നടൻ ജനാർദ്ദനന്റെ വീട് പണി നടക്കുന്ന സമയം. പണിക്കാർ വീടിന്റെ ഏതോ ഭാഗം ശരിയായ രീതിയിലല്ല പണിതത്. പണി എങ്ങനെ നടക്കുന്നു എന്ന് നോക്കാൻ വന്ന ജനാർദ്ദനൻ പണി ശരിയായിട്ടില്ല എന്ന് കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന പണിക്കാരോട് ഇതെന്തൊക്കെയാ കാണിച്ചു വച്ചിരിക്കുന്നേ… ഇങ്ങനെയാണോ പ്ലാനിൽ ഉള്ളത് … എന്റെ കാശ് കളയാൻ വേണ്ടി വന്നതാണോ.. എന്നൊക്കെ ദേഷ്യത്തിൽ ചോദിച്ചു. സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള ജനാർദ്ദനൻ എന്ന നടൻ തങ്ങളുടെ മുന്നിൽ വന്ന് ഇങ്ങനെ ചൂടായപ്പോൾ പണിക്കാർക്ക് ചിരിയാണ് വന്നത്. നടൻ ശ്രീനിവാസൻ നാടോടിക്കാറ്റിൽ സീമയോട് പറയുന്ന പോലെ സിനിമയിൽ കാണുന്ന പോലെ തന്നെ ഉണ്ട് എന്ന് പണിക്കാർ പരസ്പരം പറഞ്ഞു. നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നും പറഞ്ഞ് ജനാർദ്ദനൻ പോയപ്പോഴും ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു ആ പണിക്കാർക്ക്. അതാണ് ജനാർദ്ദനൻ എന്ന നടൻ. വില്ലനായി…
Read MoreCategory: RD Special
ശ്രീപത്മനാഭന്റെ നാട്ടിൽ മുറജപത്തിന്റെ പുണ്യം
നാടിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി തിരുവിതാംകൂർ ഭരിച്ച മഹാരാജാക്കന്മാർ നടത്തിയിരുന്ന മുറജപത്തിന്റെ പുണ്യത്തിലാണ് ഇപ്പോൾ അനന്തപുരി. തിരുവിതാംകൂറിന്റെ രാജഭരണ പാരമ്പര്യത്തിന്റെ, ചരിത്രത്തിന്റെ തുടർച്ച എന്ന പോലെ ആറു വർഷത്തിലൊരിക്കൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന മുറജപ – ലക്ഷദീപ ചടങ്ങിന് ഇക്കഴിഞ്ഞ നവംബർ 20 നാണ് തുടക്കം കുറിച്ചത്. 56 ദിവസം നീണ്ട് നില്ക്കുന്ന മുറജപത്തിനു ശേഷം 2026 ജനുവരി 14 നു ലക്ഷം ദീപങ്ങളിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ജ്വലിച്ചു നിൽക്കുന്ന ലക്ഷദീപം നടക്കും.നൂറുകണക്കിന് ഓതിക്കന്മാർ ( വേദപണ്ഡിതരായ നമ്പൂതിരിമാർ ) ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്ന് വേദങ്ങൾ മുറപ്രകാരം പാരായണം ചെയ്യുന്നതാണ് മുറജപം. എട്ട് ദിവസങ്ങൾ വീതം നീളുന്ന ഏഴു മുറകൾ ആയിട്ടാണ് മുറജപം നടക്കുന്നത്. ഓരോ എട്ടാം ദിവസവും മുറശിവേലിയും നടക്കും. വേദപാരായണത്തോടൊപ്പം ക്ഷേത്രത്തിൽ നടക്കുന്ന വിഷ്ണു സഹസ്രനാമ ജപവും…
Read Moreതുമ്പപ്പൂ പെയ്യണ പൂനിലാവ്… അനശ്വര ഗായകൻ കമുകറ പുരുഷോത്തമന്റെ 95-ാം ജന്മ ജയന്തി ഡിസംബർ നാലിന്
പഞ്ചവർണ തത്ത പോലെ കൊഞ്ചി വന്ന പെണ്ണേ… അനുഗൃഹീത ഗായകൻ കമുകറ പുരുഷോത്തമനും ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസും ചേർന്ന് പാടുന്ന ഈ ഖവാലി കേട്ട് ആസ്വദിക്കാത്ത മലയാളികൾ ഉണ്ടോ? 1964 ൽ റിലീസായ കറുത്ത കൈ എന്ന സിനിമയിൽ സാക്ഷാൽ ബാബുരാജിന്റെ സംഗീതത്തിൽ പിറന്ന ഗാനം 2025 ലെ ആസ്വാദകരും നെഞ്ചേറ്റുന്നുണ്ട്. രാത്രിയും പകലും നീണ്ട റെക്കോർഡിങ് ആയിരുന്നു. “പഞ്ചവർണ തത്ത പോലെകൊഞ്ചി വന്ന പെണ്ണേ പഞ്ചസാര വാക്ക് കൊണ്ട് നെഞ്ച് തളരണ് പൊന്നേ…’എന്നിങ്ങനെ പി. ഭാസ്കരന്റെ മധുരം കിനിയുന്ന വരികൾ കമുകറയും യേശുദാസും പാടിക്കഴിഞ്ഞതും എം.എസ്. ബാബുരാജ് പറഞ്ഞു . “ഇത്രയും മികച്ചൊരു ഖവാലി മലയാളം ഗാന ലോകത്ത് വേറെ ഉണ്ടാവില്ല.നിങ്ങൾ രണ്ടുപേരുടെയും ഈ ഗാനം എല്ലാ കാലവും നിലനിൽക്കും. യേശുദാസിനെ മുഹമ്മദ് റാഫിയായും പുരുഷോത്തമനെ മന്നാടെയായും ആണ് ഞാൻ മനസിൽ സൂക്ഷിക്കുന്നത്. ”…
Read Moreകഥ, തിരക്കഥ, സംഭാഷണം, സംവിധാനം ബാലചന്ദ്രമേനോൻ: ബാലചന്ദ്ര മേനോന്റെ സിനിമാപ്രവേശത്തിന് അന്‍പതാണ്ട്
“നാന ചലച്ചിത്ര വാരികയുടെ മദ്രാസിലെ പ്രതിനിധി ആയി ചുമതലയേൽക്കാൻ കൊല്ലത്ത്നിന്നു മദ്രാസ് മെയിലിൽ ഞാൻ പുറപ്പെടുന്നത് റിസർവേഷൻ പോലും ഇല്ലാതെയാണ്. വൻ തിരക്കായിരുന്നു അന്ന് ട്രെയിനിൽ. ട്രെയിനിലെ ടോയ്ലറ്റിന് പുറത്തുള്ള ഇടുങ്ങിയ സ്ഥലത്ത് ദിനപത്രം നിവർത്തിക്കിടന്നാണ് രാത്രി ഉറങ്ങിയത്. യാത്രക്കാർ ടോയ്ലറ്റിലേക്ക് വരുമ്പോഴെല്ലാം പാതി ഉറക്കത്തിൽ എഴുന്നേറ്റ് മാറി നിൽക്കണം. എന്റെ അച്ഛൻ അന്ന് റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററാണ്. എങ്കിലും അച്ഛനോട് മദ്രാസിലേക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്തു തരാൻ ഞാൻ പറഞ്ഞില്ല. അന്നത്തെ കാലത്ത് മക്കളുടെ യാത്രാസൗകര്യത്തെ കുറിച്ചൊന്നും രക്ഷിതാക്കൾ വലിയ കാര്യമായി ചിന്തിച്ചിരുന്നുമില്ല. വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചാണ് എന്റെ ആദ്യ യാത്ര. എന്റെ കൈയിൽ അന്നുണ്ടായിരുന്ന ബ്രീഫ് കേസിൽ പക്ഷേ എന്റെ സിനിമാ മോഹങ്ങൾ ഉണ്ടായിരുന്നു… നിറഞ്ഞ ആത്മവിശ്വാസവും. വാരികയുടെ ചെറിയ വരുമാനത്തിനുള്ളിൽ നിന്നുകൊണ്ട് മദ്രാസിൽ പത്രപ്രവർത്തന ജീവിതം ആരംഭിച്ചതും ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ്.…
Read Moreമൺവിളക്കുകൾ പൂക്കുന്ന ഗാനസൗന്ദര്യം; വയലാറിനെ മികച്ച ഗാനരചയിതാവാക്കി മാറ്റിയ ചക്രവർത്തിനി എന്ന ഗാനത്തിന്റെ ഹൃദയത്തിലൂടെ…
വിയർപ്പ് തുന്നിയ കുപ്പായം…എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം വേടന് നൽകിയതിനെ ചൊല്ലിയുള്ള വിവാദങ്ങളും ട്രോളുകളും ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ പുകമറയിൽ നിന്നു നോക്കുമ്പോൾ ഇന്നലെയുടെ ഗാനങ്ങൾക്ക് തെളിച്ചമേറും. 1972 ൽ അനശ്വര കവി വയലാർ രാമവർമയെ മികച്ച ഗാനരചയിതാവാക്കിയത് ചെമ്പരത്തി എന്ന ചിത്രത്തിലെ ചക്രവർത്തിനി നിനക്കു ഞാനെന്റെ ശില്പ ഗോപുരം തുറന്നു…എന്ന ഗാനമാണ്. സംഗീത മാന്ത്രികൻ ജി. ദേവരാജന്റേതാണ് ഈണം. സിനിമയിൽ നടൻ രാഘവൻ അവതരിപ്പിക്കുന്ന കോളേജ് വിദ്യാർഥിയായ ദിനേശ് നായികയെ (പഴയകാല നടി ശോഭന)തന്റെ ഹൃദയസിംഹാസനത്തിൽ ചക്രവർത്തിനിയായി പ്രതിഷ്ഠിച്ചിരിക്കുകയാണ്. ശില്പഗോപുരം വാതിലുകൾ തുറന്നിട്ട് അവളോട് നഗ്നപാദയായി അകത്തേക്കു കയറിവരാൻ അപേക്ഷിക്കുന്നു കാമുകനായ വിദ്യാർഥി. ഇവിടെ മുൻ ചീഫ് സെക്രട്ടറിയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ് കവിയും ഗാനരചയിതാവുമായ കെ. ജയകുമാറിന്റെ വാക്കുകൾ പകർത്താം. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ വയലാറിന്റെ വേർപാടിന്റെ 50…
Read Moreന്യൂ ജെൻ വൈബ്: ദീപിക ഡോട്ട് കോമിന് പുതിയ മുഖം
കൊച്ചി: മലയാളത്തിലെ ആദ്യ വാർത്താ വെബ്സൈറ്റായ ദീപിക ഡോട്ട് കോമിന്റെ നവീകരിച്ച വെബ്സൈറ്റ് റീ ലോഞ്ച് ചെയ്തു. തൃക്കാക്കര റിക്കാ ക്ലബിൽ നടത്തിയ ചടങ്ങ് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ.മൈക്കിൾ വെട്ടിക്കാട്ട് അതിഥികൾക്ക് സ്വാഗതം ആശംസിച്ചു. യോഗത്തിൽ ദീപിക ഓൺലൈൻ ന്യൂസ് ചാനലിന്റെയും ദീപിക മ്യൂസിക് ചാനലിന്റെയും ഉദ്ഘാടനവും നടത്തി. ന്യൂസ് പോർട്ടലിന്റെ റീലോഞ്ചിംഗ് വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് അധ്യക്ഷ പ്രസംഗം നടത്തി. നടൻ നരെയ്ൻ വിശിഷ്ടാതിഥിയായിരുന്നു. ഹൈബി ഈഡൻ എംപിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. ദീപിക ന്യൂസ് പോർട്ടലിന്റെ 28 വർഷം നീളുന്ന ചരിത്രം ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ അവതരിപ്പിച്ചു. സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. തോമസ്…
Read Moreഇന്ത്യയിലെ ഒരുപാട് സ്ത്രീകൾക്ക് ട്രെയിൻ ഓടിക്കാൻ ധൈര്യം കാണിച്ചു തന്ന സുരേഖ: ശുക്രിയ ദീദി
കുട്ടിക്കാലത്ത് തന്റെ വീടിനടുത്തുകൂടി പാഞ്ഞു പോകുന്ന ട്രെയിനുകൾ സുരേഖ എന്ന കൊച്ചു കുട്ടി കൗതുകത്തോടെ നോക്കി നിന്നിരുന്നു. എന്നെങ്കിലും അതൊന്ന് ഓടിക്കാൻ കിട്ടുമോ എന്ന് അവളുടെ കുഞ്ഞുമനസിൽ ഒരു മോഹം തോന്നിയിരിക്കാം. അതുകൊണ്ടാണല്ലോ ഏഷ്യയിലെ ആദ്യത്തെ വനിത ട്രെയിൻ ഡ്രൈവറായി സുരേഖ യാദവ് റെയിൽവേയുടെ ചരിത്രത്തിൽ തന്റെ പേര് അടയാളപ്പെടുത്തിക്കൊണ്ട് ഇന്ത്യയിൽ അങ്ങോളമിങ്ങോളം ട്രെയിനുകൾ ഓടിച്ചത്. ഈ വരുന്ന മുപ്പതിന് ഇന്ത്യൻ റെയിൽവേയുടെ പടിയിറങ്ങുമ്പോൾ ഒരുപാട് മാറ്റങ്ങൾക്ക് വഴി തുറന്ന ഒരു ചരിത്ര വനിതയാണ് ഇന്ത്യൻ റെയിൽവേയുടെ ലോക്കോ പൈലറ്റിന്റെ ലോക്കോ മോട്ടീവ് ക്യാബിനിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുന്നത്. മഹാരാഷ്്ട്രയിലെ സത്താറയിലാണ് സുരേഖ ജനിച്ചത്. സാത്ത് താര ആണ് പിന്നീട് സത്താറ എന്നറിയപ്പെട്ടത്. സാത്ത് താര എന്നാൽ ഏഴു നക്ഷത്രങ്ങൾ എന്നർഥം. അവിടെ ജനിച്ച സുരേഖ പിന്നെ എങ്ങനെ താരമാകാതിരിക്കും. പഠിക്കാൻ മിടുക്കിയായിരുന്നു സുരേഖ. കുട്ടിക്കാലത്ത് സ്കൂളിൽ…
Read Moreപെരിയാർ കടുവ സങ്കേതത്തിൽ 12 പുതിയ ജീവികൾ
കുമളി: ജീവജാല വൈവിധ്യത്തിൽ പശ്ചിമഘട്ടത്തിലെ ഹോട് സ്പോട് ആയി പെരിയാർ കടുവ സംരക്ഷണ കേന്ദ്രം. ഇവിടെ നടന്ന വാർഷിക സമഗ്ര ജന്തുജാല വിവര ശേഖരണത്തിൽ കൂടുതലായി 12 പുതിയ ജീവികളെ കണ്ടെത്തി. എട്ട് ചിത്ര ശലഭങ്ങൾ, രണ്ട് പക്ഷികൾ, രണ്ട് തുന്പികൾ എന്നിവയാണ് പുതിയതായി സാന്നിധ്യം അറിയിച്ചത്. ഓരോ വർഷവും കാണപ്പെടുന്ന ജീവികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്ന പെരിയാർ, പശ്ചിമഘട്ടത്തിലെ ഏറ്റവും സമൃദ്ധമായ ജീവവൈവിധ്യ പ്രദേശങ്ങളിലൊന്നാണെന്ന് ഗവേഷകർ പറയുന്നു.സെപ്റ്റംബർ 11 മുതൽ 14 മുതൽ പെരിയാർ കടുവാ സംരക്ഷണ കേന്ദ്രവും കേരള വനം വകുപ്പും പെരിയാർ ടൈഗർ കണ്‍സർവേഷൻ ഫൗണ്ടേഷനും സംയുക്തമായി, തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയുടെ (ടിഎൻഎച്ച്എസ് ) സഹകരണത്തോടെയാണ് സമഗ്ര ജന്തുജാല വിവര ശേഖരണം നടത്തിയത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ മുപ്പതിലധികം ക്യാംപുകളിലായി…
Read Moreമൊഠേരയിലെ ചരിത്രമുറങ്ങുന്ന സൂര്യക്ഷേത്രം
ഗുജറാത്തിലെ മൊഹ്സാനയില്നിന്ന് ഏകദേശം 25 കിലോ മീറ്റര്‍ അകലെ മൊഠേരയിലേക്കുള്ള യാത്രയില്‍ രക്തം പോലും ഉറഞ്ഞു പോകുന്ന തണുപ്പായിരുന്നു.കടുക് പൂത്ത് നില്ക്കുന്ന മഞ്ഞപ്പാടങ്ങള്‍ കടന്ന് പുഷ്പാവതി നദിയുടെ പശ്ചാത്തലത്തില്‍ പേരറിയാത്ത വ്യക്ഷങ്ങളില്‍ പക്ഷികളുടെ കളകൂജനം കേട്ട് ചരിത്രമുറങ്ങുന്ന മൊഠേര സൂര്യക്ഷേത്രത്തിലേക്ക് എത്തിയപ്പോള്‍ സമയം രാവിലെ ഏഴു മണി. അരിച്ചിറങ്ങുന്ന തണുപ്പ് വകവയ്ക്കാതെ മുന്നോട്ട് നടന്നു നീങ്ങുന്ന ഒരുപറ്റം സ്കൂള്‍ കുട്ടികള്‍ക്കൊപ്പം ടെറാരൂപത്തിലുള്ള പൂന്തോട്ടത്താല്‍ ചുറ്റപ്പെട്ട, മൊഠേര സൂര്യക്ഷേത്രത്തിലേക്ക് നടന്നു. അടുത്തേക്ക് എത്തുംതോറും ആ ശില്പചാതുര്യം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.അനേകം സൂക്ഷ്മമായ കൊത്തുപണികള്‍, ത്രികോണാകൃതിയില്‍ കൊത്തിയെടുത്ത കല്‍പ്പടവുകള്‍, പച്ച നിറമുള്ള വെള്ളം തുളുമ്പുന്ന ക്ഷേത്രക്കുളം… കിഴക്കു പടിഞ്ഞാറ് ദിശയില്‍ ഒരു നേര്രേഖയിലെന്നവിധം സ്ഥിതിചെയ്യുന്ന മൂന്ന് ഭാഗങ്ങളാണ് മൊഠേര സൂര്യക്ഷേത്രത്തിനുള്ളത്. കുണ്ഡം അഥവാ കുളം, സഭാമണ്ഡപം, ഗുഡമണ്ഡപം. ആരാധനാമൂര്‍ത്തിയായ സൂര്യദേവെന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിലാണ് ഗുഡമണ്ഡപം. ശ്രീകോവിലിന് അഭിമുഖമായുള്ള മണ്ഡപം -സഭാമണ്ഡപം. അവര്ണനീയം…
Read Moreദുരൂഹതകളുടെ വാതിൽ തുറന്ന് അസ്ഥികൾ
ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതോടെ ഇരുൾ മൂടിക്കിടക്കുന്ന വനഭൂമിക്കുള്ളിലെ ദുരൂഹതകളോരോന്നായി മറനീക്കി പുറത്തുവരികയാണ്. പരാതിക്കാരനായ മുൻ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ മറവുചെയ്ത ഇടങ്ങളാണെന്നു കാണിച്ചുനൽകിയ 13 പോയിന്റുകളാണ് ആദ്യഘട്ടത്തിൽ പ്രത്യേക അന്വേഷണസംഘം അടയാളപ്പെടുത്തിയത്. ഇതിൽ ഓരോ സ്ഥലവും കുഴിച്ചു പരിശോധിക്കാനാണ് തീരുമാനം. എന്നാൽ, നേത്രാവതി പുഴക്കരയോടു ചേർന്ന് ആദ്യം അടയാളപ്പെടുത്തിയ അഞ്ചിടങ്ങളും പത്തടിയോളം ആഴത്തിൽ കുഴിച്ചുനോക്കിയിട്ടും മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങളൊന്നും കിട്ടിയില്ല. ധർമസ്ഥലയിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ ഒരുങ്ങിയിറങ്ങിയവർക്ക് ആദ്യഘട്ടത്തിൽ ഇത് വലിയ നിരാശയായി. പക്ഷേ ഈ അനിശ്ചിതാവസ്ഥ അധികമൊന്നും നീണ്ടില്ല. പരിശോധനയുടെ മൂന്നാംദിവസം പുഴക്കരയിൽ ആറാമതായി അടയാളപ്പെടുത്തിയ സ്ഥലത്ത് കുഴിച്ചപ്പോൾ കഷ്ടിച്ച് രണ്ടടിയോളം മാത്രം താഴ്ചയിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തു. കാലപ്പഴക്കം മൂലം ദ്രവിച്ച് പലവഴിക്കായി ചിതറിത്തുടങ്ങിയിരുന്നെങ്കിലും കൂടുതൽ ഭാഗങ്ങളും വീണ്ടെടുക്കാനായി. പക്ഷേ ഇതൊരു പുരുഷന്റെ അസ്ഥികൂടമാണെന്നാണ്…
Read More