൂലം സന്ധികളിലെ കോശങ്ങൾ സ്വയം നശിക്കാൻ ഇടയാകുന്നു. മുപ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കാൽമുട്ടുകൾ, കണങ്കാലുകൾ എന്നിവിടങ്ങളിലും കൈവിരലുകളിലെ…
Read Moreഗർഭിണികളുടെ ദന്താരോഗ്യം
ഗർഭിണികളുടെ പല്ലുകൾക്കും മോണകൾക്കും ആരോഗ്യമില്ലെങ്കിൽ അത് മാസം തികയാതെയുള്ള പ്രസവത്തിനു സാധ്യത കൂട്ടും. കുഞ്ഞുങ്ങൾക്കു ഭാരക്കുറവും ഉണ്ടാവാം. മുഖാസ്ഥികളുടെയും പല്ലുകളുടെയും ശരിയായ രൂപീകരണത്തിന് ഭ്രൂണാവസ്ഥയിൽ കുഞ്ഞുങ്ങളുടെ മുഖാസ്ഥികളുടെയും പല്ലുകളുടെയും ശരിയായ രൂപീകരണത്തിന് ഗർഭിണികൾ പോഷകാഹാരവും വിറ്റാമിനുകളും ലവണങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും കൃത്യമായ ആന്റി നേറ്റൽ പരിശോധനയ്ക്ക് വിധേയരാകേണ്ടതുമാണ്. ആദ്യ പല്ല് മുളയ്ക്കുന്പോൾ…കുഞ്ഞുങ്ങളിൽ ആദ്യപല്ല് മുളയ്ക്കുന്പോൾ മുതൽ തന്നെ ദന്തപരിചരണം ആവശ്യമാണ്. പ്രാരംഭ ശൈശവകാല ദന്തക്ഷയം ഫലപ്രദമായി തടയേണ്ടതും ചികിത്സിക്കേണ്ടതുമാണ്. പോടുകൾ അടയ്ക്കാംകുഞ്ഞുങ്ങൾക്ക് ദന്തക്ഷയപ്രതിരോധത്തിന്റെ ഭാഗമായി ഉപരിതല ഫ്ളൂറൈഡ് ലേപനങ്ങൾ നല്‍കുകയും പിറ്റ് ആൻഡ് ഫിഷർ പോടുകൾ നീക്കി അടച്ചു സംരക്ഷിക്കേണ്ടതുമാണ്. പല്ലുകളുടെ ആരോഗ്യം ഉറപ്പാക്കൂ. ജീവിതത്തിൽ പുഞ്ചിരി നിറയ്ക്കൂ. ************* ********************** ദന്തരോഗികളിൽ മറ്റു രോഗങ്ങൾക്കു സാധ്യതദന്തരോഗങ്ങൾ ചിലപ്പോൾ പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ, കരൾ, വൃക്കരോഗങ്ങൾ, ചർമരോഗങ്ങൾ, രക്തക്കുഴലുകളുടെ ചുരുങ്ങൾ തുടങ്ങിയ ഗുരുതര ശാരീരിക പ്രശ്നങ്ങൾക്കു…
Read Moreപൊണ്ണത്തടി; ഭക്ഷണം ക്രമപ്പെടുത്താം
ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പൊണ്ണത്തടി. തെറ്റായ ഭക്ഷണശീലങ്ങളും അനാരോഗ്യകരമായ ജീവിതശൈലിയുമാണ് ഇതിനു കാരണമായി എടുത്തുപറയേണ്ടത്. വ്യായാമം, ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ, മറ്റു ജനിതക ഘടകങ്ങൾ എന്നിവ അമിതവണ്ണത്തിനു കാരണമാകാം. ജീവിതശൈലി ക്രമീകരിക്കുക എന്നതാണ് ഇതിന്റെ പ്രതിരോധ പ്രവർത്തനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. ആദ്യം വൈദ്യപരിശോധനശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യമായി ഒരു വൈദ്യ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. അതിനുശേഷമേഡയറ്റും വ്യായാമവും തുടങ്ങാവൂ. ഡയറ്റിംഗ് എന്നാൽ ആഹാരം കഴിക്കാതിരിക്കലല്ല. ആവശ്യമായ പോഷകങ്ങൾ കൃത്യമായ അളവിൽ കഴിക്കുകയാണ്. കുറഞ്ഞ ദിവസം കൊണ്ട് കിലോക്കണക്കിന് ഭാരം കുറയ്ക്കാമെന്ന മോഹന വാഗ്ദാനങ്ങളിൽ വീണുപോകരുത്. ഒരു വ്യക്തിയുടെ പ്രായം, ശാരീരികാവസ്ഥ, ജോലി, ജീവിത സാഹചര്യങ്ങൾ, മറ്റ് രോഗങ്ങൾ എന്നിവ കണക്കിലെടുത്തുവേണം ഭക്ഷണ നിയന്ത്രണം. സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കേണ്ടത് പരമപ്രധാനം. ആഹാര ക്രമീകരണം എങ്ങനെ?ഒരു ദിവസം വേണ്ട ഊർജത്തിന്റെ 45-60% വരെ…
Read Moreപേവിഷബാധയേറ്റ പൂച്ച ഉപദ്രവകാരിയോ?
പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യനു വെള്ളത്തോടുള്ള ഈ പേടിയില്‍ നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്ക്ക് ഹൈഡ്രോഫോബിയ എന്ന പേരു വന്നത്. നായകളിലെ ലക്ഷണങ്ങൾനായകളില് രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്ക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീര് ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും. ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും. അപ്രതീക്ഷിത ആക്രമണംപേപ്പട്ടിയേക്കാള് ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.കന്നുകാലികളിൽകന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട് മുക്രയിടുക, തുള്ളി…
Read Moreഹെപ്പറ്റൈറ്റിസ് തടയാൻ ശ്രദ്ധിക്കേണ്ടത്
ഹെപ്പറ്റൈറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ · തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.ശരിയായി കൈ കഴുകാം· ഭക്ഷണം പാകം ചെയ്യുന്ന അവസരങ്ങളിലും വിളമ്പുമ്പോഴും കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുകടോയ് ലറ്റ് ശുചിത്വം · മലമൂത്ര വിസര്‍ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക · മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നിര്‍വഹിക്കുക.രക്തപരിശോധന· പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, എന്നിവിടങ്ങളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പുവരുത്തുക.കരുതലോടെ ആഘോഷങ്ങൾ· ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയാറാക്കുക. ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ · ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നിര്‍ബന്ധമായും നടത്തുക.· കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ്…
Read Moreഅമിതവണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്
അമിതവണ്ണം കുറയ്ക്കാന്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഡയറ്റിംഗ് രീതിയാണ് ഇടവിട്ടുള്ള ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്. ഒരാള്‍ 8 മണിക്കൂര്‍ ആവശ്യമായ ഭക്ഷണം കഴിച്ചിട്ട് ശേഷിക്കുന്ന 16 മണിക്കൂര്‍ ഉപവസിക്കുന്ന രീതിയാണിത്. ഭക്ഷണം കഴിക്കുന്ന 8 മണിക്കൂര്‍ സൈക്കിള്‍ എങ്ങനെ വേണമെന്നത് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് രീതികൾ* ദിവസം 12 മണിക്കൂര്‍ ഉപവാസം12 മണിക്കൂര്‍ ഉപവാസം ഏറ്റവും എളുപ്പമാകുന്നത് ഉപവാസ സമയത്തിൽ ഉറക്കം കൂടി ഉള്‍പ്പെടുന്നതുകൊണ്ടാണ്. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് രാത്രി 7 മണിക്കും രാവിലെ 7 മണിക്കും ഇടയില്‍ ഉപവസിക്കാനായി തെരഞ്ഞെടുക്കാം.* 16 മണിക്കൂര്‍ ഉപവാസംഒരു ദിവസം 16 മണിക്കൂര്‍ ഉപവാസം, 8 മണിക്കൂര്‍ ഭക്ഷണം.* ആഴ്ചയില്‍ 5 ദിവസം ഭക്ഷണം കഴിച്ച് രണ്ട് ദിവസം ഉപവാസം.* ഒന്നിടവിട്ട ദിവസങ്ങളില്‍ ഉപവസിക്കുന്ന രീതി* 24 മണിക്കൂര്‍ ഉപവാസം.ഗുണങ്ങള്ശരീരഭാരം കുറയ്ക്കാം· ശരീരഭാരം കുറയ്ക്കാനും വിസറല്‍ ഫാറ്റ് (ബെല്ലി ഫാറ്റ്)…
Read More