പാട്ടിനു പാട്ട്, എഴുത്തിന് എഴുത്ത്, മിമിക്രിക്ക് മിമിക്രി, അഭിനയത്തിന് അഭിനയം, ഗ്രാഫിക്സിനു ഗ്രാഫിക്സ്… മനോജ് തിരുമംഗലത്തെ തേടിച്ചെന്നാൽ ഇതുപോലെ എന്തിനും തീരുമാനമുണ്ട്. നാട്ടിൽ അറിയപ്പെടുന്ന പാട്ടുകാരൻ, പ്രഫഷണൽ മിമിക്രി ആർട്ടിസ്റ്റ്, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഡിസൈനർ, അഭിനേതാവ്… മനോജ് തിരുമംഗലം എന്ന ചെറുപ്പക്കാരൻ നാടിന്റെ “നോട്ടപ്പുള്ളി’യായിരിക്കുന്നു. കാരണം ഈ പേരിനോട് ഇനിയേതൊക്കെ വിശേഷണങ്ങൾ ചേർത്തുവയ്ക്കേണ്ടി വരും എന്ന ആകാംക്ഷയിലാണ് കോട്ടയംകാർ. കലയുടെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച് ആസ്വാദകരെ വിസ്മയിപ്പിക്കുകയാണ് മനോജ്. കോട്ടയം പനച്ചിക്കാട് സ്വദേശിയായ ഈ യുവാവ് സ്കൂൾ-കോളജ് കാലഘട്ടത്തിൽത്തന്നെ കലാകാരൻ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. സ്കൂളിലെയും കോളജിലും നാട്ടിൻപുറങ്ങളിലെയും സ്റ്റേജുകളിലും മത്സരവേദികളിലും നിറഞ്ഞ സാന്നിധ്യം. സംഗീതമത്സരം, കഥാരചന, ചിത്രരചന തുടങ്ങിയവയൊക്കെയായിരുന്നു അക്കാലത്തെ പ്രധാന ഇനങ്ങൾ. നിരവധി സമ്മാനങ്ങളും നേടി. കോളജ് പഠനം കഴിഞ്ഞതിനു പിന്നാലെ മിമിക്രി രംഗത്തേക്കു തിരിഞ്ഞു. പ്രഫഷണൽ മിമിക്രിരംഗത്ത് ഏഴു വർഷത്തോളം…
Read MoreCategory: RD Special
സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ; ചില കാര്യങ്ങൾ ശ്രദ്ധിക്കാം
ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. സാന്പത്തിക നിലയ്ക്കനുസരിച്ചായിരിക്കണം ഏത് മോഡൽ വേണമെന്ന് തീരുമാനിക്കേണ്ടത്. വലിയ ഓഫർ കിട്ടുമെങ്കിലും നിങ്ങൾ തയാറാക്കിയിട്ടുള്ള ബജറ്റ് കടന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. സെക്കൻഡ് ഹാൻഡ് വാഹനം ആയതുകൊണ്ടു തന്നെ വരാന്‍ സാധ്യതയുള്ള മറ്റ് അറ്റകുറ്റപ്പണികൾക്കായുള്ള ചെലവുകളും കണക്കുകൂട്ടിയാവണം ബജറ്റ് നിശ്ചയിക്കേണ്ടത്. വില്പനക്കാർ പലവിധം സെക്കൻഡ് ഹാൻഡ് വിപണിയിൽ കാര്‍ വില്പനക്കാര് പലതരമുണ്ടാകാം. ഷോറൂമായാണ് പ്രവർത്തിക്കുന്നതെങ്കിൽ കാറിന്റെ വാറന്റി, പേപ്പറുകള്‍, ഇന്‍ഷുറന്‍സ് എന്നിവയെല്ലാം കൃത്യമായിരിക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷെ കാറിന്റെ വിപണിമൂല്യത്തേക്കാള്‍ ഉയര്‍ന്ന വില ആയിരിക്കും പലപ്പോഴും നൽകേണ്ടി വരിക. എത്ര വിശ്വാസയോഗ്യമായ ഷോറൂമില്‍ നിന്നെടുത്താലും കാറിന്റെ ചരിത്രം പരിശോധിക്കേണ്ടതുണ്ട്. ഓണ്‍ലൈനായും ഷോറൂമില്‍ നേരിട്ടെത്തിയും പരിശോധന നടത്തുക. മൈലേജ്, കാറ് വിപണിയിലെത്തിയ വര്‍ഷം, എത്ര കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ട് എന്നിവയെല്ലാം പരിഗണിക്കുക. പ്രവർത്തനം അവസാനിപ്പിച്ച കന്പനികളുടെ വാഹനങ്ങൾ സ്പെയർപാർട്സ്…
Read Moreഅപൂർവം ഈ സമരജീവിതം; മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ
സാബു ജോണ്കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാവ് എന്ന നിലയിലേക്ക് വി.എസ്. അച്യുതാനന്ദൻ മാറിയത് അദ്ദേഹത്തിന്റെ ജീവിത സായാഹ്നത്തിലാണ്. പാർട്ടി പദവികളും അധികാരസ്ഥാനങ്ങളും ഇല്ലാത്തപ്പോഴും കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവായി വി.എസ് നിലനിന്നു. അദ്ദേഹത്തിന്റെ വാക്കുകൾക്കായി കേരളം കാതോർത്തു. ഇന്ന് അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ ആഘോഷിക്കവേ, കേരള രാഷ്ട്രീയത്തിലെ ആ തിരുത്തൽശക്തിയുടെ പ്രസക്തി ഇന്നു കേരളം നല്ലതുപോലെ തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ നാലു വർഷമായി പൊതുവേദികളിൽനിന്നൊഴിഞ്ഞ് വി.എസ് വിശ്രമജീവിതം നയിക്കുകയാണ്. പക്ഷേ വി.എസ്. എന്ന രണ്ടക്ഷരം ഇന്നും മലയാളിയെ ആവേശം കൊള്ളിക്കുന്നു. ജന്മിത്വത്തിനും രാജഭരണത്തിനുമെതിരേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പോരാടിക്കൊണ്ട് സമരജീവിതം ആരംഭിച്ച വി.എസ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും പോരാട്ടവഴിയിൽ കരുത്തോടെ നിലകൊണ്ടു എന്നത് അവിശ്വസനീയമായി തോന്നാം. ഇത്ര നീണ്ട സമരജീവിതം അപൂർവം നേതാക്കൾക്കു മാത്രം ലഭിച്ചിട്ടുള്ള ഭാഗ്യമാണ്. സ്വന്തം ജീവചരിത്രം കേരളത്തിന്റെ…
Read Moreഅരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
കോട്ടൂർ സുനിൽ തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ്മ ഇന്ന് ലോക ശ്രദ്ധയുടെ നെറുകയിലാണ്. പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. പ്രായത്തിന്റെ ആകുലതകളിൽപെട്ട് സ്വപ്നങ്ങളിൽനിന്ന് പിന്നോട്ട് വലിയുന്നവരുണ്ട്. എന്നാൽ ഇതെല്ലം കാറ്റിൽ പറത്തി കയ്യടി നേടിയവരുമുണ്ട്. ചില ആളുകൾ അവരുടെ വാർദ്ധക്യത്തിൽ സാഹസിക വിനോങ്ങളിലാണ് ആനന്ദം കണ്ടെത്തുന്നത്. വിശ്രമിക്കേണ്ട പ്രായം എന്ന മുൻവിധിയെ ഇതിലൂടെ തകർക്കുകയാണ് അങ്ങനെയുള്ളവർ. എന്നാൽ, തമിഴ്നാട്ടിലെ വീരമ്മാൾ അമ്മ എന്ന എൺപത്തിയൊൻപതുകാരി താരമാകുന്നത് ഒരു ഗ്രാമത്തിന്റെ മുഴുവൻ മേൽനോട്ടം ഈ പ്രായത്തിലും വഹിച്ചുകൊണ്ടാണ്. സഹിഷ്ണുതയുടെയും അർപ്പണബോധത്തിന്റെയും നേർക്കാഴ്ച്ചയാണ് വീരമ്മാൾ അമ്മ. അരിട്ടപ്പട്ടി പാട്ടി എന്നറിയപ്പെടുന്നു. വീരമ്മാൾ അമ്മയുടെ ശ്രദ്ധേയമായ കഥ ഐഎഎസ് ഓഫീസർ സുപ്രിയ സാഹു ആണ് പങ്കുവച്ചത്. ഈ പ്രായത്തിലും അവർ ചൈതന്യത്തോടെ ഉത്സാഹത്തോടെ ഗ്രാമത്തിനായി പ്രവർത്തിക്കുകയാണ്. തമിഴ്നാട്ടിലെ ഏറ്റവും പ്രായം കൂടിയ പഞ്ചായത്ത് പ്രസിഡന്റാണ്…
Read Moreസഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
ഷെൽമോൻ പൈനാടത്ത് വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ. പാലക്കയംതട്ടും പൈതൽമലയും വിനോദ സഞ്ചാരികൾക്ക് ദൃശ്യ വിരുന്നൊരുക്കുകയാണ്. ഏഴരക്കുണ്ട് വെള്ളച്ചാട്ടങ്ങൾ കാണാൻ എത്തുന്നവർക്ക് കണ്ണിനും മനസിനും ഒരേ പോലെ കുളിർമയും ലഭിക്കുന്നു. തണലും ശാന്തതയും അനുഭവിച്ചറിയാനാണ് സായാഹ്നങ്ങളിൽ ആളുകൾ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് പാലക്കയംതട്ട് സ്ഥിതി ചെയ്യുന്നത്. മുകളിലേക്ക് നടക്കാൻ മടിക്കുന്നവരെ ഇടയ്ക്കിടെ വരുന്ന കോടമഞ്ഞും തണുത്ത കാറ്റും തീർച്ചയായും മലയിലേക്ക് എത്തിക്കും. കണ്ണൂരിൽ നിന്ന് 60 കിലോമീറ്റർ സഞ്ചരിച്ചാൽ പാലക്കയംതട്ടിലെത്താം.തണുപ്പും സൗന്ദര്യവും വയനാടിനും മൂന്നാറിനും മാത്രം അവകാശപ്പെട്ടതല്ലന്ന് പാലക്കയംതട്ട് ഓർമപ്പെടുത്തുന്നു. വിസ്തൃതമായ പുൽമേടും നിരന്ന കരിങ്കൽപാറയും കൊണ്ട് സമ്പന്നമായ പൈതൽമലയിലെ കാഴ്ചയും ഇതിന്റെ കൂടെ ചേർത്തു വയ്ക്കേണ്ടതാണ്. നേർത്ത മഴനൂലുപോലെ കണ്ണൂരിലെ ചെറുപട്ടണങ്ങളും വനപ്രദേശങ്ങളും പൈതൽമലയിൽ നിന്നും സഞ്ചാരികൾക്ക് കാണാൻ കഴിയും. മനുഷ്യൻ…
Read Moreകാഴ്ച്ചകളുടെ കൊട്ടാരം
ഷിബു ജേക്കബ് കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന്റെ ആസ്ഥാനമായ ഹിൽപാലസ്. കൊച്ചി ഭരണാധികാരികളുടെ രാജകീയ ഇരിപ്പിടമായ ഹിൽപാലസ് പഴയ തിരുവാങ്കുളം പഞ്ചായത്തിന്റെ ഭാഗമായിരുന്നെങ്കിലും ഇപ്പോൾ തൃപ്പൂണിത്തുറ നഗരസഭയുടെ പരിധിയിലാണ്. കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്നതുകൊണ്ടു തന്നെ കുന്നുമ്മേൽ കൊട്ടാരമെന്നും ഹിൽപാലസ് അറിയപ്പെടുന്നു. 1855 മുതൽ കൊച്ചി ഭരണാധികാരികളുടെ ഔദ്യോഗിക വസതിയായിരുന്നു ഹിൽപ്പാലസ്. 49 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന കൊട്ടാര സമുച്ചയം കേരളത്തിലെ പുരാതന തദ്ദേശീയ വാസ്തുവിദ്യകളാൽ സമ്പന്നമാണ്. 51.75 ഏക്കറോളം വരുന്ന ബൃഹത്തായ കൊട്ടാരവളപ്പിൽ കെട്ടിടങ്ങളുടെ വിസ്തീർണം തന്നെ 13,000 ചതുരശ്രയടിയോളമുണ്ട്. പൂമുഖം, അകത്തളം, ഹോമപ്പുര, മടപ്പള്ളി, ഊട്ടുപുര, ഹനുമാൻ ക്ഷേത്രം, തേവാരപ്പുര, കുളപ്പുര മാളിക, വിളമ്പുപുര, വലിയ ഊട്ടുപുര എന്നിങ്ങനെ വിവിധ ബ്ലോക്കുകളായാണ് കെട്ടിടങ്ങൾ. യൂറോപ്യൻ എൻജിനീയർമാർ രൂപകല്പന ചെയ്ത പ്രധാന സമുച്ചയത്തിന്റെ വടക്കൻ ബ്ലോക്ക് 1898-ൽ മഹാരാജ രാമവർമ്മയുടെ ഭരണകാലത്താണ് പൂർത്തിയായത്. കാബിനറ്റ്…
Read Moreവചസിൽ പൂക്കുന്ന അക്ഷരങ്ങൾ; 5,000 പുസ്തകങ്ങളുടെ ശേഖരവുമായ് സിവിൽ പോലീസ് ഓഫീസർ രതീഷ്
സീമ മോഹന്‍ലാല്‍ രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. “വചസ്’ എന്നു പേരിട്ടിരിക്കുന്ന ആ വീടിന്റെ പാലുകാച്ചലിന് വന്ന അതിഥികളെല്ലാം മറ്റൊരുചടങ്ങിനു കൂടി അവിടെ സാക്ഷിയായി. വലിയൊരു മുറിയുടെ മൂന്നു ചുവരുകളില്‍ ഒരുക്കിയ ഷെല്‍ഫില്‍ അയ്യായിരത്തിലധികം പുസ്തകങ്ങളുമായി വീട്ടിലെ ലൈബ്രറിയുടെ ഉദ്ഘാടനവും അന്ന് ഡിഐജി ആര്. നിശാന്തിനി നിര്‍വഹിച്ചു. വീട്ടുമുറ്റത്തൊരുക്കിയ അക്ഷരസദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതാകട്ടെ മുന്‍ ഡിജിപി ഹേമചന്ദ്രനും. കവികളും എഴുത്തുകാരും പോലീസിലെ എഴുത്തുകാരുമൊക്കെ നിറഞ്ഞതോടെ ആ ഗൃഹപ്രവേശനച്ചടങ്ങ് അത്യധികം പുതുമ നിറഞ്ഞതായി. സ്വന്തം വീട് വായന പൂക്കുന്ന ഒരിടമാക്കി മാറ്റിയത് തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജ് ജനമൈത്രി ഡയറക്ടറേറ്റിലെ സിവില്‍ പോലീസ് ഓഫീസറായ രതീഷ് ഇളമാടാണ്. രതീഷിന്റെ ലൈബ്രറിക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. എഴുത്തുകാരന് കൂടിയായ ഈ വീട്ടുടമ വായിച്ചു തീര്‍ത്ത പുസ്തകങ്ങള്‍ മാത്രമാണ് ലൈബ്രറിയിലുള്ളത്. പ്രചോദനമേകിയത് അച്ഛന് കൊല്ലം ആയുര്‍…
Read Moreകാറോടിക്കാൻ സ്വന്തമായി റോഡ് വെട്ടി! കൊച്ചുകുഞ്ഞു ചാന്നാർ: കേരളത്തിൽ ആദ്യമായി കാർ വാങ്ങിയ വ്യക്തി
കേരളത്തിൽ ആദ്യമായി കാർ വാങ്ങി സഞ്ചരിച്ച വ്യക്തി ആലപ്പുഴയിലെ ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ എന്ന ഈഴവ വ്യവസായി ആയിരുന്നു. 1902ൽ അദ്ദേഹം ഇംഗ്ലണ്ടിൽനിന്നു കാർ ഇറക്കുമതി ചെയ്യുകയായിരുന്നു. ആദ്യമായി മോട്ടോർ സൈക്കിൾ വാങ്ങിയതും അദ്ദേഹംതന്നെയായിരുന്നു. ലോകത്ത് ആദ്യമായി കാർ കണ്ടുപിടിച്ച് 16 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ചാന്നാർ കാർ ഇറക്കുമതി ചെയ്തത്. 1886ലാണ് കാൾ ബെൻസ് കാർ നിർമിക്കുകയും തന്റെ കാറിന്റെ പേറ്റന്റിനായി അപേക്ഷിക്കുകയും ചെയ്തത്. എന്നാൽ ചാന്നാർ ഈഴവനായതിനാൽ പൊതുവഴിയിലൂടെ അദ്ദേഹത്തിന് കാറിൽ സഞ്ചരിക്കാൻ സാധിക്കില്ലായിരുന്നു. ഇതിനുവേണ്ടി കിലോമീറ്ററുകൾ നീണ്ട റോഡും അദ്ദേഹം സ്വന്തമായി നിർമിച്ചു. ആലപ്പുഴ ടൗൺ ഹാൾ മുതൽ ഠാണാ പടി വരെ നിർമിച്ച റോഡ് പിന്നീട് ദേശീയപാതയുടെ ഭാഗമാവുകയായിരുന്നു. സഞ്ചാരവിലക്ക് മറികടക്കാൻ ചാന്നാർ കാറിന്റെ ഡ്രൈവറായി നായർ സമുദായത്തിലുള്ള ഒരാളെയാണ് നിയോഗിച്ചിരുന്നത്. 1700 നും 1729 നും മധ്യേയാണ് ആലുംമൂട്ടിൽ തറവാട് സ്ഥാപിതമായത്.…
Read Moreഇത് മരണത്തിന്റെ പിടിയിൽ നിന്ന് തിരിച്ച് പിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍ 2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം ജെമിനി സര്‍ക്കസ് കണ്ടുകൊണ്ടിരിക്കുകയാണ്. 20 അടി ഉയരത്തില്‍ കെട്ടിയ സാരികളില്‍ തൂങ്ങിയാടി ഒറ്റക്കാലിലും കൈയിലുമൊക്കെ നൃത്തം ചെയ്ത് ഊര്‍ന്നിറങ്ങുന്നത് ദമ്പതികളായ സാനിയയും വിക്രം താപയുമാണ്. ജനം നെഞ്ചിടിപ്പോടെ ആ റൊമാന്റിക് സില്‍ക്ക് സാരി ഡാന്‍സ് കണ്ടുകൊണ്ടിരിക്കെ വിക്രം നീട്ടിയ കൈയില്‍നിന്ന് പിടിവിട്ട് സാനിയ പത്തടി ഉയരത്തില്‍നിന്ന് താഴേക്ക് വീണു. ഒപ്പം വിക്രമും താഴേക്ക്. വിക്രം ചെന്നുവീണതാകട്ടെ നിലത്തു കിടക്കുകയായിരുന്ന സാനിയയുടെ ദേഹത്ത്. ബോധമില്ലാതെ കിടന്ന സാനിയയും ‘സാനിയാാാ…’ എന്ന് ഉറക്കെ വിളിച്ച് വാവിട്ട് കരഞ്ഞ വിക്രമും സര്‍ക്കസ് കൂടാരത്തെ മുൾമുനയിലാക്കി. സര്‍ക്കസിലെ മറ്റംഗങ്ങൾ ഉടന്‍തന്നെ സാനിയയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. താടിക്കും കൈകാലിനുമൊക്കെ പരിക്കേറ്റ് ആഴ്ചകളോളമുള്ള ആശുപത്രിവാസം. മരുന്നുമണക്കുന്ന ആശുപത്രി കിടക്കയില്‍ കൈയിലെ പരിക്കുമായി ഭാര്യയ്ക്കു കൂട്ടിരുന്ന വെസ്റ്റ്…
Read Moreപകരമില്ലൊരാൾ…മലയാള ചലച്ചിത്ര തറവാട്ടിലെ കാരണവർക്ക് ഇന്ന് നവതിയുടെ നിറവ്
ഡി. ദിലീപ്നവതിയുടെ നിറവിലും മലയാള സിനിമയുടെ “മധു സാറി’ന് പതിനേഴിന്റെ ചെറുപ്പമാണ്. അഭിനയവഴക്കങ്ങളുടെ അത്ഭുതസിദ്ധികൊണ്ട് കലാലോകത്ത് ആഴത്തിൽ അടയാളപ്പെടുത്തപ്പെട്ട ഈ മനുഷ്യന്റെ ജീവിതകാലം മലയാള സിനിമയുടെ ചരിത്രത്തിലെ മധുരിക്കുന്ന ഒരു കാലം കൂടിയാണ്. എണ്ണമറ്റ പരീക്ഷണങ്ങളിലൂടെയും പരിണാമങ്ങളിലൂടെയും മലയാള സിനിമ സഞ്ചരിച്ചപ്പോൾ ആ മാറ്റത്തിനൊപ്പം മധുവിലെ നടൻ തലപ്പൊക്കത്തോടെ നടന്നു. ഇരുളും വെളിച്ചവും ഇഴചേർന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ തിരശീലയ്ക്ക് വർണപ്പൊലിമ ചാർത്തിയ ഡിജിറ്റൽ യുഗം വരെ തലമുറകൾക്ക് പ്രതീക്ഷയും പ്രചോദനവുമായി അദ്ദേഹത്തിന്റെ പ്രതിഭാവിലാസം പടർന്നു. നായകനും ഉപനായകനും വില്ലനും ഒക്കെയായി വെള്ളിത്തിരയിൽ ആടിത്തിമിർക്കുന്പോൾ തന്നെ സംവിധായകനും നിർമാതാവുമായി കൂടുവിട്ടു കൂടുമാറി സിനിമയെന്ന കലയെ കൈവിടാതെ കൂടെ നടന്നൊരാൾ. നവതി ആഘോഷിക്കുന്ന വേളയിൽത്തന്നെ അഭിനയജീവിതത്തിന്റെ അറുപതാം വാർഷികവും ആഘോഷിക്കാൻ ഭാഗ്യം കിട്ടിയ മലയാള സിനിമാചരിത്രത്തിലെ ഒരേ ഒരു മഹാനടൻ. തിരുവനന്തപുരം മേയറായിരുന്ന കീഴത് തറവാട്ടിൽ…
Read More