മാനസിക സംഘർഷവും പുറംവേദനയും

സാ​ധാ​ര​ണ പു​റം​വേ​ദ​ന വ​ലി​യ ചി​കി​ത്സ ചെ​യ്തി​ല്ലെ​ങ്കി​ലും, വി​ശ്ര​മി​ച്ചാ​ൽ​ത​ന്നെ ര​ണ്ടോ മൂ​ന്നോ ദി​വ​സം​കൊ​ണ്ടു മാ​റു​ന്ന​തു കാ​ണാം. ചി​കി​ത്സ ചെ​യ്തി​ട്ടും പു​റം​വേ​ദ​ന മൂ​ന്നു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ അ​തു ഗൗ​ര​വ​മാ​യി കാ​ണു​ക​യും ശ​രി​യാ​യ രീ​തി​യി​ലു​ള്ള ചി​കി​ത്സ സ്വീ​ക​രി​ക്കു​ക​യും​വേ​ണം. ശാ​സ്ത്രീ​യ​മാ​യി ചി​കി​ത്സ ചെ​യ്യാ​തി​രി​ക്കു​ന്ന​വ​രി​ലാ​ണ് ഭാ​വി​യി​ൽ സ​ങ്കീ​ർ​ണ​ത​ക​ൾ ഉ​ണ്ടാ​കാ​റു​ള്ള​ത്. ചി​കി​ത്സ രോ​ഗ​ത്തി​ന​ല്ല!പു​റം​വേ​ദ​ന​യ്ക്കു​ള്ള ചി​കി​ത്സ​യു​ടെ ആ​ദ്യ​ഭാ​ഗ​മാ​യി, ജോ​ലി​ചെ​യ്യു​ന്പോ​ഴും ഇ​രി​ക്കു​ന്പോ​ഴും കി​ട​ക്കു​ന്പോ​ഴും സ്വീ​ക​രി​ക്കേ​ണ്ട ശ​രി​യാ​യ പൊ​സി​ഷ​നു​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്ക​ണം. ആ​വ​ശ്യ​മാ​ണെ​ന്നു കാ​ണു​ക​യാ​ണെ​ങ്കി​ൽ മ​രു​ന്നു​ക​ൾ കൊ​ടു​ക്കാ​വു​ന്ന​താ​ണ്. മാ​ന​സി​ക സം​ഘ​ർ​ഷം ഉ​ള്ള​വ​ർ​ക്ക് അ​തു കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് എ​ങ്ങ​നെ​യാ​ണെ​ന്നു പ​റ​ഞ്ഞു​കൊ​ടു​ക്ക​ണം. ഈ ​രീ​തി​യി​ലു​ള്ള ചി​കി​ത്സ​യി​ലൂ​ടെ സ​ന്ധി​ക​ളി​ൽ ഭാ​വി​യി​ൽ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള താ​ള​പ്പി​ഴ​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ​കൂ​ടി ക​ഴി​യു​ന്ന​താ​ണ്. മാ​ന​സി​ക​സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​ക​യും ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​വ​രി​ൽ രോ​ഗ​ശ​മ​നം വ​ള​രെ വേ​ഗ​മാ​ണ്.​അ​വ​രു​ടെ തൊ​ഴി​ലു​ക​ളി​ൽ കൂ​ടു​ത​ൽ ക​ർ​മ​നി​ര​ത​രാ​കാ​നും സാ​ധി​ക്കും. ഇ​വി​ടെ​യാ​ണ് ചി​കി​ത്സ ന​ല്കേ​ണ്ട​തു രോ​ഗ​ത്തി​ന​ല്ല, രോ​ഗ​വു​മാ​യി വ​രു​ന്ന വ്യ​ക്തി​ക്കാ​യി​രി​ക്ക​ണം എ​ന്നു പ​റ​യു​ന്ന​തി​ന്‍റെ സാ​രാം​ശം. ഹോ​ളി​സ്റ്റി​ക് ചി​കി​ത്സാ​രീ​തി​യു​ടെ ല​ക്ഷ്യം ഇ​ങ്ങ​നെ​യാ​ണ്.…

Read More

പുറംവേദനയ്ക്കു പിന്നിൽ ഇക്കാരണങ്ങളോ…

പു​റം​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണ്. കു​റെ​യേ​റെ പേ​രി​ൽ കാ​ര​ണ​മാ​കാ​റു​ള്ള​ത് ന​ട്ടെ​ല്ലി​ന്‍റെ ഏ​റ്റ​വും അ​ടി​യി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ്. ക​ഴു​ത്തി​നു പി​ൻ​വ​ശ​ത്ത് ന​ട്ടെ​ല്ലി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നും പു​റം​വേ​ദ​ന ഉ​ണ്ടാ​കും. പു​റ​ത്തു മു​ഴു​വ​നും വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു എ​ന്നാ​ണു കു​റേ​പ്പേ​ർ പ​റ​യു​ക. പു​റ​ത്തെ പേ​ശി​ക​ളി​ൽ ഏ​ൽ​ക്കു​ന്ന സ​മ്മ​ർ​ദം, കോ​ച്ചി​വ​ലി എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ. ഒ​രു ശ്ര​ദ്ധ​യു​മി​ല്ലാ​തെ ഭാ​രം ഉ​യ​ർ​ത്തു​ക, ഭാ​രം എ​ടു​ത്തോ അ​ല്ലാ​തെ​യോ പെ​ട്ടെ​ന്ന് ഒ​രു വ​ശ​ത്തേ​ക്കു തി​രി​യു​ക, പൊ​ണ്ണ​ത്ത​ടി തു​ട​ങ്ങി​യ​വ പു​റം​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​നു മ​തി​യാ​യ കാ​ര​ണ​ങ്ങ​ളാ​ണ്. ഗ​ർ​ഭി​ണി​ക​ളി​ൽ പ​ല​ർ​ക്കും പു​റം​വേ​ദ​ന ഉ​ണ്ടാ​കാ​റു​ണ്ട്. ഡി​സ്ക് സ്ഥാ​നം​തെ​റ്റ​ൽക​ശേ​രു​ക്ക​ൾ​ക്കി​ട​യി​ലു​ള്ള മാ​ർ​ദ​വ​മു​ള്ള ഭാ​ഗ​ത്തെ​യാ​ണ് ഡി​സ്ക് എ​ന്നു പ​റ​യു​ന്ന​ത്. ഡി​സ്ക്കി​നു സം​ഭ​വി​ക്കു​ന്ന സ്ഥാ​നം​തെ​റ്റ​ൽ, ന​ട്ടെ​ല്ലി​നു വ​ള​വു സം​ഭ​വി​ക്കു​ന്ന അ​വ​സ്ഥ (സ്കോ​ളി​യോ​സി​സ്) എ​ന്നി​വ​യു​ടെ ഫ​ല​മാ​യും പു​റം​വേ​ദ​ന​യു​ണ്ടാ​കും. ഒ​രു​പാ​ടു പു​റം​വേ​ദ​ന​ക്കാ​രി​ൽ പു​റം​വേ​ദ​ന​യ്ക്കൊ​പ്പം കൈ​കാ​ലു​ക​ളി​ൽ മ​ര​വി​പ്പ്, വേ​ദ​ന എ​ന്നി​വ​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ്. ഇ​ങ്ങ​ന​യെു​ള്ള പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ ക​ഴി​യു​ന്ന​തും നേ​ര​ത്തേ ഒ​രു ഡോ​ക്ട​റെ…

Read More

ഇ​നി സു​ഖ​മാ​യി ഉ​റ​ങ്ങൂ… ന​ല്ല ഉ​റ​ക്ക​ത്തി​നി ബെ​സ്റ്റാ​ണ് ഗീ ​മി​ൽ​ക്ക്

പാ​ലും നെ​യ്യും ഇ​വ ര​ണ്ടും ശ​രീ​ര​ത്തി​നു ബെ​സ്റ്റ് ആ​ണ്. ഗീ ​മി​ൽ​ക്ക് ത​രു​ന്ന ആ​രോ​ഗ്യ ഗു​ണ​ങ്ങ​ൾ കു​റ​വൊ​ന്നു​മ​ല്ല. വി​റ്റാ​മി​നു​ക​ള്‍, ആ​ന്റി​ഓ​ക്‌​സി​ഡ​ന്റ്‌​സ്, ആ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ അ​ട​ങ്ങി​യ​തി​നാ​ൽ ന​ല്ല ഉ​റ​ക്കം ല​ഭി​ക്കാ​ൻ ഗീ ​മി​ൽ​ക്ക് ന​ല്ല​താ​ണ്. മ​നു​ഷ്യ ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടാ​നും ഊ​ര്‍​ജ്ജം വീ​ണ്ടെ​ടു​ക്കാ​നും ഗീ ​മി​ൽ​ക്ക് കു​ടി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ഇ​ത് കു​ടി​ക്കു​ന്പോ​ൾ ആ​വ​ശ്യ​ത്തി​ന് കാ​ല്‍​സ്യം ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തി​നാ​ല്‍ ഈ ​കോം​ബോ സ​ന്ധി വേ​ദ​ന ല​ഘൂ​ക​രി​ച്ച് എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ മെ​ച്ച​പ്പെ​ടു​ത്തും. ഇ​വ​യി​ലെ ആ​ന്‍റി​വൈ​റ​ല്‍ ആ​ന്‍റി​ബാ​ക്ടീ​രി​യ​ല്‍ ഗു​ണ​ങ്ങ​ള്‍ തൊ​ണ്ട​വേ​ദ​ന, ചു​മ, തു​മ്മ​ല്‍ എ​ന്നി​വ അ​ക​റ്റാ​ൻ സ​ഹാ​യി​ക്കും. ത​യാ​റാ​ക്കു​ന്ന വി​ധംഒ​രു ക​പ്പ് പാ​ൽ ചെ​റു​താ​യി ചൂ​ടാ​ക്കു​ക. ചൂ​ടാ​യി വ​രു​ന്പോ​ൾ അ​തി​ലേ​ക്ക് ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ശു​ദ്ധ​മാ​യ നെ​യ്യ് ചേ​ർ​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക, ആ​വ​ശ്യ​മെ​ങ്കി​ൽ മ​ഞ്ഞ​ൾ​പ്പൊ​ടി കൂ​ടി ചേ​ർ​ക്കാ​വു​ന്ന​താ​ണ്. എ​പ്പോ​ൾ കു​ടി​ക്കാംഉ​റ​ക്ക​ത്തി​നു അ​ര മ​ണി​ക്കൂ​ർ മു​ൻ​പ് ഗീ ​മി​ൽ​ക്ക് കു​ടി​ക്ക​ണം. ന​ല്ല ഉ​റ​ക്കം…

Read More

ക​ര​ൾ രോ​ഗ​ങ്ങ​ൾ: കൊ​ഴു​പ്പു കു​റ​ഞ്ഞ ​ആ​ഹാ​രം ശീ​ല​മാ​ക്കാം

കൂ​ടു​ത​ൽ കൊ​ഴു​പ്പ് അ​ട​ങ്ങി​യ ആ​ഹാ​രം ക​ഴി​ക്കാ​തി​രി​ക്കു​ന്ന​ത് ക​ര​ളി​ന്‍റെ ആ​രോ​ഗ്യം ന​ല്ല നി​ല​യി​ൽ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും. മ​ദ്യം ക​ഴി​ക്കാ​തി​രി​ക്കു​ന്ന​തും പു​ക​യി​ല പോ​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​തും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ക​ര​ളി​ന്‍റെ ​ആ​രോ​ഗ്യം ത​ക​രു​ന്ന​ത്…ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വൈ​റ​സു​ക​ൾ, മ​ദ്യ​പാ​നം, മ​റ്റു​ള്ള ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് കൂ​ടു​ത​ൽ പേ​രി​ലും ക​ര​ളി​ന്‍റെ ആ​രോ​ഗ്യം ത​ക​രു​ന്ന​തും രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​തും. ജ​നി​ത​ക രോ​ഗ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യും ചി​ല​ർ ചി​ല​പ്പോ​ൾ ക​ര​ൾ രോ​ഗി​ക​ൾ ആ​കാ​റു​ണ്ട്. ക​ര​ൾ​വീ​ക്കം അ​ഥ​വാ സി​റോ​സി​സ്ക​ര​ളി​ലു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ മു​ന്നോ​ട്ട് പോ​യി സ​ങ്കീ​ർ​ണ​ത​ക​ൾ നി​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ് ക​ര​ൾ​വീ​ക്കം അ​ഥ​വാ സി​റോ​സി​സ്. ഈ ​ഘ​ട്ട​ത്തി​ൽ എ​ത്തു​ന്ന​വ​രി​ലാ​ണ് ഇ​പ്പോ​ൾ ക​ര​ൾ മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത്. ക​ര​ളി​ലെ കോ​ശ​ങ്ങ​ൾ​ക്ക് സാ​ര​മാ​യി നാ​ശം സം​ഭ​വി​ക്കു​ക​യും അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ക​ര​ളി​ന് വീ​ക്ക​വും ചി​ല​പ്പോ​ൾ പ​ഴു​പ്പും ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് സി​റോ​സി​സ്. വി​ഷാം​ശം പു​റ​ത്തു ക​ള​യാ​നാ​കാ​തെ…ക​ര​ളി​ന് ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​രു​മ്പോ​ൾ…

Read More

വരുന്നൂ, ചൂടുകാലം- കരുതിയിരിക്കാം

സൂ​ര്യാ​ത​പം, സൂ​ര്യാ​ഘാ​തം, പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ തു​ട​ങ്ങി​യ​വ ചൂ​ടു​കാ​ല​ത്ത് വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. കു​ടി​ക്കു​ന്ന​ത് ശു​ദ്ധ​മാ​യ വെ​ള്ള​മാ​ണെ​ന്ന് ഉ​റ​പ്പുവ​രു​ത്ത​ണം. ജ​ലന​ഷ്ടം കാ​ര​ണം നി​ര്‍​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കിടെ വെ​ള്ളം കു​ടി​ക്ക​ണം. ചൂ​ടുമൂ​ല​മു​ള്ള ചെ​റി​യ ആ​രോ​ഗ്യപ്ര​ശ്‌​ന​ങ്ങ​ള്‍ പോ​ലും അ​വ​ഗ​ണി​ക്ക​രു​ത്. താ​പനി​യ​ന്ത്ര​ണം തക​രാ​റി​ലാ​യാൽ…അ​ന്ത​രീ​ക്ഷതാ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍​ന്നാ​ല്‍ മ​നു​ഷ്യശ​രീ​ര​ത്തി​ലെ താ​പനി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​കും. അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ട് കൂ​ടു​മ്പോ​ള്‍ ശ​രീ​രം കൂ​ടു​ത​ലാ​യി വി​യ​ര്‍​ക്കു​ക​യും ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട് പേ​ശിവ​ലി​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. നി​ര്‍​ജ​ലീ​ക​ര​ണം മൂ​ലം ശ​രീ​ര​ത്തി​ലെ ല​വ​ണാം​ശം കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​തു​മൂ​ലം ക്ഷീ​ണ​വും ത​ള​ര്‍​ച്ച​യും ബോ​ധ​ക്ഷ​യം വ​രെ​യും ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണം. ശ​രീ​ര​ത്തി​ലെ താ​പ​നി​ല അ​മി​ത​മാ​യി ഉ​യ​രു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ന്‍റെ ആ​ന്ത​രി​ക പ്ര​വ​ര്‍​ത്ത​നം താ​ളംതെ​റ്റാം. ചൂ​ടു​കാ​ര​ണം അ​മി​ത വി​യ​ര്‍​പ്പും ച​ര്‍​മരോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കാം. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ മ​ര​ണം​വ​രെ സം​ഭ​വി​ച്ചേ​ക്കാം.ഇതൊക്കെ ശ്രദ്ധിക്കാം

Read More

മുട്ടുവേദനയ്ക്കു പിന്നിൽ ജീവിതശൈലിയോ?

ഏ​ക​ദേ​ശം പ​തി​ന​ഞ്ച് കോ​ടി ജ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ കാ​ൽ​മു​ട്ടു​ക​ളി​ൽ നീ​ർ​ക്കെ​ട്ടും വേ​ദ​ന​യും അ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദു​രി​ത​ങ്ങ​ളും അ​നു​ഭ​വി​ക്കു​ന്ന​ത്. ദി​ന​ച​ര്യ​ക​ൾ ചെ​യ്യാ​ൻ​പോ​ലും ബു​ദ്ധി​മു​ട്ടും അം​ഗ​വൈ​ക​ല്യം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​യാ​സ​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ഓ​സ്റ്റി​യോ ആ​ർ​ത്രൈ​റ്റി​സ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന സ​ന്ധി​വാ​ത​രോ​ഗ​ത്തി​ന്‍റെ ഭാ​ഗം​കൂ​ടി​യാ​യ കാ​ൽ​മു​ട്ടു​വേ​ദ​ന. വി​ല്ല​ൻ അ​മി​ത​ഭാ​ര​മോ?കാ​ൽ​മു​ട്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ലാ​കു​ന്ന​ത് ഈ ​രോ​ഗം വ​രു​ന്ന​തി​ന് ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. കൂ​ടു​ത​ൽ സ​മ​യം കാ​ൽ​മു​ട്ടി​ൽ അ​മി​ത​മാ​യ അ​ധ്വാ​ന​ഭാ​രം ചെ​ലു​ത്തു​ന്ന സ്വ​ഭാ​വ​മാ​ണ് മ​റ്റൊ​ന്ന്. കൂ​ടു​ത​ൽ സ​മ​യം കു​ത്തി​യി​രി​ക്കു​ന്ന​തും ച​മ്രം​പ​ടി​ഞ്ഞി​രി​ക്കു​ന്ന​തും കാ​ൽ​മു​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ അ​ധ്വാ​ന​ഭാ​രം വ​രു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്. ജീ​വി​ത​ശൈ​ലി​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, കാ​ൽ​മു​ട്ടി​ലേ​ൽ​ക്കു​ന്ന പ​രി​ക്കു​ക​ൾ, അ​സ്ഥി​ക​ളി​ൽ കാ​ത്സ്യ​ത്തി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ടാ​കു​ന്ന കു​റ​വ് (പ്ര​ത്യേ​കി​ച്ച് ആ​ർ​ത്ത​വ​വി​രാ​മം സം​ഭ​വി​ച്ച സ്ത്രീ​ക​ളി​ൽ) എ​ന്നി​വ​യാ​ണ് കാ​ര​ണ​ങ്ങ​ൾ. പ്രാ​യം കൂ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​സ്ഥി​സ​ന്ധി​ക​ളു​ടെ ധ​ർ​മ​ങ്ങ​ൾ ക്ഷ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് വേ​റൊ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. ആ​ർ​ത്ത​വ​വി​രാ​മം പ്ര​ശ്ന​മാ​കു​മോ?ശ​രി​യാ​യ രീ​തി​യി​ലു​ള്ള രോ​ഗ​നി​ർ​ണ​യ​വും ബോ​ധ​വ​ത്ക​ര​ണ​വും മൂ​ലം രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​വും. ഈ ​പ്ര​ശ്നം…

Read More

പല്ലിൽ കന്പിയിടുന്ന ചികിത്സ

പ​ല്ലി​ന്‍റെ ക​ന്പി​യി​ട​ൽ ചി​കി​ൽ​സ ര​ണ്ടു ത​ര​ത്തി​ൽ ഉ​ണ്ട്. എ​ടു​ത്തു മാ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള ക​ന്പി​യി​ട​ലും ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​കി​ത്സ​യും. പ​ല്ലി​ൽ ക​ന്പി​യി​ടാ​ൻ തീ​രു​മാ​നി​ക്കു​ന്പോ​ൾ ഏ​തു ത​ര​ത്തി​ലു​ള്ള ചി​കി​ൽ​സ​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ദ​ന്ത​ഡോ​ക്ട​റോ​ട് ആ​ലോ​ചി​ക്ക​ണം. ക​ന്പി​യി​ടാ​ൻ വ​രു​ന്ന​വ​രി​ൽ കൂ​ടു​ത​ലും ഭ​യ​പ്പെ​ടു​ന്ന​ത് പ​ല്ല് എ​ടു​ത്തി​ട്ടു​ള്ള ചി​കി​ത്സ​യെ​യാ​ണ്. പ​ല്ലി​ന് ക​ന്പി ഇ​ടേ​ണ്ടി വ​രു​ന്ന​ത് പ​ല്ലി​ൽ ക​ന്പി​യി​ടാ​ൻ തീ​രു​മാ​നി​ക്കു​ന്ന ഡ​ന്‍റി​സ്റ്റി​ന് പ​ല്ലി​നെ നി​ര​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും താ​ക്കു​ന്ന​തി​നും സ്ഥ​ലം ആ​വ​ശ്യ​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ലാ​ണ് അ​ണ​പ്പ​ല്ലു​ക​ളു​ടെ തൊ​ട്ടു മു​ന്പു​ള്ള ചെ​റി​യ അ​ണ​പ്പ​ല്ലു​ക​ൾ എ​ടു​ത്തു​ക​ള​ഞ്ഞ് താ​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം ഉ​ണ്ടാ​ക്കാ​ൻ ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ക്സ​റേ പ​രി​ശോ​ധ​ന, മോ​ഡ​ൽ പ​ഠ​നം, ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന – ഇ​വ പ​രി​ഗ​ണി​ച്ചാ​ണ് ചി​കി​ത്സ തീ​രു​മാ​നി​ക്കു​ന്ന​ത്. ചി​കി​ത്സ ക​ഴി​യു​ന്പോ​ൾ പ​ല്ലെ​ടു​ത്തു ക​ള​ഞ്ഞ സ്ഥ​ലം പൂ​ർ​ണ​മാ​യും അ​ട​ഞ്ഞി​രി​ക്കും. പ​ല്ലി​ന്‍റെ ക​ന്പി​യി​ടു​ന്ന​തി​നും മു​ന്പ് വാ​യ്ക്കു​ള്ളി​ൽ പൂ​ർ​ണ്ണ​മാ​യ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണ്. പ​ല്ലി​ൽ ക​ന്പി​യി​ട്ടാ​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

Read More

പേവിഷം അതിമാരകം; ചെറിയ പോറൽ പോലും അവഗണിക്കരുത്

മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇ‌ടപെടുന്പോൾ ഉണ്ടാ കുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം. പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ കാറ്റഗറി 1മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക

Read More

ദന്ത സംരക്ഷണം: റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ എപ്പോൾ?

ഫി​ല്ലിം​ഗു​ക​ൾ എ​പ്പോ​ൾ?ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചി​കി​ത്സാ​രീ​തി​യാ​ണ് ഫി​ല്ലിം​ഗു​ക​ൾ അ​ഥ​വാ പോ​ട് അ​ട​യ്ക്ക​ൽ. ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ ആ​രം​ഭ​ഘ​ട്ടം ക​ഴി​ഞ്ഞ് കു​റ​ച്ചു​കൂ​ടി പു​രോ​ഗ​മി​ച്ച പോ​ടു​ക​ൾ​ക്ക് ഈ ​ചി​കി​ത്സാ​രീ​തി​യാ​ണ് ഏ​റെ ഫ​ല​പ്ര​ദം. പ​ല​ത​ര​ത്തി​ലു​ള്ള സി​മ​ന്‍റു​ക​ളും പേ​സ്റ്റു​ക​ളും​വ​ച്ച് ന​ഷ്ട​പ്പെ​ട്ടു​പോ​യ പ​ല്ലി​ന്‍റെ പ്ര​ത​ല​ങ്ങ​ളെ പു​നഃ​സൃ​ഷ്ടി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. പ​ല്ലി​ന്‍റെ നി​റ​ത്തി​ലും വെ​ള്ളി​നി​റ​ത്തി​ലു​മൊ​ക്കെ ന​മ്മ​ൾ​ക്കു പ​ല്ലി​ന്‍റെ പ്ര​ത​ല​ങ്ങ​ളെ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യും. ക്രൗ​ണ്‍ അ​ഥ​വാ ക്യാ​പ്കൂ​ടു​ത​ൽ പ്ര​ത​ല​ങ്ങ​ളി​ൽ പ​ട​ർ​ന്ന ദ​ന്ത​ക്ഷ​യ​ങ്ങ​ൾ പ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ ന​ല്ല രീ​തി​യി​ൽ ക്ഷ​യി​പ്പി​ച്ചി​ട്ടു​ണ്ടാ​വും. അ​ത്ത​രം പ​ല്ലു​ക​ൾ​ക്ക് ക്രൗ​ണ്‍ അ​ഥ​വാ ക്യാ​പ് ആ​വ​ശ്യ​മാ​ണ്. ച​വ​യ്ക്കു​ന്പോ​ഴും മ​റ്റും ഉ​ണ്ടാ​കു​ന്ന ബ​ലം ഇ​ത്ത​ര​ത്തി​ൽ ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​യ പ​ല്ലു​ക​ൾ​ക്കു താ​ങ്ങാ​ൻ ക​ഴി​യി​ല്ല. പ​ല്ലു​ക​ൾ ഒ​ടി​ഞ്ഞു​പോ​കു​ന്ന​തി​നു കാ​ര​ണ​മാ​യേ​ക്കാം. ഇ​തു ത​ട​യാ​ൻ വേ​ണ്ടി​യാ​ണു ക്യാ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക്യാ​പ് ചി​കി​ത്സ എ​ങ്ങ​നെ‍‍ ?പ​ല്ലി​ലെ കേ​ടാ​യ ഭാ​ഗ​ങ്ങ​ൾ എ​ല്ലാം തു​ര​ന്നു​ക​ള​ഞ്ഞ​തി​നു​ശേ​ഷം ക്യാ​പ്പി​ടാ​നാ​യി പ​ല്ലി​നെ ഘ​ട​നാ​പ​ര​മാ​യി സ​ജ്ജ​മാ​ക്കു​ന്നു. പ​ല്ലി​ന്‍റെ ഘ​ട​ന​യെ അ​തേ​പോ​ലെ​ത​ന്നെ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യാ​ണ് ക്യാ​പ്പി​ടു​ന്ന​തു​വ​ഴി ചെ​യ്യു​ന്ന​ത്. പ​ല്ലി​ന്‍റെ നി​റ​ത്തി​ലു​ള്ള​തും…

Read More

ദന്തക്ഷയം- ദന്തക്ഷയം- രോഗനിർണ‌യം, ചികിത്സ

പല്ല്, ബാ​ക്ടീ​രി​യ​ക​ൾ, സൂ​ക്രോ​സ്, ഗ്ലൂ​ക്കോ​സ് തു​ട​ങ്ങി​യ പു​ളി​പ്പി​ക്കാ​വു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ, സ​മ​യം എ​ന്നീ നാ​ലു ഘടകങ്ങൾ കൂ​ടി​ച്ചേ​രു​ന്പോ​ഴാ​ണ് ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്. പ​ല്ലി​ന്‍റെ രൂ​പം, വ്യ​ത്യ​സ്ത ദ​ന്ത​ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ളു​ടെ അ​വ​ലം​ബം, ഉ​മി​നീ​രി​ൽ അ​ട​ങ്ങി​യ ധാ​തു​ക്ക​ളു​ടെ ശേ​ഖ​രം തു​ട​ങ്ങി​യ​വ ഇതിനെ സ്വാ​ധീ​നി​ക്കു​ന്നു. ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്താ​ടി​യെ​ല്ലു​ക​ൾ​ക്ക് അ​ക​ത്തു​ള്ള ഭാ​ഗ​ങ്ങ​ൾ ഒ​ഴി​കെ പ​ല്ലി​ന്‍റെ ഏ​തൊ​രു ഭാ​ഗ​ത്തും ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കാം. പ​ല്ലി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ടു​ന്ന​ത്ര ധാ​തു​ക്ക​ൾ ഉ​മി​നീ​രി​ൽ​നി​ന്നോ കൃ​ത്രി​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യോ (ഫ്ളൂ​റൈ​ഡ് ചി​കി​ത്സ) നി​ക്ഷേ​പി​ക്ക​പ്പെ​ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ പ​ല്ലി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് എ​പ്പോ​ഴും ധാ​തു​ക്ക​ൾ അ​ലി​ഞ്ഞു​പോ​കു​ന്ന​ത്. 80 ശ​ത​മാ​നം ദ​ന്ത​ക്ഷ​യ​വും സം​ഭ​വി​ക്കു​ന്ന​ത്80 ശ​ത​മാ​നം ദ​ന്ത​ക്ഷ​യ​വും സം​ഭ​വി​ക്കു​ന്ന​തു സാ​ധാ​ര​ണ ദ​ന്ത​ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ​ക്കും ഉ​മി​നീ​രി​നും എ​ത്താ​നാ​കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ്. ഭ​ക്ഷ​ണം ച​വ​ച്ച​ര​യ്ക്കു​ന്ന പ്ര​ത​ല​ത്തി​ലെ പ്ര​കൃ​ത്യാ ഉ​ള്ള ദ്വാ​ര​ങ്ങ​ളി​ലാ​ണ് (പി​റ്റുക​ളും ഫി​ഷ്യ​ർ​ക​ളും) കൂ​ടു​ത​ലും ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കു​ന്ന​ത്. മ​റ്റു പ്ര​ത​ല​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ എ​ത്തു​ന്ന​തി​നാ​ൽ അ​വി​ടെ ദ​ന്ത​ക്ഷ​യം താ​ര​ത​മ്യേ​ന കു​റ​വാ​ണ്.…

Read More