യുഎസ് -ഇറാൻ ചർച്ചയ്ക്കു തുടക്കമായി

ജ​നീ​വ: പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി യു​എ​സ്-​ഇ​റാ​ൻ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള ച​ർ​ച്ച​യ്ക്കു സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പി​ട്ട താ​ത്കാ​ലി​ക ധാ​ര​ണ ഉ​റ​പ്പി​ക്കു​ന്ന​തി​നാ​ണ് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും ഇ​റേ​നി​യ​ൻ പ്ര​തി​നി​ധി​സം​ഘ​വും ച​ർ​ച്ച ആ​രം​ഭി​ച്ച​ത്. പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗേ​ർ ഖാ​ലി​ബാ​ഫും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യും ഇ​റാ​നെ പ്ര​തി​നി​ധീ​ക​രി​ച്ചു സം​ഘ​ത്തി​ലു​ണ്ട്. ഇ​തു​കൂ​ടാ​തെ പാ​ക്കി​സ്ഥാ​ൻ, ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ളും സ​മാ​ധാ​ന ച​ർ​ച്ച​യ്ക്കെ​ത്തി. 60 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്തി​മ സ​മാ​ധാ​ന ക​രാ​റി​ലെ​ത്തു​ക, ല​ബ​ന​ൻ ഉ​ൾ​പ്പെ​ടെ എ​ല്ലാ​യി​ട​ത്തും ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കു​ക, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ക എ​ന്നി​വ​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ധാ​ര​ണ​യി​ലെ​ത്തി​യ​ത്. ച​ർ​ച്ച​യ്ക്കെ​ത്തി​യ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷ​രീ​ഫ് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പാ​ക് ക​ര​സേ​നാ മേ​ധാ​വി അ​സിം മു​നീ​റും ഷ​രീ​ഫി​നൊ​പ്പം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ​ത്തി​യി​ട്ടു​ണ്ട്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഇ​റേ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​നും ക​ഴി​ഞ്ഞ​യാ​ഴ്ച സ​മാ​ധാ​ന​ത്തി​നാ​യു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു.…

Read More

വ​ത്തി​ക്കാ​നി​ൽ ഹൃ​ദ​യം ക​വ​ർ​ന്ന് “മാ​ലാ​ഖ​ക്കു​ട്ടി’; ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്നും കു​ഞ്ഞി​നെ നെ​ഞ്ചോ​ടു​ചേ​ർ​ത്ത് മാ​ർ​പാ​പ്പ

റോം: ​വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളെ​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തെ​യും ഒ​രേ​പോ​ലെ ക​ണ്ണു​നി​റ​യ്ക്കു​ക​യും ചി​രി​പ്പി​ക്കു​ക​യും ചെ​യ്ത അ​തീ​വ ഹൃ​ദ്യ​മാ​യൊ​രു കൂ​ടി​ക്കാ​ഴ്ച​യ്ക്ക് വ​ത്തി​ക്കാ​ൻ സാ​ക്ഷി​യാ​യി. വ​ത്തി​ക്കാ​നി​ൽ ന​ട​ന്ന പ്ര​തി​വാ​ര പൊ​തു​ദ​ർ​ശ​ന ച​ട​ങ്ങി​നി​ടെ (General Audience) മാ​ലാ​ഖ​യു​ടെ വേ​ഷം ധ​രി​ച്ചെ​ത്തി​യ ഒ​രു കൊ​ച്ചു​മി​ടു​ക്കി​യെ മാ​ർ​പാ​പ്പ നെ​ഞ്ചോ​ട് ചേ​ർ​ത്ത് അ​നു​ഗ്ര​ഹി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ത​രം​ഗ​മാ​കു​ന്ന​ത്. മാ​ലാ​ഖ​ക്കു​ട്ടി​ക്ക് മാ​ർ​പാ​പ്പ​യു​ടെ ചും​ബ​നം പ​തി​വു​പോ​ലെ ച​ത്വ​ര​ത്തി​ലൂ​ടെ ത​ന്‍റെ “പാ​പ്പ മൊ​ബീ​ലി​ൽ’ (Papamobil) വി​ശ്വാ​സി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്തു നീ​ങ്ങു​ക​യാ​യി​രു​ന്നു ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പ്പാ​പ്പ ഈ ​സ​മ​യ​ത്താ​ണ് ജ​ന​ക്കൂ​ട്ട​ത്തി​ന് ന​ടു​വി​ൽ മാ​ലാ​ഖ​യു​ടെ ചി​റ​കു​ക​ളും വേ​ഷ​വും ധ​രി​ച്ച് അ​ത്ഭു​ത​ത്തോ​ടെ നോ​ക്കി​നി​ൽ​ക്കു​ന്ന ആ ​കൊ​ച്ചു​കു​ട്ടി​യെ മാ​ർ​പാ​പ്പ​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന​ത്. ഉ​ട​ൻ ത​ന്നെ വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട മാ​ർ​പാ​പ്പ, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ ​കു​ഞ്ഞി​നെ ത​ന്‍റെ അ​ടു​ത്തേ​ക്ക് വാ​ങ്ങി​ത്ത​രാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ…

Read More

ഇ​റാ​നി​ൽ വീ​ണ്ടും ക്രൂ​ര​ത: ഹി​ജാ​ബ് ഇ​ല്ലാ​തെ പാ​ട്ട് പാ​ടി; ഗാ​യി​ക​യ്ക്ക് 74 ചാ​ട്ട​വാ​റ​ടി ശി​ക്ഷ വി​ധി​ച്ച് കോ​ട​തി

ടെ​ഹ്റ​ൻ: ‌ഹി​ജാ​ബ് ധ​രി​ക്കാ​തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സം​ഗീ​ത പ​രി​പാ​ടി ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്ത പ്ര​ശ​സ്ത ഇ​റാ​നി​യ​ൻ ഗാ​യി​ക പ​ര​സ്തൂ അ​ഹ്മ​ദി​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ചാ​ട്ട​വാ​റ​ടി ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.​ഇ​റാ​നി​ലെ കോം ​പ്ര​വി​ശ്യ​യി​ലെ കോ​ട​തി​യാ​ണ് ഇ​വ​ർ​ക്ക് 74 ചാ​ട്ട​വാ​റ​ടി ശി​ക്ഷ​വി​ധി​ച്ച​ത്. ചാ​ട്ട​വാ​റ​ടി​ക്ക് പു​റ​മേ, ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ന്ന​തി​നും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ക​ലാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നും ഇ​വ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2024 ഡി​സം​ബ​റി​ൽ പ​ര​സ്തൂ അ​ഹ്മ​ദി​യും അ​വ​രു​ടെ മ്യൂ​സി​ക് ബാ​ൻ​ഡി​ലെ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ഹി​ജാ​ബ് ധ​രി​ക്കാ​തെ ഒ​രു സം​ഗീ​ത പ​രി​പാ​ടി ന​ട​ത്തു​ക​യും അ​ത് യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ക​യും ചെ​യ്തു. ഇ​റാ​നി​ൽ സ്ത്രീ​ക​ൾ​ക്ക് ത​നി​ച്ച് പാ​ട്ടു​പാ​ടു​ന്ന​തി​നും ഹി​ജാ​ബ് ഇ​ല്ലാ​തെ പ​ര​സ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നും ക​ർ​ശ​ന വി​ല​ക്കു​ണ്ട്. ഇ​തി​നെ​തി​രെ​യു​ള്ള പ്ര​തീ​കാ​ത്മ​ക​മാ​യ പ്ര​തി​ഷേ​ധ​മെ​ന്ന നി​ല​യി​ലാ​ണ് “ആ​ൻ ഇ​മാ​ജി​ന​റി ക​ൺ​സേ​ർ​ട്ട്’ എ​ന്ന പേ​രി​ൽ അ​വ​ർ ഈ ​പ​രി​പാ​ടി ന​ട​ത്തി​യ​ത്. ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ…

Read More

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്ക്

ബെ​ഡ്‌​ഫോ​ർ​ഡ്: ലണ്ടനി​ൽ ര​ണ്ട് ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ വ​ൻ അ​പ​ക​ട​ത്തി​ൽ ഒ​രു ട്രെ​യി​ൻ ഡ്രൈ​വ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ എ​ൺ​പ​തി​ല​ധി​കം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​തി​ൽ 33 പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ല​ണ്ട​നി​ൽ നി​ന്ന് 90 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബെ​ഡ്‌​ഫോ​ർ​ഡ് മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5:15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ർ​ബി​യി​ൽ നി​ന്നും നോ​ട്ടിം​ഗ്ഹാ​മി​ൽ നി​ന്നും ല​ണ്ട​ൻ സെ​ന്‍റ് പാ​ൻ​ക്രാ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ര​ണ്ട് ട്രെ​യി​നു​ക​ളാ​ണ് ബെ​ഡ്‌​ഫോ​ർ​ഡി​ന് പു​റ​ത്തു​വെ​ച്ച് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. എ​യ​ർ ആം​ബു​ല​ൻ​സു​ക​ളും ഹ​സാ​ർ​ഡ​സ് റെ​സ്‌​പോ​ൺ​സ് ടീ​മും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ സ​ന്നാ​ഹം സ്ഥ​ല​ത്തെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ 11 പേ​ർ​ക്ക് അ​തീ​വ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളും, 22 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളും, 56 പേ​ർ​ക്ക് നി​സാ​ര പ​രി​ക്കു​ക​ളും ഏ​റ്റ​താ​യി ഈ​സ്റ്റ് ഓ​ഫ് ഇം​ഗ്ല​ണ്ട് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് അ​റി​യി​ച്ചു. നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഓ​ഫ് റെ​യി​ൽ​വേ…

Read More

വാ​ക്ക് പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ബ്ലോ​ക്കു​ണ്ടാ​കും: ഇ​റാ​ന് യു​എ​സ് മു​ന്ന​റി​യി​പ്പ്

വാ​ഷിം​ഗ്ട‌​ൺ ഡി​സി: സ​മാ​ധാ​ന​ക്ക​രാ​റി​ലെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ൻ ഇ​റാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ അ​മേ​രി​ക്ക വീ​ണ്ടും നാ​വി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ‌​ടു​ത്തു​മെ​ന്ന് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്ത്. ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി നാ​വി​ക ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കാ​ൻ യു​എ​സ് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​റാ​ൻ ക​രാ​റി​ൽ സ​മ്മ​തി​ച്ച കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ല്ലെ​ങ്കി​ൽ, അ​ഥ​വാ ആ​ണ​വാ​ഭി​ലാ​ഷം ഉ​പേ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ യു​എ​സ് സൈ​ന്യം ഇ​വി​ടെ​യു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ണ്ടും തു​ട​ങ്ങാ​ൻ ത​യാ​റാ​ണ്- ഹെ​ഗ്സെ​ത്ത് പ​റ​ഞ്ഞു. യു​എ​സി​ന്‍റെ ഏ​തൊ​രു സൈ​നി​ക ന​ട​പ​ടി​ക​ളും ച​ർ​ച്ച​ക​ളും ഇ​റാ​ന്‍റെ ആ​ണ​വാ​യു​ധ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും. ഹോ​ർ​മു​സ് തു​റ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​യ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഇ​റാ​നി​യ​ൻ തു​റ​മു​ഖ​ങ്ങ​ൾ​ക്കു​മേ​ലു​ള്ള ഉ​പ​രോ​ധം നീ​ക്കി​യ​താ​യി യു​എ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നി​യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്കോ അ​വി​ടെ നി​ന്നോ ഉ​ള്ള ക​പ്പ​ലു​ക​ളു​ടെ സ​ഞ്ചാ​ര​ത്തെ അ​മേ​രി​ക്ക​ൻ സൈ​ന്യം ത​ട​സ​പ്പെ​ടു​ത്തി​ല്ലെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് (സെ​ൻ​കോം) എ​ക്സി​ലെ പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി. ഇ​റാ​നു​മാ​യു​ള്ള ക​രാ​റി​ലെ എ​ല്ലാ വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ യു​എ​സ് നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലു​ക​ൾ പ്ര​ദേ​ശ​ത്ത് തു​ട​രു​മെ​ന്നും സെ​ൻ​കോം പ​റ​ഞ്ഞു. ക​രാ​റി​ന​പ്പു​റ​മു​ള്ള കാ​ര്യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ യു​എ​സ് മു​തി​ർ​ന്നാ​ൽ ഇ​റാ​ൻ അ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യി പ​റ​ഞ്ഞ​താ​യി ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​ന് അ​റു​തി വ​രു​ത്തി അ​മേ​രി​ക്ക​യും ഇ​റാ​നും ഇ​ന്ന​ലെ സ​മാ​ധാ​ന​ക്ക​രാ​റി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണു​മാ​യി വെ​ഴ്സാ​യ് കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന അ​ത്താ​ഴ​വി​രു​ന്നി​നി​ടെ​യാ​ണ് ട്രം​പ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്. ക​രാ​റി​ന്‍റെ അ​ന്തി​മ​രൂ​പ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​സി​ഡ​ന്‍റു​മാ​ർ ഒ​പ്പു​വ​ച്ച​താ​യി ഇ​റാ​ന്‍റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഇ​സ്മാ​യി​ൽ ബ​ഖാ​യി പ​റ​ഞ്ഞു. ഇ​റാ​ൻ ക​രാ​ർ ലം​ഘി​ച്ചാ​ൽ ക​ടു​ത്ത ബോം​ബാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്…

Read More

ന്യൂ​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ൽ വെ​ടി​വ​യ്പ്പ്; ഒ​രാ​ൾ​ക്കു പ​രി​ക്ക്

വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ൽ വെ​ടി​വ​യ്പ്പ്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മി​യെ​ന്ന് എ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച (പ്രാ​ദേ​ശി​ക സ​മ​യം) ഉ​ച്ച​ക​ഴി​ഞ്ഞ് 3.40 ഓ​ടെ ന്യൂ​യോ​ർ​ക്ക് നി​ക്സി​ന്‍റെ എ​ൻ​ബി​എ ചാ​മ്പ്യ​ൻ​ഷി​പ്പ് വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ ലോ​വ​ർ മാ​ൻ​ഹാ​ട്ട​നി​ൽ ന​ട​ന്ന പ​രേ​ഡി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. പ​രേ​ഡി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി പ​തി​നാ​യി​ര​ത്തോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​രു​ന്ന​തെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. വെ​ടി​വ​യ്പ്പി​ന്‍റെ ശ​ബ്ദം കേ​ട്ട് ടൈം​സ് സ്ക്വ​യ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഓ​ടി​മാ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

അ​മേ​രി​ക്ക-​ഇ​റാ​ൻ സ​മാ​ധാ​ന ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ട്രം​പ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക-​ഇ​റാ​ൻ സ​മാ​ധാ​ന ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫ്രാ​ൻ​സി​ൽ വ​ച്ച് ക​രാ​റി​ൽ ഒ​പ്പു​വ​ച്ചെ​ന്നാ​ണ് പ്ര​തി​ക​ര​ണം. ഇ​തൊ​രു താ​ത്കാ​ലി​ക ധാ​ര​ണ മാ​ത്ര​മാ​ണെ​ന്നും ഇ​റാ​ൻ കൃ​ത്യ​മാ​യി പെ​രു​മാ​റി​യി​ല്ലെ​ങ്കി​ൽ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നും ട്രം​പ് ഇ​ന്ന​ലെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​റാ​ൻ അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ൽ യു​ദ്ധം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. ഇ​റാ​നു​മാ​യി ഒ​പ്പു​വെ​ക്കു​ന്ന​ത് അ​ന്തി​മ ക​രാ​റ​ല്ലെ​ന്നും ഒ​രു ധാ​ര​ണാ​പ​ത്ര​മാ​ണെ​ന്നും ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി. ഫ്രാ​ൻ​സി​ലെ എ​വി​യ​ൻ വേ​ദി​യാ​കു​ന്ന ജി 7 ​ഉ​ച്ച​കോ​ടി​ക്കി​ടെ ഈ​ജി​പ്തു​മാ​യി ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യ്ക്ക് ശേ​ഷ​മു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​തി​ക​ര​ണം.മാ​സ​ങ്ങ​ൾ നീ​ണ്ട സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നാ​യി യു​എ​സും ഇ​റാ​നും ചേ​ർ​ന്ന് സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പു​വെ​ക്കാ​ൻ 48 മ​ണി​ക്കൂ​ർ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് ട്രം​പി​ന്‍റെ ഈ ​പ്ര​തി​ക​ര​ണം.

Read More

ഹോ​ർ​മൂ​സ് സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്: ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ആ​ദ്യ ക​പ്പ​ൽ ഇ​ന്ന് ഗു​ജ​റാ​ത്തി​ലെ​ത്തും

ടെ​ഹ്റാ​ൻ: ഹോ​ർ​മൂ​സ് സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്തി​യ​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ആ​ദ്യ ക​പ്പ​ൽ ഇ​ന്ന് ഗു​ജ​റാ​ത്തി​ലെ ദ​ഹേ​ജ് തു​റ​മു​ഖ​ത്ത് എ​ത്തും. യു​എ​സ് സൈ​നി​ക ഉ​പ​രോ​ധം നീ​ക്കി​യ​തോ​ടെ ക​പ്പ​ൽ പു​റ​പ്പെ​ട്ട​ത്. 62,370 മെ​ട്രി​ക് ട​ൺ എ​ൽ​എ​ൻ​ജി​യു​മാ​യാ​ണ് ക​പ്പ​ൽ എ​ത്തു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​ലേ​റെ​യാ​യി ക​പ്പ​ൽ മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ധ​ന​വും രാ​സ​വ​ള​വും അ​ട​ങ്ങി​യ 34 ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ കൂ​ടി ഉ​ട​നെ​ത്തും. കേ​ന്ദ്രം സാ​ഹ​ച​ര്യം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ഒ​മാ​ൻ തീ​ര​ത്ത് യു​എ​സ് ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ നാ​വി​ക​ർ കൊ​ല്ല​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രും അ​റി​യി​ച്ചു. ഹോ​ർ​മൂ​സ് ക​ട​ന്ന് ഈ ​ക​പ്പ​ലു​ക​ൾ ഇ​ന്ത്യ​യി​ൽ എ​ത്തു​ന്ന​തോ​ടു​കൂ​ടി ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി ഇ​ന്ത്യ​യി​ലു​ണ്ടാ​യ ഊ​ർ​ജ പ്ര​തി​സ​ന്ധി​ക്ക് അ​യ​വു​വ​രും എ​ന്നാ​ണ് സ​ർ​ക്കാ​ർ ക​രു​തു​ന്ന​ത്.

Read More

ഇ​റാ​ന് പു​ന​ർ​നി​ർ​മാ​ണ ഫ​ണ്ട് ഇ​ല്ല: 300 ബി​ല്യ​ൺ ഡോ​ള​ർ ന​ൽ​കു​മെ​ന്ന അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് ത​ള്ളി ജെ.​ഡി. വാ​ൻ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ന് 300 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ ഫ​ണ്ട് ന​ൽ​കു​ന്നു​വെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്. അ​മേ​രി​ക്ക നേ​രി​ട്ടു പ​ണം ന​ൽ​കു​ക​യ​ല്ല ചെ​യ്യു​ന്ന​തെ​ന്നും, മ​റി​ച്ച് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ ഇ​റാ​ൻ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ൽ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക് അ​വി​ടെ നി​ക്ഷേ​പം ന​ട​ത്താ​നു​ള്ള അ​നു​മ​തി ന​ൽ​കു​ക മാ​ത്ര​മാ​ണ് യു​എ​സി​ന്‍റെ പ​ദ്ധ​തി​യെ​ന്നും വാ​ൻ‌​സ് വ്യ​ക്ത​മാ​ക്കി. ട്രം​പ് ഭ​ര​ണ​കൂ​ടം മു​ൻ​കൈ​യെ​ടു​ത്ത് രൂ​പീ​ക​രി​ച്ച സ​മാ​ധാ​ന ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ഇ​റാ​ന് വ​ൻ​തോ​തി​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്. “ഇ​റാ​ൻ ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ ത​യാ​റാ​യാ​ൽ മാ​ത്ര​മേ മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​വി​ടെ നി​ക്ഷേ​പം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ക. യു​എ​സ് നേ​രി​ട്ട് ഇ​റാ​ന് പ​ണം ന​ൽ​കു​ന്നു എ​ന്ന വാ​ദം തെ​റ്റാ​ണ്.’ വാ​ൻ​സ് വ്യ​ക്ത​മാ​ക്കി. യു​എ​ഇ പോ​ലു​ള്ള സ​ഖ്യ​ക​ക്ഷി​ക​ൾ​ക്ക് ഇ​റാ​നി​ലെ ആ​ണ​വ​നി​ല​യ​ങ്ങ​ളി​ലോ മ​റ്റു പ​ദ്ധ​തി​ക​ളി​ലോ നി​ക്ഷേ​പം ന​ട​ത്ത​ണ​മെ​ങ്കി​ൽ…

Read More