പല്ലിന്റെ പൊട്ടലുകൾ പലവിധം സ്പ്ലിറ്റ് ടുത്ത് : സാധാരണയായി ഇത് ഗം ലൈനിനു താഴെവരെ എത്തുന്ന പൊട്ടലാണ്. ഹെമി സെക്ഷൻ എന്ന ചികിത്സയിലൂടെ പൊട്ടിയ ഒരു ഭാഗം നീക്കം ചെയ്തു ബാക്കിയുള്ള ഭാഗം സംരക്ഷിക്കാവുന്നതാണ്. വെർട്ടിക്കൽ റൂട്ട് ഫ്രാക്ചർ: ഈ പൊട്ടൽ മുകളിൽ നിന്നു താഴെ വേരിന്റെ ഭാഗം വരെ എത്തിനിൽക്കുന്നതാണ്. ഇത് പല്ല് എടുക്കുന്ന ചികിത്സയിലേക്കാണ് വഴിതെളിക്കുന്നത്. ലക്ഷണങ്ങളുംസൂചനകളും: – കടിക്കുമ്പോൾവേദന– ചൂട്, തണുപ്പ്, മധുരം ഉപയോഗിക്കുമ്പോൾ പുളിപ്പ്– വിട്ടുവിട്ടുള്ള അസഹനീയ വേദന– പല്ലിനോടുചേർന്ന ഭാഗത്ത് നീർക്കെട്ട് പരിശോധനകൾ: – ഡോക്ടർ വേദനയെപ്പറ്റിയും അതു തുടങ്ങിയ സാഹചര്യത്തപ്പറ്റിയും ചോദിച്ച് മനസിലാക്കുന്നു– വായ്ക്കുള്ളിൽ ഡോക്ടർ പരിശോധന നടത്തി പ്രശ്നം കണ്ടുപിടിക്കാൻ ശ്രമിക്കും– എക്സ്-റേ പരിശോധന നടത്തി കൃത്യമായ പ്രശ്നം കണ്ടുപിടിക്കുന്നു ചികിത്സകൾ: ഫില്ലിംഗ്, ക്രൗൺ, റൂട്ട് കനാൽ, പല്ല് എടുക്കുന്ന ചികിത്സ. എക്സ്-റേ പരിശോധനയിലും ക്ലിനിക്കൽ പരിശോധനയിലും…
Read MoreCategory: Health
പുറംവേദനയ്ക്കു പല കാരണങ്ങൾ;
അസ്വസ്ഥതയും അസഹ്യമായ വേദനയും ഉണ്ടാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പുറംവേദന. പുറംവേദനയുടെ തീവ്രത വിവരിക്കാന്‍ പ്രയാസമാണ്. ഇപ്പോള്‍ പുറംവേദന കുറേ പേരുടെ സഹയാത്രികനായി മാറിയിരിക്കുന്നു. പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ അവരവര്‍ തന്നെയാണ് ഉണ്ടാക്കുന്നത്. വളഞ്ഞുതിരിഞ്ഞുള്ള ഇരിപ്പ്, പൊണ്ണത്തടി, കൂടുതല്‍ പതുപതുപ്പുള്ള മെത്ത, ചാരുകസേര, കൂടുതല്‍ ഉയരമുള്ള തലയിണ, ടൂവീലറിലും ത്രീവീലറിലും കൂടുതല്‍ യാത്ര ചെയ്യുക എന്നിവയെല്ലാം പുറംവേദനയുടെ കാരണങ്ങളാണ്. ഇരുന്ന് ജോലി ചെയ്യുന്പോൾ കസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ പലരും മുന്പോട്ട് വളഞ്ഞ് ഇരിക്കുന്നതായാണ് കാണാറുള്ളത്. കസേരയില്‍ വളഞ്ഞിരുന്ന് ഉറങ്ങുന്നവരും നട്ടെല്ല് വളച്ച് മേശമേല്‍ കൈവെച്ച് ഇരുന്ന് ഉറങ്ങുന്നവരും ധാരാളമാണ്. ഒാഫീസിനകത്തും പുറത്തും ജോലി ചെയ്യുന്നവരും അല്ലാത്തവരും കസേരയില്‍ ഇരിക്കുമ്പോള്‍ കഴിയുന്നതും നട്ടെല്ല് വളയ്ക്കാതെ നിവര്‍ന്ന് ഇരിക്കുന്നതാണ് നല്ലത്. അങ്ങനെ ഇരിക്കുന്നതിനു ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ കുഷ്യൻ ഉപയോഗിച്ചുനോക്കാം. ഒരേ പൊസിഷനില്‍ തുടര്‍ച്ചയായി വളഞ്ഞും തിരിഞ്ഞും ഒരേ പൊസിഷനില്‍…
Read Moreപാർക്കിൻസൺസ് രോഗം- നേരത്തേ ചികിത്സ തുടങ്ങാം
പ്രധാനമായും ലക്ഷണങ്ങള്‍ അപഗ്രഥിച്ചും ന്യൂറോളജിസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തിയുമാണ് പാര്ക്കിന്സണ് രോഗം സ്ഥിരീകരിക്കുന്നത്. കാലുകളുടെ ചലനത്തെ മാത്രമാണ് കൂടുതലായി ബാധിക്കുന്നതെങ്കില്‍ അത് ചിലപ്പോള്‍ തലച്ചോറിലെ ചെറു രക്തധമനികളുടെ അടവ് മൂലമോ (വാസ്കുലാർ പാര്‍ക്കിന്‍സോണിസം) അല്ലെങ്കില്‍ തലച്ചോറിനുള്ളിലെ ഫ്ളൂയിഡിന്റെ അളവു കൂടുന്നതു മൂലമോ (normal pressure hydrocephalus) ആകാം. ഇതിനായി തലച്ചോറിന്റെ സ്കാനിംഗ് ആവശ്യമായി വരാം. അതുപോലെ, പ്രവര്‍ത്തികളില്‍ മന്ദത ഉണ്ടാകുന്ന മറ്റു രോഗങ്ങള്‍ ഉണ്ടോ എന്ന് അറിയാന്‍ ചില രക്തപരിശോധനകളും നടത്തേണ്ടിവരും. ചികിത്സാരീതികള്‍ പാര്ക്കിന്സണ് രോഗം പൂര്‍ണമായും ഭേദമാക്കാനാവില്ല. എന്നാല്‍ നേരത്തേതന്നെ മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ അസുഖത്തിന്റെ തീവ്രത കൂടുന്നത് വലിയൊരളവുവരെ നമുക്ക് നിയന്ത്രിക്കാനനാവും.അതോടൊപ്പം രോഗിക്ക് പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ നോക്കാനും സാധിക്കും. കൃത്യമായ ചികിത്സയില്ലെങ്കില്‍ 7-10 വര്‍ഷം രോഗി കിടപ്പിലാകുകയും മരണത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും. എന്നാല്‍ നല്ല ചികിത്സ ലഭിക്കുകയാണെങ്കില്‍ 25-30 വര്‍ഷം വരെ…
Read Moreപാർക്കിൻസൺസ് രോഗം; വീഴ്ചകൾക്കു സാധ്യതയേറുന്നു
ശരീരത്തിന്റെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിന്‍സോണിസം രോഗം. നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളാണ് ബേസൽ ഗാൻഗിയയും സബ്സ്റ്റാൻഷ്യ നൈഗ്രയും. ഇവിടങ്ങളിലെ ഡോപ്പാമിന്‍ എന്ന പദാര്‍ഥം ഉത്പാദിപ്പിക്കുന്ന ഞരമ്പുകള്‍ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന് ആധാരം. രോഗലക്ഷണങ്ങള്‍ പേശികളുടെ ദൃഢത എല്ലാ സന്ധികളും ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടും മൊത്തത്തില്‍ ഒരു കടുപ്പവും (stiffness) അനുഭവപ്പെടുകയും ചെയ്യും. ഇത് ഏതെങ്കിലും ഒരു വശത്തെ കൈകാലുകളില്‍ ആയിരിക്കും ആദ്യം വരുന്നത്. കാലക്രമേണ എല്ലാ കൈകാലുകളെയും ബാധിക്കും. ഒടുവില്‍ കഴുത്തിലെയും നട്ടെലിലെയും പേശികളെ ബാധിക്കുമ്പോള്‍ കൂന് ഉണ്ടാകാം. പ്രവര്‍ത്തികളില്‍ വേഗം കുറയുന്നു പഴയ വേഗത്തിൽ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതാകുക, നടത്തത്തിന്റെ വേഗം കുറയുക എന്നിവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇത് ചിലപ്പോള്‍ കൂടെ ഉള്ളവരായിരിക്കും ആദ്യം ശ്രദ്ധിക്കുന്നത്. സംസാരത്തിലും ഈ വേഗക്കുറവ് കാലക്രമേണ പ്രകടമാകും. ബാലന്‍സ് ഇല്ലായ്മ പാര്ക്കിന്സണ് രോഗികളില്‍ വീഴ്ചകള്‍ സാധാരണമാണ്.…
Read Moreപാർക്കിൻസൺസ് രോഗം- കൈകാലുകളിൽ വിറയൽ
1817ല്‍ ഡോ. ജെയിംസ് പാര്ക്കിന്സണ് ആണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തെപ്പറ്റി ആദ്യമായി വിവരണം നല്‍കിയത്. നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിന്‍സോണിസം രോഗം. തലച്ചോറിലെ നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ ആണ് ബേസൽ ഗാൻഗിയയും സബ്സ്റ്റാൻഷ്യ നൈഗ്രയും. ഇവിടങ്ങളിലെ ഡോപ്പാമിന്‍ എന്ന പദാര്‍ഥം ഉത്പാദിപ്പി ക്കുന്ന ഞരമ്പുകള്‍ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന് ആധാരം. ആയുര്‍വേദത്തില്‍ 4,500 വര്‍ഷങ്ങള്‍ക്കുമുന്നേ കമ്പവാതം എന്നൊരു രോഗത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇതിനു പാര്ക്കിന്സണ് രോഗലക്ഷണങ്ങളുടെ സാമ്യം ഉണ്ട്. സാധാരണയായി 60 വയസിനുമേൽ പ്രായം ഉള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 40 വയസിനുമേല്‍ പ്രായം ഉള്ളവരില്‍ 0.3% പേരില്‍ ഈ രോഗം കണ്ടുവരുന്നു. ഇന്ത്യയില്‍ ഏകദേശം ഏഴു ദശലക്ഷം പേര്‍ക്ക് പാര്ക്കിന്സണ് രോഗം ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. രോഗകാരണങ്ങള്‍ ചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ നശിച്ചു പോകുന്നതിനു വ്യക്തമായ ഒരു കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പാരിസ്ഥികവുമായ…
Read Moreകുട്ടികൾ വളർത്തുമൃഗങ്ങളോട് ഇടപെടുന്പോൾ…
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാം. പേവിഷബാധ തടയാം. മരണം ഒഴിവാക്കാം. എന്തൊക്കെ ശ്രദ്ധിക്കണം? പേവിഷ ബാധ ഉണ്ടാകുന്നവരിൽ 40 ശതമാനം ആളുകളും 15 വയസിനു താഴെ പ്രായമുള്ളവരാണെന്നു കണക്കുകൾ.* മൃഗങ്ങളോടു സൗമ്യമായും സഹാനുഭൂതിയോടെയും പെരുമാറുന്നതിനു കുട്ടികളെ കുട്ടിക്കാലത്തുതന്നെ ശീലിപ്പിക്കുക.* മൃഗങ്ങളുടെ പെരുമാറ്റരീതികൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. മൃഗങ്ങളോടൊന്നിച്ചു കളിക്കുന്പോഴും അവയെ ഓമനിക്കുന്പോഴും ശ്രദ്ധ പുലർത്താൻ അവരെ പരിശീലിപ്പിക്കുക.* കടിയോ മാന്തോ കിട്ടിയാൽ എത്രയും പെട്ടെന്നു മാതാപിതാക്കളെ അറിയിക്കാൻ കുട്ടികളെ ശീലിപ്പിക്കുക നായ കടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നായകൾ നല്ല സുഹൃത്തുക്കളാണ്. എന്നാൽ ദേഷ്യം വരുന്പോഴോ ഭയപ്പെടുന്പോഴോ ആണ് കടിക്കുന്നത്. 1. ഉറങ്ങുന്പോഴും ആഹാരം കഴിക്കുന്പോഴും കുട്ടികളെ പരിപാലിക്കുന്പോഴും നായകളെ ശല്യപ്പെടുത്തരുത്.2. നായ ദേഷ്യപ്പെട്ടിരിക്കുന്പോഴോ ഭയന്നിരിക്കുന്പോഴോ അവയുടെ അടുത്തു പോകരുത്. ദേഷ്യമുള്ളപ്പോൾ നായകളുടെ പല്ലുകൾ പുറത്തുകാണാം. ഭയന്നിരിക്കുന്പോൾ വാൽ കാലിനിടയിലാക്കി ഓടാൻ…
Read Moreപേവിഷബാധയേറ്റ പൂച്ച അപകടകാരി
പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യനു വെള്ളത്തോടുള്ള ഈ പേടിയില്‍ നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്ക്ക് ഹൈഡ്രോഫോബിയ എന്ന പേരു വന്നത്. ലക്ഷണങ്ങൾനായകളില് രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്ക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീര് ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും. ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും. പൂച്ചയെ സൂക്ഷിക്കുക! പേപ്പട്ടിയേക്കാള്‍ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. കന്നുകാലികളിൽ കന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട്…
Read Moreകുട്ടികളുടെ ഭക്ഷണം ശ്രദ്ധിക്കണേ…
എന്ത് ഭക്ഷണം സ്കൂളില്‍ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം… എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള്‍ രക്ഷിതാക്കൾക്ക് ഉണ്ടാകാം. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികനിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത് കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും. * പ്രോട്ടീന്‍ കൂടുതലടങ്ങിയ പാൽ, മുട്ട, പയറുവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവ രക്തത്തിലെ തൈറോസിന്റെ (അമിനോ ആസിഡ്) അളവ് വര്‍ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു. * കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നിത്യേന അന്നജം (കാര്‍ബോഹൈഡ്രേറ്റ്) ആവശ്യമാണ്. ഇത് ബ്രെയിനിനുള്ള ഊര്‍ജം പ്രധാനം ചെയ്യുന്നു. മൂന്നു ദിവസം ഇലക്കറികൾ വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ് പാല് കൊടുക്കാം.…
Read Moreകുട്ടികളിലെ പൊണ്ണത്തടിയും ഫാറ്റി ലിവറും തമ്മിൽ
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും ഏറ്റവും വലിയ ആന്തരികാവയവവും അയ്യായിരത്തിൽ കൂടുതൽ ധർമങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനവുമാണ് കരൾ. നമ്മുടെ ശരീരഭാരത്തിന്റെ രണ്ട് ശതമാനത്തോളം ആയിരിക്കും കരളിന്റെ ഭാരം. വയറിനു മുകളിൽ വലത് വശത്താണ് കരൾ സ്ഥിതി ചെയ്യുന്നത്. സ്വയം നിർമിക്കുന്ന കരൾ! ഏതെങ്കിലും കാരണമായി നാശം സംഭവിക്കുകയാണ് എങ്കിൽ നാശം സംഭവിച്ച ഭാഗം വീണ്ടും സ്വയം നിർമിച്ചെടുക്കാൻ കഴിവുള്ള അവയവമാണ് കരൾ. കരളിന് രോഗങ്ങൾ ബാധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും അസ്വസ്ഥതകൾ ഒന്നും തോന്നുകയില്ല. അതുകൊണ്ടാണ് കൂടുതൽ കരൾ രോഗികളിലും വ്യക്തമായ രോഗനിർണയം നേരത്തെ നടത്താൻ കഴിയാതെ പോകുന്നത്. കുറേ കൊല്ലങ്ങൾക്കു മുന്‍പുവരെ പ്രായം കൂടിയവരിൽ, അതും പ്രത്യേകിച്ച് മദ്യപാന ശീലം ഉള്ളവരിൽ മാത്രം ആയിരുന്നു കരൾരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായി കണ്ടിരുന്നത്. എന്നാൽ, കുറച്ച് കൊല്ലങ്ങളായി കാര്യങ്ങൾ അങ്ങനെയല്ല. കുട്ടികളിലും… ഇപ്പോൾ മുതിർന്നവരിൽ…
Read Moreതൈറോയ്ഡ് പ്രശ്നങ്ങൾ: ഹോർമോൺ കൂടിയാലും കുറഞ്ഞാലും പ്രശ്നം!
കഴുത്തിനുതാഴെ ശ്വാസനാളത്തിനുമുകളിൽ പൂമ്പാറ്റയുടെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിലെ ജൈവരാസപ്രക്രിയകളിലും മാനസികാരോഗ്യത്തിലും ശാരീരിക പ്രവർത്തനങ്ങളിലും ഏറെ സ്വാധീനം ചെലുത്തുന്ന ഹോർമോണുകളുടെ ഉത്പാദനം നടക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയിലാണ്. അതുകൊണ്ട് ഈ ഹോർമോണുകളുടെ നില കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്. തൈറോയ്ഡ് ഹോർമോണുകളുടെ നിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും.അതിനാൽ ശാരീരികവും മാനസികവുമായി നല്ല അവസ്ഥയിൽ ആയിരിക്കുന്നതിന് തൈറോയ്ഡ് ഹോർമോണുകൾ ശരിയായ അളവിൽ ഉണ്ടായിരിക്കണം. തൈറോയ്ഡ് തകരാറിലായാൽതൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഫലമായി ഏറ്റവും കൂടുതൽ പേരിൽ ഏറ്റവും കൂടുതലായി കാണാൻ സാധ്യതയുള്ള പ്രശ്നങ്ങൾ താഴെ പറയുന്നവയാണ്: * ശരീരത്തിന്റെ പ്രതിരോധശേഷി കുറയുക* ശരീരത്തിന്റെ ഭാരം കുറയുക,* മാനസിക വിഭ്രാന്തി * അസ്വസ്ഥത* ഉറക്കം കുറയുക * ക്ഷീണം,* പേശികളിൽ തളർച്ച അനുഭവപ്പെടുക,* അസഹ്യമായ ചൂട് അനുഭവപ്പെടുക,* കൈ വിറയ്ക്കുക,* കൂടുതൽ വിയർക്കുക* ഇടയ്ക്കിടെ വയറിളക്കം അല്ലെങ്കിൽ മലബന്ധം…
Read More