പാലാ: ഈശ്വരവിശ്വാസികള്‍ അയ്യപ്പന് സമര്‍പ്പിച്ച സ്വര്‍ണവും പണവും സംരക്ഷിക്കേണ്ടവര്‍ തന്നെ കൊള്ളയടിച്ചു എന്നത് ഏറെ അപമാനകരമാണെന്നും ഈശ്വരവിശ്വാസം ഇല്ലായെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അയ്യപ്പസംഗമം നടത്തുന്നത് ക്ഷേത്രങ്ങളിലെ പൊന്നും പണവും കണ്ടുകൊണ്ടാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ആരോപിച്ചു. ബെന്നി ബഹനാന് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രക്ക് പാലായില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്മാന് ടോമി കല്ലാനി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ബെന്നി ബഹനാന്, ആന്റോ ആന്റണി എംപി, ജോസഫ് വാഴയ്ക്കൻ, ജാഥാ വൈസ് ക്യാപ്റ്റന്‍ വി.ടി. ബെല്‍റാം, വി.പി. സജീന്ദ്രന്, പി.എ. സലിം, നാട്ടകം സുരേഷ്, അബ്ദുള്‍ മുത്തലിബ്, ഫില്‍സണ്‍ മാത്യൂസ്, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read MoreCategory: Loud Speaker
പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യല്ലേടാ പൂട്ടിക്കളയും ഇതുപോലെ: ഓൺലൈൻ തട്ടിപ്പ്; പ്രതിയെ സാഹസികമായി പിടികൂടി
തുറവൂർ: കടക്കരപ്പള്ളി മഹാക്ഷേത്രം സ്വദേശിയായ വീട്ടമ്മയിൽനിന്നു ഓൺലൈൻ തട്ടിപ്പിലൂടെ ഒരുലക്ഷത്തോളം രൂപ തട്ടിയ കേസിൽ മുംബൈ ധാരാവി സ്വദേശി അസാദ്ഖാ(24)നെ പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി സ്വദേശിയായ ഉത്രം വീട്ടിൽ റാണിമോളുടെ അക്കൗണ്ടിൽനിന്നു അഞ്ചു തവണകളായി 96,312 രൂപയാണ് മുംബൈ സ്വദേശി തട്ടിയത്. പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതിയുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണിൽ വന്ന ലിങ്കിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഓഫീസിൽനിന്നാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. പ്രമുഖ ഓൺലൈൻ സൈറ്റായ ഫ്ലിപ് കാർട്ടിൽനിന്നു മൊബൈൽ ഫോൺ പർച്ചേസ് ചെയ്താണ് മുംബൈ സ്വദേശി വീട്ടമ്മയെ തട്ടിപ്പിനിരയാക്കിയത്. ആദ്യം 19,107 രൂപയുടെയും രണ്ടാമത് 18,256 രൂപയുടെയും മൂന്നാമത് 15,156 രൂപയുടെയും നാലാമത് 10045 രൂപയും 5-ാ മത് 33746 രൂപയുടെയും ഫോണുകളാണ് വീട്ടമ്മയുടെ ക്രെഡിറ്റ് കാർഡ് നമ്പർ ഉപയോഗിച്ച് ഓൺലൈൻ സൈറ്റിൽനിന്നു വാങ്ങിയത്. ഓരോ…
Read Moreസംസ്ഥാനത്ത് 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം പെയ്തുതുടങ്ങാനുള്ള സാഹചര്യങ്ങള്‍ അനുകൂലമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെയോടെ കാലവര്‍ഷം സമ്പൂര്‍ണമായി പിന്‍വാങ്ങി പിന്നാലെ തുലാവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുലാവര്‍ഷത്തിന്റെ വരവറിയിച്ച് ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ നാളെയും വെള്ളിയാഴ്ചയും ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശനിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreസംസ്ഥാനത്ത് 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം പെയ്തുതുടങ്ങാനുള്ള സാഹചര്യങ്ങള്‍ അനുകൂലമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെയോടെ കാലവര്‍ഷം സമ്പൂര്‍ണമായി പിന്‍വാങ്ങി പിന്നാലെ തുലാവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുലാവര്‍ഷത്തിന്റെ വരവറിയിച്ച് ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പാലക്കാട്, മലപ്പു റം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ നാളെയും വെള്ളിയാഴ്ചയും ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശനിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read More‘പാക്കിസ്ഥാൻ വീണ്ടും പഹൽഗാം മോഡൽ ആക്രമണം നടത്തിയേക്കാം; ഓപ്പറേഷൻ സിന്ദൂർ 2.0 മാരകമായിരിക്കും’
ന്യൂഡൽഹി: പാക്കിസ്ഥാൻ വീണ്ടും പഹൽഗാം ശൈലിയിലുള്ള ആക്രമണം നടത്തിയേക്കാമെന്നും എന്നാൽ ഓപ്പറേഷൻ സിന്ദൂർ 2.0 പാക്കിസ്ഥാന് സങ്കൽപ്പിക്കാനാകുന്നതിനേക്കാൾ മാരകമായിരിക്കുമെന്നും വെസ്റ്റേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ പറഞ്ഞു. ഇന്ത്യയെ നേരിടാൻ പാക്കിസ്ഥാനു ശേഷിയില്ലെന്നും എന്നാൽ പഹൽഗാം പോലുള്ള ആക്രമണങ്ങൾക്ക് അവർ വീണ്ടും ശ്രമിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ പാക്കിസ്ഥാന്റെ സ്ഥാനം നരകത്തിലായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയുമായി യുദ്ധം ചെയ്യാനുള്ള ശേഷി പാക്കിസ്ഥാനില്ല. ആയിരം മുറിവുകളിലൂടെ ഇന്ത്യയുടെ രക്തമൊഴുക്കുക എന്ന നയമാണ് അവരുടേത്. കാലങ്ങളായി ആ നയം പാകിസ്ഥാന് തുടരുന്നു. അതിനെ നേരിടാന്‍ സൈന്യം പൂര്‍ണസജ്ജമാണെന്നും കനത്ത തിരിച്ചടി നൽകാൻ ഇന്ത്യക്കു ശേഷിയുണ്ടെന്നും കത്യാർ പറഞ്ഞു. വീണ്ടും അവർ ആക്രമണത്തിനു മുതിർന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് തിരിച്ചടി മാരകമായിരിക്കും. അതിൽ യാതൊരു സംശയവുമില്ലെന്നും കത്യാർ മാധ്യമങ്ങളോടു പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ 2.0 ആദ്യത്തേതിനേക്കാൾ മാരകമാകുമോ എന്ന ചോദ്യത്തിന്…
Read Moreപള്ളുരുത്തിയിലെ ഹിജാബ് വിവാദം; സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരവീഴ്ചയെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ഹിജാബ് വിവാദത്തില്‍ പള്ളുരുത്തിയിലെ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കുട്ടിയുടെ മത സ്വാതന്ത്ര്യ അവകാശത്തിന് വിരുദ്ധമായ നിലപാട് സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചു.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും വിശദമായ റിപ്പോര്‍ട്ട് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മതേതര മൂല്യങ്ങള്‍ ഇല്ലാതാക്കാനുള്ള സ്കൂളിന്റെ നിലപാടിനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreവാസ്തവം പറയട്ടെ… ആറന്മുള വള്ളസദ്യ വിഷയത്തില്‍ ദേവസ്വം മന്ത്രി തെറ്റുകാരനല്ലെന്നു ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്
തിരുവനന്തപുരം: ആറന്മുള വള്ളസദ്യ വിഷയത്തില്‍ ദേവസ്വം മന്ത്രി വി.എന്‍.വാസവന് തെറ്റുകാരനല്ലെന്നു ദേവസ്വ ബോ ര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് പള്ളിയോട സേവസംഘത്തിനാണ്. വള്ളസദ്യ നടക്കുമ്പോള്‍ തന്ത്രിയും പള്ളിയോട സേവസംഘവും അവിടെ ഉണ്ടായിരുന്നു. ആചാരലംഘനം നടന്നെന്ന് കാട്ടി തന്ത്രി നല്കിയ കത്ത് ദേവസ്വം ബോര്‍ഡിന് കിട്ടിയിട്ടില്ല. കത്ത് കിട്ടിയാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read More‘സൂക്ഷിച്ച് സംസാരിക്കണം’..; എന്നെ ഉപദേശിക്കാന്‍ സജി ചെറിയാന് എന്ത് അര്‍ഹത? ബാലനെപ്പോലെ തനിക്ക് മാറാനാകില്ല; ആഞ്ഞടിച്ച് ജി. സുധാകരൻ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരേ ആഞ്ഞടിച്ച് മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായിരുന്ന ജി. സുധാകരന്. തന്നെ ഉപദേശിക്കാന്‍ സജി ചെറിയാന് എന്ത് അര്‍ഹതയാണ് ഉള്ളത്. അതിനുള്ള പ്രായവും പക്വതയുമില്ല. സജി ചെറിയാനെ വലുതാക്കിയതില് തനിക്ക് പങ്കുണ്ട്. സജി എത്ര സമ്മേളനത്തില്‍ പങ്കെടുത്തു. തനിക്കെതിരേ നില്ക്കുന്നവര് താന്‍ സഹായിച്ചവരാണ്. പാര്‍ട്ടിക്ക് യോജിക്കാതെയാണ് സജി സംസാരിക്കുന്നത്.സൂക്ഷിച്ച് സംസാരിച്ചാല്‍ കൊള്ളാം. തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സജി ശ്രമിച്ചു. സജിക്കെതിരേ പാര്‍ട്ടി നടപടിയെടുക്കണം. തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്നും ബിജെപിയിലേക്ക് പോകുന്നുവെന്നും വ്യാജപ്രചാരണം നടത്തിയത് സജി ചെറിയാനൊപ്പം ഉള്ളവരാണ്. സജിയും അതില്‍ പങ്കാളിയാണ്. തനിക്കെതിരേ പരാതി നല്‍കിയതിലും സജി ചെറിയാന് പങ്കാളിയാണ്. എന്നും താന്‍ പാര്‍ട്ടിക്കൊപ്പമായിരിക്കും. പാര്‍ട്ടി നയം അനുസരിച്ച് പ്രവര്‍ത്തിക്കും. താന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പിണറായി വിജയനു തന്നെ വലിയ കാര്യമാണ്. 30 വര്‍ഷക്കാലം പിണറായിക്കൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്.…
Read Moreതലക്കടിച്ചു കൊന്നു, ശരീരം മുറിച്ച് കത്തിച്ചു… ജെയ്നമ്മ കൊലക്കേസ്: കുറ്റപത്രം ഉടൻ
കോട്ടയം: അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്നമ്മ (ജെയ്ന്‍ മാത്യു-56)യെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ക്രൈംബ്രാഞ്ച് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്‍ (65) മാത്രമാണ് പ്രതി. അറസ്റ്റിലായി 90 ദിവസം തികയും മുന്‍പുതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ സെബാസ്റ്റ്യന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ചേര്‍ത്തല വാരനാട് സ്വദേശി ഐഷയെയും സെബാസ്റ്റ്യന്‍ കൊന്നതായി സൂചനയുണ്ടായിരിക്കെ ഈ കേസിലും ഉടന്‍ ഇയാള്‍ അറസ്റ്റിലാകും. 2024 ഡിസംബര്‍ 23നു പാലായില്‍ ധ്യാനത്തിനു പോയ ജെയ്നമ്മ തിരികെ വന്നിട്ടില്ല. സെബാസ്റ്റ്യനുമായി ധ്യാനകേന്ദ്രത്തില്‍വച്ച് മുന്‍പരിചയമുള്ള ജെയ്നമ്മ അന്നു വൈകുന്നേരം ചേര്ത്തലയിലെത്തിയെന്നും അപ്പോള്‍തന്നെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്നുമാണ് കേസ്. അന്നു രാത്രി ജയ്നമ്മയുടെ സ്വർണമാല ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തില്‍ സഹായിയെകൊണ്ട് പണയപ്പെടുത്തി. ആ കാശുകൊണ്ട് സമീപത്തെ ഗൃഹോപകരണ…
Read Moreവെള്ളിയിൽ നിക്ഷേപകരുടെ താത്പര്യം കൂടി; വെള്ളി വില കുതിക്കുന്നു, കിലോയ്ക്ക് 1 ലക്ഷത്തിനു മുകളിൽ
ന്യൂഡൽഹി: ഇന്ത്യയിൽ ദീപാവലി, ധൻതേരസ് എന്നീ ആഘോഷങ്ങൾക്കു മുന്നോടിയായി വെള്ളി വില കുതിച്ചുയരുന്നു. ബുള്ളിയൻ മാർക്കറ്റിലുടനീളം നേട്ടങ്ങൾ രേഖപ്പെടുത്തിയതോടെ വെള്ളിയിൽ നിക്ഷേപകരുടെ താത്പര്യം ഉയർന്നു. ദീപാവലിയും ധൻതേരസും അടുത്തുവരുന്പോൾ, വെള്ളി വാങ്ങുന്നത് ശുഭസൂചനയായി കണക്കാക്കി പലരും അത് വാങ്ങാൻ ഇഷ്ടപ്പെടുന്നു. ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലും വെള്ളി വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. വ്യാവസായിക ആവശ്യകതയാണ് വെള്ളി വിലയെ നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഇലക്ട്രോണിക്സ്, സൗരോർജം, ഓട്ടോമൊബൈൽ തുടങ്ങിയ നിരവധി ഹൈടെക് മേഖലകൾ നിർമാണത്തിനായി വെള്ളി ഉപയോഗിക്കുന്നു. വെള്ളിയുടെ വ്യാവസായിക ആവശ്യം ഉയരുന്പോൾ, അത് വെള്ളി വിലയിൽ വലിയ സ്വാധീനം ചെലുത്തുന്നു.എംസിഎക്സ് സ്പോട്ട് പ്രൈസ് ഡെയ്ലി ഡാറ്റ പ്രകാരം, ഇന്നലെ വെള്ളി കിലോയ്ക്ക് 1,71,085 രൂപയിലായിരുന്നു വ്യാപാരം.2025 ഒക്ടോബർ 10 ന് വെള്ളി വില 1,62,432 രൂപയായിരുന്നു, 2025 ഒക്ടോബർ 9 ന് ഇത് 1,58,112 രൂപയിലായിരുന്നു.നിക്ഷേപകർക്ക് വെള്ളി…
Read More