അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തി​ക​ളു​ടെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വൃ​ത്തി​! കോവി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വൃ​ദ്ധ​യു​ടെ സം​സ്കാ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി യു​വ​തി​ക​ൾ

മാ​ള: കോ​വി​ഡ് ബാ​ധി​ത​യാ​യി മ​രി​ച്ച വൃ​ദ്ധ​യു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​തു യു​വ​തി​ക​ൾ.

മേ​ല​ഡൂ​ർ ഇ​ൻ​ഫാ​ന്‍റ് ജീ​സ​സ് ഇ​ട​വ​കാം​ഗ​മാ​യ മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗം ഏ​ല്യ​ക്കു​ട്ടി (84) ആ​ണു മ​രി​ച്ച​ത്. വെ​ള്ളി​ക്കു​ള​ങ്ങ​ര അ​ൽ​വേ​ർ​ണി​യ എ​ഫ്സി​സി പ്രൊ​വി​ൻ​സ് സ​ഹാ​യ അം​ഗ​മാ​യി​രു​ന്നു ഇ​വ​ർ. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​യാ​യി കോ​വി​ഡി​നെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​വ​ർ.

ഏ​ല്യ​ക്കു​ട്ടി​യ​മ്മ​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി മേ​ല​ഡൂ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ടാ​സ്ക് ഫോ​ഴ്സ് അം​ഗ​ങ്ങ​ളാ​യ തെ​ക്കും​പു​റം റി​യ ബാ​ബു, തെ​ക്കേ​ക്ക​ര ആ​ൻ​ഡ്രി​യ വി​ത്സ​ൻ എ​ന്നീ യു​വ​തി​ക​ൾ പ​ള്ളി വി​കാ​രി ഫാ. ​ജോ​ളി വ​ട​ക്ക​നോ​ട് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ളി​ൽ സ​ഹാ​യ​സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ച​ക്കാ​ല​ക്ക​ൽ ഗ്ലോ​റി, ച​ക്കാ​ല​ക്ക​ൽ ച​ഞ്ച​ൽ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​ർ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കു സ​ഹാ​യി​ക​ളാ​യി.

അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തി​ക​ളു​ടെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വൃ​ത്തി​യേ മേ​ല​ഡൂ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ളി വ​ട​ക്ക​നും ഇ​ട​വ​ക​ക്കാ​രും അ​ഭി​ന​ന്ദി​ച്ചു.

മേ​ല​ഡൂ​രി​ലെ ടാ​സ്ക് ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ ജാ​തി​മ​ത​ഭേ​ദ​മ​ന്യേ മൃ​ത​സം​സ്കാ​ര​ങ്ങ​ൾ​ക്കും മ​റ്റ് എ​ല്ലാ​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ത​യാ​റാ​യി മു​ൻ​നി​ര​യി​ലു​ണ്ട്. സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സേ​വ​ന​വും മേ​ല​ഡൂ​ർ ഇ​ട​വ​ക ന​ട​ത്തി​വ​രു​ന്നു​ണ്ട്.

Related posts

Leave a Comment