പുകയില ഉപയോഗം കൊണ്ടുണ്ടാകുന്ന മരണങ്ങളിലേക്കും രോഗങ്ങളിലേക്കും ആഗോള ശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങൾ 1987ലാണ് ലോക പുകയില വിരുദ്ധ ദിനം ആചരിക്കാൻ തീരുമാനിച്ചത്. പുകയില കൃഷിയും നിർമാണവും ഉപയോഗവും നമ്മുടെ പ്രകൃതിയെ രാസവസ്തുക്കൾ, വിഷ മാലിന്യങ്ങൾ, മൈക്രോപ്ലാസ്റ്റിക് എന്നിവയടങ്ങിയ സിഗരറ്റ് കുറ്റികൾ, ഇ-സിഗരറ്റ് മുതലായ മാലിന്യങ്ങളാൽ വിഷലിപ്തമാക്കുന്നു. പുക വലിക്കാത്തവരെയും രണ്ടാം ഗ്ലോബൽ അഡൽറ്റ് ടുബാക്കോ സർവേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ പ്രചാരം 12.7 ശതമാനമാണ്. ഒന്നാം സർവേയിൽ21 .4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതൽ 17 വയസുള്ള ചെറുപ്പക്കാരിൽ ഇതിന്റെ ഉപയോഗം നേരിയ തോതിൽ വർധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് വീക്ഷിക്കുന്നത്. മാത്രവുമല്ല പൊതു സ്ഥലങ്ങളിലും ഗാർഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്ക്രിയ പുകവലിക്ക് (secondary smoking) കാരണമാക്കുന്നു എന്നത് പുക വലിക്കാത്തവരെയും…
Read MoreCategory: Health
മലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. വെള്ളത്തിലിറങ്ങുന്നഎല്ലാവരും ശ്രദ്ധിക്കണം. തൊലിയിലെമുറിവുകളില്… എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. കാല്‍വണ്ണയ്ക്ക് വേദന പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും…
Read Moreപ്രമേഹബാധിതർ എന്തു കഴിക്കണം?
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. കാരണങ്ങൾ, ലക്ഷണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ…
Read Moreനേരത്തേ കണ്ടെത്താം തൈറോയ്ഡ് പ്രശ്നങ്ങൾ
തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ചും സ്ത്രീകളില്‍. മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. തൈറോയ്ഡ് രോഗങ്ങള്‍ തീവ്രതയില്‍ എത്തുന്ന ഒന്നല്ല, എന്നാല്‍ ദൈനംദിന ജീവിതത്തെ അലട്ടുന്ന ഒരവസ്ഥയാണിത്. ഉദാഹരണത്തിന് സ്ഥിരമായി ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും വളരെയധികം ക്ഷീണം അനുഭവപ്പെടുക, ശരീരഭാരം കൂടുക, മാസമുറയില്‍ വ്യത്യാസങ്ങള്‍ വരിക, വന്ധ്യതയ്ക്ക് കാരണമാവുക അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാകുന്നതില്‍ കാലതാമസം നേരിടുക എന്നിങ്ങനെ പ്രശ്നങ്ങൾ തുടരുന്നു. വര്‍ഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ് കൃത്യമായി ചികിത്സ തേടുകയാണെങ്കില്‍ തൈറോയ്ഡ് രോഗങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. തൈറോയ്ഡിന്റെ മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം സാധ്യമാക്കുന്നത് വര്‍ഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നതിലൂടെയാണ്. ഇതിന് സാധാരണ യായി ചെയ്യുന്ന രക്തപരിശോധനയാണ് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്. ഹോർമോൺ കുറഞ്ഞാലും കൂടിയാലും പ്രശ്നം തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്നു ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിനായി പിറ്റ്യൂട്ടറി ഗ്രന്ഥി (Pituitary…
Read Moreകൊതുക് ഉറവിടങ്ങൾ കണ്ടെത്തി ഒഴിവാക്കാം
പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കി മാത്രമേ ഡെങ്കിപ്പനി നിയന്ത്ര ണവിധേയമാക്കാന് സാധിക്കുകയുള്ളൂ. ഇട വിട്ടുള്ള മഴ മൂലം ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. വീടു കളിലും പരിസരങ്ങളിലും പ്ലാന്റേഷനുക ളിലും കൃഷിയിടങ്ങളിലും… എവിടെ വേണ മെങ്കിലും പ്രത്യേകിച്ച് മഴവെള്ളം കെട്ടിനില് ക്കുന്ന സാഹചര്യങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിടാനും വളരാനും സാധി ക്കും. ഡെങ്കി പ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം: ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടി വയ്ക്കുക. വീടുകളില്‍ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ ശരിയായി അടച്ചുവയ്ക്കാതിരിക്കുന്ന സാഹചര്യങ്ങളിലും ചെടിച്ചട്ടി, ഫ്രിഡ്ജിന്റെ ട്രേ എന്നിവിടങ്ങളിലും വീടുകള്‍ക്കുള്ളില്‍ തന്നെ കൊതുകുകള്‍ വളരുന്ന തായി കാണുന്നുണ്ട്. വീടിനുള്ളിലും പരി സരത്തും വെള്ളം കെ ട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയും മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. വീടിന്റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കണം. കുറച്ചുസമയം കൊതുകിന്റെ ഉറവിടങ്ങൾ…
Read Moreഡെങ്കി അണുബാധ ആരംഭത്തിൽ തന്നെ കണ്ടെത്താം
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്താനുള്ള കഴിവുണ്ടായിരിക്കും. ലക്ഷണങ്ങൾ പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. അപകട സൂചനകൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന…
Read Moreആസ്ത്മ നിയന്ത്രണം; ആസ്ത്മ ചികിത്സയിൽ ശ്രദ്ധിക്കേണ്ടത്
ആസ്ത്മ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാവില്ല. എന്നാല്‍, രോഗം നിയന്ത്രിക്കാന്‍ സഹായിക്കുന്ന നിരവധി ചികിത്സകള്‍ ലഭ്യമാണ്. ഇന്‍ഹേലര്‍ ഉപയോഗം ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെ ശ്വാസകോശത്തിലേക്ക് നേരിട്ട് മരുന്ന് എത്തുന്നു. ആസ്ത്മ രോഗികള്‍ക്ക് സാധാരണവും സജീവവുമായ ജീവിതം നയിക്കുന്നതിനായി ഇന്‍ഹേലറുകള്‍ വളരെയധികം സഹായിക്കും. ഇന്‍ഹേലറുകള്‍ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. 1. ബ്രോങ്കോ ഡയലേറ്റര്‍ (Salbutamol പോലെയുള്ളവ) വായു മാര്‍ഗങ്ങള്‍ തുറക്കാനും രോഗലക്ഷണങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കുന്നു. 2. സ്റ്റിറോയ്ഡുകള്‍ വായുമാര്ഗങ്ങളിലെ വീക്കം കുറച്ച് ആസ്ത് മ തീവ്രതയില്‍ എത്തുന്നത് തടയുകയും മരണസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആസ്ത്മ രോഗികള്‍ ദിവസവും ഇന്‍ഹേലറുകള്‍ ഉപയോഗിക്കേണ്ടതായി വന്നേക്കാം. രോഗലക്ഷണങ്ങളുടെ ആവര്‍ത്തിയും ലഭ്യമായ ഇന്‍ഹേലറുകളുടെ തരവും ആശ്രയിച്ചായിരിക്കും ചികിത്സ. ആസ്ത്മയുടെ ദീര്‍ഘകാലപ്രത്യാഘാതങ്ങള്‍ നന്നായി നിയന്ത്രണവിധേയമാക്കുകയാണെങ്കില് ആസ്ത്മ മൂലമുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. എന്നിരുന്നാലും രോഗലക്ഷണങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത്…
Read Moreആസ്ത്മ നിയന്ത്രണം; ഇൻഹേലർ മരുന്നു കൃത്യമായി തുടരണം
ആസ്തമ ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അത്യാവശ്യമായ “ഇന്‍ഹേലര്‍’ മരുന്നുകള്‍ എല്ലാവര്ക്കും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. “എല്ലാവര്ക്കും ശ്വസന ചികിത്സകള്‍ ലഭ്യമാക്കുക’ എന്നതായിരുന്നു ഇത്തവണത്തെ ലോക ആസ്തമാ ദിനാചരണത്തിന്റെ പ്രമേയം. 260 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്നതും ലോകമെമ്പാടും ഓരോ വര്‍ഷവും 4,50,000 ത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുന്നതുമായ പകര്‍ച്ചവ്യാധിയല്ലാത്ത രോഗമാണ് ആസ്തമ. ഈ മരണങ്ങളില്‍ ഭൂരിഭാഗവും തടയാവുന്നതാണ്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഇന്‍ഹേലര്‍ മരുന്നിന്റെ ലഭ്യതക്കുറവോ ഉയര്‍ന്ന വിലയോ മൂലവും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ഉയര്‍ന്ന ചിലവുകള്‍ കാരണവും ആസ്തമയുള്ള പലര്‍ക്കും ഇന്‍ഹേലര്‍ മരുന്നുകള്‍ ലഭിക്കാത്തത് രോഗം നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിക്കുന്നു. പ്രതിരോധിക്കാന്‍ കഴിയുന്ന രോഗം മരണകാരണമാവുകയും ചെയ്യുന്നു. ആസ്ത്മ രോഗപ്രതിരോധം എങ്ങനെ? 1. ആസ്തമ രോഗത്തിന്റെ പ്രേരകഘടകങ്ങള്‍ ഒഴിവാക്കുക. · വായുമലിനീകരണം, തണുത്ത വായു,പൊടികള്‍, പൂമ്പൊടികള്‍, വളര്‍ത്തു മൃഗങ്ങള്‍, വളര്‍ത്തുപക്ഷികള്‍, പക്ഷികളുടെ വിസര്‍ജനം, ഫംഗസ്, സുഗന്ധദ്രവ്യങ്ങള്‍,സിഗരറ്റ്, മെഴുകുതിരികള്‍,…
Read Moreകൈപ്പത്തിയിലെ വേദനയും പെരുപ്പും: വിരല്‍ മടക്കിയശേഷം നിവര്‍ത്താൻ പറ്റാത്ത അവസ്ഥ
ട്രിഗര്‍ ഫിംഗര്‍ (Trigger Finger)കൈപ്പത്തിയിലൂടെ കടന്നുപോകുന്ന വിരലുകളെ ചലിപ്പിക്കുന്ന സ്നായുക്കളിലുണ്ടാകുന്ന മുറുക്കമാണ് ട്രിഗര്‍ ഫിംഗര്‍. വിരലുകള്‍ അനക്കുവാന്‍ ശ്രമിക്കുമ്പോള്‍ കാഞ്ചി വലിക്കുന്നതുപോലെ ഉടക്ക് വീഴുന്നതാണ് ഇതിന്റെ ലക്ഷണം. ചില അവസരങ്ങളില്‍ കൈവിരല്‍ മടക്കിയതിനുശേഷം നിവര്‍ത്താൻ പറ്റാത്ത അവസ്ഥ ഉണ്ടായേക്കാം. ചികിത്സാരീതിമേല്പ്പറഞ്ഞ പ്രശ്നങ്ങളുടെ പ്രാരംഭ ഘട്ടങ്ങളില്‍ മരുന്നിലൂടെ ഭേദമാക്കാന്‍ സാധിക്കുന്നു. മുറുക്കം അനുഭവിക്കുന്ന ഭാഗത്തെ നീര് കുറയ്ക്കാനുള്ള മരുന്നും പെരുപ്പ് കുറയ്ക്കാനുള്ള മരുന്നും വിശ്രമവും ഭൂരിഭാഗം രോഗികളിലും ഫലം നല്കുന്നു. എന്നാല്‍ വളരെ നാളുകള്‍ കൊണ്ട് മുറുക്കം കഠിനമായ രോഗികളില്‍ മരുന്ന് ഫലം നല്‍കില്ല. മുറുക്കമുള്ള ഭാഗത്ത് നല്കപ്പെടുന്ന സ്റ്റിറോയ്ഡ് കുത്തിവയ്പുകള്‍ താല്ക്കാലികശമനം നല്കുന്നു. ശസ്ത്രക്രിയവളരെ നാളുകള്‍ കൊണ്ട് മുറുക്കം കഠിനമായ രോഗികളില്‍ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ മുറുക്കം അയച്ചുവിടുന്ന രീതിയാണ് ഉത്തമം. ആ ഭാഗം മരവിപ്പിച്ച ശേഷം ചെറിയ മുറിവുകളിലൂടെയാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. രാവിലെ ആശുപത്രിയില്‍…
Read Moreകൈപ്പത്തിയിലെ വേദനയ്ക്കു പിന്നിൽ…
കൈപ്പത്തിയില്‍ വേദനയും മറ്റു ബുദ്ധിമുട്ടുകളുമായി ഓപിയില്‍ ധാരാളം രോഗികള്‍ വരാറുണ്ട്. മനുഷ്യശരീരത്തിലെ വളരെ സങ്കീര്‍ണമായ ഒരു അവയവമാണ് കൈ. സ്നായു ഞരന്പ് ഞെരുങ്ങുന്പോൾ മുപ്പതോളം പേശികളാണ് കൈയുടെ ചലനങ്ങള്‍ നിയന്ത്രിക്കുന്നത്. ഈ പേശികളില്‍ നിന്നു നാര് പോലെ ഉദ്ഭവിക്കുന്ന സ്നായുക്കള്‍ (tendon) എല്ലുകളില്‍ ചേരുന്നു. ഇവയുടെ ഇടയിലൂടെ പോകുന്ന ഞരമ്പുകളും (nerve) രക്തധമനികളും (blood vessel) ഉണ്ട്. സ്നായു ഞരമ്പ് ചില പ്രത്യേക ഇടങ്ങളില്‍ എത്തുമ്പോള്‍ ചുറ്റുമുള്ള കവചത്തിന്റെ സമ്മര്‍ദം മൂലം ഞെരുക്കം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഞരമ്പിന്റെ ഞെരുക്കം വിരലുകളില്‍ പെരുപ്പിനും പേശികള്‍ ശോഷിക്കാനും കാരണമാകുന്നു. സ്നായുക്കള്‍ ഞെരുങ്ങുന്നതുമൂലം വിരലുകള്‍ മടക്കുന്ന സമയത്ത് ഉടക്കും വേദനയും അനുഭവപ്പെടുന്നു. പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവരിൽ… പ്രമേഹം, തൈറോയ്ഡ് മുതലായ അസുഖങ്ങള്‍ ഉള്ളവരിലും ഗര്‍ഭകാലത്തും ഈ അവസ്ഥകള്‍ കൂടുതലായി കാണപ്പെടുന്നു. കാര്‍പെല്‍ ടണല്‍ സിന്‍ഡ്രോം മീഡിയന് നെര്‍വ് എന്ന…
Read More