കേരളത്തിലെ  മ​ത്സ്യ​ത്തൊഴിലാളികൾ സാന്പത്തിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് പഠനം

കൊ​ച്ചി: കേ​ര​ള​ത്തി​ലെ മ​ത്സ്യ​മേ​ഖ​ല​യി​ലെ അ​നാ​രോ​ഗ്യ​ക​ര​മാ​യ സാ​മ്പ​ത്തി​ക പ്ര​വ​ണ​ത​ക​ള്‍ വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര സ​മു​ദ്ര​ മ​ത്സ്യഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന്‍റെ (സി​എം​എ​ഫ്ആ​ര്‍​ഐ) പു​തി​യ പ​ഠ​നം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന​തി​നു സ്വ​കാ​ര്യ ഇ​ട​പാ​ടു​കാ​രി​ല്‍നി​ന്നു വാ​യ്​പ​യെ​ടു​ക്കു​ന്ന​തി​ലൂ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ സാ​മ്പ​ത്തി​ക ചൂ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​കു​ന്നു​വെ​ന്നും വ​ന്‍ ബാ​ധ്യ​ത​ക​ള്‍ വ​രു​ത്തി​വയ്​ക്കു​ന്നു​വെ​ന്നു​മാ​ണ് അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ ജേ​ര്‍​ണ​ലാ​യ മ​റൈ​ന്‍ പോ​ളി​സി​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ല്‍.

മ​ത്സ്യ​ഫെ​ഡ് സൊ​സൈ​റ്റി​ക​ള്‍, സ​ഹ​ക​ര​ണ-​വാ​ണി​ജ്യ ബാ​ങ്കു​ക​ള്‍, മ​റ്റ് ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നീ ഔ​ദ്യോ​ഗി​ക വാ​യ്പാ​ദാ​താ​ക്ക​ള്‍ മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി​രി​ക്കേയാണ് എ​ളു​പ്പ​ത്തി​ല്‍ വാ​യ്പ ല​ഭി​ക്കു​മെന്ന കാരണത്താൽ സ്വ​കാ​ര്യ പ​ലി​ശ​യി​ട​പാ​ടു​കാരെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കൾ സമീപിക്കുന്നത്. തി​രി​ച്ച​ട​വി​നു മീ​ന്‍​ല​ഭ്യ​ത​യ്ക്ക് അ​നു​സ​രി​ച്ച് സ്വ​കാ​ര്യ ഇട​പാ​ടു​കാർ സാ​വ​കാ​ശം നൽകുന്നുമുണ്ട്.

‌എ​ന്നാ​ല്‍, ഇ​തി​ലൂ​ടെ 160 ശ​ത​മാ​നം വ​രെ പ​ലി​ശ​നി​ര​ക്കി​ല്‍ വാ​യ്പ തി​രി​ച്ച​ടയ്​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു വരുന്നത്. വായ്പയിലെ ​വ്യ​വ​സ്ഥ​പ്രകാരം കൂ​ടു​ത​ല്‍ മീ​ന്‍ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​ലി​ശ ന​ല്‍​കേ​ണ്ട സ്ഥി​തി​യുമുണ്ട്. പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​വ​യി​ല്‍ 69 ശ​ത​മാ​നം യാ​ന​ങ്ങ​ളും മീ​ന്‍​പി​ടി​ത്ത​ത്തി​നു പു​റ​പ്പെ​ടു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്.

മ​ത്സ്യ​മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക ചൂ​ഷ​ണം ചെ​റു​ക്കു​ന്ന​തി​നു മ​ത്സ്യ-​ലേ​ല സ​മ്പ്ര​ദാ​യം പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നു പ​ഠ​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ സി​എം​എ​ഫ്ആ​ര്‍​ഐ​യി​ലെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക വി​ഭാ​ഗം സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ് ഡോ.​ ഷി​നോ​ജ് പാ​റ​പ്പു​റ​ത്ത് പ​റ​ഞ്ഞു. ചൂ​ഷ​ണ​സ്വ​ഭാ​വ​മു​ള്ള വാ​യ്പാ​രീ​തി​ക​ള്‍​ക്ക് ത​ട​യി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണം.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഔ​ദ്യോ​ഗി​ക ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ആ​ക​ര്‍​ഷിക്കാൻ മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ളെ വാ​യ്പാ ഈ​ടാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. ഇ​തി​നാ​യി, വാ​യ്പ​യെ ഇ​ന്‍​ഷ്വ​റ​ന്‍​സു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ.​ സി.​ രാ​മ​ച​ന്ദ്ര​ന്‍, ഡോ. ​കെ.​കെ. ബൈ​ജു, മ​ത്സ്യ​ത്തൊ​ഴി​ലാ​ളിയായ ആ​ല​പ്പു​ഴയിലെ ആ​ന്‍റ​ണി സേ​വ്യ​ർ എ​ന്നി​വ​രും പ​ഠ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

Related posts