ജോസ് ആൻഡ്രൂസ്ഒരുവിധത്തിൽ പറഞ്ഞാൽ ഓർമകൾ ചീകിയൊതുക്കാത്ത നീളൻ മുടികൾപോലെയാണ്. വിട്ടുപോകില്ല. മുറിച്ചെറിയുന്തോറും വളർന്നു വളർന്നങ്ങനെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കും, മറക്കരുതെന്ന്. ഉമ്മൻചാണ്ടി ഓർമിക്കുന്നുണ്ട് ആ പഴയ കാര്യങ്ങൾ. നമുക്കും കേൾക്കാതെ വയ്യ. കാരണം, സണ്ണി കുഞ്ഞൂഞ്ഞായും കുഞ്ഞൂഞ്ഞ് ഉമ്മൻ ചാണ്ടിയായും വളരുന്നത് കേരള രാഷ്ട്രീയത്തിന്റെകൂടി വളർച്ചയുടെ ചരിത്രമാണ്. കൃത്യമായി പറഞ്ഞാൽ. പുതുപ്പള്ളി സെന്റ് ജോർജ് ഗവണ്മെന്റ് ഹൈസ്കൂളിലെ കെഎസ് യു യൂണിറ്റിന്റെ പിറവിയോടെ ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയക്കാരനും പിറന്നു. വിദ്യാർഥി സംഘടനയായ കെഎസ് യു അപ്പോൾ ആലപ്പുഴയിൽ സ്ഥാപിതമായിട്ടേയുള്ളു. 1958ൽ കുട്ടനാട്ടിൽ ഒരണ സമരം തുടങ്ങി. കോട്ടയത്തും സമരം നടക്കുന്നു. പിക്കറ്റിംഗും വിദ്യാർഥികളുടെ അറസ്റ്റുമൊക്കെ എന്നുമുണ്ട്. വാർത്ത കേട്ടതേയുള്ളു. കെഎസ് യു എന്താണെന്നുപോലും ശരിക്കറിയില്ല. നേതാക്കന്മാർ ആരും യൂണിറ്റ് തുടങ്ങണമെന്നു പറഞ്ഞിട്ടുമില്ല. പക്ഷേ, വാർത്തയൊക്കെ കേട്ടപ്പോൾ ആവേശം അടക്കാനായില്ല. സെന്റ് ജോർജ് പള്ളിക്കൂടത്തിന്റെ മൈതാനത്ത് 30 കുട്ടികൾ ഒന്നിച്ചുകൂടി. നമുക്കൊരു…
Read MoreCategory: RD Special
ആൾക്കൂട്ടത്തിലലിഞ്ഞ നേതാവ്; ആള്പ്രമാണിത്വമില്ലാതെ ജീവിതം ജനസേവനത്തിനായി ഉഴിഞ്ഞുവച്ച ഉമ്മന്‍ ചാണ്ടി…
റെജി ജോസഫ്പുരുഷാരം തിങ്ങിയ പൂരമ്പറമ്പിനു നടുവിലെ ഇലഞ്ഞി മരംപോലെയായിരുന്നു ഉമ്മന്‍ ചാണ്ടി. ജനാവലിക്കു തണലും താങ്ങും പകര്‍ന്ന മഹാവൃക്ഷം. മുഖ്യമന്ത്രിയായിരിക്കെ ഉണ്ണാതെ ഉറങ്ങാതെ ഒന്നര രാവും പകലും തുടരെ ജനസമ്പര്‍ക്കപരിപാടി നടത്തിയ കാലത്ത് ജനാവലിക്കു നടുവില്‍ ഫയല്ക്കെട്ടുമായി ഒരേ നില്പു നില്ക്കുന്ന ഉമ്മന്‍ ചാണ്ടിയെ ഓര്‍ക്കുമ്പോള്‍ പൂരപ്പറമ്പാണ് മനസിലെത്തുക. ആള്‍ക്കൂട്ടത്തിനു നടുവില്‍ ആള്പ്രമാണിത്വമില്ലാതെ ജീവിതം ജനസേവനത്തിനായി ഉഴിഞ്ഞുവച്ച ഉമ്മന്‍ ചാണ്ടി.ആവുന്നിടത്തോളം സമയം ജനങ്ങള്‍ക്കൊപ്പമായിരിക്കുക, അവരുടെ ആവശ്യങ്ങളില്‍ പങ്കുചേരുക എന്നതല്ലാതെ സ്വകാര്യങ്ങളിലൊന്നും ഉമ്മന്‍ ചാണ്ടിക്കു നിഷ്ഠയുണ്ടായിരുന്നില്ല. ഭക്ഷണത്തിലെ രുചിയിലോ സ്വന്തം മേക്കപ്പിലോ ഒന്നും ശ്രദ്ധയില്ലാത്ത ജീവിതം. പിഞ്ചിപ്പിന്നിയ ഷര്‍ട്ടും അലസമായി പാറുന്ന മുടിയും. ലോകം വാഴ്ത്തിയ ജനസമ്പര്‍ക്ക പരിപാടിക്കാലത്ത് ഓട്സും മോരും വെള്ളവും മാത്രം ദിവസങ്ങളോളം ഭക്ഷിച്ച് ജനാവലിക്കിടെ ജീവിച്ചയാള്‍. സ്വന്തമായി വാച്ചും മൊബൈല്‍ ഫോണുമില്ലെങ്കിലും കൃത്യനിഷ്ഠപാലിക്കുന്നതില്‍ വീഴ്ചയുണ്ടായിരുന്നില്ല. എന്തുകൊണ്ട് വാച്ച് കെട്ടുന്നില്ലെന്നു ചോദിച്ചാല്‍ തിരക്കുമൂലം അത് എവിടെയെങ്കിലും…
Read Moreഎംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസം നവതിയുടെ നിറവിൽ
എസ്. മഞ്ജുളാദേവിഎം.ടി. വാസുദേവൻ നായർ – മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മുന്നിലെ എം, ടി എന്ന അക്ഷരങ്ങൾ മാടത്ത് തെക്കേപാട്ട് എന്ന സ്വന്തം തറവാടിന്റെ പേരാണ്. ജന്മദേശമായ കൂടല്ലൂർ എംടി പേരിനൊപ്പം ചേർത്തിട്ടില്ല. എന്നാൽവാസുദേവൻ നായരുടെ കഥകളിലും നോവലുകളിലും അറിയാതെ അറിയാതെ എന്നോ ചേർന്നുപോയി പൊന്നാനി താലൂക്കിലെ കൂടല്ലൂർ എന്നപഴയ ഗ്രാമം. മാടത്ത് തെക്കേപാട്ട് തറവാട്ടിലെ മച്ചിലെ കൊടിക്കുന്നത്ത് ഭഗവതിയെ പോലെ, അമ്മയെ പോലെ, ചെറിയമ്മയെപോലെ, വല്യമ്മാമ്മയെപോലെ കൂടല്ലൂരും എംടിയുടെ ആത്മാവിന്റെ ഭാഗമായി. ഗുരുതിപ്പറന്പും സ്വർണവർണമണിഞ്ഞ കന്നിയിലെയും മകരത്തിലെയും നെൽപ്പാടങ്ങളും സർപ്പങ്ങൾ ഫണം വിടർത്തി ആടുന്നകൈതക്കാടുകളും കണ്ണാന്തളി പൂക്കളും എല്ലാം എംടി കഥകളിൽനിറഞ്ഞു. കൂടല്ലൂരിലെപ്രകൃതി മാത്രമല്ല മനുഷ്യരെയും അവരുടെ വാസു ഹൃദയത്തോട് ചേർത്തങ്ങ് പിടിച്ചു. കവുങ്ങൻ വളപ്പിലെ പാറുക്കുട്ട്യേടത്തിയുടെസഹോദരി ‘കുട്ട്യേടത്തി’ആയതും തെക്കേപാട്ട് കുടുംബത്തിലെ ഒരു കാരണവരായ ഗോപിയേട്ടൻ അസുരവിത്തിലെ ഗോവിന്ദൻകുട്ടിയായതും എംടിയുടെ ബന്ധുവായ…
Read More”സൂര്യകിരീടം വീണുടഞ്ഞു”… എം ജി രാധാകൃഷ്ണൻ ജൂലൈയുടെ നഷ്ടം
എസ്. മഞ്ജുളാദേവി“ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില്‍ യാത്ര ചെയ്യുമ്പോഴും എന്റെ പാട്ടൊന്നും ഞാന്‍ കേട്ട് ആസ്വദിക്കാറില്ല. ചില ഗായകരൊക്കെ സ്വന്തം ഗാനങ്ങള്‍ വീണ്ടും വീണ്ടും കേള്‍ക്കുന്നത് കാണുമ്പോള്‍ എനിക്കു വലിയ അത്ഭുതം തോന്നാറുണ്ട്. അങ്ങനെ ചെയ്യുന്ന ഗാനരചയിതാക്കളും സംഗീതസംവിധായകന്മാരും ഉണ്ടാവും. എങ്ങനെയാണ് സ്വന്തം സൃഷ്ടി നമ്മള് പിന്നെയും പിന്നെയും ആസ്വദിക്കുന്നത്? സംഗീതസംവിധാനം ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ആ ഗാനത്തെ നെഞ്ചേറ്റി നടക്കാറില്ല.” തിരുവനന്തപുരത്തെ തൈക്കാട്ടുള്ള മേടയില്‍ വീട്ടിലിരുന്ന് എം.ജി. രാധാകൃഷ്ണന് പറഞ്ഞതാണിത്. സത്യമായിരുന്നു അത്. സാധാരണ ഒരു സംഗീത സംവിധായകന്റെയോ ഗായകന്റെയോ മനസായിരുന്നില്ല എം.ജി. രാധാകൃഷ്ണന്റേത്. വെള്ള ജുബ്ബയും മുണ്ടും നെറ്റിയില്‍ കുങ്കുമക്കുറിയും ധരിച്ച്, എപ്പോഴും വെറ്റിലയും മുറുക്കി നടക്കുന്ന എംജി ഒരു പ്രത്യേക പ്രകൃതക്കാരനായിരുന്നു. നിലനില്‍ക്കുന്ന ചിട്ടയ്ക്കും സമ്പ്രദായങ്ങള്‍ക്കുമപ്പുറം സ്വതന്ത്രമായ വഴിയിലൂടെ സഞ്ചരിച്ച ഒരു വ്യക്തിയും സംഗീതസംവിധായകനും ആയിരുന്നു…
Read Moreഇന്‍സ്പെക്ടര്‍ വിജയശങ്കര്‍ ഹാപ്പിയാണ്; ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ്; ‘”കേരള ക്രൈം ഫയല്‍സ്, ഷിജു, പാറയില്‍ വീട്, നീണ്ടകര’’
സീമ മോഹന്‍ലാല്‍കൊച്ചി: ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയല്‍സ്, ഷിജു, പാറയില്‍ വീട്, നീണ്ടകര’ എന്ന ക്രൈം ത്രില്ലര്‍ ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ ഹിറ്റുകളുടെ ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ്. ഒരു കൊലക്കേസിൽ ആറു ദിവസംകൊണ്ട് പ്രതിയെ പിടികൂടുന്ന, ആറ് എപ്പിസോഡുകളുള്ള ഈ ക്രൈം ത്രില്ലര്‍ പലരും ഒറ്റയിരുപ്പിലാണ് കണ്ടുതീര്‍ത്തത്. 2011 ഫെബ്രുവരിയിൽ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനു സമീപത്തെ ഒരു ലോഡ്ജിൽ നടന്ന കൊലപാതകത്തെ ആസ്പദമാക്കിയുള്ളതാണ് വെബ് സീരിസിന്റെ ഇതിവൃത്തം. കൊല നടന്ന സമയത്ത് നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്. വിജയശങ്കര്‍ ഇപ്പോൾ നിറഞ്ഞ സന്തോഷത്തിലാണ്. കാരണം വിജയശങ്കറും സംഘവുമായിരുന്നു പോലീസിനെ വട്ടംകറക്കിയ കൊലക്കേസിലെ പ്രതിയെ ആറു ദിവസംകൊണ്ട് പിടികൂടിയത്. മറ്റൊരു സിനിമയിലേക്ക് പോലീസ് അന്വേഷണത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വന്ന സംവിധായകന് അഹമ്മദ് കബീറിനോട് സംസാരത്തിനിടെയാണ് വിജയശങ്കര്‍…
Read Moreഓർമകളിൽ ഇപ്പോഴും നടുക്കം; പെരുമൺ ദുരന്തത്തിന് ജൂലൈ 8ന് 35 വയസ്; പുനരന്വേഷണം അടഞ്ഞ അധ്യായമെന്നു റെയിൽവേ
എസ്.ആർ. സുധീർ കുമാർകൊല്ലം: സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ട്രെയിൻ ദുരന്തമായ പെരുമൺ തീവണ്ടിയപകടത്തിന് ജൂലൈ എട്ടിന് 35 വയസ്. അപകടത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതം. റെയിൽവേ രണ്ട് അന്വേഷണ കമ്മീഷനുകളെ നിയോഗിച്ചു. അവരുടെ കണ്ടെത്തലുകൾ അവിശ്വസനീയം. അപകടം സംബന്ധിച്ച് പുനരന്വേഷണം നടത്തണമെന്ന എൻ.കെ.പ്രേമചന്ദ്രൻ എംപി അടക്കമുള്ളവരുടെ ആവശ്യത്തിന് ‘അതൊരു അടഞ്ഞ അധ്യായം” എന്നാണ് റെയിൽവേയുടെ നടപടി. 1988 ജൂലൈ എട്ടിനാണ് രാജ്യത്തെ നടുക്കിയ പെരുമൺ തീവണ്ടി അപകടം നടന്നത്. ഉച്ചയ്ക്ക് 1.15 നായിരുന്നു സംഭവം. അന്ന് വെള്ളിയാഴ്ചയായിരുന്നു. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേയ്ക്ക് വന്ന ഐലന്റ്് എക്സ്പ്രസിന്റെ പത്ത് ബോഗികളാണ് പെരുമൺ പാലത്തിൽ പാളം തെറ്റിയത്. ഇതിൽ നാല് ബോഗികൾ പൂർണമായും പാലത്തിന് താഴെ അഷ്ടമുടി കായലിൽ പതിച്ചു. അപകടത്തിൽ അന്യ സംസ്ഥാനക്കാരടക്കം 105 പേർ മരിച്ചു എന്നാണ് കണക്ക്. 200ലധികം പേർക്ക് പരിക്കേറ്റു. സംഭവസമയത്ത് കായലിൽ…
Read Moreചിത്രകലയില്‍നിന്ന് എഴുത്തിലേക്കും സിനിമയിലേക്കും; റാസി റൊസാരിയോ യാത്ര തുടരുന്നു
സീമ മോഹന്‍ലാല്‍കൊച്ചി: ചായക്കൂട്ടുകള്‍കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചിത്രകാരനാണ് ആലുവ സ്വദേശിയായ റാസി റൊസാരിയോ. അദ്ദേഹമിപ്പോള്‍ ചിത്രകാരനില്‍നിന്ന് എഴുത്തിലേക്കും എഴുത്തില്‍നിന്ന് സിനിമയിലേക്കുമുള്ള യാത്രയിലാണ്. റാസി റൊസാരിയോ രചനയും സംവിധാനവും നിര്‍വഹിച്ച ക്യൂബോ എന്ന ഹ്രസ്വചിത്രം ഇതിനകം 60,000 ലധികം പേരാണ് കണ്ടത്. ജൂണ്‍ രണ്ടിന് യുട്യൂബിലായിരുന്നു ചിത്രത്തിന്റെ റിലീസിംഗ്. ചിത്രകാരനില്‍നിന്ന് സംവിധായകനിലേക്കുള്ള യാത്രയെക്കുറിച്ച് റാസി റൊസാരിയോ മനസു തുറക്കുന്നു. നായയുടെ സ്നേഹബന്ധത്തിന്റെ കഥഒരു നായയും വ്യക്തിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് ക്യുബോയുടെ ഇതിവൃത്തം. പറവൂര്‍ മാഞ്ഞാലിയിലെ റോഡിലൂടെ യാത്ര ചെയ്യുന്ന മുജീബ് എന്നയാളുടെ ജീപ്പിനു മുന്നിലേക്ക് മൂന്നു തവണ വന്നുനിന്ന നായയെ അയാള്‍ വീട്ടിലേക്ക് കൊണ്ടുപോയി വളര്‍ത്തുന്നതാണ് കഥയിലുള്ളത്. ക്യുബോയെന്ന നായയുടെ പേരു തന്നെയാണ് ചിത്രത്തിനും നല്‍കിയിട്ടുള്ളത്. ഷിറ്റ്സു ഇനത്തില്‍പ്പെട്ട ക്യുബോ വളരെപ്പെട്ടെന്ന് കഥാപാത്രമായി മാറിയെന്നു റാസി റൊസാരിയോ പറഞ്ഞു. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട്ഫിലിം നിറഞ്ഞ…
Read More“ആരോഗ്യം സർവധനാൽ പ്രധാനം” ; ആരോഗ്യമുള്ള തലമുറ സമൂഹത്തിന്റെ ഉറച്ച നട്ടെല്ല്…
ആരോഗ്യമുള്ള തലമുറ സമൂഹത്തിന്റെതന്നെ ഉറച്ച നട്ടെല്ലാണ്. നമ്മള് ഓരോരുത്തരും ആരോഗ്യത്തോടെ ഉണ്ടായിരിക്കുക എന്നുള്ളത് ഏറ്റവും പ്രധാനമായ ധനികാവസ്ഥ. മുന്‍പ് “വിദ്യാധനം സർവധനാൽ പ്രധാനം” എന്ന് കോപ്പിയെഴുതി പഠിപ്പിച്ചിരുന്ന അവസ്ഥയിൽനിന്ന് മാറി “ആരോഗ്യം സർവ്വധനാൽ പ്രധാനം” എന്നുള്ളതാണ് യാഥാർഥ്യം എന്ന് നാം തിരിച്ചറിയുക . ഇപ്പോൾ നമ്മൾ കാണുന്ന ഒരു സംഗതി, ഒരു ജീവിതകാലം മുഴുവൻ ഒരാള്‍ അധ്വാനിച്ചുണ്ടാക്കിയ പണം മുഴുവൻ അയാളുടെ അവസാന കാലഘട്ടങ്ങളിൽ ആ വ്യക്തിയുടെ അറിവോ താല്പര്യം പോലുമോ ഇല്ലാത്ത ആശുപത്രികളിൽ കൊടുത്ത് മരണത്തിന് കീഴടങ്ങുന്നതാണ്. പലപ്പോഴും ചികിത്സയ്ക്കായി മുടക്കുന്ന പണം, രോഗിയെ ആരോഗ്യത്തോടെ തിരിച്ചു കിട്ടിയില്ലെങ്കില്‍ ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ നഷ്ടംതന്നെയാണ്. അതിനാൽതന്നെ രോഗം വരാതെ ശ്രദ്ധിക്കുകയാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് എന്നുള്ള യാഥാർഥ്യം തിരിച്ചറിയുക. ഇപ്പോൾ പകർച്ചവ്യാധി രോഗങ്ങളെക്കാൾ നമ്മളുടെ പണം ചോർന്നുകൊണ്ടിരിക്കുന്നത് പകർച്ചേതര വ്യാധികളുടെയും ജീവിതശൈലി…
Read Moreയുലിൻ ലിച്ചി & ഡോഗ് മീറ്റ് ഫെസ്റ്റിവൽ; നായ്ക്കളെ കൊന്നൊടുക്കി തിന്നുന്ന ഉത്സവം
ഋഷി ചൈനക്കാരുടെ ഭക്ഷണരീതി പലപ്പോഴും പ്രാകൃതമാണെന്ന് തോന്നാറുണ്ട്. അതൊരു തോന്നലല്ല ശരിയാണെന്ന് പറയുന്നവരും ഏറെയാണ്. തെരുവുനായ ശല്യം അതിരൂക്ഷമായ കേരളത്തിൽ അവയെ ദയാവധം ചെയ്യുന്നതിന്റെ കാര്യങ്ങൾ വളരെ ഗൗരവത്തോടെ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ നായ്ക്കളുടെ ദയാവധത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കമ്മ്യൂണിസത്തിന്റെ കളിത്തൊട്ടിലായ ചൈനയിൽ യാതൊരു ദയാ ദാക്ഷിണ്യവും ഇല്ലാതെ നായ്ക്കളെ കൊന്നൊടുക്കി തിന്നുന്ന ഒരു ഫെസ്റ്റിവൽ ആഘോഷപൂർവം കൊണ്ടാടിക്കൊണ്ടിരിക്കുകയാണ്. യുലിൻ ലിച്ചി ആൻഡ് ഡോഗ് മീറ്റ് ഫെസ്റ്റിവൽ എന്നാണ് നായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭക്ഷിക്കുന്ന ചൈനയിലെ പ്രാകൃത ഉത്സവത്തിന്റെ പേര്. ഒന്നും രണ്ടുമല്ല ഡസൻ കണക്കിന് നായ്ക്കളെയാണ് ഈ ഉത്സവത്തിനായി കൊന്നൊടുക്കുക. അതിക്രൂരമായി മർദിച്ചും പീഡിപ്പിച്ചുമാണ് നായ്ക്കളെ കൊല്ലുക. ഇങ്ങനെ നായ്ക്കളെ കൊല്ലുന്നതിന് ഒരു രഹസ്യ കാരണമുണ്ട്. പുരുഷന്റെ ലൈംഗിക ശേഷി വർധിക്കാൻ സഹായകമാകുന്ന അഡ്രിനാലിൻ അളവ് കൂടാനാണ് ഭക്ഷിക്കുന്നതിനുമുമ്പ് വളർത്തുമൃഗങ്ങളെ…
Read Moreപാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ ഇനി 2 ദിവസം മാത്രം; ആധാറുമായി പാൻ എങ്ങനെ ലിങ്ക് ചെയ്യാം
ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി ഇനി 2 ദിവസം കൂടി മാത്രം. ഈ മാസം 30നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിർജീവമാകും. അങ്ങനെ വന്നാൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികൾ ഉയർന്ന നിരക്കിൽ ഈടാക്കുമെന്നും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) അറിയിച്ചു. ആധാറുമായി പാൻ എങ്ങനെ ലിങ്ക് ചെയ്യാം – ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക. – Quick Links മെനുവിന് കീഴിലുള്ള link Aadhaar ഓപ്ഷൻ തെരഞ്ഞെടുക്കുക. – നിങ്ങളുടെ പാൻ നമ്പർ, ആധാർ കാർഡ് നമ്പർ എന്നിവ നൽകുക. – ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിന് 1,000 രൂപ അടയ്ക്കേണ്ടതുണ്ട്. അതിന്റെ വിവരങ്ങൾ കാണാൻ…
Read More