സ്‌നേഹം പങ്കു വയ്ക്കുമ്പോഴും പരസ്പരം സ്‌നേഹിക്കുമ്പോഴുമാണ് മനുഷ്യര്‍ മനുഷ്യരാകുന്നത് ! ആരാധകര്‍ക്ക് ഉമ്മ കൊടുത്ത് തുടങ്ങിയതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിജയ് സേതുപതി…

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ജനപ്രിയ നായകന്‍ ജയറാമും ഒന്നിക്കുന്ന മാര്‍ക്കോണി മത്തായിയുടെ ഷൂട്ടിംഗ് അണിയറയില്‍ പുരോഗമിക്കുകയാണ്. മക്കള്‍ സെല്‍വന്റെ മലയാളത്തിലെ അരങ്ങേറ്റം മലയാളി മക്കളെല്ലാം കാത്തിരിക്കുകയാണ്. സെല്‍ഫിയെടുക്കാന്‍ വരുന്ന ആരാധകരെ ചുംബിക്കുന്നത് വിജയ് സേതുപതിയുടെ മാത്രം പ്രത്യേകതയാണ്. ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ തന്റെ ചുംബനത്തെക്കുറിച്ച് നടന്‍ വെളിപ്പെടുത്തി.

‘മനുഷ്യനെ വെവ്വേറെ തലങ്ങളില്‍ കാണാന്‍ എനിക്ക് ഇഷ്ടമല്ല. എല്ലാ മനുഷ്യരും ഒരു പോലെയാണ്. സ്‌നേഹം പങ്കു വയ്ക്കുമ്പോഴും പരസ്പരം സ്‌നേഹിക്കുമ്പോഴുമാണ് മനുഷ്യര്‍ മനുഷ്യരാകുന്നത്. കുറെ കാലം മുമ്പ് രണ്ട് ആരാധകരാണ് ആദ്യമാണ് ഇങ്ങോട്ട് ചുംബനം ആവശ്യപ്പെട്ടത്. അന്ന് അവര്‍ അതിന്റെ ചിത്രം എടുത്ത് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഇട്ടു. അത് അങ്ങനെ വൈറലായി. പിന്നീട് എല്ലാവരും കാണുമ്പോള്‍ ചുംബനം ചോദിച്ചു തുടങ്ങി. സ്‌നേഹം പങ്കു വയ്ക്കും തോറും കൂടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇവിടെയും അതു തന്നെയാണ് സംഭവിച്ചത്.’ സെല്‍ഫിയെടുക്കാന്‍ വരുന്നവരെ ചുംബിക്കുന്നതിനെക്കുറിച്ച് വിജയ് സേതുപതി പറയുന്നതിങ്ങനെ…

‘മലയാളം സിനിമയെയും മലയാളികളെയും എനിക്ക് വലിയ ഇഷ്ടമാണ്. തമിഴ്‌നാടു പോലെ തന്നെയാണ് കേരളവും എനിക്ക്. ഇവിടുത്തെ ആളുകളെയും എനിക്ക് വളരെ ഇഷ്ടമാണ്. മലയാള സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. പണ്ട് ചെന്നൈയിലെ ഒരു വിഡിയോ ഷോപ്പില്‍ നിന്ന് മോഹന്‍ലാല്‍ സാറിന്റെയും മമ്മൂട്ടി സാറിന്റെയും സിനിമകളുടെ കാസറ്റ് ചോദിച്ചു വാങ്ങി വീട്ടില്‍ പോയി കാണുമായിരുന്നു. അതു പോലെ കമല്‍ഹാസന്‍ സാറിനെയും വലിയ ഇഷ്ടമായിരുന്നു. ഇവരുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ അഭിനയം പഠിച്ചത്.’ വിജയ് സേതുപതി പറയുന്നു.ഛായാഗ്രാഹകന്‍ സനില്‍ കളത്തില്‍ ആദ്യമായി സംവിധാനം സംവിധാനം ചെയ്യുന്ന മാര്‍ക്കോണി മത്തായിയില്‍ അതിപ്രധാനമായ ഒരു അതിഥി വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്.

Related posts