കണ്ണൂർ എ​ടാ​ട്ട് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് തീ​യി​ട്ടു; ഈ ഓഫീസിനു നേരേയുണ്ടാകുന്ന ഏഴാമത്തെ ആക്രമണമെന്ന് കോൺഗ്രസ്

പ​യ്യ​ന്നൂ​ര്‍: നി​ര​വ​ധി ത​വ​ണ അ​ക്ര​മ​ങ്ങ​ള്‍​ക്കി​ര​യാ​യ എ​ടാ​ട്ട് ചെ​റാ​ട്ടെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സാ​യ പ്രി​യ​ദ​ര്‍​ശി​നി മ​ന്ദി​രം ത​ക​ര്‍​ത്ത് തീ​യി​ട്ടു. അ​ഞ്ച​ര വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഏ​ഴാം ത​വ​ണ​യാ​ണ് ഈ ​ഓ​ഫീ​സ് അ​ക്ര​മ​ത്തി​നി​ര​യാ​കു​ന്ന​ത്.ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സാ​യ പ്രി​യ​ദ​ര്‍​ശി​നി മ​ന്ദി​രം തീ​വ​ച്ച് ന​ശി​പ്പി​ച്ച​ത്. ചു​റ്റു​മു​ള്ള ജ​ന​ലു​ക​ള്‍ അ​ടി​ച്ച് ത​ക​ര്‍​ത്ത് മു​റി​ക​ള്‍​ക്കു​ള്ളി​ലേ​ക്കും മു​ന്‍ വാ​തി​ലി​നും പെ​ട്രോ​ളൊ​ഴി​ച്ചാ​ണ് ഓ​ഫീ​സ് കെ​ട്ടി​ടം തീ​വച്ച് ന​ശി​പ്പി​ച്ച​ത്.

ഇ​ന്ന് രാ​വി​ലേ​യും തീ​യ​ണ​യാ​തെ പു​ക​യു​യ​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു.​ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്നി​ന് ശേ​ഷ​മാ​ണ് തീ​വയ്പ് ന​ട​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നും അ​യ​ല്‍​വാ​സി​യു​മാ​യ രാ​മ​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു.ഇ​ന്ന​ലെ എ​ടാ​ട്ട് യു​പി സ്‌​കൂ​ളി​ലെ ര​ണ്ടാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് തീ​വയ്പി​ന് കാ​ര​ണ​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്.

2013 ഒ​ക്‌​ടോ​ബ​ര്‍ 30നാ​ണ് പ്രി​യ​ദ​ര്‍​ശി​നി മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​തി​നു ശേ​ഷം പ​ല​വ​ട്ടം ഈ ​ഓ​ഫീ​സ് അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യും തീ​വ​യ്ക്കു​ക​യു​മു​ണ്ടാ​യി. ഇ​ത്ത​ര​ത്തി​ല്‍ നി​ര​ന്ത​രം അ​ക്ര​മ​ങ്ങ​ള്‍​ക്കി​ര​യാ​യ ഈ ​ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഏ​ഴാ​മ​ത്തെ അ​ക്ര​മ​മാ​ണി​ത്. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി​ജ​യ​ന്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.​സം​ഭ​വ​ത്തെ കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം അ​ഡ്വ.​ടോ​ണി ജോ​സ​ഫ് അ​പ​ല​പി​ച്ചു.

Related posts