കർണാടകയിൽ ജന്മദിനാഘോഷങ്ങൾക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച ചൈനീസ് യുവതി ഉൾപ്പെടെ 31 പേർ അറസ്റ്റിൽ. ബംഗളൂരുവിലാണു സംഭവം. കണ്ണമംഗല ഗേറ്റിനു സമീപമുള്ള ഫാംഹൗസിൽ ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ അഞ്ചിനാണ് പോലീസ് റെയ്ഡ് നടത്തിയത്. പാർട്ടിയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണ്. പിടിയിലായവർ പാർട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ മയക്കുമരുന്ന് എത്തിച്ചവരും ഉപയോഗിച്ചവരും ഉൾപ്പെടുന്നു. ഇവരുടെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്എസ്എൽ) അയച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Read MoreCategory: Today’S Special
ഇതെന്ത് മറിമായം… പാല് തിളച്ചപ്പോള്‍ പ്ലാസ്റ്റിക് ആയി! വൈറലായി വീഡിയോ
ന്യൂഡൽഹി: പാൽ തിളച്ചപ്പോൾ പ്ലാസ്റ്റിക് ആയി മാറി! പഞ്ചാബിലാണ് അന്പരപ്പിക്കുന്ന സംഭവം. ലുധിയാന സ്വദേശിയായ ഹർഷ് കടയിൽനിന്നു വാങ്ങിയ പാൽ തിളപ്പിച്ചപ്പോൾ പ്ലാസ്റ്റിക് ആയി മാറുകയായിരുന്നു. ഖന്നയിലെ മാർക്കറ്റിൽനിന്നാണ് ഹർഷ് പാൽ വാങ്ങിയത്. തിളപ്പിച്ചപ്പോൾ പാല് പതഞ്ഞുപൊങ്ങി. പാല് പിരിഞ്ഞെന്നാണു ഹര്‍ഷ് ആദ്യം കരുതിയത്. എന്നാല്‍ തിളച്ച പാൽ തണുത്തപ്പോൾ പ്ലാസ്റ്റിക് പോലെ ഇരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഹർഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വീഡിയോ കണ്ടവർ വലിയ ആശങ്കയാണു പ്രകടിപ്പിച്ചത്. ഹര്‍ഷ് പിന്നീട് ഭക്ഷ്യ സുരക്ഷവിഭാഗത്തില്‍ പരാതി നല്കി. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പാലിന്റെ സാമ്പിള്‍ ശേഖരിച്ചു. പരിശോധനാഫലം ലഭിച്ചശേഷം തുടർനടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Moreഓർമയിലൊരു ചിത്രം… കാൻസർ ബാധിതനായ സഹപാഠിക്കൊപ്പം ഫോട്ടോയെടുക്കാൻ ആശുപത്രിയിലെത്തി കൂട്ടുകാർ; മണിക്കൂറുകൾക്കകം വിദ്യാർഥി യാത്രയായി
നമ്മുടെ കാലൊന്ന് ഇടറിയാൽ പിടയുന്ന മനസുള്ള കൂട്ടുകാർ ഉണ്ടാകുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിയൽ വൈറലായൊരു ഗ്രൂപ്പ് ഫോട്ടോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കാൻസർ ബാധിതനായ റെൻ ജുഞ്ചി എന്ന 15 -കാരന്റെ സ്കൂളിലെ കോൺവൊക്കേഷൻ ചടങ്ങിന്റെ ഫോട്ടോ ആയിരുന്നു അത്. സ്കൂളിലെ കോൺവെക്കേഷൻ ചടങ്ങിന് അസുഖ ബാധിതനായ സുഹൃത്തിന്റെ അഭാവം തെല്ലൊന്നുമല്ല അവന്റെ കൂട്ടുകാരെയും ബാധിച്ചത്. കാൻസർ ബാധിതനായി ആശുപത്രി കിടക്കയിൽ ആയപ്പോഴാണ് റെൻ ജുഞ്ചിയുടെ സ്കൂളിലെ പരിപാടിയും. രോഗാവസ്ഥ മൂർശ്ചിച്ചതിനാൽ അവന് ആശുപത്രി വിട്ട് മറ്റെങ്ങോട്ടും പോകാൻ സാധിക്കാതെ വന്നു. തന്റെ കൂട്ടുകാരൻ ഇങ്ങനെ കിടക്കുന്പോൾ തങ്ങൾ എങ്ങനെയാണ് ഇത് ആഘോഷിക്കുന്നത് എന്ന ചിന്ത റെന്നിന്റെ കൂട്ടുകാർക്കും തോന്നി. അങ്ങനെ അവർ ഉടൻതന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എല്ലാ കൂട്ടുകാരും ചേർന്ന് റെന്നിനൊപ്പം നിന്ന ഗ്രൂപ്പ് ഫോട്ടോ കൂടി എടുത്തതോടെ അവന് ലോകം…
Read More‘നിങ്ങളൊരു റോബോട്ടാണ് അതിനാൽ ഇവിടെ ജോലിയില്ല’; വിചിത്രമായ സന്ദേശത്തെ കുറിച്ച് യുവാവ്; വൈറലായി പോസ്റ്റ്
ദിവസവും റെഡിറ്റിൽ ധാരാളം പോസ്റ്റുകൾ വൈറലാകാറുണ്ട്. ജോലി അന്വേഷിച്ച് കൊണ്ടിരിക്കുന്ന ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. തന്നെ ജോലിക്കെടുക്കാതെ, തനിക്ക് ലഭിച്ച റിജക്ഷൻ മെയിലാണ് സോഷ്യൽ മീഡിയയിൽ യുവാവ് പങ്കുവച്ചിരിക്കുന്നത്. ‘സീനിയർ ഫ്രണ്ട്-എൻഡ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിച്ചതിന് നന്ദി. നിങ്ങളുടെ അപേക്ഷ പരിശോധിച്ച ശേഷം, നിങ്ങൾ ഒരു റോബോട്ട് ആണെന്നാണ് ഞങ്ങൾ മനസിലാക്കിയിരിക്കുന്നത്. നിങ്ങളുടെ അപേക്ഷയുമായി ഞങ്ങൾ മുന്നോട്ട് പോകുന്നില്ല’ എന്നായിരുന്നു യുവാവിന് ലഭിച്ച റിജക്ഷൻ മെയിൽ. ‘ഞാനൊരു റോബോട്ടല്ല എന്ന് ഞാൻ ഉറപ്പ് തരാം. എന്തുകൊണ്ടാണ് ഞാനൊരു റോബോട്ടാണ് എന്ന് നിങ്ങൾക്ക് തോന്നിയത്. നിങ്ങളൊരു റോബോട്ടല്ല എന്ന് നിങ്ങൾക്കുറപ്പുണ്ടോ’ എന്ന് ചോദിച്ചു കൊണ്ടാണ് യുവാവ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് ഇതിന് കമന്റ് ചെയ്തത്. എന്തുകൊണ്ടാണ് നിങ്ങളെ അവർ ഒരു റോബോട്ട് ആയി കണ്ടതെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ലന്നാണ് പലരും അഭിപ്രായപ്പെട്ടത്.
Read Moreകുട്ടിക്ക് കൂട്ടായ് ഇനി ഇവർ … തെരുവ് നായകളുമായി ചങ്ങാത്തം കൂടി പെൺകുട്ടി; വീഡിയോ കാണാം
നായശല്യം കാരണം പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് നാട്ടിൽ. പേവിഷബാധ മൂലം കുഞ്ഞുങ്ങൾ ഉൾപ്പെടെയുളളവർ മരണപ്പെട്ടതോടെ ആളുകളുടെ പേടിയും വർധിച്ചു. ദൂരത്ത് നിന്നു പോലും നായ വരുന്നത് കാണുന്പോൾ ഓടി ഒളിക്കുന്ന സാഹചര്യമാണ്. ഇപ്പോഴിതാ തെരുവ് നായകളോട് ചങ്ങാത്തം കൂടുന്ന നാടോടി പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാകുന്നത്. tivvvvy എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കൊച്ചു പെൺകുട്ടി കുറേ നായകളുമായി കളിക്കുന്നതാണഅ വീഡിയോയിൽ. അവൾ നായകളുടെ പുറത്ത് കയറി ഇരിക്കുന്നത് കാണാം. അവയുടെ ചെവിയിൽ പിടിച്ച് വലിക്കുന്നതും കളിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാൻ സാധിക്കും. യാതൊരു പേടിയും ഇല്ലാതെയാണ് അവൾ നായകളുടെ പുറത്ത് കയറി ഇരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പെൺകുട്ടിക്ക് സുരക്ഷ നൽകാൻ ഇനി മറ്റാരും വേണ്ട. ഇവളെ ആരും ഉപദ്രവിക്കുമെന്ന് വിചാരിക്കണ്ട എന്നാണ് മിക്ക ആളുകളും പറഞ്ഞിരിക്കുന്നത്.…
Read Moreസ്കൂൾ പാഠ്യപദ്ധതിയിൽ ‘ഓപ്പറേഷൻ സിന്ദൂർ’ വേണം
മധ്യപ്രദേശ് സ്കൂൾ പാഠ്യപദ്ധതിയിൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടുത്തണമെന്ന് ആവശ്യം. ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോർഡ്, പാഠ്യപദ്ധതിയിൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടുത്തുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മധ്യപ്രദേശിലെ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഈ ആവശ്യമുയർത്തിയത്. സ്കൂൾ പാഠ്യപദ്ധതിയിൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടുത്തുന്നതു ശരിയായ നടപടിയാണെന്നും സംസ്ഥാന സർക്കാർ അതിനെക്കുറിച്ച് പരിഗണിക്കണമെന്നും ഇരുപക്ഷവും ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളും പരിശീലന കേന്ദ്രങ്ങളും ഇന്ത്യൻ സായുധ സേന 30 മിനിറ്റിനുള്ളിൽ നശിപ്പിച്ചുവെന്നും ഇത് ചരിത്രപരമാണെന്നും എല്ലാ ഇന്ത്യക്കാരെയും സന്തോഷിപ്പിക്കുമെന്നും ബിജെപി എംഎൽഎ രാമേശ്വർ ശർമ പറഞ്ഞു.
Read Moreബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെത്തുടർന്ന് ഡ്രൈവർ മരിച്ചു: കണ്ടക്ടർ കൈ കൊണ്ട് ബ്രേക്കിട്ട് വണ്ടി നിർത്തി
തമിഴ്നാട് പളനിയില്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെത്തുടർന്ന് ഡ്രൈവര്‍ക്കു ദാരുണാന്ത്യം. തമിഴ്നാട് സ്വദേശി പ്രഭുവാണ് മരിച്ചത്. പളനി പുതുക്കോട്ടൈയിലാണു സംഭവം. ഡ്രൈവർക്ക് ഹൃദയാഘാതം വന്നതോടെ കൃത്യസമയത്ത് ഇടപെട്ട കണ്ടക്ടർ വൻ അപകടമാണ് ഒഴിവാക്കിയത്. കൈകൊണ്ട് ബസ് ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നു കണ്ടക്ടര്‍. 50ലേറെ യാത്രക്കാർ ഈസമയം, ബസില്‍ ഉണ്ടായിരുന്നു. സംഭവത്തിന്റെ കാമറദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പളനിയില്‍നിന്ന് പുതുക്കോട്ടയിലേക്കു സഞ്ചരിക്കുകയായിരുന്നു സ്വകാര്യബസ്. കണ്ണപ്പട്ടി എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഡ്രൈവർക്കു ഹൃദയാഘാതം സംഭവിച്ചത്. വാഹനത്തിന്റെ വേഗത കുറച്ച് ബസ് റോഡരികില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രഭു ഗിയര്‍ബോക്സിലേക്കു വീഴുകയായിരുന്നു. പ്രഭുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Moreഇനി ആശ്വാസത്തിന്റെ നാളുകൾ… 70കാരന്റെ പിത്താശയത്തിൽനിന്ന് നീക്കിയത് 8,125 കല്ലുകൾ
എഴുപതുകാരന്റെ പിത്താശയത്തിൽനിന്ന് 8,125 കല്ലുകൾ നീക്കം ചെയ്ത് ഡോക്ടർമാർ. ഹരിയാന ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണു ശസ്ത്രക്രിയ നടന്നത്. പിത്തസഞ്ചിയിൽ അടിഞ്ഞുകൂടിയനിലയിലുള്ള കല്ലുകൾ നീക്കാൻ ഒരു മണിക്കൂറോളം വേണ്ടിവന്നു. കഠിനമായ വയറുവേദനയെത്തുടർന്നാണു വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൾട്രാസൗണ്ട് സ്കാനിംഗിൽ പിത്താശയത്തിൽ അമിതഭാരം കാണുകയും തുടർന്ന് മിനിമലി ഇൻവേസീവ് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. കല്ലുകൾ നീക്കിയശേഷം അവ എണ്ണാൻ ആറു മണിക്കൂർ വേണ്ടിവന്നെന്നു പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം രോഗിയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തെന്നും വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന വേദനയിൽനിന്നു രോഗിക്ക് ആശ്വാസം ലഭിച്ചെന്നും ഡോക്ടർമാർ അറിയിച്ചു.
Read Moreഅമ്പതോളം സ്ത്രീകളെ പീഡിപ്പിച്ച മുൻ ടാക്സി ഡ്രൈവർ പിടിയിൽ: 3,000ലേറെ പീഡന വീഡിയോകൾ കണ്ടെത്തി
അന്‍പതോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച മുൻ ടാക്സി ഡ്രൈവർ ജപ്പാനിൽ അറസ്റ്റിൽ. ഒരു യാത്രക്കാരിയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണു നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നത്. 54കാരനായ ഇയാളുടെ ഫോണിൽനിന്നു 3,000ലേറെ വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെത്തി. ഉറക്കഗുളിക നൽകി പീഡിപ്പിച്ചെന്ന ഇരുപതുകാരിയുടെ പരാതിയിലാണു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ എത്തിച്ചാണ് യുവതിയെ ഇയാൾ പീഡനത്തിനിരയാക്കിയത്. മറ്റൊരു സ്ത്രീക്ക് മയക്കുമരുന്ന് നൽകി 40,000 യെൻ (23,911 രൂപ) മോഷ്ടിച്ചെന്ന സംശയത്തിൽ പ്രതിയെ ഒക്ടോബറിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇയാൾ പീഡനത്തിനിരാക്കിയ സ്തീകളുടെ 2008 മുതലുള്ള ദൃശ്യങ്ങളാണു കണ്ടെത്തിയിട്ടുള്ളതെന്നു പോലീസ് പറഞ്ഞു.
Read More43 വർഷത്തെ തടവിനുശേഷം 104കാരനെ വെറുതെവിട്ടു
ഉത്തർപ്രദേശിൽ കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾക്ക് 43 വർഷം ജയിൽ ശിക്ഷ അനുഭവിച്ച 104കാരനെ കോടതി വെറുതെവിട്ടു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇയാളെ കൗശാമ്പി ജില്ലാ ജയിലിൽനിന്നു മോചിതനായി. ഈ മാസം ആദ്യമാണ് അലഹബാദ് ഹൈക്കോടതി ലഖനെ കുറ്റവിമുക്തനാക്കിയത്. കൗശാമ്പി ജില്ലയിലെ ഗൗരായേ ഗ്രാമവാസിയാണ് ലഖൻ. 1921 ജനുവരി നാലിനാണ് ഇയാൾ ജനിച്ചത്. ജയിൽ രേഖകൾ പ്രകാരം 1977ലാണ് ഇയാൾ അറസ്റ്റിലായത്. 1977 ഓഗസ്റ്റ് 16ന് രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ കൊല്ലപ്പെട്ട ആളുടെ മരണത്തിൽ ലഖനു പങ്കുണ്ടായിരുന്നു. 1982ൽ പ്രയാഗ്രാജ് ജില്ലാ സെഷൻസ് കോടതി ലഫനെയും മറ്റു മൂന്നുപേരെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു. തുടർന്ന്, ലഖൻ അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. 43 വർഷത്തിനു ശേഷം മേയ് രണ്ടിനാണ് കോടതി ലഖനെ കുറ്റവിമുക്തനാക്കിയത്. വിചാരണക്കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകിയ നാലു പ്രതികളിൽ മൂന്നുപേർ കേസ് പരിഗണനയിലിരിക്കെ…
Read More