കൊച്ചി: സംസ്ഥാനത്തെ പട്ടിക വര്‍ഗക്കാരായ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഉന്നതികളില്‍ ആരംഭിച്ച സാമൂഹിക പഠനമുറിയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണത്തിനുള്ള ഫണ്ട് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ചെറുകടി വാങ്ങുന്നതിനുള്ള ഫണ്ട് വിദ്യാവാഹിനി പദ്ധതിയിലേക്ക് വകമാറ്റിയതുമൂലം പല ജില്ലകളിലേയും ഫെസിലിറ്റേറ്റര്‍മാര്‍ പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. അഞ്ചു മാസമായി കണ്ണൂര്‍ ജില്ലയിലും ആറു മാസമായി ഇടുക്കിയിലും ഫണ്ട് ലഭിച്ചിട്ടില്ല. മതിയായ യാത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്താന്‍ സാധിക്കാത്തതും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനുമായി വിദ്യാര്‍ഥികളെ ഉന്നതികളില്‍നിന്നും സ്കൂളുകളില്‍ എത്തിക്കാന്‍ പട്ടികവര്‍ഗ വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഉന്നതികളില്‍നിന്ന് ഒന്നര കിലോമീറ്റര്‍ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്കാണ് പട്ടിക വിഭാഗത്തില്‍പെട്ടവരുടെ വാഹനങ്ങള്‍ ഉപയോഗിച്ചു വിദ്യാര്‍ഥികളെ എത്തിക്കുന്നത്. സാമൂഹിക പഠനമുറിയിലേക്ക് ലഭിക്കേണ്ട ഫണ്ട് ഇതിലേക്ക് വകമാറ്റിയിരിക്കുകയാണെന്നാണ് ഫെസിലിറ്റേറ്റര്‍മാര്‍ പറയുന്നത്. സാമൂഹിക പഠനമുറിയിലെ ഒരു വിദ്യാര്‍ഥിക്ക് വൈകുന്നേരങ്ങളില്‍ ചായയ്ക്കും ചെറുകടിക്കുമായി 20 രൂപ എന്ന നിരക്കിലാണ് ഫണ്ട്…
Read MoreCategory: Top News
ഭർത്താവിന്റെ സുഹൃത്തുമായി വഴിവിട്ട ബന്ധം; ഭർത്താവ് നീതുവിനെ ഉപേക്ഷിച്ചു; പഴയ കാമുകനെ തേച്ച് മറ്റൊരാളുമായി പ്രണയം; കറുകച്ചാലിലെ കൊലാപാതകത്തിന് പിന്നിലെ പിന്നാമ്പുകഥകളിങ്ങനെ
ചങ്ങനാശേരി: കറുകച്ചാലിനു സമീപം പൂവന്‍പാറയില്‍ വാടകത്താമസക്കാരിയായ കൂത്രപ്പള്ളി സ്വദേശിനി പുതുപ്പറമ്പില്‍ നീതു കൃഷ്ണ (36)നെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാഞ്ഞിരപ്പള്ളി മേലാറ്റൂതകിടി അമ്പഴത്തിനാല്‍ അന്‍ഷാദ് കബീര്‍(37), കാഞ്ഞിരപ്പള്ളി ചാവടിയില്‍ വീട്ടില്‍ ഉജാസ് അബ്ദുള്‍സലാം(35) എന്നിവരെ കാഞ്ഞിരപ്പള്ളി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ഈ മാസം 22വരെ റിമാൻഡ് ചെയ്തു. വാടകവീട്ടില്‍നിന്നും ചങ്ങനാശേരിയിലുള്ള ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ബസ് കയറാന്‍ നടന്നുപോവുകയായിരുന്ന നീതുവിനെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് ഇരുവരും ചേര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്തിയത്. സംഭവദിവസം വൈകുന്നേരത്തോടെ ഇരുവരെയും കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനായി അടുത്തദിവസം പ്രതികളെ കറുകച്ചാല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് നടത്തിയ തെരച്ചിലിലാണ് സംഭവം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. വിവാഹബന്ധം വേര്‍പെടുത്തി കഴിഞ്ഞിരുന്ന നീതുവും അന്‍ഷാദും തമ്മില്‍…
Read Moreഇന്ത്യ-പാക് സംഘര്‍ഷം; ശ്രീനഗറില്‍ കുടുങ്ങി അമ്പതോളം മലയാളി വിദ്യാര്‍ഥികള്‍; വിമാനത്താവളം അടച്ചതും റോഡ് ഗതാഗതും നിലച്ചതും യാത്രയ്ക്ക് തടസമായെന്ന് കുട്ടികൾ
ശ്രീനഗര്‍: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍. ഡിസൈനിംഗ് കോഴ്സ് ചെയ്യുന്ന അമ്പതോളം വിദ്യാര്‍ഥികളാണ് കുടുങ്ങിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ നാട്ടിലേക്ക് പോകാന്‍ ഇവര്‍ ടിക്കറ്റെടുത്തെങ്കിലും വിമാനത്താവളങ്ങള്‍ അടച്ചതോടെ പ്രതിസന്ധിയിലായി. റോഡ് മാര്‍ഗം ജമ്മുവിലെത്തി ട്രെയിൻ കയറി വരാന്‍ ശ്രമിച്ചെങ്കിലും ഇതിനും സാധിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ജമ്മു-ശ്രീനഗർ ഹൈവേയിലുള്ള യാത്ര തടസപ്പെട്ടത്. വിദ്യാർഥികൾ നിലവിൽ സുരക്ഷിതരാണെന്നാണ് വിവരം. അതേസമയം ജമ്മുവിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായി. പുലർച്ചെയാണ് വീണ്ടും ഡ്രോൺ ആക്രമണമുണ്ടായത്. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തതായാണ് വിവരം. ഡ്രോൺ ആക്രമണം പ്രതിരോധിക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സൈന്യം പ്രവർത്തിപ്പിച്ചു.
Read Moreഎന്തൊരു ചേലാണ്..! റാന്പില്‍ കാടിന്റെ മക്കളുടെ സ്വപ്നം നിറവേറി; ആദിവാസി ഊരില്‍നിന്നുള്ള കൗമാരക്കാരോടൊപ്പം ചുവടുവച്ച് ഹൈബി ഈഡന് എംപിയും
കൊച്ചി: കാടിന്റെ മക്കളുടെ സ്വപ്നം നിറവേറ്റി റാന്പില്‍ വിപ്ലവം സൃഷ്ടിച്ച് കൊച്ചി ലുലുമാളിലെ ഫാഷന്‍ വേദി.ലുലു ഫാഷന്‍ വീക്കിന്റെ ഉദ്ഘാടന വേദിയില്‍ ശ്രദ്ധേയമായത് അടിമാലിയിലെ ആദിവാസി ഊരില്‍നിന്നുള്ള കൗമാരക്കാരുടെ ചുവടുവയ്പായിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ ഹൈബി ഈഡന് എംപിയും ഇവര്‍ക്കൊപ്പം ചുവടുവച്ചപ്പോള്‍ ആവേശം ഇരട്ടിയായി. സ്റ്റൈലിസ്റ്റും മോഡലുമായ ഡാലു കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര മോഡലുകള്‍ക്കൊപ്പമാണ് ഊരിന്റെ മക്കളും ചുവടു വച്ചത്. ഫാഷന്‍ ഷോയും റാന്പ് വാക്ക് അടക്കമുള്ള പരിശീലനവും രണ്ടു ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയാണ് സംഘത്തിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും റാന്പിലെത്തിയത്. ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണന്, കൊച്ചി റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിം എന്നിവര്‍ കുട്ടികള്‍ക്കും ഊരു മൂപ്പനും ഉപഹാരം സമ്മാനിച്ചു. ഷോ ഡയറക്ടര്‍ ഡാലു കൃഷ്ണദാസിനെ ചടങ്ങില്‍ അനുമോദിച്ചു. ദിവസവും വൈകുന്നേരം 4.30ന് ഫാഷന്‍ ഷോ തുടങ്ങും. 11ന് സമാപിക്കും.
Read More15 വര്‍ഷമായി തുടരുന്ന ഭാഗ്യപരീക്ഷണം; ഒടുവിൽ എട്ടര കോടിയുടെ സമ്മാനം; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കാസര്‍ഗോഡ് സ്വദേശി വേണുഗോപാലിന് സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ കാസര്‍ഗോട്ടുകാരനെ തേടി മഹാഭാഗ്യമെത്തി. ബേഡകം കുണ്ടംകുഴി പുളിരടി സ്വദേശി വേണുഗോപാല്‍ മുല്ലച്ചേരി(52)ക്കാണ് നറുക്കെടുപ്പില്‍ സമ്മാനം. 10 ലക്ഷം ഡോളര്‍ (എട്ടര കോടിയോളം രൂപ) ആണ് സമ്മാനത്തുക. സീരീസ് 500ലെ അഞ്ഞൂറാമത്തെ വിജയിയാണ് വേണുഗോപാല്‍.10 ലക്ഷം ഡോളര്‍ നേടുന്ന 249-ാമത്തെ ഇന്ത്യക്കാരനുമാണ്. യുഎഇയിലെ അജ്മനിലെ കമ്പനിയില്‍ ഐടി സപ്പോര്‍ട്ട് സ്പെഷലിസ്റ്റായി ജോലിചെയ്തു വരികയാണ് വേണുഗോപാല്‍. മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ വേണുഗോപാല്‍ തിരിച്ചുമടങ്ങവേ ഏപ്രില്‍ 23നു ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2ല്‍നിന്ന് വാങ്ങിയ 1163 നമ്പര്‍ ടിക്കറ്റാണ് സമ്മാനത്തിനര്‍ഹമായത്. 15 വര്‍ഷമായി താന്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ടെന്നും ഇപ്പോള്‍ വിജയി ആകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നറുക്കെടുപ്പ് പ്രഖ്യാപനം തത്സമയമായി കണ്ടത്. പെട്ടെന്ന് തന്റെ പേര് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഇതുവരെയും…
Read Moreഅകാലത്തിൽ അവസാനിപ്പിക്കരുത്; നാലു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് കൂടുതല്‍ ആത്മഹത്യകള്‍ തിരുവനന്തപുരത്ത്; കൂടുതല്‍ ആത്മഹത്യകള്‍ നടന്നത് 36നും 40നും ഇടയില്‍ പ്രായമുള്ളവരിൽ
കൊച്ചി: ആത്മഹത്യ ഒന്നിനും പരിഹാരമല്ലെങ്കിലും സംസ്ഥാനത്ത് ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ കൂടുതല്‍ ആത്മഹത്യകള്‍ നടന്നത് തിരുവനന്തപുരം റൂറലിലാണ്. സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021 ഏപ്രില്‍ 20 മുതല്‍ 2024 ഡിസംബര്‍ 31 വരെ ഇവിടെ 4,323 പേരാണ് ആത്മഹത്യയില്‍ അഭയം തേടിയത്. തിരുവനന്തപുരം റൂറലില്‍ 2024 ല്‍ 1,160 പേരും, 2023 ല്‍ 1,201 പേരും, 2022 ല്‍ 1,127 പേരും, 2021 ല്‍ 835 പേരുമാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം സിറ്റിയില്‍ 2024 ല്‍ 448 പേരും 2023 ല്‍ 410 പേരും 2022 ല്‍ 361 പേരും 2021 ൽ 285 പേരും ആത്മഹത്യ ചെയ്തു. ആത്മഹത്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് പാലക്കാട് ആണ്. ഇവിടെ 2024 ല്‍ 901…
Read Moreചങ്ങനാശേരി എസ്ബി എച്ച്എസ്എസ് കാമ്പസില്‍ ഇനി വളകിലുങ്ങും; പ്ലസ്ടു വിഭാഗത്തില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കാന്‍ മാനേജ്മെന്റ് തീരുമാനം
ചങ്ങനാശേരി: ചങ്ങനാശേരിയിലെ ആണ്‍കുട്ടികളുടെ പ്രശസ്ത വിദ്യാലയമായ എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിഭാഗത്തില്‍ 2025-26 വര്‍ഷം പെണ്കുട്ടികള്ക്കുകൂടി പ്രവേശനം നല്കാന് മാനേജ്മെന്റ് തീരുമാനം. മാനേജ്മെന്റിന്റെ ആവശ്യപ്രകാരം ഹയര്‍ സെക്കന്‍ഡറി വിഭാഗം ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവിറക്കി. പെണ്‍കുട്ടികള്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1891ല്‍ മെട്രിക്കുലേഷന്‍ ക്ലാസും അതിനു തൊട്ടുതാഴെയുള്ള ഫിഫ്ത് ക്ലാസും (ഇന്നത്തെ പ്ലസ്ടു, പ്ലസ് വണ്‍) ആരംഭിച്ചുകൊണ്ട് തുടക്കംകുറിച്ച ചങ്ങനാശേരി ബര്‍ക്ക്മാന്‍സ് കോളജ് സ്കൂള്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമാണ്. പടിപടിയായി വളര്‍ന്ന് സര്‍വകലാശാലയായി മാറണമെന്ന് ആഗ്രഹത്തോടെ ബിഷപ് മാർ ചാള്‍സ് ലവീഞ്ഞ് സ്ഥാപിച്ചതാണ് സ്കൂള്‍. 1922ല്‍ ഡിഗ്രി ക്ലാസുകള്‍ ആരംഭിച്ചു. തുടര്‍ന്ന് സ്കൂളില്‍ നടന്നിരുന്ന മെട്രിക്കുലേഷന്‍ ക്ലാസ് കോളജിന്റെ ഭാഗമായി മാറി. എസ്ബി സ്കൂളിന്റെ വനിതാവിഭാഗമാണ് ചങ്ങനാശേരിയിലെ പ്രശസ്തമായ സെന്റ് ആന്‍സ് സ്കൂളായി വളര്‍ന്നത്. ഹയര്‍ സെക്കന്‍ഡറി ആരംഭിച്ചിട്ട് 27 വര്‍ഷം…
Read Moreതൊട്ടാൽ പൊള്ളും… അയൽസംസ്ഥാനങ്ങളിൽ ട്രോളിംഗ് നിരോധനം; കേരയ്ക്ക് 580, മത്തിക്ക്180; സംസ്ഥനത്ത് മത്സ്യവില കുതിച്ചുയർന്നു; ഒന്നും ചെയ്യാതെ അധികൃതർ
തൊടുപുഴ: അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചമീനിന് വില കുതിച്ചുയർന്നു. രണ്ടാഴ്ച മുന്‍പാണ് ട്രോളിംഗ് നിരോധനം ആരംഭിച്ചത്. ഇതോടെ അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യത്തിന്റെ വരവ് നാമമാത്രമായി. വേനൽക്കാലമായതിനാൽ ഇവിടെ മത്സ്യലഭ്യത കുറയുകയും ചെയ്തതോടെ വില കുതിച്ചുയരുകയായിരുന്നു. ഇന്നലെ തൊടുപുഴയിൽ ഒരു കിലോ കേരയ്ക്ക് 580 രൂപയായിരുന്നുവില. മത്തി-180, അയല-160, ഓലക്കുടി-600, കൊഴുവ-140, കട്ല-200, വാളക്കൂരി-160, തിലാപ്പിയ-200, തിരിയാൻ-160, രോഹു-200, പൂങ്കണ്ണി-240, വറ്റ-340, വരാൽ-200, ചെന്പല്ലി-240, കാളാഞ്ചി-540, ചൂര-280, കിളി-260, ഏരി-560, മഞ്ഞ ഏരി-200 എന്നിങ്ങനെയായിരുന്നു മറ്റു മത്സ്യങ്ങളുടെ വില. അതേസമയം മീനിന്റെ വരവ് കുറഞ്ഞതോടെ തോന്നുംപടി വില ഈടാക്കുന്ന വ്യാപാരികളുമുണ്ട്. കടയിൽ വില നിലവാരം പ്രദർശിപ്പിക്കാത്തതിനാൽ വില അറിയാനും ഉപഭോക്താവിന് സാധിക്കാതെ വരുന്നുണ്ട്. കൃത്യമായി വിലനിലവാരം ബോർഡിൽ പ്രദർശിപ്പിക്കണമെന്ന് കർശനനിർദേശമുണ്ടെങ്കിലും ഇതെല്ലാം കാറ്റിൽപറത്തുകയാണ്. ഇക്കാര്യം കൃത്യമായി പരിശോധിക്കാൻ ബന്ധപ്പെട്ട അധികൃതർ…
Read Moreപതിവായി ശല്യം ചെയ്ത യുവാവിനെതിരെ പരാതി നൽകി വീട്ടമ്മ; മുഖത്ത് ആസിഡ് ഒഴിച്ച് യുവാവിന്റെ പരാക്രമം; പ്രതിയെ അന്വേഷിച്ചെത്തിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
കമ്പല്ലൂർ (കാസർഗോഡ്): പട്ടാപ്പകൽ ഫാൻസി സ്റ്റോർ ഉടമയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. സംഭവത്തിനു പിന്നാലെ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു. കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ സഞ്ജന സ്റ്റോർ ഉടമ കെ.ജി. ബിന്ദു (44) ആണ് ആക്രമണത്തിനിരയായത്. കമ്പല്ലൂർ സ്വദേശി എം.വി. രതീഷ് എന്ന പച്ചരി രതീഷ് (34) ആണ് ആക്രമണം നടത്തിയത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. ഇരുചക്രവാഹനത്തിലാണ് രതീഷ് കമ്പല്ലൂർ സ്കൂൾ പരിസരത്ത് എത്തിയത്. വാഹനത്തിൽ പ്ലാസ്റ്റിക് പാത്രത്തിൽ ആസിഡും പ്ലാസ്റ്റിക് കയറും കരുതിയിരുന്നു. വാഹനം റോഡരികിൽ നിർത്തിയിട്ട ശേഷം പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് പിറകിലൂടെയാണ് രതീഷ് ബിന്ദുവിന്റെ കടയിൽ എത്തിയത്. കൈയിൽ കരുതിയിരുന്ന ആസിഡ് പ്ലാസ്റ്റിക്ക് മഗിലേക്ക് മാറ്റി ബിന്ദുവിനുനേരേ ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയവരാണ് ബിന്ദുവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. മുഖത്തിന്റെ ഇടതുഭാഗത്തും കണ്ണിനും കഴുത്തിനും തുടയ്ക്കും ഗുരുതരമായി…
Read Moreനെഞ്ചിലെ ചൂടേറ്റ് വളർന്ന മകൻ… അറുപത്തിമൂന്നുകാരനായ അച്ഛനെ മകൻ വെട്ടിക്കൊന്നു; നെഞ്ചിന് ആഴത്തിലേറ്റ മുറിവാണ് ബേബിയുടെ ജീവൻ കവർന്നത്
വയനാട്: മാനന്തവാടിയിൽ മകന് അച്ഛനെ വെട്ടിക്കൊന്നു. മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയുണ്ടായ കുടുംബ വഴക്കിനിടയില്‍ നെഞ്ചിന് ആഴത്തില്‍ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ ഒന്നിനായിരുന്നു മരണം സംഭവിച്ചത്. മകന് റോബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റോബിന് തന്റെ അമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ബേബി തടഞ്ഞെന്നും ഇതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ പിതാവിന് വെട്ടേറ്റെന്നുമാണ് പ്രതി പോലീസിനോട് വിശദീകരിച്ചത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്ന രാത്രിയില്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.
Read More