നടി ഖുശ്ബു ചെറിയ പ്രായത്തിൽ പിതാവിനാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന തുറന്നു പറച്ചിലിനെ ഈ സമൂഹം നേരിട്ടത് എത്ര നീചമായാണ്. “ഇത്രയും നാൾ എന്തെ മിണ്ടാത്തത്’ എന്നാണ് ആ വാർത്തയ്ക്ക് കീഴിൽ കണ്ട കൂടുതൽ കമന്റ്. ശാരീരികമായി ചൂഷണം ചെയ്യപ്പെട്ടൊരു സ്ത്രീ, ശരീരത്തിനും മനസിനും ഏറ്റ മുറിവ് കഴുകിക്കളയുവാൻ വർഷങ്ങളെടുക്കും. ചൂഷണം ചെയ്യപ്പെട്ടു എന്ന് പറയുവാൻ ആ സ്ത്രീക്ക് ഒരൊറ്റ ദിവസം മതിയാകില്ല. കുറെ നാളുകൾക്കു മുൻപ് വന്ന ഒരു വാർത്ത ഇങ്ങനെയായിരുന്നു – ‘ഒരു സ്ത്രീയെ ബലാൽസംഗം ചെയ്താലും, ആ സ്ത്രീ തുടക്കത്തിൽ മാത്രമേ എതിർക്കുകയുള്ളു, പിന്നീട് അവൾ വഴങ്ങി തരുമത്രെ’. ഇങ്ങനെയൊരു സംസാരം പലപ്പോഴും പല സുഹൃത്ത് വലയത്തിൽ കേട്ടിട്ടുമുണ്ട്. അപ്പോഴൊക്കെ അവരോട് തർക്കിച്ചിട്ടുണ്ട്. പിന്നീട് ഒരിക്കലും ആ സുഹൃത്തുക്കൾക്ക് മുന്നിൽച്ചെന്ന് നിൽക്കുവാനോ അവരോട് സംസാരിക്കുവാനോ എനിക്ക് ധൈര്യം വന്നിട്ടില്ല. ഏത് സ്ത്രീയാണ് ശാരീരിക ചൂഷണം…
Read MoreCategory: RD Special
സ്ത്രീകൾക്കായി പുരുഷ മസാജർമാർ! കാൻവാസിംഗിനും പെൺകുട്ടികൾ; ഡോർ ടു ഡോർ സർവീസ്…
സീമ മോഹൻലാൽ നെക്ക് പെയിൻ റിലീഫ് മസാജ് എറണാകുളം പള്ളിമുക്ക് ജംഗ്ഷനിൽ സിഗ്നൽ കാത്തു കിടക്കുന്പോഴാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കു സമീപത്തെ മതിലിൽ വലിയ അക്ഷരത്തിലെഴുതിയിരിക്കുന്ന നെക്ക് പെയിൻ റിലീഫ് മസാജ് എന്ന ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. വർഷങ്ങളായി കഴുത്തുവേദന മൂലം വിഷമിക്കുന്ന ലക്ഷ്മി ആ നന്പറിലേക്ക് വിളിച്ചു. ഫോണ്‍ എടുത്ത പെണ്‍കുട്ടി ഇടപ്പള്ളിയിലെ സ്ഥാപനത്തിന്റെ റേറ്റും സേവനങ്ങളും പറഞ്ഞു. സ്ത്രീകൾതന്നെയല്ലേ മസാജ് ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ സ്ത്രീകൾക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന സ്പായാണെന്നായിരുന്നു മറുപടി. ലൊക്കേഷനും അയച്ചുകൊടുത്തു. അപ്പോയിന്റ്മെന്റ് എടുത്ത ലക്ഷ്മി സഹപ്രവർത്തകയായ അധ്യാപികയ്ക്കൊപ്പം അവിടെയെത്തി. ആഡംബരരീതിയിൽ ക്രമീകരിച്ചിരിക്കുന്ന സ്പായിൽ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു മണിക്കൂർ നേരമായിരുന്നു കഴുത്തിലെ മസാജ്. മസാജ് പൂർത്തിയാകാനുളള സമയമായപ്പോൾ തെറാപ്പിസ്റ്റായ പെണ്‍കുട്ടി ലക്ഷ്മിയോട് മാഡം, മറ്റെന്തെങ്കിലും സേവനം വേണോയെന്നു ചോദിച്ചു. ഇതുകൊണ്ട് കഴുത്തുവേദന കുറഞ്ഞാൽ മതിയെന്നു ലക്ഷ്മി പറഞ്ഞു. ജെന്റ്സ് തെറാപ്പിസ്റ്റിന്റെ സേവനം…
Read Moreമക്കൾ പട്ടിണി കിടക്കാതിരിക്കാൻ മറ്റു മാർഗമില്ലാതെ എത്തിപ്പെട്ടവർ…! പ്രായത്തിൽ പ്രശ്നമില്ല; എല്ലാം ഭർത്താവ് അറിഞ്ഞുകൊണ്ട്…
സീമ മോഹൻലാൽ ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ആ യുവതികൾ സംസാരിക്കാമെന്നു സമ്മതിച്ചത്. തങ്ങളുടെ തൊഴിലിനെ ബാധിക്കരുതെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. ശ്രുതി, സോന, ഇഷാനാ, സ്വാതി, സഫിയ (യഥാർഥ പേരുകളല്ല). നഗരത്തിലെ വിവിധ സ്പാകളിൽ തെറാപ്പിസ്റ്റുകളായി ജോലി ചെയ്യുന്നവർ. അവരെ പരിചയപ്പെടുത്തിയതാകട്ടെ ആലുവാക്കാരിയായ മറ്റൊരു തെറാപ്പിസ്റ്റും. തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരം മറൈൻഡ്രൈവിലെ കോഫി ഷോപ്പിലിരുന്ന് അവർ മനസ് തുറന്നു. അതിൽ ചിലർ പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ചപ്പോൾ കണ്ണുനീരിന്റെ പ്രവാഹമായിരുന്നു. അറിഞ്ഞ് പണം തന്ന കസ്റ്റമർ വയനാടുകാരി ശ്രുതി ആത്മഹത്യാ മുനന്പിൽനിന്നാണ് ഈ ജോലിക്കാരിയായത്. ലഹരിക്ക് അടിമപ്പെട്ട് ആത്മഹത്യ ചെയ്ത ഭർത്താവിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മാസങ്ങൾ കഴിയും മുന്‍പേ അഞ്ചും എട്ടും വയസുള്ള കുഞ്ഞുങ്ങളുമായി ഭർതൃവീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്നവളാണ് 30കാരിയായ ശ്രുതി. ബന്ധുവായ സ്ത്രീയുമായി എറണാകുളത്തുവന്ന് കുറഞ്ഞ വാടകയുള്ള വീട്ടിൽ താമസം തുടങ്ങി. പത്രത്തിൽ പരസ്യം കണ്ടാണ് സ്പായിൽ ജോലിക്കായി ചേർന്നത്.…
Read Moreമസാജ് വിത്ത് ഹാപ്പി എൻഡിംഗ് ! മണിക്കൂറിന് 4,000 രൂപ വരെ, തെറാപ്പിസ്റ്റിനെ സെലക്ട് ചെയ്യാം, ടിപ്പാണ് മുഖ്യം; സർ പോന്നോളൂ, ഇവിടെ എല്ലാമുണ്ട്…
സീമ മോഹൻലാൽ മസാജുകൾ പലവിധമുണ്ട്. ഇവയ്ക്കു പല ഫീസും ആണ്. ഫുൾ ബോഡി മസാജ് വിത്ത് ഹാപ്പി എൻഡിംഗിനാണ് ഡിമാൻഡ്. വൈറ്റിലയെ ഒരു സ്പായിലേക്ക് എത്തുന്ന ഫോണ്‍വിളികളിൽ ഏറെയും ഈ മസാജിനക്കുറിച്ചു ചോദിച്ചുകൊണ്ടുള്ളതെന്നാണ് അവിടത്തെ ടെലി കോളറായ യുവതി പറഞ്ഞത്. സോഫ്ട് മസാജ്, ഓയിൽ മസാജ്, ക്രീം മസാജ്, ജെൽ മസാജ്, പൗഡർ മസാജ്, ബോഡി പെയിൻ റിലീഫ് മസാജ് വിത്ത് ഹാപ്പി എൻഡിംഗ്, സ്വീഡിഷ് വിത്ത് കേരള ട്രഡീഷണൽ മസാജ്, തായ് മസാജ്, ഡബിൾ ഗേൾ മസാജ് വിത്ത് മാജിക്കൽ ഹാപ്പി എൻഡിംഗ്, നോർമൽ മസാജ് വിത്ത് ഹാപ്പി എൻഡിംഗ്, ഫുൾ ബോഡി ഓയിൽ മർമ ചികിത്സ മസാജ്, സെമി സ്ലീപ്പ് മസാജ്, ബോഡി ടു ബോഡി ഫുൾ നൂഡ് മസാജ് വിത്ത് ഹാപ്പി എൻഡിംഗ്, ബട്ടർഫ്ളൈ ഡബിൾ ലേഡി മസാജ് വിത്ത് ടു ടൈം…
Read Moreമാനസിക പിരിമുറുക്കം കുറയ്ക്കാൻ മസാജിംഗ്! പഞ്ചാബി പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ…
സീമ മോഹൻലാൽ കൊച്ചി നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകളിലും മസാജിംഗ് സെന്ററുകളിലുമൊക്കെ ടെലി കോളറായും തെറാപ്പിസ്റ്റായുമൊക്കെ ഒട്ടേറെ പെൺകുട്ടികൾ ജോലി ചെയ്യുന്നു. ഇവിടേക്കുള്ള പരസ്യം കണ്ട് ജോലി തേടി സംസ്ഥാനത്തിനകത്തും പുറത്തുംനിന്നുമായി നിരവധി പെണ്‍കുട്ടികൾ എത്തിക്കൊണ്ടുമിരിക്കുന്നു. ഇവരിൽ പലരും ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും ഗതികേടുകൊണ്ടും നാണക്കേട് ഭയന്നും പലരും പരാതിപ്പെടാൻ തയാറാകുന്നില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു. ലൈംഗികാതിക്രമത്തിൽനിന്നു രക്ഷപ്പെട്ട യുവതി (നവ്യ) സ്പായിൽ നേരിട്ടു കണ്ട കാര്യങ്ങളിൽ അവിടെ നടക്കുന്ന കാര്യങ്ങൾ വ്യക്തമാണ്. സ്പായില്‍ മസാജിംഗ് കഴിഞ്ഞ് കരഞ്ഞ മുഖവുമായി പുറത്തേക്കു വന്ന പഞ്ചാബി പെൺകുട്ടിയുടെ വാക്കുകളിലൂടെ താന്‍ സ്പായിലെ കെണി മനസിലാക്കിയതായി നവ്യ പറയുന്നു. ആലുവയില്‍നിന്ന് മസാജിംഗിന് എത്തിയ 26കാരനായ കസ്റ്റമര്‍ ഒരു മണിക്കൂര്‍ നേരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് പഞ്ചാബി യുവതിയോട് ആവശ്യപ്പെട്ടത്. അതിന് വഴങ്ങാതിരുന്ന അവരെ അയാള്‍ മര്‍ദിക്കാന്‍ ഒരുങ്ങിയതായും നവ്യ…
Read Moreഅമിത മേക്കപ്പ്, അല്പ വസ്ത്രം! മറയൊരുക്കി മസാജിംഗ്; അടച്ചിട്ട മുറികളിൽ നടക്കുന്നത്…
ഭക്ഷണം കഴിക്കാനായി നവ്യയുമായി നിഥിന് നഗരത്തിലൂടെ കറങ്ങി. ഇടപ്പള്ളിയില്‍നിന്ന് മറൈന്‍ഡ്രൈവ് വരെ ആ വാഹനം സഞ്ചരിച്ചു. ഇതിനിടയില്‍ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണവും കഴിച്ചു. ഹോട്ടല്‍ ബില്ല് താന്‍തന്നെയാണ് കൊടുത്തതെന്ന് നവ്യ പറഞ്ഞു. ഭക്ഷണം കഴിച്ചശേഷം മടങ്ങുമ്പോള്‍ നിഥിന് നവ്യയോട് പറഞ്ഞു: ‘നാളെ ഇന്റര്‍വ്യൂവിനായി മൂന്നു പെണ്‍കുട്ടികള്‍ വരുന്നുണ്ട്. അവരുടെ കാര്യങ്ങളൊക്കെ നീയാണ് നോക്കേണ്ടത്’. അവര്‍ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് നവ്യ തിരിച്ചു ചോദിച്ചപ്പോള്‍ അവരുടെ ശമ്പളക്കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കണമെന്നായിരുന്നു അയാള്‍ പറഞ്ഞത്. ബയോഡാറ്റ വാങ്ങിവയ്ക്കണം. നീ അവര്‍ക്ക് ട്രെയിനിംഗ് കൊടുക്കണമെന്നും നിഥിന് പറഞ്ഞു. മസാജ് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കണമെന്നായി അയാളുടെ സംസാരം. താന്‍ ഈ ഫീല്‍ഡില്‍ ആദ്യമായിട്ടാണ്. ഇതിനെക്കുറിച്ചൊന്നും അറിയില്ല. മസാജിംഗ് നിങ്ങളാരെങ്കിലും പഠിപ്പിക്കൂ, അവരുടെ ബയോഡാറ്റയും കാര്യങ്ങളുമൊക്കെ താന്‍ വാങ്ങിവയ്ക്കാമെന്ന് യുവതി അയാളോടു പറഞ്ഞു. പക്ഷേ ഈ സ്ഥാപനത്തില്‍ പേഴ്സണല്‍ സെക്രട്ടറിയായി ജോലി ചെയ്യുമ്പോള്‍ ഇവിടത്തെ…
Read Moreമറയൊരുക്കി മസാജിംഗ് ! കേരളത്തിന്റെ തായ്ലന്ഡ് ആയി കൊച്ചി; ഏട്ടൻ വന്നില്ലായിരുന്നെങ്കിൽ…
കൊച്ചി കേരളത്തിന്റെ തായ്ലന്ഡ് ആയി മാറുകയാണോ? പ്രധാന ജംഗ്ഷനുകളിലും യുവതീ യുവാക്കള്‍ കൂടുന്നിടത്തുമൊക്കെ മസാജിംഗ്, ക്രോസ് മസാജിംഗ് എന്നീ ബോര്‍ഡുകള്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട് കാലം കുറച്ചായി. കൊച്ചി നഗരത്തില്‍ കൂണുപോലെ മുളച്ചു പൊന്തുന്ന ചില മസാജിംഗ് സെന്ററുകൾക്കു മറവിൽ നടക്കുന്നത് ഹൈടെക് പെണ്‍വാണിഭമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ചെറിയൊരു കെട്ടിടം വാടകയ്ക്കെടുത്ത് അതില്‍ ചെറിയ മുറികളൊരുക്കി മസാജിംഗ് സെന്ററുകള്‍ എന്ന ബോര്‍ഡും തൂക്കി കൊയ്ത്തു നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ തേടിയെത്തുന്നവരുടെ എണ്ണവും അനുദിനം വര്‍ധിക്കുകയാണ്. മലയാളികളും ഇതരസംസ്ഥാനക്കാരുമായ യുവതികളെയാണ് തെറാപ്പിസ്റ്റ് എന്ന പേരില്‍ ഇത്തരം സ്പാകളില്‍ എത്തിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്ക് പണം നല്കി മസാജിംഗ് സെന്ററുകളിലെത്തുന്നവര് എക്സ്ട്രാ മണി നല്കിയാല് ആഗ്രഹിക്കുന്നതൊക്കെ ലഭിക്കും. നല്ല രീതിയില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത ആയുര്‍വേദ സുഖചികിത്സാകേന്ദ്രങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് അനധികൃത സ്പാകളുടെ പ്രവര്‍ത്തനം. ഗുണ്ടാബന്ധങ്ങളുള്ളവരാണ് ഇവര്‍ക്ക് കാവൽ ഒരുക്കുന്നത്. ഉന്നത…
Read Moreആത്മാവേ വാ, ആത്മാവേ പോ…! ഓജോ ബോർഡ് തീക്കളിയോ ? സത്യത്തിൽ എന്താണ് ഓജോ ബോർഡ്? ഇതു കളിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
ജോണ്സണ് പൂവന്തുരുത്ത് “ആത്മാവേ വാ, ആത്മാവേ പോ…” ഒരാഴ്ചയിലേറെയായി ഈ ഡയലോഗും പാട്ടും കേരളത്തിലെ തിയറ്ററുകളിൽ അലയടിക്കുകയാണ്. ഒന്നരയാഴ്ച മുന്‍പ് റിലീസ് ചെയ്ത രോമാഞ്ചം എന്ന സിനിമയിലേതാണ് ഈ പാട്ടും ഡയലോഗും. നമ്മളിൽ പലരും പലപ്പോഴായി എവിടെനിന്നെങ്കിലും കേൾക്കുകയോ വായിക്കുകയോ ഒക്കെ ചെയ്തിട്ടുള്ള ഓജോ ബോർഡ് എന്ന നിഗൂഢമായ കളിയും അതിനെ ചുറ്റിപ്പറ്റി ഒരുപറ്റം യുവാക്കളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. പേടിപ്പിക്കലും ചിരിപ്പിക്കലുമൊക്കെ സമാസമം ചേർത്തപ്പോൾ സിനിമ തിയറ്ററിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. യുവതലമുറയും കുടുംബങ്ങളുമൊക്കെ കൂട്ടത്തോടെ തീയറ്ററിലേക്ക് എത്തുന്നുണ്ട്. ഇതിനൊപ്പം ഓജോ ബോർഡും ചർച്ചകളിൽ നിറയുകയാണ്. സമൂഹമാധ്യമങ്ങളിലൊക്കെ ഓജോ ബോർഡിനെക്കുറിച്ചുള്ള കഥകളും ഉൗഹാപോഹങ്ങളും അവകാശവാദങ്ങളുമൊക്കെ പലരും ഇറക്കിവിടുന്നുണ്ട്. ഓജോ ബോർഡ് കഥകൾ ഹോസ്റ്റൽ വാസ കാലത്തെ ഓജോ ബോർഡ് കഥകളാണ് ചിലർക്കൊക്കെ പറയാനുള്ളത്. തന്റെതന്നെ ഓജോ ബോർഡ് അനുഭവത്തിൽനിന്നാണ് ‘രോമാഞ്ചം’ സിനിമയുടെ കഥ രൂപപ്പെടുത്തിയതെന്നു…
Read Moreഡല്‍ഹിയിലെ ചായക്കാരി എംഎ ഇംഗ്ലീഷ്..! ശര്‍മിഷ്ഠ ഘോഷ് ഉന്തുവണ്ടിയില്‍ ചായക്കച്ചവടം തുടങ്ങിയത് ബ്രിട്ടീഷ് കൗണ്‍സിലിലെ ജോലി ഉപേക്ഷിച്ച്
ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡല്‍ഹിയിലെ കന്റോൺമെന്റ് ഏരിയയിലെ ഗോപിനാഥ് ബസാറില്‍ ഊര്‍ജസ്വലയായ ഒരു യുവതിയെ പരിചയപ്പെടാം. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് ആളുകളോട് ഇടപെടുന്ന ആ യുവതിയുടെ പേര് ശര്‍മിഷ്ഠ ഘോഷ് എന്നാണ്. തൊഴില്‍ ഉന്തുവണ്ടിയില്‍ ചായക്കച്ചവടം. എന്നാല്‍, ചായക്കച്ചവടം ചെയ്യുന്ന ശര്‍മിഷ്ഠ ഷോഷ് ആരാണെന്ന് അറിഞ്ഞാല്‍ ഒന്നന്പരക്കും! ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദമുള്ള യുവതിയാണ് അവര്‍. ബ്രിട്ടീഷ് കൗണ്‍സിലിലെ മികച്ച ഉദ്യോഗം ഉപേക്ഷിച്ചാണ് ശര്‍മിഷ്ഠ തന്റെ സഞ്ചരിക്കുന്ന ചായക്കട തുടങ്ങുന്നത്. ചായക്കടയും ലഘുഭക്ഷണവും വിളമ്പുന്ന കടകളുടെ ഒരു ശൃംഗലതന്നെ തുടങ്ങുകയാണ് ശര്‍മിഷ്ഠയുടെ ലക്ഷ്യം. അതിനായുള്ള കഠിനാധ്വാനത്തില്‍ ശര്‍മിഷ്ഠ ഒറ്റയ്ക്കല്ല, അടുത്ത കൂട്ടുകാരി കൂടിയായ ഭാവന റാവുവുമുണ്ട്. ലുഫ്താന്‍സ എയര്‍ലൈന്‍സിലെ ജീവനക്കാരിയാണ് വിദ്യാസമ്പന്നകൂടിയായ ഭാവന. വൈകുന്നേരങ്ങളില്‍ കുടുംബാംഗങ്ങളും സഹായിത്തിനായി എത്താറുണ്ട്. ചയക്കടയില്നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം തന്റെ കുടുംബത്തിനു നല്‍കുകയും ചെയ്യുന്നു ശര്‍മിഷ്ഠ. നാല് ദിവസം മുമ്പാണ് ശര്‍മിഷ്ഠ ഘോഷിന്റെ കഥ സോഷ്യല്‍…
Read Moreവിശുദ്ധനായ സെബസ്ത്യാനോസേ..! ദൈവം കൈതൊട്ട് അനുഗ്രഹിച്ച പ്രാര്‍ഥനാഗീതം അണിയിച്ചൊരിക്കിയവര് ഇന്നും ജനമനസിൽ
ചേര്‍ത്തല: മലയാളി മനസിലെ ഹൃദ്യസുഗന്ധമാണ് വിശുദ്ധനായ സെബസ്ത്യാനോസേ … എന്ന പ്രാർഥനാഗീതം. ദൈവം വിരൽതൊട്ട് വിട്ട വയലാർ രാമവർമയുടെ മനസിൽ പൂത്തുലഞ്ഞതാണ് ഇതിലെ വരികൾ. അർത്തുങ്കൽ വെളുത്തച്ചനെക്കുറിച്ച് വയലാർ എഴുതിയ ഈ ഗാനം വിശുദ്ധിയുടെ പരിവേഷവുമായി കാലങ്ങളെ അതിജീവിക്കുന്നു. 1965ൽ ഇറങ്ങിയ പേൾവ്യൂ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഗാനം എഴുതുന്നത്. ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് ആലപിച്ച ഗാനം കേരളം നെഞ്ചിലേറ്റി. ഈ ഗാനം ആലപിച്ചിട്ട് അമ്പതുവാർഷം തികയുന്ന വേളയിൽ യേശുദാസ് അർത്തുങ്കൽ പള്ളിയിൽ ദർശനം നടത്തുകയും വിശുദ്ധന്റെ തിരുസ്വരൂപത്തിനു മുന്നിൽനിന്ന് ഗാനം ആലപിക്കുകയും ചെയ്തു. അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി സ്കൂളിലെ അധ്യാപകനായിരുന്ന പി.ജെ. ബഞ്ചമിനുമായുള്ള സ്നേഹബന്ധമാണ് വയലാറിനെ അർത്തുങ്കലേക്ക് ആകർഷിച്ചത്. ബഞ്ചമിന്റെ വീട്ടിൽ സന്ദർശനത്തിന് എത്തുമ്പോഴെല്ലാം അർത്തുങ്കൽ പള്ളിയുമായി അടുക്കാൻ സാഹചര്യമുണ്ടായി. വയലാർ ഗാനരചന നിർവഹിച്ച സിനിമകളിൽ അർത്തുങ്കൽ പള്ളിയും അവിടത്തെ വിശേഷങ്ങളും കടന്നുവരാൻ സൗഹൃദം…
Read More