റായ്പുർ: അപകടത്തിൽനിന്നു രക്ഷപ്പെട്ട കുട്ടിയാനയുടെ നിഷ്കളങ്കമായ നന്ദിപ്രകടനം സമൂഹമാധ്യമങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റി. ഛത്തീസ്ഗഡ് രാജ്ഗഡിൽ ഈമാസം മൂന്നിനായിരുന്നു സംഭവം. ചിൽകഗുഡ ഗ്രാമത്തിനോടുചേർന്നുകിടക്കുന്ന ലെയ്ലുംഗ, ഖർഗോഡ വനാതിർത്തിയിലാണു കുട്ടിയാന കുഴിയിൽവീണത്. വെള്ളം തേടിയെത്തിയ കുട്ടിയാന അബദ്ധത്തിൽ കുഴിയിൽ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ജെസിബി കൊണ്ട് മണ്ണുനീക്കി രൂപപ്പെടുത്തിയ ചാലിലൂടെ കുട്ടിയാന അനായാസം കുഴിയിൽനിന്നു കയറി. പുറത്തെത്തിയ കുട്ടിയാന, തന്റെ രക്ഷയ്ക്കെത്തിയ മനുഷ്യരോടല്ല നന്ദി രേഖപ്പെടുത്തിയത്. കുഴിയിൽനിന്നു കയറാൻ വഴിയൊരുക്കിയ ജെസിബിയുടെ മണ്ണുകോരിയെടുക്കുന്ന ഭാഗമായ ബക്കറ്റിൽ തുന്പിക്കൈകൊണ്ടു തലോടിയ കുട്ടിയാന, ഒരുനിമിഷം തന്റെ ദേഹത്തോടു ചേർത്തുപിടിക്കുകയും ചെയ്തു. തുടർന്ന് വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു. ആനക്കുട്ടിയുടെ നന്ദിപ്രകടനം പ്രകൃതിയിലെ അവിസ്മരണീയ കാഴ്ചയെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.
Read MoreCategory: Today’S Special
രാജവെമ്പാലയ്ക്കു യുവാവിന്റെ ചുംബനം! മരണക്കളിയെന്നു വിമർശനം
രാജവെമ്പാലയുടെ പത്തിയിൽ ചുംബിക്കുന്ന യുവാവിന്റെ വീഡിയോ കണ്ട് അന്പരന്ന് സോഷ്യൽ മീഡിയ. ലോകത്തിലെ ഏറ്റവും നീളമുള്ളതും കൊടുംവിഷമുള്ളതുമായ രാജവെമ്പാലയ്ക്ക് യാതൊരു ഭയവും കൂടാതെ യുവാവ് മുത്തം കൊടുക്കുന്ന രംഗമാണു വീഡിയോയിലുള്ളത്. ഒന്നിലധികം പാമ്പുകളെ വീഡിയോയിൽ യുവാവിന്റെ ചുറ്റുമായി കാണാം. “സ്നേക്ക് സൊഹൈൽ’ എന്ന യൂസറാണ് ഭയമുളവാക്കുന്ന ഈ വീഡിയോ ഷെയർ ചെയ്തത്. “ഇത് അനുകരിക്കരുത്’ എന്ന ഉപദേശവും യുവാവ് നൽകുന്നുണ്ട്. യുവാവിന്റേത് മരണക്കളിയാണെന്നും വിഡ്ഢിത്തമാണെന്നുമാണു വീഡിയോ കണ്ടവരുടെ പ്രതികരണങ്ങളേറെയും. യുവാവ് പാമ്പുപിടിത്തക്കാരനാണ് എന്നാണു കരുതുന്നത്. കാഴ്ചക്കാരിൽ ഭൂരിഭാഗവും യുവാവിനെ കുറ്റപ്പെടുത്തിയപ്പോൾ ചിലർ ധൈര്യശാലി എന്നും വിശേഷിപ്പിച്ചു. യുവാവ് പാമ്പുകളെ പീഡിപ്പിക്കുകയാണെന്നും അവ അങ്ങേയറ്റം ബുദ്ധിമുട്ടിലാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
Read Moreഅയർലൻഡനിലുള്ള ജോലി നഷ്ടപ്പെടുന്ന അവസ്ഥ; പാറക്കുളത്തിൽ വീണ ഐ ഫോണ്‍ വീണ്ടെടുത്തു നൽകി തൊടുപുഴ ഫയർഫോഴ്സ് സംഘം
പാറക്കുളത്തിൽ വീണ വിലപ്പെട്ട വിവരങ്ങൾ അടങ്ങിയ മൊബൈൽ ഫോണ്‍ തൊടുപുഴ ഫയർഫോഴ്സിന്റെ സ്കൂബാ ടീം വീണ്ടെടുത്തു. ശനിയാഴ്ച രാവിലെ ഉപ്പുതറയ്ക്ക് സമീപം വളകോടായിരുന്നു സംഭവം. അയർലൻഡിൽ ജോലി ചെയ്തിരുന്ന ചപ്പാത്ത് കരിന്തരുവി ആറാം മൈലിൽ താമസിക്കുന്ന ജെഫിൻ അവധിക്കു നാട്ടിലെത്തിയപ്പോൾ ഉപ്പുതറയിലുള്ള കെപിഎം ഫിഷ് ഫാം സന്ദർശിക്കാനെത്തിയതായിരുന്നു. പാറക്കുളത്തിൽ കുട്ടവഞ്ചി സവാരി നടത്തുന്പോഴാണ് 1.75 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ നഷ്ടപ്പെട്ടത്. ഫോണിലെ വിലപ്പെട്ട വിവരങ്ങൾ നഷ്ടപ്പെട്ടാൽ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനും സാധിക്കാത്ത സ്ഥിതിയിലായിരുന്നു. ഇതോടെയാണ് ഫോണ്‍ വീണ്ടെടുക്കാൻ ഫയർഫോഴ്സിനെ വിളിച്ചത്. തൊടുപുഴ ഫയർഫോഴ്സിൽനിന്നു സ്കൂബാ ടീമംഗങ്ങളായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എൻ.എസ്. അജയ്കുമാർ, ടി.കെ. വിവേക്, ഹോം ഗാർഡ് കെ.ആർ. പ്രമോദ് എന്നിവർ സ്ഥലത്തെത്തി. അടിത്തട്ട് കാണാനാകാത്ത ചെളിനിറഞ്ഞ പാറക്കുളത്തിൽ സ്കൂബാ ടീമംഗങ്ങൾ ഒരു മണിക്കൂറോളം സമയം…
Read Moreരണ്ടാഴ്ചയായി വിട്ടു മാറാത്ത ചുമ; ആശുപത്രിയിൽ എത്തിയപ്പോൾ ഒൻപത് മാസക്കാരന്റെ ശ്വാസനാളത്തിൽ എൽഇഡി ബൾബ്; പിന്നീട് സംഭവിച്ചത്…
കണ്ണ് തെറ്റിയാൽ അപ്പോളെന്തെങ്കിലുമൊക്കെ കുസൃതി ഒപ്പിക്കുന്നവരാണ് കുട്ടികൾ. അവരെ നോക്കുക എന്നത് തന്നെ വളരെ വലിയൊരു ടാസ്ക് ആണ്. എന്ത് കിട്ടിയാലും വായിലാക്കുന്ന സ്വഭാവമാണ് കുഞ്ഞുങ്ങൾക്ക്. അതിപ്പോൾ കളിപ്പാട്ടമായാലും കല്ലായാലും പൂവ് ആയാലുമൊക്കെ വായിലിടുക പതിവാണ്. ഇപ്പോഴിതാ ഒൻപത് മാസക്കാരന്റെ ശ്വാസനാളത്തില്‍ നിന്ന് എല്‍ഇഡി ബള്‍ബ് പുറത്തെടുത്ത വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിട്ട് മാറാത്ത ചുമയെ തുടര്‍ന്നുള്ള പരിശോധനയിലാണ് കുട്ടിയുടെ വായിൽ നിന്ന് എൽഇഡി ബൾബ് പുറത്തെടുത്തത്. രണ്ടാഴ്ചയായി മാറാതെ നിന്ന ചുമയെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ നടത്തിയ ബ്രോങ്കോസ്കോപ്പിയിലൂടെയാണ് ശ്വാസകോശത്തില്‍ നിന്ന് ബള്‍ബ് പുറത്തെടുക്കുന്നത്. കുട്ടിയുടെ ആരോഗ്യ സ്ഥിതിക്ക് നിലവില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Read Moreദീർഘായുസിന് ‘തലച്ചോറിന്റെ ആരോഗ്യ’വും വളരെയേറെ പ്രധാനപ്പെട്ടതെന്ന് ഇന്ത്യൻ വംശജനായ ഡോക്ടറുടെ പഠനം
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ വംശജായ ആരോഗ്യ വിദഗ്ധൻ ഡോ. അവിനീഷ് റെഡിയുടെ പഠനമാണ് ഇപ്പോൾ സൈബറിടങ്ങളിലെ ചർച്ച. ദീർഘായുസ് കൈവരിക്കുന്നതിൽ ശാരീരിക ആരോഗ്യം മാത്രമല്ല വൈജ്ഞാനിക ആരോഗ്യവും പ്രധാനമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. വൈജ്ഞാനിക ആരോഗ്യം ഒരാളുടെ വ്യക്തിപരവും തൊഴിൽപരവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ ഒമേഗ-3 സപ്ലിമെന്റുകളും ബി 12, ബി 9, ബി 6 പോലുള്ള ബി വിറ്റാമിനുകളും ഡോ. റെഡി ശിപാർശ ചെയ്യുന്നു. പച്ചക്കറികൾ കഴിക്കുന്നതാണ് ശരീരത്തിനും മനസിനും ഉത്തമമെന്നും എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ സമയം കണ്ടെത്തുന്നത് തലച്ചോറിനെ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകായിക പരിശീലനത്തിനിടെ കഴുത്തൊടിഞ്ഞ് കിടപ്പിലായി, പഠിപ്പ് മുടങ്ങി; ഏഴ് വർഷത്തിന് ശേഷം 480 കോടി നഷ്ടപരിഹാരത്തിന് വിധി
കല എന്നത് ഒരു വരദാനമാണ്. എന്ത് തരം കല ആയാലും അത് അഭ്യസിക്കാനുള്ള മനസും കഴിവുമുണ്ടെങ്കിൽ നമുക്ക് ഉയരങ്ങൾ കീഴടക്കാം. കാണാനും കേൾക്കാനും ഇന്‍പമുള്ളതും എന്നാൽ അതീവ ശ്രദ്ധ വേണ്ടുന്നതുമായ കലാരൂപങ്ങളും കലയും നമുക്കിടയിലുണ്ട്. കളരി, കരാട്ടെ, റെസലിംഗ് അങ്ങനെ തുടങ്ങി കായികാധ്വാനമുള്ളവയ്ക്കൊക്കെ ധാരാളം സുരക്ഷിതത്വവും നമ്മൾ എടുക്കണം. 2018 -ല്‍ ജിയു-ജിറ്റ്സു പരിശീലനത്തിനിടെ ജാക്ക് ഗ്രീനർ എന്ന യുഎസ് യുവാവിന് കഴുത്തിന് താഴേക്ക് തളർന്ന് പോയിരുന്നു. സാൻ ഡീഗോയിലെ ഡെൽ മാർ ജിയു ജിറ്റ്സു ക്ലബ്ബിൽ വച്ച് നടന്ന പരിശീലനത്തിനിടെയാണ് സംഭവം. വൈറ്റ് ബെൽറ്റ് കളിക്കാരനായ ജാക്ക് ഗ്രീനർ, ‘സിനിസ്ട്രോ’ എന്ന് വിളിപ്പേരുള്ള രണ്ടാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ് കളിക്കാരനായ തന്റെ പരിശീലകൻ ഫ്രാൻസിസ്കോ ഇതുറാൾഡുമായി പരിശീലനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പരിശീലനത്തിനിടെ ജാക്ക് ഗ്രീനറിന്റെ കഴുത്ത് ഒടിഞ്ഞ് അദ്ദേഹം കഴുത്തിന് താഴേക്ക് തളര്‍ന്ന് വീണു. ഇതിന്റെ വീഡിയോ…
Read Moreപേരിട്ട് ഇനി പുലിവാല് പിടിക്കണ്ട; യുഎസ് നിയമപരമായി നിരോധിച്ച പേരുകളിതാ
കുഞ്ഞ് ജനിക്കുന്നതിനു മുൻപ് തന്നെ അവരുടെ പേരുകൾ മാതാപിതാക്കൾ കണ്ടുവച്ചിട്ടുണ്ടാകും. അച്ഛനമമ്മമാരുടെ പൂർവികരുടെ പേരോ അല്ലങ്കിൽ നക്ഷത്രവും ജാതകവുമൊക്കെ നോക്കിയുള്ള പേരോ ഒക്കെ കുഞ്ഞുങ്ങൾക്ക് ഇടാറുണ്ട്. നമ്മുടെ നാട്ടിൽ കുഞ്ഞുങ്ങൾക്ക് ഇടാനുള്ള പേരുകൾക്ക് പ്രത്യേകിച്ച് നിബന്ധനകൾ ഒന്നുംതന്നെ വച്ചിട്ടില്ല. എന്നാൽ അമേരിക്കയിലെ ചില സ്ഥലങ്ങളിൽ കുഞ്ഞുങ്ങൾക്ക് ചില പേരുകൾ ഇടുന്നതിന് കർശനമായ വിലക്കുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. കിംഗ്, ക്യൂൻ, മജസ്റ്റി, പ്രിൻസ്: രാജകീയ സ്ഥാനപ്പേരുകൾ സൂചിപ്പിക്കുന്ന ഇത്തരം പേരുകൾ നിരോധിച്ചിരിക്കുന്നു. @, 1069, Mon1ka: ചിഹ്നങ്ങൾ, അക്കങ്ങൾ അല്ലെങ്കിൽ ഇതുപോലുള്ള അസാധാരണമായ അക്ഷരവിന്യാസങ്ങൾ അടങ്ങിയ പേരുകൾ ഭരണപരമായ ബുദ്ധിമുട്ടുകളും ആശയക്കുഴപ്പങ്ങളും കാരണം പൊതുവെ നിരോധിച്ചിരിക്കുന്നു. സാന്താക്ലോസ്:ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് ചില പ്രദേശങ്ങളിൽ ഈ പേര് അനുവദനീയമല്ല. അഡോൾഫ് ഹിറ്റ്ലർ: ഹോളോകോസ്റ്റിന് ഉത്തരവാദിയായ നാസി നേതാവുമായുള്ള ബന്ധം കാരണം ഈ പേര് കുഞ്ഞുങ്ങൾക്ക് നൽകുന്നത് അമേരിക്ക നിരോധിച്ചിട്ടുണ്ട്. വെറുപ്പും…
Read Moreനായകൾക്ക് കൊടുക്കാമെങ്കിൽ കന്നുകാലികൾക്കും കൊടുക്കാം: തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിനെതിരേ വ്യത്യസ്തമായ പ്രതിഷേധം
തെരുവ് നായകളുടെ ശല്യം നാട്ടിലാകമാനം വർധിക്കുകയാണ്. അവയ്ക്ക ഭക്ഷണം കൊടുത്ത് പരിപാലിക്കുന്ന നിരവധി ആളുകൾ നമുക്കു ചുറ്റുമുണ്ട്. ഇപ്പോഴിതാ തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നവർക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാർ. ഇവിടുത്തെ താമസക്കാർ നായകൾക്ക് ഭക്ഷണം കൊടുക്കുന്നത് പതിവാക്കിയതോടെ അവറ്റകളുടെ ശല്യവും വർധിച്ച് വന്നിരിക്കുകയാണ്. ഇതിനെതിരേ ഒരു പറ്റം ആളുകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഹൗസിംഗ് സൊസൈറ്റിക്കുള്ളിൽ കന്നുകാലികളെ കൊണ്ടുവന്ന് അവയ്ക്ക് ഭക്ഷണം നൽകിയാണ് തങ്ങളുടെ വിയോജിപ്പ് ഇവർ അറിയിച്ചത്. നായ്ക്കൾക്ക് ഭക്ഷണം നൽകാമെങ്കിൽ കന്നുകാലികൾക്കും കൊടുക്കാമെന്നാണ് ഇവരുടെ വാദം. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ഇക്കോവില്ലേജ് 2 ഹൗസിംഗ് സൊസൈറ്റിയിലെ ഒരു ഡസൻ താമസക്കാരാണ് ഇത്തരത്തിൽ വ്യത്യസ്തമായൊരു പ്രതിഷേധം സംഘടിപ്പിച്ചത്. കന്നുകാലികളെ ഹൗസിംഗ് സൊസൈറ്റിക്കുള്ളിൽ കൊണ്ടുവന്ന് ഭക്ഷണം കൊടുക്കുന്ന വീഡിയോ സമൂഹ മആധ്യമങ്ങളിൽ വൈറലായി. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്. നായകൾക്ക് ആകാമെങ്കിൽ…
Read Moreമൊഞ്ചുള്ള കൈകളിൽ മിന്നും ചോപ്പു നിറങ്ങൾ… മൈലാഞ്ചി ഡിസൈനുകളിൽ വ്യത്യസ്തത രചിച്ച് വിദ്യാർഥിനികൾ
പെരുന്നാളിനെ വരവേൽക്കാൻ വിശ്വാസികൾ അണിഞ്ഞൊരുങ്ങുമ്പോൾ മൊഞ്ചുള്ള മൈലാഞ്ചി ചോപ്പിൽ പെരുന്നാളിനെ കളറാക്കുകയാണ് ഈ കളിക്കൂട്ടുകാർ. മാന്നാറിലെ സാമൂഹ്യപ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ മാന്നാർ കുരട്ടിക്കാട് അൻഷാദ് മൻസിലിൽ അൻഷാദിന്റെയും റെജിമോളുടെയും ഏകമകളായ അസ്ന അൻഷാദും കുരട്ടിക്കാട് വടക്കേവിളയിൽ നിസാം-ഷെറിന ദമ്പതികളുടെ മകൾ നൗറിൻ ഫാത്തിമയുമാണ് പെരുന്നാളിനെ വരവേൽക്കാൻ അദ്ഭുതപ്പെടുത്തുന്ന മൈലാഞ്ചി ഡിസൈനുകളൊരുക്കുന്നത്. അയൽവാസികളും കൂട്ടുകാരുമെല്ലാം പെരുന്നാൾ എത്തിയതോടെ ഇവരെത്തേടിയാണെത്തുന്നത്. സോഷ്യൽ മീഡിയകളിലും മറ്റും കണ്ടറിഞ്ഞ മൈലാഞ്ചിയുടെ കരവിരുതുകൾ സ്വായത്തമാക്കുവാൻ ഈ കളിക്കൂട്ടുകാർക്ക് ഏറെനാൾ വേണ്ടിവന്നില്ല. നാടൻ മൈലാഞ്ചി അരച്ച് പാരമ്പര്യ രീതിയിലും ബ്രാൻഡഡ് കമ്പനികളുടെ മൈലാഞ്ചി കോണുകളും ഉപയോഗിച്ച് ഇവരുടേതായ ഡിസൈനുകളിൽ വിരിയുന്ന മൈലാഞ്ചി മൊഞ്ച് ഈ കളിക്കൂട്ടുകാർക്ക് ഇന്നൊരു വരുമാന മാർഗംകൂടിയാണ്. വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന മൈലാഞ്ചി രാവുകളിലും മണവാട്ടികളെ മൊഞ്ചത്തിയാക്കാനും ഈ കളിക്കൂട്ടുകാർ റെഡിയാണ്. ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ചുവളർന്നവരിൽ അസ്ന അൻഷാദ് മാന്നാർ കുരട്ടിക്കാട് ശ്രീഭുവനേശ്വരി…
Read Moreമഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്… മലയോരത്തെ കാലാവസ്ഥ ഇനി കൂടുതല്‍ വ്യക്തതയോടെ; വഴിക്കടവ്, മേച്ചാല്‍, അരുവിക്കച്ചാല്‍ എന്നിവിടങ്ങളില്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍
മലയോര മേഖലയിലെ കാലാവസ്ഥ ഇനി വിരല്‍ത്തുമ്പില്‍ അറിയാം. പ്രാദേശികമായ കാലാവസ്ഥാ പ്രവചന സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മീനച്ചില്‍ നദീതടത്തിലെ ജനകീയ കൂട്ടായ്മയായ മീനച്ചില്‍ നദീസംരക്ഷണ സമിതി മീനച്ചില്‍ റിവര്‍ റെയിന്‍ മോണിറ്ററിംഗ് നെറ്റ് വര്‍ക്കിംഗിന്റെ (എംആര്ആര്എംഎ) സഹകരണത്തോടെയാണ് ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. തീക്കോയി പഞ്ചായത്തില്‍ വാഗമണ്ണിനു സമീപം വഴിക്കടവ് മിത്രാനികേതന്, മൂന്നിലവ് പഞ്ചായത്തില്‍ മേച്ചാല്‍ സിഎസ്ഐ പള്ളിക്കു സമീപം, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പാതാമ്പുഴ അരുവിക്കച്ചാല്‍ റോഡിനു സമീപം എന്നീ മൂന്നു സ്ഥലങ്ങളിലാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്പേസിന്റെ കീഴിലുള്ള ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എന്എഎസ്ഐഎല്), തിരുവനന്തപുരം എന്വയണ്മെന്റല് റിസോഴ്സ് റിസേര്‍ച്ച് സെന്റര്‍ (ഇആര്ആര്സി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ് സി) എന്നിവയുടെ സഹകരണത്തോടെ കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്റ്ററിക് റഡാര്‍ റിസേര്‍ച്ചാണ് പദ്ധതി നടപ്പാക്കുന്നത്.…
Read More