അമ്പിളി മുതല്‍ അഭിലാഷം വരെ… ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍ തനിക്കിഷ്ടമുള്ള കഥാപാത്രങ്ങള്‍ക്കൊപ്പമാണ്. അമ്പിളിയിലെ ടീനയും കപ്പേളയിലെ ആനിയും കുമാരിയിലെ നങ്ങക്കുട്ടിയും 2018ലെ മഞ്ജുവും മുകുന്ദനുണ്ണി അസോസിയേറ്റ്സിലെ അഡ്വ. ജ്യോതിലക്ഷ്മിയുമൊക്കെ നമ്മുടെയും ഇഷ്ടകഥാപാത്രങ്ങളാകുന്നു. ഓര്‍മകളുടെയും പ്രണയത്തിന്റെയും വികാരങ്ങളുടെയും സൗരഭം നിറച്ച് തന്‍വിയുടെ പുത്തന്‍പടം ‘അഭിലാഷം’ തിയറ്ററുകളില്‍. ജെനിത് കാച്ചപ്പിള്ളിയുടെ തിരക്കഥയില്‍ ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രത്തില്‍ സൈജു കുറുപ്പും തന്‍വിയും ലീഡ് വേഷങ്ങളില്‍. തന്വി രാഷ്്ട്രദീപികയോടു സംസാരിക്കുന്നു. ഈ സിനിമയുണ്ടായത്..?സൈജു കുറുപ്പ്, ഷംസു സെയ്ബ, ജെനിത് കാച്ചപ്പിള്ളി, ഛായാഗ്രാഹകന്‍ സജാദ് കാക്കു… ഇവര്‍ ജെസി എന്ന ആന്തോളജി ഫിലിം ചെയ്തിരുന്നു. അതു റിലീസായിട്ടില്ല. അതിലെ ഒരു കഥാപാത്രത്തിന്റെ തുടര്‍ച്ചയായി മറ്റൊരു സിനിമ ചെയ്താലോ… സൈജുവേട്ടന് ഷംസുവിനോടു ചോദിക്കുന്നു. ആലോചനകള്‍ അഭിലാഷ് എന്ന കഥാപാത്രത്തിലും അഭിലാഷം എന്ന സിനിമയിലുമെത്തി. ജെനിത്തിന്റെ ഒരു സുഹൃത്ത് ട്രെയിന്‍യാത്രയില്‍ കേട്ട…
Read MoreCategory: RD Special
ഇതാണ് ആ പോലീസ് ഗായിക
“പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി’…. പോലീസ് വാഹനത്തില്‍ യൂണിഫോമില്‍നിന്ന് ഈ പാട്ടുപാടുന്ന പോലീസുകാരി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ജോലിക്കിടയിലെ വിശ്രമവേളയില്‍ പാടിയ പാട്ട് ഇത്രയും വൈറലാകുമെന്ന് മലപ്പുറം കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസറായ നിമി രാധാകൃഷ്ണന് ഒരിക്കലും ചിന്തിച്ചു കാണില്ല. ഒറ്റപ്പാലം ചെനക്കത്തൂര്‍ പൂരം ഡ്യൂട്ടിയുടെ ഒഴിവുവേളയിലാണ് നിമി അതിമനോഹരമായി ഈ ഗാനം പാടിയത്. വീഡിയോ വൈറലായതോടെ കാക്കിക്കുള്ളിലെ ഈ കലാകാരിക്ക് അഭിനന്ദനവുമായി ഗായകരായ ഉണ്ണിമേനോനും സിത്താര കൃഷ്ണകുമാറും ഉള്‍പ്പെടെ നിരവധിപ്പേരാണ് രംഗത്ത് എത്തിയത്. നിമി രാധാകൃഷ്ണന്റെ വിശേഷങ്ങളിലേക്ക്. ഡ്യൂട്ടിക്കിടയിലെ പാട്ട്ഇക്കഴിഞ്ഞ മാര്‍ച്ച് 12 നായിരുന്നു പാലക്കാട് ഒറ്റപ്പാലം ചെനക്കത്തൂര്‍ പൂരം. രാവിലെ ബ്രീഫിംഗ് കഴിഞ്ഞ് ഭക്ഷണം കഴിച്ച ശേഷം ഡ്യൂട്ടി പോയിന്റില്‍ എത്താന്‍ ഞങ്ങള്‍ക്ക് നിര്‍ദേശം കിട്ടി. ഭക്ഷണം ലഭിക്കാന്‍ താമസം ഉണ്ടെന്ന് അറിഞ്ഞ് ഞങ്ങള്‍…
Read Moreറബര്‍ത്തോട്ടങ്ങള്‍ പച്ചപ്പന്തലിട്ട കോട്ടയം; വനവിസ്തൃതി കുറവെങ്കിലും ജില്ലയില്‍ കാട്ടാനയും പുലിയും കടുവയുമുണ്ട്
കോട്ടയം: റബര്‍ത്തോട്ടങ്ങള്‍ പച്ചപ്പന്തലിട്ട കോട്ടയത്ത് സ്വാഭാവിക വനം അത്ര കൂടുതലില്ല. ആലപ്പുഴ കഴിഞ്ഞാല്‍ വനം ഏറ്റവും കുറവുള്ള ജില്ല കോട്ടയമാണ്. പൊന്തന്‍പുഴ, അഴുത, പമ്പാവാലി, മതമ്പ, വാഗമണ്‍ വനപ്രദേശങ്ങള്‍ കോട്ടയം ജില്ലയിലാണ്. വനവിസ്തൃതി 80 ചതുരശ്ര കിലോമീറ്റര്‍. ആനയും പുലിയും കടുവയും കാട്ടുപോത്തും പമ്പ, പീരുമേട് വനത്തിലുണ്ട്. ഹരിതസമൃദ്ധമെങ്കിലും പൊന്തന്‍പുഴ വനത്തില്‍ ആനയും കടുവയും പുലിയുമില്ല. എന്നാല്‍ കാട്ടുപന്നിയും കുറുക്കനും നരിയും ഏറെ പെരുകിയിട്ടുണ്ടുതാനും. നാട്ടില്‍നിന്നും പിടികൂടുന്ന രാജവെമ്പാല, പെരുമ്പാമ്പ്, മൂര്‍ഖന്‍ പാമ്പുകളെ മുന്‍പ് തുറന്നുവിട്ടിരുന്നത് പൊന്തന്‍പുഴ വനത്തിലാണ്. ഇപ്പോള്‍ പെരിയാര്‍ വനത്തിലും പാമ്പുകളെ തുറന്നുവിടുന്നുണ്ട്. ഇടുക്കി ഹൈറേഞ്ച് സര്‍ക്കിളിനു കീഴിലുള്ള എരുമേലി ടൗണിലുള്ള എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസാണ് ഏക വനം റേഞ്ച് ഓഫീസ്. വണ്ടന്‍പതാലിലും പ്ലാച്ചേരിയിലും ഫോറസ്റ്റ് സ്റ്റേഷനുകളുമുണ്ട്. വണ്ടന്‍പതാല്‍ ഫോറസ്റ്റ് ഓഫീസിനു കീഴിലാണ് വന്യജീവി -മനുഷ്യ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ഒന്‍പതംഗ റാപ്പിഡ് റെസ്പോണ്‍സ്…
Read Moreകവര്‍ പൂക്കുന്ന കുന്പളങ്ങി
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ‘കവര്‍ അടിച്ചു കിടക്കണുണ്ട്, കൊണ്ടോയി കാണിക്ക്’ എന്ന് സഹോദരൻ ബോണി(ശ്രീനാാഥ് ഭാസി)യോട് ബോബി (ഷെയ്ൻ നിഗം) പറയുന്ന ഒരു രംഗമുണ്ട്. നിലാവു പൂത്ത രാത്രിയില്‍ ബോണി പെണ്‍സുഹൃത്തിനൊപ്പം കവര്‍ കാണാന്‍ പോകുന്നതും ആ നീലവെള്ളം അവള് ഉള്ളംകൈയില്‍ കോരിയെടുക്കുന്നതും ചിത്രത്തിലെ മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്. കുമ്പളങ്ങി നൈറ്റ്സ് പുറത്തിറങ്ങിയിട്ട് വര്‍ഷം ആറ് ആകുമ്പോഴും ഇന്ത്യയിലെ ആദ്യത്തെ മോഡല്‍ ടൂറിസം ഗ്രാമമായ കുമ്പളങ്ങിയിലെ കവര്‍ ഇന്നും സൂപ്പര്‍ഹിറ്റാണ്. കവര്‍ പൂത്തത്തോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ആ നയന മനോഹര രാത്രിക്കാഴ്ച നേരില്‍ കാണാന്‍ വൈകുന്നേരം മുതല്‍ മറ്റു ജില്ലകളില്‍ നിന്നുപോലും നൂറു കണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്. കുമ്പളങ്ങിയിലെ പാടശേഖരങ്ങളിലാണ് നീല വെളിച്ചം വിതറി കവര്‍ നിറഞ്ഞു നില്‍ക്കുന്നത്. വെള്ളത്തിന് ഇളക്കം തട്ടിയാല്‍ നീലപ്രകാശം വെട്ടിത്തിളങ്ങും. വെള്ളത്തില്‍ ഉപ്പിന്റെ അളവ് കൂടുന്തോറും ഇതിന്റെ…
Read Moreഅച്ഛനെ കൊന്നതിന് 32 വർഷം കാത്തിരുന്ന് പ്രതികാരം: അച്ഛൻ കൊല്ലപ്പെടുമ്പോൾ മകൻ അമ്മയുടെ ഗർഭപാത്രത്തിൽ
അച്ഛനെ കൊന്ന കേസിലെ പ്രതിയെ 32 വർഷം കാത്തിരുന്ന് മകൻ നൽകിയ ക്വട്ടേഷനിലൂടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 27ന് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിക്കും. മാലൂർ തൃക്കടാരിപ്പൊയിലിൽ കട്ടൻ രാജു കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് 27ന് തുടങ്ങുന്നത്. 2009 നവംബർ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന കട്ടൻ രാജുവിനെ തൃക്കാരിപ്പൊയിൽ മുണ്ടയോട് റോഡ് ജംഗ്ഷനിൽ കാറിൽ തട്ടിക്കൊണ്ടുപോയി ഒന്നു മുതൽ മൂന്നു വരെ പ്രതികൾ രാജുവിനെ അവരുടെ മടിയിൽ ബലമായി കിടത്തി പാന്റ് കൊണ്ട് കഴുത്തു മുറുക്കിയും കത്തി കൊണ്ട് ഒന്നാം പ്രതി കഴുത്തറുത്തും കൊലപ്പെടുത്തി. ശേഷം വെക്കളം പോത്തുകുഴി തോട്ടംപൊയിൽ എന്ന സ്ഥലത്ത് ശാസ്ത്രി നഗറിൽ നിന്ന് കോളയാടിന് പോകുന്ന റോഡിൽ മൃതദേഹം ഉപേക്ഷിച്ച് നിടുംപൊയിൽ വഴി പ്രതികൾ മാനന്തവാടി ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു. ഇസ്മയിൽ ഒമ്പതാം പ്രതി…
Read Moreആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹന്‍രാജിന്റെ സിനിമായാത്രകള്‍. നാടകക്കളരിയില്നിന്നാണ് വരവ്. ഫ്രീഡം ഫൈറ്റിലെ “അസംഘടിതരാ’ണ് ആദ്യ ടേണിംഗ് പോയിന്റ്. ചെറുതെങ്കിലും, പൂജ നിര്‍ണായക വേഷങ്ങളിലെത്തിയ രോമാഞ്ചത്തിലെ ഓജോ ബോര്‍ഡ് സീനും ആവേശത്തിലെ ഡം ഷെരാള്ഡ് സീനും ആ സിനിമകളുടെ കഥാഗതി മാറ്റിമറിച്ചു. തിയറ്റര്‍-ഓടിടി ഹിറ്റായ സൂക്ഷ്മദര്‍ശിനിയും തിയറ്റര്‍ വിജയം നേടിയ ഒരു ജാതി ജാതകവുമാണ് പൂജയുടെ പുത്തന്‍ വിശേഷങ്ങള്‍. പൂജ രാഷ്്ട്രദീപികയോടു സംസാരിക്കുന്നു. അസംഘടിതര്എല്ലാവരോടും സംസാരിക്കാനുള്ള മടിയും നാണവും മാറ്റാനാണ് അമ്മ എന്നെ എറണാകുളത്തെ ലോകധര്‍മി നാടകഗ്രൂപ്പിന്റെ ചില്‍ഡ്രന്‍സ് തിയറ്റില്‍ ചേര്‍ത്തത്. ബിഎ ഇക്കണോമിക്സ് പഠനകാലത്ത് ഡല്‍ഹി ശ്രീറാം കോളജിലും പുറത്തും നാടകങ്ങള്‍ ചെയ്തിരുന്നു. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു തിയറ്റര്‍ ആര്‍ട്സില്‍ മാസ്റ്റേഴ്സ്. സിംഗപ്പൂരിലെ ഇന്റര്‍ കള്‍ച്ചറല്‍ തിയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നുവര്‍ഷം ആക്ടിംഗ് പഠനം. തിരിച്ചു നാട്ടിലെത്തി നാടകങ്ങള്‍ ചെയ്തു.…
Read Moreഏഷ്യന്‍ വിസ്മയമായ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 49 വയസ്
ഇടുക്കി: മനുഷ്യനിര്‍മിത വിസ്മയമായ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 49 വയസ്. ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം ഉയരത്തില്‍ ഇന്ത്യയിലെ രണ്ടാമത്തേതും ലോകത്ത് 36-ാമത്തേതുമാണ്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയായ നദിയായ പെരിയാറ്റിലാണ് ഇടുക്കി അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. 1961ലാണ് പദ്ധതിയുടെ രൂപകല്പന തയാറാക്കിയത്. 1966ല്‍ കൊളംബോ പദ്ധതി പ്രകാരം ഇടുക്കി പദ്ധതിക്ക് കാനഡ നിര്‍മാണസഹായം വാഗ്ദാനം ചെയ്തു. 1967ല്‍ ഇത് സംബന്ധിച്ചുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പദ്ധതി വിഭാവനം ചെയ്തപ്പോള്‍ സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. 1969 ഏപ്രില്‍ 30ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് നിര്‍മാണോദ്ഘാടനം നടത്തി. ഏഴുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി നാടിന് സമര്‍പ്പിച്ചു. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളടങ്ങുന്ന ഒന്നാംഘട്ടം 110 കോടി ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയേയും 925 മീറ്റര്‍…
Read Moreപ്രതീക്ഷയുടെ മലയോര ഹൈവേ തുറക്കുന്നു
മലയോര ജനതയുടെ സ്വപ്നമായ മലയോര ഹൈവേയിൽ കോഴിക്കോട് ജില്ലയിലെ ആദ്യ റീച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള 34.3 കിലോമീറ്ററാണു ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നത്. 2020 ഓഗസ്റ്റ് 11ന് ആണു റോഡ് നിർമാണം അന്നത്തെ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തത്. 24 മാസം ആയിരുന്നു നിർമാണ കാലാവധി. കോവിഡും ചില മേഖലകളിൽ സ്ഥലം വിട്ടുകിട്ടാനുള്ള കാലതാമസവും കാരണം നിർമാണം രണ്ടരവർഷം വൈകി.155 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് റോഡ് നിർമാണ കരാർ ഏറ്റെടുത്തത്. റോഡിന് ഇരുവശത്തും സൗജന്യമായാണു ജനങ്ങൾ നവീകരണത്തിനു സ്ഥലം വിട്ടുകൊടുത്തത്12 മീറ്റർ വീതിയുള്ള റോഡിൽ ബിഎം-ബിസി നിലവാരത്തിലുള്ള ടാറിംഗാണ്. ഇരുവശങ്ങളിലും പൂട്ടുകട്ട വിരിച്ചു. റോഡിന്റെ വശങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു. ഇരു വശങ്ങളിലും ഓട, ഭൂഗർഭ കേബിളുകളും പൈപ്പുകളും കടന്നു പോകാനുള്ള കോൺക്രീറ്റ്…
Read Moreവിട പറഞ്ഞു മൂന്നു പതിറ്റാണ്ടുകൾക്കുശേഷവും ഇവിടെ പത്മരാജൻ ജീവിക്കുന്നു; നേർത്ത സംഗതമായി, പ്രണയമായി…
വർഷങ്ങൾക്കു മുന്‍പ് ചലച്ചിത്രകാരനും കഥാകാരനുമായ പി.പത്മരാജന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിച്ച പിന്നണി ഗായകൻ ജി.വേണുഗോപാൽ പറഞ്ഞു- “പപ്പേട്ടന്റെ സിനിമകളിലെ സംഭാഷണങ്ങൾ എഴുതിയ കാർഡുകൾ കൊണ്ട് നമ്മുടെ വീടുകളുടെ ചുമരുകൾ അലങ്കരിക്കാം. വർണമുള്ള കലണ്ടറുകളും പുഷ്പങ്ങളും പോലെ അവ നമ്മുടെ ഗൃഹാങ്കണങ്ങളെ മനോഹരമാക്കും.’ സത്യമാണത്. മഴത്തുള്ളികൾ തെറിച്ചു വീഴുന്നതുപോലെയും മഞ്ഞിൻകണം പൊഴിയുന്ന പോലെയും പകുതി വിടർന്ന ചുവന്ന റോസാപ്പൂവ് പോലെയും ഒക്കെ അനുഭവപ്പെടും പത്മരാജന്റെ സംഭാഷണങ്ങൾ. പ്രണയവും വിരഹവും തത്വചിന്തയും ആത്മീയതയുമെല്ലാം ഇഴചേരും പദ്മരാജന്റെ സ്വന്തം കഥകളിലും നോവലുകളിലും എഴുതി വച്ച വാക്കുകളിൽ. പദ്മരാജന്റെ സിനിമകളിലൂടെയാണ് പക്ഷെ ഈ സംഭാഷണങ്ങൾ കൂടുതൽ ജനകീയമായത് എന്ന് മാത്രം. പാലപ്പൂവിന്റെ ഗന്ധമുള്ള രാത്രിയുടെ ഏതോ യാമത്തിൽ തൂമിന്നൽപിണർ പോലെ ആകാശത്തു നിന്നുമിറങ്ങി വന്ന ഗന്ധർവൻ- “ഞാൻ ഗന്ധർവൻ ചിത്രശലഭമാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർധം പോലും…
Read Moreമാഞ്ഞുപോയി മധുര സ്വരം
വിശാലമായൊരു വേദിയിൽ ഒരേകാന്തപഥികനെപ്പോലെ പി. ജയചന്ദ്രൻ പാടുന്നു. ഇടത്തേ കൈ പാന്റ്സിന്റെ പോക്കറ്റിലിട്ട്, ഇതൊക്കെയെന്തനായാസം എന്ന മട്ടിൽ അലസം. ചിലയിടങ്ങളിൽ ചില വാക്കുകൾക്ക് അല്പമൊരു ഘനംകൊടുത്തിട്ടുണ്ട് എന്നതൊഴിച്ചാൽ പഴയ അതേ സ്വരം, അതേ ഭാവം- മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു… അതാ, അവിടമാകമാനം ചന്ദ്രികയുദിക്കുന്നു… പതിറ്റാണ്ടുകൾ പിന്നിലേക്കു നടന്നാൽ മദ്രാസിൽ ദേവരാജൻ മാസ്റ്ററുടെ താമസസ്ഥലത്തെത്തും. സംഗീതം ശാസ്ത്രീയമായി പഠിക്കാത്തവരെക്കൊണ്ട് ഞാൻ പാടിക്കാറില്ല എന്നു കട്ടായം പറഞ്ഞെങ്കിലും ഒന്നു പരീക്ഷിച്ചുനോക്കാം എന്ന മാസ്റ്ററുടെ അലിവിനു പാത്രമായി അദ്ദേഹത്തിനുമുന്നിൽ ഭവ്യതയോടെ നിൽക്കുകയാണ് ജയചന്ദ്രൻ എന്ന യുവാവ്. ആർ.കെ. ശേഖറിന്റെ ഹാർമോണിയ നാദത്തിനൊപ്പം മാസ്റ്റർ ജയചന്ദ്രനെ പാട്ടുപഠിപ്പിക്കുന്നു- താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ… എഴുതിയെടുക്കുക, പഠിക്കുക, പിറ്റേന്നുവന്ന് പാടിക്കേൾപ്പിക്കുക, തിരുത്തലുകൾ വീണ്ടും പഠിക്കുക, പിന്നെയും പാടുക… മാസ്റ്ററുടെ പതിവുശൈലി തുടർന്നു. കളിത്തോഴൻ (1966) എന്ന ചിത്രത്തിനുവേണ്ടിയാണ് പാട്ട്. രണ്ടാമതൊരു പാട്ടുകൂടി മാസ്റ്റർ…
Read More