ചെന്നൈ: സുസ്ഥിര പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള ഒരു വലിയ കുതിച്ചുചാട്ടത്തിൽ, രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഇന്ത്യൻ റെയിൽവേ വിജയകരമായി പൂർത്തിയാക്കി. ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യയിലാണ് ട്രെയിൻ ഓടുന്നത്. ഹൈഡ്രജൻ ട്രെയിൻ പരിസ്ഥിതിക്ക് വളരെയധികം ഗുണം ചെയ്യും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് പരീക്ഷണം നടന്നത്. ഹൈഡ്രജൻ ട്രെയിൻ ടെക്നോളജി വികസിപ്പിക്കുന്ന അപൂർവം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണെന്നും 1200 കുതിരശക്തി ഹൈഡ്രജൻ ട്രെയിൻ നിർമിക്കാനുള്ള ശ്രമത്തിലാണെന്നും കേന്ദ്ര റെയിൽവേ ന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചു. പരീക്ഷണ ഓട്ടം പൂർത്തിയായതോടെ, ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത സ്വീഡൻ, ജർമനി, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചേർന്നു. ഒരു ഹൈഡ്രജൻ എഞ്ചിൻ നിർമിക്കുന്നതിന് 80 കോടി രൂപയാണ് ചെലവ്. കൂടാതെ ഓരോ റൂട്ടിനും 70 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനവുമാണ് ചെലവായി…
Read MoreCategory: Today’S Special
അരേ വാഹ്…. ഇന്ത്യൻ വിഭവങ്ങളോട് പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രേമം: ആ ഇഷ്ടത്തിന് പിന്നിലെ കഥ വിവരിച്ച് യുകെയിൽ നിന്നൊരു ഷെഫ്
ഇന്ത്യൻ ഭക്ഷണങ്ങൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. വിദേശികളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത് പോലും നമ്മുടെ ഭക്ഷണവും ഭൂപ്രകൃതിയുമൊക്കെയാണ്. യുകെയിൽ നിന്നുള്ള ഷെഫും കണ്ടന്റ് ക്രിയേറ്ററുമായ ജെയ്ക്ക് ഡ്രയാൻ പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധനേടുന്നത്. അദ്ദേഹം പങ്കുവയ്ക്കുന്ന വീഡിയോകളിൽ പലതും ഇന്ത്യൻ വിഭവങ്ങൾ പാകം ചെയ്യുന്നതാണ്. അടുത്തിടെ അദ്ദേഹം ഉണ്ടാക്കിയ ഇന്ത്യൻ വിഭവങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതോടൊപ്പം എങ്ങനെയാണ് തനിക്ക് ഇന്ത്യയിലെ വിഭവങ്ങളോട് ഇത്തരത്തിൽ ഒരു സ്നേഹം രൂപപ്പെട്ട് വന്നത് എന്നതിനെ കുറിച്ചും ജെയ്ക്ക് വിവരിച്ചു. ‘ ഇത്രയേറെ ഇന്ത്യൻ ഭക്ഷണം പാകം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് മിക്കപ്പോഴും ആളുകൾ ചോദിക്കാറുണ്ട്. തനിക്ക് 12 വയസുള്ളപ്പോൾ രണ്ട് ഗുജറാത്തി സുഹൃത്തുക്കളോടൊപ്പംഒരു ബാൻഡിൽ പ്ലേ ചെയ്യുന്നുണ്ടായിരുന്നു, ആ കാലത്താണ് ഇന്ത്യൽ ഭക്ഷണത്തോടുള്ള ഈ ഇഷ്ടം തുടങ്ങിയത്. അവരുടെ കുടുംബം ഞങ്ങൾക്ക് വേണ്ടി ഇന്ത്യൻ ഭക്ഷണം പാകം ചെയ്യുമായിരുന്നു, അത് തനിക്ക് ഇഷ്ടമായിരുന്നു’ എന്നും…
Read Moreഇന്ത്യൻ അമ്മ നൽകിയ സ്റ്റീൽ പാത്രത്തിൽ കൊതിയൂറും ഡെസേർട്ടുമായി ഡച്ചുകാരി അമ്മായിഅമ്മ; വീഡിയോ കാണാം
നാടും രാജ്യവും ഭാഷയുമൊക്കെ മറന്ന് ആളുകൾ പരസ്പരം വിവാഹം കഴിക്കുന്നത് പതിവാണ്. ഇപ്പോഴിതാ ഡച്ചുകാരിയായ അമ്മായിയമ്മയ്ക്ക് ഇന്ത്യക്കാരിയായ തന്റെ അമ്മ കൊടുത്ത സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മറ്റൊന്നുമല്ല ഒരു സ്റ്റീൽ പാത്രമാണ്. ഇന്ത്യക്കാരെ സംബന്ധിച്ച് സ്റ്റീൽ പാത്രങ്ങളും കളിമൺ പാത്രങ്ങളുമൊക്കെ നമ്മുടെ ഒരു വികാരമാണ് എന്ന് തന്നെ പറയാം. സമ്മാനങ്ങൾ നൽകാനുമൊക്കെ നമ്മൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്നതും ഇത്തരത്തിലുള്ള പാത്രങ്ങളായിരിക്കും. പ്രഭു വിഷാ എന്ന യൂസർ ആണ് സോഷ്യൽ മീഡിയയിൽ ഇത് പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ ഒരു മില്ല്യണിലധികം ആളുകൾ ഇപ്പോൾ തന്നെ കണ്ടു കഴിഞ്ഞു. രസം എന്തെന്നാൽ ഈ പാത്രത്തിൽ അദ്ദേഹത്തിന്റെ അമ്മായിയമ്മ ഒരു ഡെസേർട്ട് ഉണ്ടാക്കി. ശരിക്കും പാത്രത്തിന്റെ ഡിസൈനിലാണ് ഡെസേർട്ട് ഉള്ളത്. അതുകൊണ്ട്തന്നെ അത് കാണാനും നല്ല ചന്തമാണ്. വീഡിയോ വൈറലായതോടെ ഈ മനോഹരമായ പാത്രം എവിടെ വാങ്ങാൻ കിട്ടുമെന്നാണ് ആളുകളുടെ…
Read Moreഅഞ്ച് ഭാര്യമാരും 11 മക്കളും, എല്ലാവരും ഹാപ്പിയായി ഒരേ വീട്ടിൽ: തന്റെ ശ്രദ്ധ നേടുന്നതിനായി ഭാര്യമാർ തമ്മിൽ ആരോഗ്യകരമായ മത്സരത്തിലാണെന്ന് ഭർത്താവ്
ഒന്നിലധികം ഭാര്യമാരുമായി ജീവിക്കുന്ന ധാരാളം പുരുഷൻമാർ നമുക്കിടയിലുണ്ട്. പലപ്പോഴും അത്തരക്കാർ തങ്ങളുടെ ജീവിതം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അങ്ങനെയുള്ളൊരു വ്യക്തിയുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജെയിം ബാരറ്റ് എന്ന യുവാവ് ആണ് കഥയിലെ നായകൻ. അദ്ദേഹത്തിന് അഞ്ച് ഭാര്യമാരും അവരിൽ 11 കുട്ടികളുമാണുള്ളത്. അത് മാത്രമല്ല ഇവരെല്ലാംവരും ഒറ്റ വീട്ടിലാണ് താമസിക്കുന്നതും. ഇത്രയും വലിയ കുടുംബം ഉള്ളതിനാൽ താൻ സന്തോഷമുള്ളവനാണ് എന്നാണ് ജെയിം പറയുന്നത്. തന്റെ ശ്രദ്ധ നേടുന്നതിനായി ഭാര്യമാർ തമ്മിൽ തികച്ചും ആരോഗ്യകരമായ മത്സരത്തിലാണ് എന്നാണ് ജെയിം പറയുന്നത്. ജെസ്, ഗാബി, ഡയാന, കാം, സ്റ്റാർ എന്നിവരാണ് ജെയിമിന്റെ അഞ്ച് ഭാര്യമാർ. ഇവർ തങ്ങളുടെ ജീവിതത്തെ കുറിച്ച് നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.
Read Moreമികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം എൻ.കെ. പ്രേമചന്ദ്രന്
ന്യൂഡൽഹി: പതിനാറാം ലോക്സഭയിലേയും പതിനേഴാം ലോക്സഭയിലേയും മികച്ച പ്രകടനവും പതിനെട്ടാം ലോക്സഭയിലെ നാളിതുവരെയുള്ള പ്രവർത്തനത്തിന്റെ മികവും കണക്കിലെടുത്ത് എൻ.കെ. പ്രേമചന്ദ്രന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈം പോയിന്റ് ഫൗണ്ടേഷൻ, സവിശേഷ സൻസദ് രത്ന അവാർഡ് നൽകി. അഞ്ചാം തവണയാണ് പ്രേമചന്ദ്രനെ അവാർഡിന് തെരഞ്ഞെടുക്കുന്നത്. മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്ഥാപിച്ചതാണ് പ്രൈം പോയിന്റ് ഫൗണ്ടേഷൻ. Copy and paste this code into your website. Advanced Settings
Read Moreബജറ്റ് ടൂറിസത്തിനൊപ്പം ഇനി ബജറ്റ് സ്റ്റേയും ഒരുക്കും
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ നടത്തുന്ന ബജറ്റ് ടൂറിസത്തിനൊപ്പം ബജറ്റ് സ്റ്റേയും ഒരുക്കും. ഒന്നിലധികം ദിവസം നീണ്ടുനില്ക്കുന്ന വിനോദ സഞ്ചാരത്തിനാണ് താമസ സൗകര്യവും ഭക്ഷണ സൗകര്യവും ഒരുക്കുന്നത്. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോട്ടലുകളുമായി സഹകരിച്ചാണ് താമസ ഭക്ഷണ സൗകര്യം ഒരുക്കുന്നത്. ഒന്നിലധികം ദിവസം നീണ്ടുനില്ക്കുന്ന ബജറ്റ് ടൂറിസം പരിപാടിയിൽ വിനോദ സഞ്ചാരികൾ തന്നെ രാത്രി താമസത്തിന് മുറി കണ്ടെത്തുകയും വാടകയ്ക്ക് എടുക്കുകയും വേണമായിരുന്നു. ഇത് വിനോദ സഞ്ചാരികൾക്കു ബുദ്ധിമുട്ടായി മാറുന്നതിനാലാണ് ബജറ്റ് സ്റ്റേ സൗകര്യമൊരുക്കുന്നത്. നിലവിൽ കെഎസ്ആർടിസി മൂന്നാർ, സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ സ്വന്തമായി താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. രണ്ടിടത്തും പഴയ ബസുകൾ മുറികളാക്കിയാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. മൂന്നാറിൽ വിനോദ സഞ്ചാരികൾക്കായി ഡോർമെറ്ററിയുടെ നിർമാണം നടന്നുവരികയാണ്. നെല്ലിയാമ്പതിയിൽ ഒരു ഹോട്ടലുമായി സഹകരിച്ച് ബജറ്റ് സ്റ്റേ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബജറ്റ് ടൂറിസം സെൽ റിസോർട്ട് ടൂറിസത്തിലേക്കും നീങ്ങുന്നുണ്ട്.…
Read Moreതെല്ലൊരാശ്വാസം… പവന് 400 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്ണവില ഗ്രാമിന് 9,160 രൂപയും പവന് 73,280 രൂപയുമായി.
Read Moreകളിക്കുന്നതിനിടയിൽ നാണയങ്ങൾ വിഴുങ്ങി: 12-കാരന്റെ വയറ്റിൽ നിന്നും ഈസോഫാഗോസ്കോപ്പി വഴി പുറത്തെടുത്തത് 3 നാണയങ്ങൾ
എന്ത് കിട്ടിയാലും വായിൽ വയ്ക്കുക എന്നത് ചില കുട്ടികളുടെ ശീലമാണ്. ഇപ്പോഴിതാ 12-കാരനായ കുട്ടിയുടെ വായിൽ നിന്നും ലഭിച്ച വസ്തുക്കൾ കേട്ടാൽ നമ്മൾ ഞെട്ടും. ന്യൂഡൽഹിയിലാണ് സംഭവം. രണ്ട് അഞ്ച് രൂപയുടേയും ഒരു പത്ത് രൂപയുടേയും നാണയമാണ് കുട്ടി വിഴുങ്ങിയത്. നാണയങ്ങൾ വിഴുങ്ങിയതിന് പിന്നാലെ കുട്ടിക്ക് വെള്ളം കുടുക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കാതെ വന്നു. അതോടെ മാതാപിതാക്കൾ കുട്ടിയെ ഡോ. ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാണയങ്ങൾ അന്നനാളത്തിനുള്ളിൽ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്. നാണയം കൊണ്ട് കളിക്കുന്നതിനിടയിലാണ് കുട്ടി അത് വിഴുങ്ങിയത്. അസ്വസ്ഥത അനുഭവപ്പെട്ടയുടൻതന്നെ വീട്ടുകാരോട് ഇക്കാര്യം അവൻ പറഞ്ഞു. വാഴപ്പഴം കഴിച്ചാൽ പെട്ടന്ന് ഇറങ്ങിപ്പോകുമെന്ന് കരുതി വീട്ടുകാർ കുട്ടിയെക്കൊണ്ട് വാഴപ്പഴം കഴിപ്പിക്കുകയും വെള്ളം കുടിപ്പിക്കുകയുമൊക്കെ ചെയ്യിപ്പിച്ചു. എന്നിട്ടും ഇത് ഇറങ്ങിപ്പോകുന്നില്ലന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർ പരിശോധനയിൽ അന്നനാളത്തിൽ നാണയങ്ങൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയും…
Read Moreയാത്രക്കാരന്റെ ഫോൺ മോഷ്ടിച്ച് കള്ളൻ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും എടുത്തുചാടി; വീഡിയോ കാണാം
യാത്ര ചെയ്യുന്പോൾ നമ്മൾ വളരെയധികം സൂക്ഷിക്കണം. പ്രത്യേകിച്ച് ഒറ്റയ്ക്ക്. ബസിലായാലും ട്രെയിനിൽ ആയാലും മോഷണം പതിവാണ്. അതിനാൽത്തന്നെ സ്വന്തം വസ്തു വകകൾ സൂക്ഷിക്കണമെന്ന് എല്ലായിടങ്ങളിലും എഴുതി വച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അത്തരമൊരു മോഷണമാണ് വൈറലാകുന്നത്. ട്രെയിൻ യാത്രയ്ക്കിടെ ഒരു യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കള്ളനാണ് വാർത്തയിലെ താരം. ഫോണുമായി കടന്നു കളയാൻ ശ്രമിച്ച യുവാവിനെ കൂടെയുള്ളവർ പഞ്ഞിക്കിട്ടു. ആൾക്കൂട്ടത്തിന്റെ ഇടിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. @mktyaggi എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് യാത്രക്കാർ ചേർന്ന് അയാളെ അടിച്ച് ശരിയാക്കി. അവിടെ നിന്നും എങ്ങനെയും ഓടിപ്പോകണമെന്ന ചിന്തയിൽ മറിച്ചൊന്ന് ചിന്തിക്കാതെ യുവാവ് ട്രെയിനിന്റെ കന്പിയിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങാൻ നോക്കുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാൽ ട്രെയിൻ വേഗത്തിൽ പോകുന്നത് കാരണം കന്പിയിൽ തന്നെ പിടിച്ചു നിൽക്കാൻ മാത്രമേ അയാൾക്ക്…
Read Moreറോഡ് ഇപ്പോൾ ഇവിടെ ആക്കിയോ: മദ്യപിച്ച്, വാഹനം ഓടിച്ച് കയറ്റിയത് വീടിന്റെ മതിലിന് മുകളിൽ; വൈറലായി വീഡിയോ
മദ്യപിച്ച് വാഹനം ഓടിക്കുന്നത് അത്യധികം കുറ്റകരമാണ്. മദ്യം അകത്തായാൽ സ്വബോധം തന്നെ നഷ്ടപ്പെടും. ഇപ്പോഴിതാ മദ്യപിച്ച് വാഹനം ഓടിച്ച വ്യക്തിക്ക് സംഭവിച്ച ദുരന്തമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹൈദരാബാദിനടുത്തുള്ള മെഡ്ചൽ-ദുണ്ടിഗൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മദ്യപിച്ച് ലക്ക് കെട്ട് ലവലേശം ബോധം ഇല്ലാതെ വാഹനം ഓടിച്ച് ഒരു വീടിന്റെ മതിലിനു മേൽ കയറ്റിയതാണ് വാർത്ത. ടാറ്റ ആൾട്രോസ് വണ്ടിയാണ് ഇയാൾ വീടിനു മുകളിൽ ഇടിച്ച് കയറ്റിയത്. സംഭവത്തിൽ ആർക്കും പരിക്ക് ഇല്ല. പ്രദേശ വാസികൾ ഉടൻതന്നെ വിവരം പോലീസിൽ അറിയിക്കുകയും പോലീസ് എത്തി വാഹനം അവിടെ നിന്നും നീക്കുകയും ചെയ്തു. ദൃക്സാക്ഷികൾ പകർത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Read More