പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്നിധാനത്തെത്തി. തലയിൽ ഇരുമുടികെട്ടുമായി 18-ാം പടി ചവിട്ടിയ രാഷ്ട്രപതി, അയ്യപ്പനെ ദർശിച്ചു.ഇരുമുടികെട്ടുമായി അംഗരക്ഷകരും രാഷ്ട്രപതിക്കൊപ്പമുണ്ട്. രാഷ്ട്രപതിയുടെയും അംഗരക്ഷകരുടെയും ഇരുമുടിക്കെട്ടുകൾ മേൽശാന്തി ഏറ്റുവാങ്ങി. തുടർന്ന് പൂജയ്ക്കായി ശ്രീകോവിലിനുള്ളിലേക്ക് എടുത്തു. പമ്പ സ്നാനത്തിന് ശേഷം പമ്പ മേൽശാന്തിമാരുടെ നേതൃത്വത്തിൽ ഇരുമുടി കെട്ട് നിറച്ചതിന് ശേഷമാണ് രാഷ്ട്രപതി സന്നിധാനത്തേയ്ക്ക് യാത്ര തിരിച്ചത്. ഗണപതി കോവിലിന് മുന്നിൽ നിന്നും പോലീസിന്റെ ഗൂർഖ ജീപ്പിലാണ് രാഷ്ട്രപതിയും സുരക്ഷാഉദ്യോഗസ്ഥരും സന്നിധാനത്തേക്ക് പുറപ്പെട്ടത്. അഞ്ച് വാഹനങ്ങളിലായി 20 അംഗ സുരക്ഷാഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയെ അനുഗമിക്കുന്നത്.
Read MoreCategory: Loud Speaker
ശബരിമല സ്വര്‍ണക്കൊള്ള: കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടായേക്കും; എസ്ഐടി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി
കൊച്ചി: ശബരിമലയില്‍ സ്വര്‍ണപ്പാളി കാണാതായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി നടപടികള്‍ നടക്കുന്നത്. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. ജസ്റ്റിസ് വി. രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ചിലാണ് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് എസ്. ശശിധരന് നേരിട്ട് കോടതിയില്‍ ഹാജരായാണ് റിപ്പോര്‍ട്ട് നല്‍കിയത്.1998ല്‍ ദ്വാരപാലക ശില്പങ്ങള് അടക്കം വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞാണ് നല്‍കിയതെന്നും ഇതിനുപകരം സ്വര്‍ണം പൂശി നല്കിയാല് പിടിക്കപ്പെടില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റുചെയ്തെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചതായാണ് വിവരം.
Read Moreശബരിമലയില്‍ നടന്നത് സ്വര്ണക്കവര്ച്ചയെന്ന് പ്രത്യേക അന്വേഷണ സംഘം; ഗൂഢാലോചന നടത്തിയത് ഉണ്ണികൃഷ്ണന് പോറ്റിയും കൂട്ടുപ്രതികളും
തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് സ്വര്ണക്കവര്ച്ചയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കവര്‍ച്ചയ്ക്ക് വേണ്ടി ആസൂത്രിതമായ ഗുഢാലോചന നടന്നു. ഉണ്ണികൃഷ്ണന് പോറ്റിയും കുട്ടുപ്രതികളും ഗുഢാലോചന നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ചുള്ള വിശദമായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണത്തെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലവിലുള്ളതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അതീവ രഹസ്യമാണ്. സ്വര്‍ണക്കവര്‍ച്ചയില്‍ വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പോറ്റിയുടെ സഹായി അനന്തസുബ്രഹ്മണ്യത്തെ അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം ഇന്നലെ രാത്രിയോടെ വിട്ടയച്ചിരുന്നു. അന്വേഷണ വിവരങ്ങള്‍ ഹൈക്കോടതിയെ മാത്രമെ അറിയിക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശം കോടതി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ഹൈക്കോടതിയുടെ…
Read Moreശ്വാസംമുട്ടി ഡൽഹി: ദീപാവലിദിനത്തിൽ പുക ശ്വസിച്ച് രാജ്യതലസ്ഥാനം
ന്യൂഡൽഹി: ദീപാവലിദിനത്തിൽ പുക ശ്വസിച്ച് രാജ്യതലസ്ഥാനം. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയിൽ പടക്കങ്ങളും ആഘോഷമായപ്പോൾ പ്രഭാതത്തിലെ വായു ഗുണനിലവാരം ‘വളരെ മോശം’ സ്ഥിതിയിലായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകളനുസരിച്ച് 340 ആയിരുന്നു ഇന്നലെ രാവിലത്തെ ഡൽഹിയിലെ വായുനിലവാര സൂചിക (എക്യുഐ). ഈ വർഷം ഫെബ്രുവരി രണ്ടിനുശേഷം ആദ്യമായാണു ഡൽഹിയുടെ എക്യുഐ 300ന് മുകളിൽ കടക്കുന്നത്. 0-50 ‘നല്ലത്’, 51-100 ‘തൃപ്തികരം’, 101-200 ‘മിതമായത്’, 201-300 ‘മോശം’, 301-400 ‘വളരെ മോശം, 401-500 ‘ഗുരുതരം’ എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക കണക്കാക്കുന്നത്. തലസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിലടക്കം സുപ്രീംകോടതി ഇളവുകൾ നൽകിയത് വായുനിലവാരം വളരെ മോശം സ്ഥിതിയിലേക്ക് എത്തുന്നതിനുള്ള കാരണങ്ങളിലൊന്നായി. എക്യുഐ 300ന് മുകളിൽ കടന്നതോടെ അധികൃതർ ‘വളരെ മോശം’ സ്ഥിതിയെ പ്രതിരോധിക്കുന്നതിനുള്ള ഗ്രാപ് രണ്ട് (ഗ്രേഡഡ് റസ്പോണ്‍സ് ആക്ഷൻ പ്ലാൻ) പ്രഖ്യാപിച്ചു. അന്തർസംസ്ഥാന ബസ് സർവീസുകളിലെ നിയന്ത്രണങ്ങൾ, റോഡുകളിൽ…
Read Moreഞങ്ങൾ നന്ദികെട്ടവരല്ല; ജി. സുധാകരനെ നേരിൽ കണ്ട് തന്നോട് ചേർത്തുനിർത്തും; പ്രശ്നങ്ങൾ ഉണ്ടെന്നത് മാധ്യമ സൃഷ്ടിയെന്ന് സജി ചെറിയാൻ
അമ്പലപ്പുഴ: ജി. സുധാകരനെ നേരിൽ കാണുമെന്നും ചേർത്തുനിർത്തുമെന്നും മന്ത്രി സജി ചെറിയാൻ. ജി. സുധാകരന് തന്നെയടക്കം വിമർശിക്കാനുള്ള അധികാരമുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ഞങ്ങൾ നന്ദികെട്ടവരല്ല. ജി. സുധാകരനെ തകർത്തിട്ട് ഒന്നും സാധിക്കാനില്ല. അദ്ദേഹത്തെ ചേർത്തുപിടിക്കും. സജി ചെറിയാനെയടക്കം ജി. സുധാകരൻ നേരത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ജി. സുധാകരനെ പാർട്ടിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരും. ജി. സുധാകരനുമായി പ്രശ്നങ്ങൾ ഉണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും സജി ചെറിയാൻ പറഞ്ഞു. സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന സുധാകരൻ കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ നടന്ന സിപിഎം പരിപാടിയിൽനിന്ന് വിട്ടുനിന്നിരുന്നു.
Read Moreരാഷ്ട്രപതി ദ്രൗപദി മുർമു നാളെ ശബരിമലയിൽ: വരവേൽക്കാനൊരുങ്ങി കേരളം; ഒരുക്കങ്ങൾ പൂർത്തിയായി
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ കനത്ത സുരക്ഷ. ദേശീയ സുരക്ഷാ സേന ശബരിമലയിലെ സുരക്ഷാ ചുമതല ഇന്നലെ മുതൽ ഏറ്റെടുത്തു. ഇന്നു മുതല്‍ അയ്യപ്പഭക്തര്‍ക്കു ദര്‍ശനത്തിനു നിയന്ത്രണങ്ങളുണ്ട്. ഇന്നത്തെ വെര്‍ച്വല്‍ ക്യൂവില്‍ ബുക്കിംഗ് 12500 ആയി നിജപ്പെടുത്തി. ബുധനാഴ്ചയും നിയന്ത്രണങ്ങളുണ്ട്. ഇന്നു മുതൽ ദേശീയ സുരക്ഷാ സേനയുടെ ചുമതലയിലാണ് എല്ലാ ക്രമീകരണങ്ങളും. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും കേന്ദ്രസേനയുടെ ചുമതലയിലാണ് സുരക്ഷാ സംവിധാനങ്ങള്‍. നാളെ രാവിലെ 10.20ന് ഹെലികോപ്ടറില്‍ നിലയ്ക്കല്‍ ഹെലിപ്പാഡില്‍ ഇറങ്ങി അവിടെനിന്നു റോഡു മാര്‍ഗം പമ്പയില്‍ എത്തി പ്രത്യേക വാഹനത്തില്‍ സന്നിധാനത്തേക്കു പുറപ്പെടും. ഉച്ചപൂജ ദര്‍ശനത്തിനുശേഷം സന്നിധാനം ഗസ്റ്റ് ഹൗസില്‍ വിശ്രമം. മൂന്നിനു സന്നിധാനത്തു നിന്നു മടങ്ങും. 4.10ന് നിലയ്ക്കലില്‍ എത്തി ഹെലികോപ്ടറില്‍ തിരുവനന്തപുരത്തേക്കു മടങ്ങും. പുതിയ ഫോര്‍വീല്‍ ഡ്രൈവ് ഗൂര്‍ഖ എമര്‍ജന്‍സി പ്രത്യേക വാഹനത്തിലാണ് പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരികെയുമുള്ള യാത്ര.…
Read Moreറഷ്യൻ എണ്ണ ഇറക്കുമതി; ട്രംപിന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതു നിർത്തുമെന്ന് ട്രംപിന് പ്രധാനമന്ത്രി ഉറപ്പുകൊടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന പ്രതിവാര പത്രസമ്മേളനത്തിൽ മന്ത്രാലയവക്താവ് രൺധീർ ജയ്സ്വാൾ, ട്രംപും മോദിയും അത്തരത്തിലുള്ള സംഭാഷണം നടത്തിയിട്ടില്ലെന്നും പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഊർജസഹകരണത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്ന് ജയ്സ്വാൾ കൂട്ടിച്ചേർത്തു. എന്നാൽ റഷ്യൻ എണ്ണ വാങ്ങൽ നിർത്താൻ ന്യൂഡൽഹി സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം ജയ്സ്വാൾ സ്ഥിരീകരിച്ചില്ല.
Read Moreകോട്ടയത്ത് വന്‍ എംഡിഎംഎ വേട്ട; ദന്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ; വാടകയ വീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപന
കോട്ടയം: കോട്ടയത്ത് വന്‍ എംഡിഎംഎ വേട്ട. ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍. പുതുപ്പള്ളി, വാകത്താനം ഇരവുചിറ വെള്ളത്തടത്തില്‍ എ.കെ. അമല്‍ ദേവ് (38), ഭാര്യ ശരണ്യ രാജന് (36), ഇവരുടെ സുഹൃത്ത് ചേര്‍ത്തല മാരാരിക്കുളം പുകലപ്പുരയ്ക്കല് രാഹുല്‍ രാജ് (33) എന്നിവരാണ് പിടിയിലായത്. മീനടം വെട്ടത്തുകവല-ഇലക്കൊടിഞ്ഞി റോഡില്‍ പുത്തന്പുരപ്പടിക്കു സമീപമുള്ള മഠത്തില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതികള്‍. രണ്ടാഴ്ച മുന്‍പാണ് പ്രതികള്‍ ഇവിടെ വീട് വാടകയ്ക്ക് എടുത്തത്. റോഡ് സൈഡിലുള്ള വീട് ഒരാള്‍ ഉയരത്തില്‍ ഗാർഡന് നെറ്റ് ഉപയോഗിച്ച് മറച്ചായിരുന്നു സംഘം കച്ചടവടം നടത്തിയത്. ഇവിടെ നിന്നുമാണ് 68 ഗ്രാം എംഡിഎംഎയുമായി ഇവര്‍ പിടിയിലായത്. ഇവര്‍ കാറില്‍ ലഹരി മരുന്ന് ഒളിപ്പിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഇന്നും പതിവുപോലെ കാറില്‍ ലഹരി വില്പന നടത്തി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ജില്ലാ പോലീസ് ചീഫ്…
Read Moreപിഎം -ജെഎവൈ പദ്ധതി; നാലു ലക്ഷത്തിലേറെ ക്ലെയിം സംശയനിഴലിൽ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (എബി-പിഎം ജെഎവൈ) പ്രകാരം 4.6 ലക്ഷത്തിലധികം സംശയാസ്പദമായ ക്ലെയിമുകൾ കണ്ടെത്തിയതായി വിവരം.നാഷണൽ ഹെൽത്ത് അഥോറിറ്റി (എൻഎച്ച്എ) 2023 സെപ്റ്റംബർ മുതൽ 2025 മാർച്ച് വരെ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണു കണ്ടെത്തൽ. സംശയാസ്പദമായി കണ്ടെത്തിയ 4,63,669 ഇൻഷ്വറൻസ് ക്ലെയിമുകളുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിന് സംസ്ഥാനസർക്കാരുകൾക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.പശ്ചിമബംഗാൾ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും പിഎം-ജെഎവൈ പ്രകാരമുള്ള ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം 272 കോടി രൂപയോളം മൂല്യമുള്ള 1,33,611 വ്യാജ ക്ലെയിമുകൾ കണ്ടെത്തി നിരസിച്ചതായും എൻഎച്ച്എയുടെ വാർഷികറിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇൻഷ്വറൻസ് ക്ലെയിം നൽകുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എൻഎച്ച്എ സംഘം നടത്തിയ പരിശോധനയിലാണു വ്യാജ ക്ലൈമുകൾ കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ആരോഗ്യസ്ഥാപനങ്ങളുടെ വിവരങ്ങൾ കൂടുതൽ അന്വേഷണത്തിന് സംസ്ഥാന സർക്കാരുകളുമായി പങ്കിട്ടതായും…
Read Moreബിഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തും; വികനം തുടരാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ചിരാഗ്
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കേന്ദ്രമന്ത്രിയും എൽജെപി-രാംവിലാസ് അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. സംസ്ഥാനത്ത് വീണ്ടും എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും ചിരാഗ് പറഞ്ഞു. “സംസ്ഥാനത്ത് എൻഡിഎ തന്നെ വിജയിക്കും. വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എൻഡിഎയ്ക്ക് അനുകൂലമായി വിധിയെഴുതാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.’-ചിരാഗ് അവകാശപ്പെട്ടു. “എൻഡിഎയുടെ വിജയത്തിന് ശേഷം നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ നിതീഷിനെ തന്നെയായിരിക്കും നേതാവായി തെരഞ്ഞെടുക്കുക. സഖ്യത്തിലെ നേതാക്കൾ തന്നെ പറഞ്ഞു കഴിഞ്ഞു നിതീഷിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന്.’-ചിരാഗ് പറഞ്ഞു. നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
Read More