‘എല്ലാത്തിനും ഒരു മര്യാദയുണ്ട് ’; ഡോ​ക്ട​റെ യ​ഥാ​സ​മ​യം കാണുന്നതിന് തടസമായി  മ​രു​ന്നു ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ;  പ​രാ​തിയുമായി രോഗികൾ

 

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ ഒ​പി​ക​ളി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ഡോ​ക്ട​റെ യ​ഥാ​സ​മ​യം കാ​ണാ​ൻ സാ​ധി​ക്കാ​തെ മ​രു​ന്നു ക​ന്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി. 

    രാ​വി​ലെ 8.30ന് ഒ​പിക​ളി​ൽ ഡോ​ക്ട​ർ​മാ​ർ എ​ത്തും. 10ന്് ​വി​വി​ധ മ​രു​ന്നു ക​ന്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും എ​ത്തി​ച്ചേ​രും. രോ​ഗി​ക​ൾ ഡോ​ക്ട​ർ​മാ​ർ​ക​ണ്ടു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ മ​രു​ന്നു ക​ന്പ​നി പ്ര​തി​നി​ധി​ക​ളും, ഡോ​ക്ട​ർ​മാ​രെ സ​ന്ദ​ർ​ശി​ക്കു​ന്നു. സാന്പി​ൾ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്ത ശേ​ഷ​മാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ മു​റി​ക​ളി​ൽ നി​ന്ന് തി​രി​കെ ഇ​റ​ങ്ങു​ന്ന​ത്.

   രോ​ഗി​ക​ളു​ടെ പ​രി​ശോ​ധ​ന സ​മ​യ​ത്ത് മ​രു​ന്നു ക​ന്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ്ര​വേ​ശി​ക്ക​രു​ത് എ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് ത​ങ്ങ​ളെ ബാ​ധി​ക്കു​ക​യി​ല്ലെ​ന്ന രീ​തി​യി​ലാ​ണ് ഇ​ക്കൂ​ട്ട​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത് മ​രു​ന്നു ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ അ​നു​സ​രി​ക്കാ​റി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. 

ഉ​ച്ച​യ്ക്ക് 12നു ​ശേ​ഷം രോ​ഗി​ക​ളു​ടെ തി​ര​ക്ക് കു​റ​ഞ്ഞ​ശേ​ഷം മാ​ത്രം മ​രു​ന്നു ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ ഡോ​ക്ട​ർ​മാ​രു​ടെ സ​മീ​പ​ത്ത് എ​ത്തു​ന്ന​തി​നു​ള​ള ക്ര​മീ​ക​ര​ണം അ​ധി​കൃ​ത​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ ആ​വ​ശ്യം.  

 

Related posts

Leave a Comment