തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം. ചായ തയാറാക്കുന്പോൾചുക്ക് കാപ്പി, ഗ്രീന്‍ടീ, ഇഞ്ചി, പുതിന, തേന്‍ എന്നിവ ചേര്‍ത്ത ചായ വളരെ നല്ലതാണ്.സൂപ്പ് കഴിക്കാംമാംസം, പച്ചക്കറികള്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന സൂപ്പുകള്‍ മഞ്ഞുകാലത്ത് മികച്ച ഭക്ഷണമാണ്.ഇറച്ചി വാങ്ങുന്പോൾ…ഏത് പഴകിയ ഇറച്ചിയും മഞ്ഞുകാലത്ത് ഫ്രഷായി തോന്നാം. അതിനാല്‍ ഇറച്ചിവര്‍ഗങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം. എല്ലുകളുടെ ആരോഗ്യത്തിന്തണുപ്പുകാലാവസ്ഥ അസ്ഥിസംബന്ധമായ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥിയുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുള്ളോടുകൂടിയ മത്സ്യം, മുട്ട, ഇലക്കറികള്‍, എള്ള് എന്നിവ നല്ലത്. തൈരിലെ ബാക്ടീരിയതൈരില് അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒന്നോ രണ്ടോ കപ്പ് തൈരോ മോരോ ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്താം. വറുത്തതും പൊരിച്ചതും കുറയ്ക്കണംവറുത്തുപൊരിച്ച ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പഞ്ചസാര കൂടുതലായി ചേര്‍ന്ന ആഹാരങ്ങള്‍ കഴിവതും…
Read MoreCategory: Health
മഞ്ഞുകാലത്തെ ഭക്ഷണം;വിറ്റാമിൻ കൂടുതലുള്ള ഭക്ഷണം കഴിക്കാം
മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. തണുപ്പുകാലം ചര്‍മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം. വിറ്റാമിന്‍ എ, സി, ഇ, ഇരുന്പ്വിറ്റാമിന് എ, സി, ഇ, ഇരുന്പ്, ആന്റിഓക്സിഡന്റുകള്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം. കടുംനിറത്തിലുള്ള പഴങ്ങൾകടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്. ഓറഞ്ച്, സ്ട്രോബറി, മാമ്പഴംവിറ്റാമിന് സി കൂടുതലടങ്ങിയ പഴങ്ങള്‍ ഓറഞ്ച്, സ്ട്രോബറി, മാമ്പഴം. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗങ്ങള്‍ വിറ്റാമിന്‍ എ, കരോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്. കിഴങ്ങുവർഗങ്ങൾതണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗങ്ങള്‍. ജലദോഷം കുറയ്ക്കാൻകുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും. ഉണങ്ങിയ പഴങ്ങൾഉണങ്ങിയ പഴങ്ങള്‍ മഞ്ഞുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ്. കടല്‍…
Read Moreതണുപ്പുകാലത്ത് വർധിക്കുന്ന ചർമ രോഗങ്ങള്‍
സോറിയാസിസ്മോയിസ്ചുറൈസർ (moisturiser) ഉപയോഗിക്കുക. ശല്ക്കങ്ങള് പോലെയുള്ള മൊരിച്ചില്‍ ചുരണ്ടിയിളക്കാതിരിക്കുക. ശീതകാലത്ത് ഉണ്ടാകുന്ന അപ്പർ റെസ്പിറേറ്ററി ട്രാക്റ്റ് ഇൻഫക്്ഷൻ (Upper respiratory tract infection) സോറിയാസിസിനെ പ്രതികൂലമായി ബാധിക്കാം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സിക്കുക. അറ്റോപിക് ഡെർമൈറ്റിസ് –കരപ്പന് കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കാണപ്പെടുന്നു. രോഗം വഷളാക്കുന്ന കാര്യങ്ങൾ കണ്ടുപിടിച്ച് ഒഴിവാക്കുക. ചൊറിച്ചില്‍ തുടങ്ങുമ്പോള്‍ തന്നെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകള്‍ കഴിക്കുക. ഈസ്റ്റിയടോട്ടിക് എക്സീമ( Asteatotic eczema) വയസായവരില്‍ കാണുന്ന വരണ്ട ചര്‍മ്മം / എക്സീമ (Eczema). സോപ്പ് ഒഴിവാക്കുക, മോയിസ്ചുറൈസിംഗ് ലോഷൻ (moistur ising lotion- ഈർപ്പം നിnനിർത്തുന്നതിന്)ഇടുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ഹാൻഡ് എക്സീമപാത്രം കഴുകുക, തുണി നനയ്ക്കുക, മീന്‍ വെട്ടുക, ഉള്ളി അരിയുക എന്നിങ്ങനെ കൈകള്‍ കൊണ്ട് ചെയ്യുന്ന ജോലികള്‍ക്ക് ഗ്ലൗസ് ധരിക്കുക. സെബോറിയക് ഡെർമറ്റൈറ്റിസ്താരന് പോലെയുള്ള രോഗം തലയില്‍ മാത്രമല്ല, മുഖം, നെഞ്ച്, മടക്കുകള്‍…
Read Moreശീതകാല ചർമസംരക്ഷണം ;ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം
തണുപ്പുകാലമായതോടെ എല്ലാവരുടെയും ചര്‍മ്മം ഉണങ്ങി വരണ്ടു വരുന്നു. ഇത് ഫലപ്രദമായി പ്രതിരോധിക്കാനുള്ള വഴികൾ: 4.സോപ്പിനു പകരം ക്ലെൻസിംഗ് ലോഷൻഉപയോഗിക്കുക. 5.കുളി കഴിഞ്ഞാല്‍ നനഞ്ഞ തോര്‍ത്ത് കൊണ്ട് ഒപ്പുക. എന്നിട്ട് മോയിസ്ചുറൈസിംഗ് ലോഷൻ (moisturising lotion) പുരട്ടുക. നിറവും മണവും ഇല്ലാത്ത മോയിസ്ചുറൈസിംഗ് ലോഷനാണ് നല്ലത്. കട്ടിയുള്ള കൈകളിലും കാലുകളിലും ഓയില്‍ അടങ്ങിയ ക്രീം ആണ് നല്ലത്. അല്ലെങ്കില്‍ ഗ്ലൈക്കോളിക് ആസിഡ് , ലാക്ടിക് ആസിഡ് (Glycolic acid, lactic acid) എന്നിവ അടങ്ങിയ ക്രീം നല്ലതാണ്. 6.വിയര്‍പ്പ് തങ്ങി നില്ക്കുന്ന ഭാഗങ്ങളില്കാറ്റു കൊള്ളിക്കുക. മടക്കുകളില്‍ അധികം മണമില്ലാത്ത പൗഡര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
Read Moreപ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്…
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹ കാരണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ…
Read Moreബെൽസ് പാൾസി: ഫിസിയോതെറാപ്പിയിൽ പരിഹാരമുണ്ടോ?
മുഖത്തിന്റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്നുണ്ടാകുന്ന ദൗര്‍ബല്യമാണ് ബെല്‍സ് പാള്‍സി. സാധാരണയായി ഇത് ഒരു താല്‍ക്കാലിക അവസ്ഥയാണ്. ഇത് മുഖത്തിലെ നാഡിവീക്കം മൂലം ചലനശേഷി നഷ്ടമാകുന്ന അവസ്ഥയാണ് (paralysis). മുഖത്തിന്റെ ഒരു വശത്തെ പേശികള്‍ നിയന്ത്രിക്കുന്ന നാടിയുടെ വീക്കമാണ് കാരണം. പേശികള്‍ ചുരുങ്ങുന്നത് തടയാനും നാഡിയെ ബാധിച്ച അവസ്ഥയില്‍ നിന്നും പൂര്‍വസ്ഥിതിയിലാക്കാനും ഫിസിയോതെറാപ്പി സഹായിക്കുന്നു.ഇതില്‍ ഉള്‍പ്പെട്ടവ · മുഖം മസാജ് ചെയ്യുക. · കോട്ടണ്‍ തുണി ചെറു ചൂടുവെള്ളത്തില്‍ മുക്കി മുഖത്ത് ആവി പിടിക്കുക. · കൈവിരലുകളുടെ സഹായത്തോടെ മുഖത്ത് ചലനം വരുത്തുക. · കണ്ണിന്റെ വ്യായാമം (കണ്ണ് ചിമ്മുക, കണ്പോള അടച്ചു തുറക്കുക). · മുഖത്തെ വ്യായാമം (പുരികം ഉയര്‍ത്തുക, കണ്ണുകള്‍ ഇറുക്കി അടയ്ക്കുക, ചെറു ചിരി, വലിയ ചിരി, അല്പനേരം കവിളുകള്‍ വീര്‍പ്പിച്ച് പിടിക്കുക, ചുണ്ട് കൂര്‍പ്പിച്ച് പിടിക്കുക). · മിറര്‍ തെറാപ്പി (ഉദാ:…
Read Moreവേനലും ആരോഗ്യവും ; ശീതളപാനീയങ്ങളിൽ ശ്രദ്ധ വേണം
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനശാലകള് വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും ഐസും ശുദ്ധജലത്തിൽ തയാറാക്കിയതെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ പാനീയങ്ങളിൽ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകാം. ബാക്ടീരിയകൾമലിനജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു. കുടിവെള്ളത്തിലൂടെ..ജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ . വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടമാകുന്നതാണ് ഇതിലേറ്റവും പ്രധാനം. ഇത് നിർജലീകരണത്തിനു കാരണമാവുകയും രോഗി ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യാം. അതിനാല്‍ ജലനഷ്ടം ഒഴിവാക്കാന്‍ രോഗിക്ക് വീട്ടില്‍ ലഭിക്കുന്ന പാനീയങ്ങളായ ഉപ്പിട്ട…
Read Moreബെൽസ് പാൾസി രോഗം: നേത്രസംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
മുഖത്തിന്റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്നുണ്ടാകുന്ന ദൗര്‍ബല്യമാണ് ബെല്‍സ് പാള്‍സി. സാധാരണയായി ഇത് ഒരു താല്‍ക്കാലിക അവസ്ഥയാണ്. ഇത് മുഖത്തിലെ നാഡിവീക്കം മൂലം ചലനശേഷി നഷ്ടമാകുന്ന അവസ്ഥയാണ് (paralysis). മുഖത്തിന്റെ ഒരു വശത്തെ പേശികള്‍ നിയന്ത്രിക്കുന്ന നാടിയുടെ വീക്കമാണ് (Inflammation of Cranial Nerve VII – Facial nerve) കാരണം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സ്ഥിതി മെച്ചപ്പെടും. കാഴ്ചയില്‍ മുഖത്തിന്റെ പകുതി താഴേക്കു തൂങ്ങിയിരിക്കുന്നപോലെ തോന്നും. ചിരിക്കുമ്പോള്‍ ഒരു വശത്തേക്കു മാത്രമേ ചലനം സാധ്യമാവുകയുള്ളൂ. അതുപോലെ തന്നെ രോഗം ബാധിച്ച വശത്തെ കണ്ണടയ്ക്കാന്‍ ബുദ്ധിമുട്ടു നേരിടും. സങ്കീര്‍ണതകള്‍· ഫേഷ്യല്‍ നാഡിക്ക് സ്ഥിരമായ കേടുപാടുകള്‍ സംഭവിക്കുക.· ഒരു പേശി ചലിപ്പിക്കുമ്പോള്‍ മറ്റൊന്ന് അനിയന്ത്രിതമായി ചലിക്കുന്ന അവസ്ഥ.· കണ്ണുകള്‍ ചിമ്മുക· കണ്ണുകള്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ കണ്‍പാളി വരണ്ടു പോവുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു.ചികിത്സാരീതികള്‍· കൃത്യസമയത്ത് ചികിത്സ തേടി മരുന്നുകള്‍…
Read Moreബെൽസ് പാൾസി: വൈറൽ അണുബാധയും രോഗകാരണം
മുഖത്തിന്റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്നുണ്ടാകുന്ന ദൗര്‍ബല്യമാണ് ബെല്‍സ് പാള്‍സി. സാധാരണയായി ഇത് ഒരു താല്‍ക്കാലിക അവസ്ഥയാണ്. രോഗ ലക്ഷണങ്ങള്‍· മണിക്കൂറുകളും ദിവസങ്ങളും കഴിയുന്തോറും മുഖത്തിന്റെ ഒരുവശത്ത് നേരിയ ദൗര്‍ബല്യം മുതല്‍ പൂര്‍ണമായും ചലനശേഷി നഷ്ടമാകുന്ന അവസ്ഥയിലെത്തുന്നു.· മുഖം കോടുക, ചിരിക്കാനും കണ്ണടയ്ക്കാനും ബുദ്ധിമുട്ട്.· വായില്‍ നിന്ന് ഉമിനീര് ഒലിക്കുക.· താടി ഭാഗത്തും ചെവിയുടെ അകത്തും പിന്നിലും വേദന.· സാധാരണ ശബ്ദങ്ങളും വളരെ ഉച്ചത്തിലും അസഹനീയമായും അനുഭവപ്പെടുക (Hyperacusis).· തലവേദന· രുചിക്കാന്‍ സാധിക്കാതെ വരിക.· കണ്ണുനീര്, ഉമിനീര് എന്നിവയുടെ അളവില്‍ വ്യത്യാസം.· വളരെ അപൂര്‍വമായി മാത്രം മുഖത്തിന്റെ ഇരുവശങ്ങളെയും ബാധിക്കാം. ശ്രദ്ധിക്കുക: പെട്ടെന്ന് മുഖം കോടുകയാണെങ്കില് അത് പക്ഷാഘാത ലക്ഷണമാകാം. ലക്ഷണങ്ങള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ ഇത്തരം അവസ്ഥ ഉണ്ടായാല്‍ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പോയി രോഗനിര്‍ണയം നടത്തി ചികിത്സിക്കേണ്ടതാണ്. രോഗകാരണങ്ങള്കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ല, എന്നാല്‍ പലപ്പോഴും വൈറല്‍…
Read Moreഅലർജിക്കു കാരണമായവയെ ഒഴിവാക്കാം
അലര്‍ജി പരിചരണത്തിന് അടിസ്ഥാനപരവും അംഗീകരിക്കപ്പെട്ടതുമായ മൂന്ന് സമീപനങ്ങള്‍: *സ്റ്റിറോയ്ഡ് സ്പ്രേമൂക്കില് അടിക്കുന്ന സ്റ്റിറോയിഡ് സ്പ്രേകള്‍ ആരംഭിച്ചിട്ടുള്ള രോഗികള്‍ക്ക് അവ ഉപയോഗിക്കേണ്ട ശരിയായ മാര്‍ഗം ഡോക്ടറും നഴ്സുമാരും തുടക്കത്തില്‍ അവബോധം നല്‍കുന്നതാണ്. ഈ സ്പ്രേകള്‍ക്ക് പ്രായോഗികമായി വലിയ പാര്‍ശ്വഫലങ്ങള്‍ ഇല്ല. പക്ഷേ, ആവശ്യാനുസരണം ഉപയോഗിക്കുന്ന മറ്റ് സ്പ്രേകളെപ്പോലെയല്ല ഇവ ഉപയോഗി ക്കേണ്ടത്. നിര്ദ്ദിഷ്ടഅളവില് നിശ്ചിത നാളുകള്‍ സ്റ്റിറോയിഡ് സ്പ്രേകള്‍ പതിവായി ഉപയോഗിക്കണം. (സാധാരണയായി ഒരു പ്രത്യേക സീസണ് അല്ലെങ്കില്‍ ഒരു പ്രത്യേക അലര്‍ജി വസ്തുവിന്റെ സാന്നിധ്യമുള്ള കാലത്തോളം). *ഇമ്യൂണോതെറാപ്പിഅലര്ജിക്കു കാരണമായ വസ്തുക്കളെ രോഗിയുടെ രോഗപ്രതിരോധ സംവിധാനത്തിലേക്ക് ആവര്‍ത്തിച്ച് അവതരിപ്പിക്കുന്നതാണു ലളിതമായി പറഞ്ഞാല്‍ ഇമ്യൂണോതെറാപ്പി. ഇതു മൂലം ഒരു വസ്തുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ പ്രതികൂല പ്രതികരണം ഉണ്ടാക്കുന്നതിനെക്കാള്‍ രോഗപ്രതിരോധ സംവിധാനത്തിന് അതുമായി പൊരുത്തപ്പെടാനും സംരക്ഷണം വര്‍ധിപ്പിക്കാനും കഴിയും. അലര്‍ജിക്ക് കാരണമായവയെ ഒഴിവാക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ ചികിത്സ. എന്നാല്‍ ഈ…
Read More