തിരുവനന്തപുരം: അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കാൻ ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീം നവംബറിൽ കേരളത്തിലെത്തും. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. നവംബർ 10നും 18നും ഇടയിലായിരിക്കും ടീം കേരളത്തിൽ സൗഹൃദമത്സരം കളിക്കുക. മന്ത്രി വി.അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജന്റീനഫുട്ബോൾ ടീം അറിയിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരമെന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് മെസി കേരളത്തിലേക്കെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായത്. 2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കോൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ മെസി കളിച്ചിരുന്നു.
Read MoreCategory: Sports
ഡയമണ്ട് ഹാർബർ ഫൈനലിൽ
കോൽക്കത്ത: ഡ്യൂറണ്ട് കപ്പ് 2025 ഫൈനലിൽ പ്രവേശിച്ച് ഡയമണ്ട് ഹാർബർ. കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ 16 തവണ ചാന്പ്യൻമാരായ ഈസ്റ്റ് ബംഗാളിന് 2-1ന് പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ് ഡയമണ്ട് ഹാർബറിന്റെ എതിരാളി.
Read Moreകിക്ക് ബോക്സിംഗിൽ സ്വർണനേട്ടവുമായി നാലാം ക്ലാസുകാരി
എരുമേലി: സംസ്ഥാന കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ എരുമേലിക്കാരിയായ നാലാം ക്ലാസ് വിദ്യാർഥിനി നായിഫാഹ് ഫാത്തിമ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് സ്വർണം കരസ്ഥമാക്കി. ഒക്ടോബറിൽ ഹൈദരബാദിൽ നടക്കുന്ന കിക്ക് ബോക്സിംഗ് നാഷണല്‍ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും നായിഫാഹ് നേടി. എറണാകുളം ഭവൻസ് വിദ്യാമന്ദിറിൽ നാലാം ക്ലാസിലെ വിദ്യാർഥിനിയാണ് നായിഫാഹ് ഫാത്തിമ. നൗഫൽ എം. തമീം – സിയാനാ ഷുക്കൂർ ദമ്പതികളുടെ മകളാണ് നായിഫാഹ് ഫാത്തിമ. മാതാപിതാക്കളുടെ ജോലിയുടെ സൗകര്യത്തിനായി എറണാകുളത്തേക്ക് താമസം മാറിയതാണ് കുടുംബം. ഇടപ്പള്ളി ടോളിൽ പ്രവർത്തിക്കുന്ന യാസീൻ കരാട്ടെ ആൻഡ് ഫിറ്റ്നസ് അക്കാഡമിയിലാണ് കരാട്ടെ, മിക്സഡ് മാർഷ്യൽ ആർട്സ് പഠിക്കുന്നത്.
Read Moreപാക്കിസ്ഥാനു പകരം ബംഗ്ലാദേശ്
രാജ്ഗീര്‍ (ബിഹാര്‍): 2025 ഏഷ്യ കപ്പ് പുരുഷ ഹോക്കി ടൂര്‍ണമെന്റില്‍നിന്നു പാക്കിസ്ഥാനും ഒമാനും പിന്മാറി. പാക്കിസ്ഥാനു പകരം ബംഗ്ലാദേശും ഒമാനു പകരം കസാക്കിസ്ഥാനും പങ്കെടുക്കും. സുരക്ഷാ ആശങ്ക ചൂണ്ടിക്കാണിച്ചാണ് പാക് ടീം പിന്മാറിയത്.
Read Moreകൗമാര സ്വപ്നങ്ങള്‍… കേരള ക്രിക്കറ്റ് ലീഗിന് ഇനി മണിക്കൂറുകൾ മാത്രം
കൗമാരക്കാരുടെ സ്വപ്നങ്ങള്‍ക്കു ചിറകു നല്‍കുന്നതാണ് നാളെ ആരംഭിക്കുന്ന 2025 കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍). ഇതിനോടകം മികവ് തെളിയിച്ച നിരവധി കൗമാരതാരങ്ങളാണ് വിവിധ ടീമുകളില്‍ ഇടം നേടിയിട്ടുള്ളത്. അഹ്മദ് ഇമ്രാന്, ആദിത്യ ബൈജു, ഏദന്‍ ആപ്പിള്‍ ടോം, ജോബിന് ജോബി, കെ.ആര്. രോഹിത് തുടങ്ങിയവരാണ് തരംഗം സൃഷ്ടിക്കാനൊരുങ്ങുന്ന ശ്രദ്ധേയ കൗമാരക്കാര്‍. പയ്യന്‍സ് രോഹിത് ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് തൃപ്പൂണിത്തുറ സ്വദേശിയായ കെ.ആര്. രോഹിത്ത്. 16-ാം വയസില്‍ കേരളത്തിനായി അണ്ടര്‍ 19 കളിച്ചു. അടുത്തിടെ നടന്ന എന്‍എസ്കെ ട്രോഫിയില്‍ ഫൈനലിലെ പ്ലെയര്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും രോഹിത് ആയിരുന്നു. കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സാണ് രോഹിതിനെ ഇത്തവണ സ്വന്തമാക്കിയത്. ഏദന്‍ & ആദിത്യ കേരളത്തിന്റെ ഫാസ്റ്റ് ബൗളിംഗ് പ്രതീക്ഷകളാണ് ഏദന്‍ ആപ്പിള്‍ ടോമും ആദിത്യ ബൈജുവും. 16-ാം വയസില്‍ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം…
Read Moreഗുകേഷിനെ വീഴ്ത്തി പ്രഗ്നാനന്ദ
സെന്റ് ലൂയിസ് (യുഎസ്എ): ലോക ചാമ്പ്യന്‍ ഡി. ഗുകേഷിനെ വീഴ്ത്തി ആര്. പ്രഗ്നാനന്ദ. മിസോറിയിലെ സെന്റ് ലൂയിസില്‍ അരങ്ങേറുന്ന സിങ്ക്ഫീല്‍ഡ് കപ്പിന്റെ ആദ്യ റൗണ്ടിലാണ് ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ പ്രഗ്നാനന്ദ വെന്നിക്കൊടി പാറിച്ചത്. വെള്ള കരുക്കളുമായി കളിച്ച പ്രഗ്നാനന്ദയ്ക്കെതിരേ 36-ാം നീക്കത്തിനു മുമ്പ് ഗുകേഷ് സീറ്റ് വിട്ടെണീക്കുകയായിരുന്നു. ലോക 3-ാം നമ്പറിൽ പ്രഗ്നാനന്ദ ഗുകേഷിന് എതിരായ ജയത്തോടെ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കും പ്രഗ്നാനന്ദ എത്തി. 2784 ആണ് പ്രഗ്നാനന്ദയുടെ റേറ്റിംഗ്. ഫാബിയാനൊ കരുവാനയെ (2783) പിന്തള്ളിയാണ് പ്രഗ്നാനന്ദ മൂന്നാം റാങ്കിലേക്കുയര്ന്നത്. നോര്‍വെയുടെ മാഗ്നസ് കാള്സന് (2839), അമേരിക്കയുടെ ഹികാരു നാകാമുറ (2807) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും റാങ്കില്‍. 2771 റേറ്റിംഗുമായി ഡി. ഗുകേഷ് അഞ്ചാമതാണ്. സെന്റ് ലൂയിസ് (യുഎസ്എ): ലോക ചാമ്പ്യന്‍ ഡി. ഗുകേഷിനെ വീഴ്ത്തി ആര്. പ്രഗ്നാനന്ദ. മിസോറിയിലെ സെന്റ് ലൂയിസില്‍ അരങ്ങേറുന്ന…
Read Moreകെസിഎല്ലിന് അരങ്ങുണരുന്നു
തിരുവനന്തപുരം: സംഗീതനിശയുടെ അകന്പടിയോടെ കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് മാമാങ്കമായ കെസിഎൽ രണ്ടാം പതിപ്പിലെ ടീമുകളുടെ ഒൗദ്യോഗിക ലോഞ്ച് നടത്തി. ഇതിനോട് അനുബന്ധിച്ച് കെസിഎല്‍ ഭാഗ്യ ചിഹ്നങ്ങളുടെ പേരും പ്രഖ്യാപിച്ചു. 21ന് മത്സരങ്ങൾക്കു തുടക്കമാകും.ബാറ്റേന്തിയ കൊന്പൻ ‘വീരു’ എന്നും, മലമുഴക്കി വേഴാന്പൽ ‘ചാരു’ എന്നും, അറിയപ്പെടും. ലീഗിലെ ടീമുകളുടെ കരുത്തും മത്സരവീര്യവും പ്രതിനിധീകരിക്കുന്നതാണ് ബാറ്റേന്തിയ കൊന്പനായ വീരു. കെസിഎല്ലിന്റെ ആവേശം ലോകമെന്പാടുമുള്ള ക്രിക്കറ്റ് പ്രേമികളിലേക്ക് എത്തുമെന്ന സന്ദേശമാണ് വേഴാന്പൽ ചാരു നൽകുന്നത്. പുതിയ താരങ്ങളെ വാർത്തെടുക്കുകയെന്ന ലീഗിന്റെ ലക്ഷ്യവും ചിഹ്നം സൂചിപ്പിക്കുന്നുണ്ട്. കളിക്കളത്തിലെ നീക്കങ്ങളെ നർമത്തോടെ കാണുന്ന കാണിയുടെ പ്രതീകമാണ് ചാക്യാർ. ചടങ്ങിൽ കെസിഎൽ ഗവേണിംഗ് ചെയർമാൻ നാസർ മച്ചാൻ, കെസിഎൽ ട്രോഫി യോടൊപ്പം ആറ് ടീമുകളുടെയും നായകന്മാരെ പരിചയപ്പെടുത്തി. കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ, കെസിഎ സി.ഇ.ഒ മിനു ചിദംബരം, മുൻ…
Read Moreഅള്‍ട്ടിമേറ്റില്‍ ഡുപ്ലാന്റിസ് ‘സ്റ്റാര്‍ അത്ലറ്റ് ’
സൂറിച്ച്: അടുത്ത വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന പ്രഥമ ലോക അത്ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പിലെ സ്റ്റാര്‍ അത്ലറ്റായി സ്വീഡിഷ് പോള്‍വോള്‍ട്ടര്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസിനെ പ്രഖ്യാപിച്ചു. വേള്‍ഡ് അത്ലറ്റിക്സാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുക. 16 ട്രാക്ക്, 10 ഫീല്‍ഡ് എന്നിങ്ങനെ 26 വ്യക്തിഗത ഇനങ്ങളും 4×100 മിക്സഡ് റിലേ ഉള്‍പ്പെടെ രണ്ട് റിലേ പോരാട്ടങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറും. വേള്‍ഡ് അത്ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അംബാസഡര്‍ റോളും ഡുപ്ലാന്റിസിനാണ്. 2026 സെപ്റ്റംബറില്‍ ബുഡാപെസ്റ്റില്‍ അരങ്ങേറാനിരിക്കുന്ന പ്രഥമ വേള്‍ഡ് അത്ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 10 മില്യണ്‍ ഡോളര്‍ (87.45 കോടി രൂപ) സമ്മാനത്തുകയായി വിതരണം ചെയ്യും. 1.5 ലക്ഷം ഡോളറാണ് (1.31 കോടി രൂപ) ഓരോ ഇനത്തിലെയും സ്വര്‍ണ മെഡല്‍ ജേതാവിനുള്ള സമ്മാനത്തുക. ബുഡാപെസ്റ്റില്‍ ചൊവ്വാഴ്ച നടന്ന ഗ്യൂലയ് ഇസ്ത്വാന് മെമ്മോറിയല്‍ ഹംഗേറിയന്‍ അത്ലറ്റിക്സ് ഗ്രാന്‍ഡ്പ്രീയില്‍ പുരുഷ പോള്‍വോള്‍ട്ടില്‍ പുതിയ ലോക റിക്കാര്‍ഡോടെ (6.29…
Read Moreരോഹിത് ഇന്ത്യയുടെ 89-ാം ജിഎം
ചെന്നൈ: ഇന്ത്യയുടെ 89-ാം ഗ്രാന്‍ഡ്മാസ്റ്ററായി ചെന്നൈ സ്വദേശിയായ എസ്. രോഹിത് കൃഷ്ണ. കസാക്കിസ്ഥാനില്‍ നടന്ന അല്‍മാട്ടി മാസ്റ്റേഴ്സ് ഖൊനേവ് കപ്പ് ചെസ് ജയിച്ചാണ് 19കാരനായ രോഹിത് കൃഷ്ണ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കിയത്. 2022 മുതല്‍ ഇന്റര്‍നാഷണല്‍ മാസ്റ്ററായിരുന്നു രോഹിത്. വിശ്വനാഥന് ആനന്ദാണ് (1988) ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തിയ ആദ്യ ഇന്ത്യക്കാരന്. ഫിഡെ വനിതാ ലോകകപ്പ് ജേതാവായ ദിവ്യ ദേശ്മുഖാണ് ഇന്ത്യയുടെ 88-ാം ജിഎം. ഇന്ത്യക്ക് 89 ഗ്രാന്‍ഡ്മാസ്റ്റേഴ്സ് ഉള്ളതില്‍ നാലുപേര്‍ വനിതകളാണ്.
Read Moreഖാലിദ് 2027 വരെ തുടരും
മുംബൈ: ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട ഖാലിദ് ജമീലിന്റെ കരാര്‍ കാലാവധി സംബന്ധിച്ച വിവരം എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) പുറത്തുവിട്ടു. 2027വരെ നീളുന്ന രണ്ടു വര്‍ഷ കരാറിലാണ് ഖാലിദ് ജമീല്‍ ഒപ്പുവച്ചിരിക്കുന്നത്. ഒരു വര്‍ഷംകൂടി കരാര്‍ നീട്ടാനുള്ള അവസരവുമുണ്ട്. ഐഎസ്എല്‍ ക്ലബ്ബായ ജംഷഡ്പുര്‍ എഫ്സിയുടെ മുഖ്യപരിശീലകനായിരിക്കേയാണ് ജമീലിനെ ഇന്ത്യയുടെ മാനേജരായി തെരഞ്ഞെടുത്തത്. ജംഷഡ്പുര്‍ എഫ്സിയില്‍നിന്നു രാജിവച്ച്, ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ പരിശീലകനായി ജമീല്‍ പ്രവര്‍ത്തിക്കുമെന്നും എഐഎഫ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. 15ന് ബംഗളൂരുവിലെ ദ്രാവിഡ്-പദുക്കോണ്‍ സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് എക്സലന്സില്വച്ച് ജമീലിന്റെ ശിക്ഷണത്തിനു കീഴില്‍ ടീമിന്റെ ആദ്യ ട്രെയ്നിംഗ് ക്യാമ്പ് നടക്കും. സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് (സിഎഎഫ്എ) നേഷന്‍സ് കപ്പാണ് ജമീലിന്റെ കീഴില്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരവേദി. ഗ്രൂപ്പ് ബിയില്‍ ഓഗസ്റ്റ് 29നു തജിക്കിസ്ഥാനെയും സെപ്റ്റംബര്‍ ഒന്നിന് ഇറാനെയും…
Read More