അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ മകൻ നന്ദിൽ ശർമ ലോകത്തിലെ ഏറ്റവും കഠിനമായ സഹിഷ്ണുതാ മത്സരങ്ങളിലൊന്നായ ‘അയൺമാൻ വിയറ്റ്നാം’ ട്രയാത്ലൺ വിജയകരമായി പൂർത്തിയാക്കി. മെയ് 10ന് നടന്ന മത്സരത്തിൽ ഏകദേശം 16 മണിക്കൂർ കൊണ്ടാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ബംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ അഞ്ചാം വർഷ നിയമ വിദ്യാർഥിയായ 21കാരൻ, 3.8 കിലോമീറ്റർ ഓപ്പൺ-വാട്ടർ നീന്തൽ, 180 കിലോമീറ്റർ സൈക്ലിംഗ്, 42.2 കിലോമീറ്റർ മാരത്തൺ ഓട്ടം എന്നിവയടങ്ങുന്ന പൂർണ്ണ അയൺമാൻ കോഴ്സാണ് ഒരൊറ്റ ദിവസം കൊണ്ട് തുടർച്ചയായി പൂർത്തിയാക്കിയത്. നേരത്തെ ബഹ്റൈനിൽ നടന്ന ദൈർഘ്യം കുറഞ്ഞ ‘അയൺമാൻ 70.3’ മത്സരം നന്ദിൽ പൂർത്തിയാക്കിയിരുന്നു. സർവ്വകലാശാലാ പഠനം അവസാനിക്കുന്നതിന് മുൻപ് ഒരു പൂർണ്ണ അയൺമാൻ മത്സരം പൂർത്തിയാക്കണമെന്ന തന്റെ ലക്ഷ്യമാണ് കേവലം ഏഴ് മുതൽ എട്ട് മാസം വരെയുള്ള കഠിന…
Read MoreCategory: Today’S Special
‘തോറ്റു… രണ്ട് വിഷയത്തിൽ വളരെ മാന്യമായി തന്നെ തോറ്റു,ആയിരം വട്ടം നീ തോറ്റാലും നിന്നെ ചേർത്തുപിടിക്കാൻ ഈ കൈകളുണ്ടാകും’: പത്താം ക്ലാസ് പരീക്ഷയിൽ മകൻ തോറ്റതിനു പിന്നാലെ കുറിപ്പുമായി ഒരച്ഛൻ
തോൽവികൾ വിജയത്തിന്റെ ചവിട്ടു പടികളെന്ന് പറയുന്പോഴും ആ തോൽവിയിൽ നമ്മളെ ചേർത്ത് പിടിക്കാൻ ആരെങ്കിലും ഉണ്ടായെങ്കിൽ എന്ന് ആ സമയത്ത് കൊതിച്ചു പോകും. അത്തരമൊരു ചേർത്തു പിടിക്കലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പത്താം ക്ലാസ് പരീക്ഷാഫലംപുറത്ത് വന്നപ്പോൾ പരീക്ഷയിൽ മകൻ തോറ്റ് പോയത് അഭിമാനത്തോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഒരു അച്ഛൻ. കോഴിക്കോട് സ്വദേശി അജ്നാസ് കായക്കൊടി ആണ് പോസ്റ്റ് പങ്കുവച്ചത്. രണ്ട് വിഷയത്തിൽ വളരെ മാന്യമായി തന്നെ തോറ്റു. നോട്ട് എലിജിബിൾ ഫോർ ഹയർ സ്റ്റഡീസ് എന്ന് മാർക്ക് ലിസ്റ്റിൽ വലിയ ചുവന്ന അക്ഷരത്തിൽ തന്നെ എഴുതിവച്ചിട്ടുണ്ട്. പക്ഷേ ആ ചുവന്ന അക്ഷരങ്ങൾക്കും അക്കങ്ങൾക്കും അളക്കാൻ കഴിയുന്നതിനേക്കാൾ എത്രയോ വലുതാണ് മകന്റെ ജീവിതമെന്ന് താൻ വിശ്വസിക്കുന്നു എന്ന വാക്കുകളോടെയാണ് അജ്നാസ് മകനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. പരീക്ഷയിൽ തോറ്റ മകനെ ചേർത്തുപിടിച്ച് നീ ഒറ്റയ്ക്കല്ല എന്ന്…
Read Moreസ്വാതന്ത്ര്യത്തിനുവേണ്ടി ജോലി രാജിവച്ച തീരുമാനം 11 നിമിഷങ്ങൾക്കം കുറ്റബോധ നിഴൽ; സംരംഭകൻ പുതിയ ബിസിനസ് തുടങ്ങാൻ വേണ്ടി രാജിവച്ചത് വിനയായി
സംരംഭകനും ഡിജിറ്റൽ ക്രിയേറ്ററുമായ ഒരു യുവാവ് തന്റെ ജോലി രാജിവച്ച് പുതിയ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചുള്ള യാഥാർഥ്യങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നു. വീഡിയോയിൽ മെഹുൽ എന്ന യുവാവ് ജോലി രാജിവയ്ക്കുമ്പോൾ തനിക്കുണ്ടായ സന്തോഷവും ആദ്യനാളുകളിലുണ്ടായ സ്വാതന്ത്ര്യവുമെല്ലാം കുറച്ചുനാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. തന്നെ ഇനി കഷ്ടപ്പെടുത്താൻ ബോസ് ഇല്ല, എന്നാൽ അതിനെക്കാൾ വലിയ പണികളും ജോലിഭാരവുമാണ് ഇപ്പോൾ എന്ന് മെഹുൽ തമാശ രീതിയിൽ പറയുന്നു. ജോലി രാജിവച്ച് ബിസിനസ് സംരംഭത്തെകുറിച്ച് പ്ലാൻ ചെയ്യുന്ന ആദ്യനാളുകൾ കൃത്യമായി ഡോക്യുമെന്റ് ചെയ്ത് വയ്ക്കുന്നുണ്ടെന്നും മെഹുൽ പറഞ്ഞു. രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തനിക്ക് മടുത്തുതുടങ്ങിയെന്നും തന്നെകൊണ്ട് കാര്യങ്ങൾ കൈകാര്യം കഴിയുമോ എന്നുമുള്ള സംശയത്തിലേക്ക് കാര്യങ്ങൾ മാറിയെന്നും പറയുന്നു. ജീവിതത്തിൽ ഉയർച്ചകളും താഴ്ച്ചകളും വന്നപ്പോഴെല്ലാം ഒരിക്കൽപോലും താൻ എടുത്ത തീരുമാനത്തിൽ കുറ്റംബോധം വന്നിട്ടില്ലെന്നും മെഹുൽ പറയുന്നു. താൻ…
Read Moreഎന്തുകൊണ്ടാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒരു സാധാരണ രീതിയാകാത്തത്? മുംബൈയിലെ ഒരു ടെക്കീ ദീർഘദൂര ഓഫീസ് യാത്രകളെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റ്; സമൂഹ മാധ്യമങ്ങളിൽ വിവാദങ്ങൾക്ക് വഴിവച്ചു
മുംബൈയിലെ ടെക് ജീവനക്കാരി വർക്ക് ഫ്രം ഹോം സംസ്കാരത്തെക്കുറിച്ചും എന്തുകൊണ്ടാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒരു സാധാരണ രീതിയാകാത്തത്? എന്ന ചോദ്യത്തോടൊപ്പം തന്റെ അനുഭവങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ചെറിയ അപകടത്തെതുടർന്ന് വീട്ടിലിരുന്ന് ജോലി ചെയ്ത അനുഭവങ്ങൾ പങ്കുവച്ചാണ് യുവതി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറിയ ഫ്രാക്ച്ചറിനെതുടർന്ന് 20 ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുവാദം ലഭിച്ചതിനെതുടർന്ന് ധരണി എന്ന യുവതിയാണ് ടെക് മേഖലയിൽ ജോലികളൊന്നും അത്ര ജനപ്രീയമാകാത്തതെന്നും ചോദിച്ചുകൊണ്ടുള്ള സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ധരണി പങ്കുവച്ച വീഡിയോയിൽ വീട്ടിലിരുന്ന ജോലി ചെയ്യുന്നത് സുഖമാണെന്നും യാതൊരു വിധ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടില്ലെന്നും വളരെ കാര്യക്ഷമമായി തന്നെ ജോലി ചെയ്യാൻ സാധിക്കുന്നുണ്ടെന്നും പറയുന്നു. തന്റെ ജോലി ജീവിതത്തെ കൃത്യമായി ബാലൻസ് ചെയ്യാനും ഊർജസ്വലമായിരിക്കാനും സാധിക്കുന്നുണ്ടെന്നും ധരണി വ്യക്തമാക്കുന്നു. അതിവേഗംതന്നെ സമൂഹ മാധ്യമങ്ങളിൽ ധരണിയുടെ വാക്കുകൾ…
Read Moreലക്ഷ്മിപ്രിയയെ ആദ്യമായി കണ്ടപ്പോൾത്തന്നെ ‘ഇത് മതി’ എന്ന് ഉറപ്പിച്ചു: രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം ഹണിമൂൺ മുടങ്ങി; വൈറലായി വി. ഡി സതീശന്റെ പഴയ അഭിമുഖം
വ്യക്തിജീവിതത്തിലെ സുന്ദരമായ ഒരു അധ്യായത്തെക്കുറിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പെണ്ണുകാണൽ ചടങ്ങ് മുതൽ വിവാഹശേഷമുള്ള ആദ്യനാളുകൾ വരെ നീളുന്ന രസകരമായ ഓർമകളാണ് അദ്ദേഹം പങ്കുവച്ചത്. ലക്ഷ്മിപ്രിയയെ ആദ്യമായി കാണാൻ പോയപ്പോൾ, കണ്ട മാത്രയിൽ തന്നെ “ഇത് മതി” എന്ന് താൻ ഉറപ്പിച്ചുവെന്ന് സതീശൻ പറഞ്ഞു. വീട്ടുകാർക്കും മറ്റ് സുഹൃത്തുക്കൾക്കും പെൺകുട്ടിയെ ഇഷ്ടപ്പെട്ടോ എന്നറിയാൻ ആകാംക്ഷയുണ്ടായിരുന്നെങ്കിലും മറുത്തൊന്ന് ചിന്തിക്കാൻ അന്ന് തോന്നിയില്ല. വിവാഹസമയത്ത് ഹൈക്കോടതിയിും രാഷ്ട്രീയവുമൊക്കെയായി നല്ല തിരക്കിൽ ആയിരുന്നു. ആലോചന വന്നപ്പോൾത്തന്നെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും തിരക്കുകളെക്കുറിച്ചും ലക്ഷ്മിപ്രിയയോട് സൂചിപ്പിച്ചിരുന്നു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ രാഷ്ട്രീയ പരിപാടികളിലേക്ക് തിരിയേണ്ടിവന്നു. വിവാഹം കഴിഞ്ഞ ആദ്യ സമയങ്ങളിൽ ഹണിമൂൺഒക്കെ പോകാൻ പ്ലാൻ ചെയ്തെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം അത് നീണ്ടുപോയി. എന്നിരുന്നാലും അതിലൊന്നും യാതൊരു പരാതിയും പറയാതെ എല്ലാ…
Read More18 തവണ ലോട്ടറി അടിച്ച അമേരിക്കൻ പൗരൻ തന്റെ ഭാഗ്യത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തുന്നു; 40 വർഷം ഒരേ സ്ത്രീയുടെ കൂടെ ജീവിച്ചതാണ് എന്റെ യഥാർഥ ഭാഗ്യം!
അമേരിക്കൻ യുവാവ്, തനിക്ക് 18 തവണ ലോട്ടറി അടിച്ചതിന്റെ കാരണങ്ങളെ കുറിച്ച് മനസ് തുറക്കുന്നു. ജീവിതത്തിൽ ഏറ്റവും വലിയ അനുഗ്രഹം പണമല്ല മറിച്ച് താൻ വിവാഹം ചെയ്തതാണെന്ന് വെളിപ്പെടുത്തുന്നു. ഇഡാഹോയിലെ റോബർട്ട് ബേവൻ എന്ന യുവാവിനാണ് ഗെയിമിലൂടെ 50,000 ഡോളർ ലോട്ടറി അടിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഇത് 18 തവണയാണ് ലോട്ടറി അടിക്കുന്നത് എന്ന് പറയുന്നു. 1997 ലാണ് ബേവന്റെ ലോട്ടറി സമ്മാനങ്ങളുടെ തുടർച്ച, അവിടെ നിന്നും ഇന്നുവരെയുമുള്ള ചെറും വലുതുമായ ലോട്ടറികൾ അടിച്ചതെന്നും പറയുന്നു. ഭാഗ്യത്തെക്കാളുപരി തനിക്ക് ലോട്ടറി എടുക്കുന്നത് രസമാണെന്നും അതൊരു ഗെയിംപോലെയാണ് ബേവൻ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ലോട്ടറി എടുക്കുന്നത് തനിക്കും ഭാര്യക്കും ഒരു ശീലമായി എന്നുമാണ് ബേവൻ പറയുന്നത്. എന്താണ് തനിക്ക് സ്ഥിരമായി ലോട്ടറി അടിക്കുന്നതിന്റെ പിന്നിലെ രസഹ്യം എന്നു ചോദിച്ചപ്പോൾ വളരെ രസകരമായ മറുപടിയാണ് ബേവൻ പറഞ്ഞത്.…
Read Moreഇരുപത്തിയഞ്ചാം വയസിൽ വിവാഹത്തിന് പ്രേരിപ്പിക്കുന്നു; സ്വകാര്യ കുടുംബ സംഭാഷണം പുറത്ത് വിട്ട് യുവതി; സോഷ്യൽ മീഡിയയിൽ വാക്പോര് മുറുകുന്നു
വിവാഹത്തെക്കുറിച്ച് വീട്ടുകാരും ബന്ധുക്കളും തനിക്ക് ക്ലാസ് എടുക്കുകയാണെന്നും, പ്രായം കൂടുന്നതിനാൽ ഉടൻ വിവാഹം കഴിക്കണമെന്നും നിർബന്ധിക്കുന്നതായി 25 വയസ്സുകാരിയായ രശ്മി രാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. രശ്മി രാജ് പങ്കുവെച്ച ഈ വീഡിയോയിൽ, തന്റെ അമ്മ ഉൾപ്പെടെയുള്ള നാല് ബന്ധുക്കൾ ചേർന്ന് തന്നെ വിവാഹത്തിന് പ്രേരിപ്പിക്കുന്ന ഒരു സ്വകാര്യ കുടുംബ സംഭാഷണമാണ് യുവതി പുറത്തുവിട്ടത്. പ്രായമാകുമ്പോൾ മുഖത്തെ തിളക്കം കുറയുമെന്നും വൈകി വിവാഹം കഴിക്കുന്നത് ഗർഭധാരണത്തിന് തടസ്സമാകുമെന്നും ബന്ധുക്കൾ അവളോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. തന്റെ കരിയറിനെക്കുറിച്ചോ ജീവിതലക്ഷ്യങ്ങളെക്കുറിച്ചോ ആശങ്കപ്പെടാതെ, കേവലം ശാരീരിക സൗന്ദര്യത്തെയും പ്രസവത്തെയും കുറിച്ച് മാത്രം വേവലാതിപ്പെടുന്ന ബന്ധുക്കളുടെ രീതിയെ യുവതി രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഏകദേശം 40 ലക്ഷത്തിലധികം ആളുകൾ ഈ പോസ്റ്റ് കണ്ടതോടെ യുവതികളുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും വിവാഹ സമ്മർദ്ദത്തെക്കുറിച്ചും വലിയൊരു സംവാദത്തിനാണ് സമൂഹ മാധ്യമങ്ങളിൽ വഴിതുറന്നത്. ഒരു ലക്ഷത്തിലധികം ലൈക്കുകളും…
Read Moreലാവോസിൽ ഇന്ത്യൻ സഞ്ചാരികൾക്ക് ബഹുമാനവും പരിഗണനയും ലഭിക്കുന്നില്ല, വിയറ്റ്നാം എയർലൈൻസിനെതിരെ ഇന്ത്യൻ യാത്രിക
ഏഷ്യൻ യാത്രയ്ക്കിടെ ലാവോസിൽ നിന്ന് കംബോഡിയയിലേക്ക് പോകാൻ ശ്രമിച്ച ഇന്ത്യൻ സോളോ ട്രാവലർക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക വിഷമമെന്ന് പരാതി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ യാത്രികയായ അന്നപൂർണ്ണയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരിതപൂർണമായ അനുഭവത്തെകുറിച്ച് വെളിപ്പെടുത്തിയത്. ലാവോസിലെ ലുവാങ് പ്രബാംഗിൽ നിന്ന് കംബോഡിയയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ്, 400 യുഎസ് ഡോളർ പണമായി കൈവശം ഇല്ലെന്ന് കാട്ടി ഉദ്യോഗസ്ഥർ യാത്ര തടയാൻ ശ്രമിച്ചതായാണ് യുവതിയുടെപരാതി. ബാങ്ക് സ്റ്റേറ്റ്മെന്റുകളും, തന്റെ യാത്രാ ചരിത്രവും, രണ്ടാഴ്ച മുമ്പ് യാതൊരു പ്രശ്നവുമില്ലാതെ കംബോഡിയയിൽ പ്രവേശിച്ചതിന്റെ രേഖകളും കാണിച്ചിട്ടും അധികൃതർ വഴങ്ങിയില്ലെന്ന് അന്നപൂർണ്ണ പറയുന്നു. നേരത്തെ ബാങ്കോക്കിൽ നിന്ന് സീം റീപ്പിലേക്ക് പറന്നപ്പോൾ വിസ ഓൺ അറൈവൽ ഫീസ് കാർഡ് വഴി അടക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇത്തവണ പണം തന്നെ വേണമെന്ന നിർബന്ധത്തിലായിരുന്നു എയർലൈൻ ജീവനക്കാർ. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക്…
Read Moreക്യു ആർ മെനുവിൽ നിന്ന് ഫോൺ നമ്പർ അടിച്ചുമാറ്റി, രാത്രി മെസേജ് അയച്ചു; ഒടുവിൽ ഹോട്ടൽ ജീവനക്കാരന്റെ പണി പോയി
പൂനയിലെ ഫെർഗൂസൺ കോളേജ് റോഡിലുള്ള ഒരു റെസ്റ്റോറന്റിലെ ജീവനക്കാരൻ തന്റെ സ്വകാര്യ വിവരങ്ങൾദുരുപയോഗം ചെയ്തതായി ഒരു യുവതി ആരോപിച്ചു. ഈ സംഭവം ഉപഭോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചും റെസ്റ്റോറന്റുകളിൽ ക്യു ആർ മെനുകളുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ചും പുതിയ ആശങ്കകൾക്ക് സമൂഹ മാധ്യമങ്ങളിൽ കാരണമായിട്ടുണ്ട്. ഋഷിക ദത്ത എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിലൂടെ തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. താൻ ഒരു റെസ്റ്റോറന്റ് സന്ദർശിക്കുകയും അവിടുത്തെ ഡിജിറ്റൽ മെനു ലഭിക്കുന്നതിനായി ക്യു ആർ സ്കാൻ ചെയ്തിരുന്നു എന്നാൽ അന്ന് രാത്രി തനിക്ക് ഒരു അജ്ഞാത നന്പറിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചതായി പറയുന്നു. സന്ദേശം അയച്ചയാളുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ അതു റസ്റ്റോറന്റ് ജീവനക്കാരന്റേതാണെന്ന് ദത്ത തിരിച്ചറിഞ്ഞു. റെസ്റ്റോറന്റിലെ ക്യുആർ സിസ്റ്റത്തിലൂടെയാണ് തന്റെ ഫോൺ നന്പർ അയാൾക്ക് ലഭിച്ചതെന്ന് ദത്ത സംശയിക്കുന്നു. അയാൾ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെയും സൗഹൃദത്തിന് ശ്രമിക്കുന്നതിന്റെയും സ്ക്രീൻഷോട്ടുകൾ അവർ ഓൺലൈനിൽ പങ്കുവെച്ചിട്ടുണ്ട്. ഈ…
Read Moreഡൽഹി സെന്റ് സ്റ്റീഫൻസിനെ നയിക്കാൻ മലയാളി വനിത: 145 വർഷത്തിനിടെ ആദ്യമായി വനിതാ പ്രിൻസിപ്പൽ; പ്രൊഫ. സൂസൻ ഏലിയാസിന്റെ കുടുംബവീട് റാന്നിയിൽ
ന്യൂഡൽഹി: ലോക പ്രശസ്ത കലാലായം, ഡൽഹി സെന്റ് സ്റ്റീഫൻസ് കോജിന്റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പൽ സ്ഥാനത്തേക്ക്. മലയാളിയായ കംപ്യൂട്ടർ സയന്റിസ്റ്റ് പ്രൊഫ. സൂസൻ ഏലിയാസിനെ കോളജിന്റെ പതിനാലാമത് പ്രിൻസിപ്പലായി നിയമിച്ചു. ജൂൺ ഒന്നിന് അവർ ചുമതലയേറ്റെടുക്കും. കോളജ് ചെയർമാനും ഡൽഹി ബിഷപ്പുമായ ഡോ. പോൾ സ്വരൂപാണു പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത്. സുപ്രീം കോടതി ജഡ്ജിമാർ, പ്രശസ്തരായ അഭിനേതാക്കൾ, കായിക താരങ്ങൾ തുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുത്ത വിദ്യാലയത്തിന്റെ അമരത്തേക്ക് ആദ്യമായാണ് ഒരു വനിതയെത്തുന്നത്. 1950കളിൽ റാന്നിയിൽനിന്നു ചെന്നൈയിലെത്തിയ മലയാളികുടുംബത്തിലാണ് സൂസൻ ജനിച്ചത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗിൽ ഉന്നതബിരുദവും മൾട്ടിമീഡിയ കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട് സൂസൻ ഏലിയാസ്. തന്റെ കരിയറിലെ ആദ്യ ദശാബ്ദങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സെന്റ് സ്റ്റീഫൻസിൽ എത്തുന്നതിനു മുൻപ് ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ പ്രോ വൈസ് ചാൻസലർ…
Read More