പണിപോയി! ജയില്‍ വളപ്പില്‍ യുവതിക്കൊപ്പം വാര്‍ഡന്റെ ഡാന്‍സ്; അതും ഡ്യൂട്ടി സമയത്ത് യൂണിഫോമില്‍; വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറല്‍

dance_0204ചണ്ഡീഗഡ്: ജയിൽ കെട്ടിടത്തിനുള്ളിൽ യുവതിക്കൊപ്പം ഡാൻസ് ചെയ്ത ജയിൽ വാർഡനു സസ്പെൻഷൻ. ഹരിയാനയിലെ ജിന്ദ് ജയിലിലാണ് ജയിൽ ഹെഡ് വാർഡൻ സ്ത്വാൻ സിംഗ് ഡാൻസ് ചെയ്തത്. ഹോളി ആഘോഷത്തോടനുബന്ധിച്ചായിരുന്നു വാർഡന്‍റെ ഡാൻസ്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് വാർഡനെതിരേ നടപടിയുണ്ടായത്. ഇതു സംബന്ധിച്ച് ഹരിയാന ജയിൽ ഐജി ഉത്തരവിറക്കി.

ഡ്യൂട്ടി സമയത്ത് യൂണിഫോമിലായിരുന്നു വാർഡന്‍റെ ഡാൻസ്. മറ്റു ജയിൽ ഉദ്യോഗസ്ഥരെയും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. നൃത്തം ചെയ്യുന്ന യുവതിക്കുമേൽ ഉദ്യോഗസ്ഥർ കറൻസികൾ എറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Related posts