പാലക്കാട്: മകനെയുമെടുത്ത് കിണറ്റിൽ ചാടിയ അമ്മ ചികിത്സയിൽ തുടരവെ, രണ്ടര വയസുകാരനായ മകൻ മരിച്ചു.പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചനയാണ് വെള്ളിയാഴ്ച രാത്രി മകൻ രണ്ടര വയസുകാരനായ വേദികിനെയും എടുത്ത് വീട്ടിലെ കിണറ്റിൽ ചാടിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് മകനെയുമെടുത്ത് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതായാണ് വിവരം. ഉടൻ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിൽ തുടരവെ ഇന്ന് രാവിലെയാണ് കാശി മരണത്തിന് കീഴടങ്ങിയത്. കാഞ്ചന ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രാത്രിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായ സമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സമയത്താണ് യുവതി മകനെയുമെടുത്ത് കിണറ്റിൽ ചാടിയത്. വീട്ടുകാർ കാഞ്ചനയെ സമീപത്തെ വീട്ടിലും ഒക്കെ അന്വേഷിച്ചെങ്കിലും കണ്ടില്ല. തിരിച്ചിലിനിടെ കിണറിന്റെ പൈപ്പ് ഇളകുന്നത് ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് ഇരുവരെയും കണ്ടത്. ഉടനെ ഫയർഫോഴ്സിനെയും നാട്ടുകാർ പോലീസിനെയും വിവരം അറിയിച്ചു. ഇവരെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. അത്യാസന്ന നിലയിലായിരുന്ന കുഞ്ഞ് രാവിലെയോടെ…
Read MoreCategory: Top News
ഒഡിഷയിലെ കാമുകി പിണങ്ങി; പാലക്കാട്ടെ കാമുകൻ റെയിൽപാളത്തിൽ മരത്തടി വച്ചു; ശരീരത്തില്‍ കുപ്പിച്ചില്ലുപയോഗിച്ചു മുറിവേല്‍പ്പിച്ചു; പിന്നീട് സംഭവിച്ചത്…
പാലക്കാട്: കാമുകി പിണങ്ങിയെന്ന ദേഷ്യത്തിൽ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പോലീസ് കസ്റ്റഡിയിൽ. ഒഡിഷ ബാലിഗുഡ മഡ്ഗുഡ സ്വദേശി ബിനാട മല്ലിക് (23) ആണ് മലമ്പുഴ പോലീസിന്റെ പിടിയിലായത്. മലമ്പുഴ ആരക്കോട് പറമ്പില്‍ റെയില്‍വേ ട്രാക്കിന് സമീപത്തെ സിമന്റ് കട്ട നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയാണ് ഇയാള്‍. ഫോണില്‍ സംസാരിക്കവേയാണ് ഒഡിഷയിലെ കാമുകിയുമായി ഇയാള്‍ പിണങ്ങിയത്. മദ്യ ലഹരിയിലായിരുന്ന യുവാവ് ആദ്യം തന്റെ ശരീരത്തില്‍ കുപ്പിച്ചില്ലുപയോഗിച്ചു മുറിവേല്‍പ്പിച്ചു. പിന്നീട് മരത്തടി വലിച്ചുകൊണ്ടുപോയി റെയില്‍പാളത്തില്‍ വച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. 2.40ന് കടന്നു പോകേണ്ടിയിരുന്ന വിവേക് എക്സ്പ്രസ് ഇവിടെയെത്തിയപ്പോള്‍ ലോക്കോ പൈലറ്റ് മരത്തടി കണ്ടതോടെ ട്രെയിന്‍ നിര്‍ത്തി. ഇത് എടുത്ത് മാറ്റിയാണ് ട്രെയിന്‍ കടന്നുപോയത്. ആനകള്‍ ട്രാക്ക് മുറിച്ചുകടക്കാന്‍ സാധ്യതയുള്ള സ്ഥലമായതിനാല്‍ ട്രെയിന്‍ വളരെ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. ദൂരെ മാറിയിരുന്ന് ഇത് ശ്രദ്ധിച്ച ബിനാട മല്ലിക് വീണ്ടുമെത്തി…
Read Moreഎടിഎം ഉപയോഗം: എണ്ണം കൂടിയാൽ കാശു പോകും; സൗജന്യ ഇടപാടുകള്‍ക്ക് ശേഷം പണം പിന്‍വലിക്കണമെങ്കില്‍ 23 രൂപ നല്‍കണം
കോട്ടയം: എടിഎം സര്‍വീസ് ചാര്‍ജുകളില്‍ നിരക്ക് വര്‍ധന നിലവില്‍വന്നു. സൗജന്യ സേവനങ്ങള്‍ക്കുശേഷം നടത്തുന്ന ഇടപാടുകള്‍ക്കുള്ള ചാര്‍ജാണ് ആര്‍ബിഐ വര്‍ധിപ്പിച്ചത്. രണ്ട് രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. അതായത് എടിഎമ്മില്‍നിന്ന് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം പണം പിന്‍വലിക്കണമെങ്കില്‍ 23 രൂപ നല്‍കണം. സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണം ഗ്രാമ-നഗരങ്ങള്‍ക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ഗ്രാമീണ മേഖലകളില്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ അഞ്ച് ഇടപാടുകള്‍ സൗജന്യമാണെങ്കില് നഗരങ്ങളില്‍ മൂന്ന് ഇടപാടുകളേ സൗജന്യമായി ലഭിക്കുകയുള്ളൂ. എടിഎം കൗണ്ടര്‍ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനം നടപ്പാക്കുന്നതിനും വലിയ ചെലവ് വരുന്നതിനാലാണ് ആര്‍ബിഐ നിരക്ക് വര്‍ധനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. മറ്റ് ബാങ്കുകളും നിരക്ക് വര്‍ധിപ്പിച്ചുകഴിഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക് രണ്ടു രൂപ വര്‍ധിപ്പിച്ചു. പിഎന്‍ബി ബാങ്ക് ഫിനാന്‍ഷ്യല്‍ ട്രാന്സാക്ഷന് നിരക്ക് 23 രൂപയായും നോണ്‍ ഫിനാന്‍ഷ്യല്‍ ട്രാന്സാക്ഷന് നിരക്ക് പതിനൊന്നു രൂപയായും വര്‍ധിപ്പിച്ചു. ഇന്‍ഡസ് ഇന്‍ഡ് ബാങ്കും നിരക്ക് 23 രൂപയായി…
Read Moreക്രൂര ലൈംഗിക വൈകൃതത്തിന് ഇരയായ എട്ടാംക്ലാസുകാരി ഏഴാഴ്ച ഗർഭിണി; അമ്മയുടെ പരാതിയിൽ അച്ഛൻ അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: എട്ടാം ക്ലാസുകാരി ഏഴാഴ്ച ഗർഭിണിയായ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. പത്തനംതിട്ടയിലാണ് നാടിനെ നടുക്കിയ സംഭവം. കുട്ടിയുടെ പിതാവായ കട്ടപ്പന സ്വദേശിയായ 43 കാരനാണ് അറസ്റ്റിലായത്. ഞെട്ടലോടെ അയൽവാസികൾ,. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 14 കാരിയുമായി അമ്മ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്കെത്തുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ ഡോക്ടർമാർ കുട്ടിയെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ലാബിൽ നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടി ഏഴ് ആഴ്ച ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ പിതാവിനെ അറസ്റ്റുചെയ്തത്.
Read Moreനിരന്തരമായി ശല്യം ചെയ്തു, സഹിക്കാതെ വന്നപ്പോൾ പോലീസിൽ പരാതി നൽകി: നീലു സ്വര്‍ഗം എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പ്രമുഖ സീരിയല്‍ നടിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കൊച്ചി: പ്രമുഖ സീരിയല്‍ നടിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം പറവൂര്‍ സ്വദേശി ശരത് ഗോപാലി(20)നെയാണ് കൊച്ചി സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പറവൂരിലെ സ്വകാര്യ കോളജില്‍ മൂന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ഥിയാണ്. സോഷ്യല്‍ മീഡിയയില്‍നിന്നും ശേഖരിക്കുന്ന ഫോട്ടോകളാണ് പ്രതി മോര്ഫിംഗിനായി ഉപയോഗിച്ചിരുന്നത്. പ്ര തിയുടെ നിരന്തരമായ ശല്യം സഹിക്കാതെ കഴിഞ്ഞ ജനുവരിയിലാണ് നടി പോലീസില്‍ പരാതി നല്‍കിയത്. നീലു സ്വര്‍ഗം എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു ശരത് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അന്വേഷണത്തില്‍ ശരതിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. പിന്നാലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ഷമീര്‍ ഖാന്റെ നേതൃത്വത്തിലുളള സംഘം പറവൂര്‍ മനക്കപ്പടിയില്‍ നിന്നും ശരതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreമരിച്ചു കിടന്ന ദമ്പതികളുടെ കൈകളിൽ കത്തി; മുറിയിൽ നിന്ന് ശബ്ദം കേട്ടിരുന്നതായി സമീപവാസികൾ; കുവൈറ്റിൽ മലയാളി ദമ്പതികൾ മരിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളിങ്ങനെ…
കുവൈറ്റ് സിറ്റി: കുവൈറ്റ് അബ്ബാസിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എറണാകുളം പെരുമ്പാവൂര്‍ മണ്ണൂര്‍ സ്വദേശി ബിന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി ബന്ധുക്കൾ. കണ്ണൂർ സ്വദേശി സൂരജ്, പെരുന്പാവൂർ കീഴില്ലം സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സാണ് സൂരജ്. ഡിഫന്‍സിൽ നഴ്സാണ് ബിൻസി. അബ്ബാസിയായിലെ ഫ്ലാറ്റിൽ വ്യാഴാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു. ഇരുവരും വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. തമ്മിൽ തർക്കിക്കുന്നതും മറ്റും സമീപത്ത് താമസിക്കുന്നവർ കേട്ടിരുന്നു. രാവിലെ കെട്ടിട കാവൽക്കാരൻ വന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഇരുവരും ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ്.
Read Moreസ്പായുടെ മറവില്‍ അനാശാസ്യം; 11 മലയാളി സുന്ദരികൾ കൊച്ചിയിൽ പിടിയിൽ; വൈറ്റിലയിലെ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു അനാശാസ്യം
കൊച്ചി: സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ 11 യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലിലെ സ്പായുടെ മറവിലാണ് ഇവർ അനാശാസ്യം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിൽ ലഹരിയിടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും ഡാന്‍സാഫ് സംഘവും പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന 11 യുവതികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യംചെയ്തുവരികയാണ്. കസ്റ്റഡിയിലുള്ള 11 പേരും മലയാളികളാണെന്ന് പോലീസ് പറഞ്ഞു. സൗത്ത് എസിപിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധന രണ്ടുമണിക്കൂറിലേറെ നീണ്ടു. കൊച്ചി നഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. എന്നാല്‍ ആര്‍ക്ടിക് ഹോട്ടലിൽ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കൾ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.
Read Moreപതിമൂന്ന് കാരിയോട് അധ്യാപികയ്ക്ക് പ്രണയം; കൂട്ടിയെ തട്ടിക്കൊണ്ടുപോയി ആറ്ദിവസത്തോളം പീഡിപ്പിച്ചു; നടുക്കുന്ന സംഭവം ഗാന്ധിനഗറിൽ
ഗാന്ധിനഗർ: പതിമൂന്നുകാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുട്ടിയോട് പ്രണയം തോന്നിയ അധ്യാപിക കുട്ടിയെ തട്ടിക്കൊണ്ടുപോയി ആറ് ദിവസത്തോളം പീഡിപ്പിക്കുകയായിരുന്നു. പോക്സോ, പീഡനം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകളാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രിൽ 25നാണ് ഇരുവരെയും കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജയ്പുരിൽ നിന്ന് ആഡംബര ബസിൽ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് സൂറത്ത് പോലീസ് ബസ് തടഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.
Read Moreഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും സിപിഎം ഭയപ്പെടുന്നു; എൽഡിഎഫ് സർക്കാരിന്റേത് ക്രെഡിറ്റ് അടിക്കാനുള്ള ശ്രമമെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും സിപിഎം ഭയപ്പെടുന്നു. ഇതിനാലാണ് പ്രതിപക്ഷ നേതാവിനെ വിഴിഞ്ഞം തുറുമുഖ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ. എൽഡിഎഫ് സർക്കാരിന്റേത് ക്രെഡിറ്റ് അടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് ഉമ്മൻ ചാണ്ടി ഒരു കല്ല് മാത്രമേ ഇട്ടുള്ളു എന്ന് സിപിഎം പറയുന്നത് പച്ചക്കള്ളം. പദ്ധതിക്കായി പല അനുമതികളും വാങ്ങിയെടുത്തത് ഉമ്മൻ ചാണ്ടിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേസമയം വിഴിഞ്ഞം തുറമുഖം യാദാർഥ്യമായത് ഉമ്മൻ ചാണ്ടി വിചാരിച്ചതുകൊണ്ടെന്ന് കോവളം എംഎൽഎ എം.വിൻസെന്റ് പറഞ്ഞു. വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന് മുൻപ് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Moreസുരേഷ്ഗോപിക്കും മോഹന്‍ലാലിനും കിട്ടിയ നീതി വേടന് ലഭിച്ചില്ല: വേടനപ്പോലെ ഒരാളുടെ പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ കൂറച്ചുകൂടി സൂക്ഷ്മത വേണമായിരുന്നു
കൊച്ചി: വേടനെതിരായ പുലിപ്പല്ല് കേസിൽ മലക്കം മറിഞ്ഞ് മന്ത്രി എ.കെ.ശശീന്ദ്രന്. കേസ് സ്വാഭാവിക നടപടിയെന്ന മുൻ നിലപാട് മന്ത്രി തിരുത്തി. കേസ് സങ്കീർണമാക്കിയതിലെ അതൃപ്തി മന്ത്രി പരസ്യമായി പ്രകടിപ്പിച്ചു. വേടൻ സാമൂഹ്യബോധമുള്ള രാഷ്ട്രീയ ബോധമുള്ള കലാകാരനാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തിന്റെ വികാരം മാനിക്കാനുള്ള ബാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. സുരേഷ്ഗോപിക്കും മോഹന്‍ലാലിനും കിട്ടിയ നീതി വേടന് ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. വേടനെപ്പോലുള്ള ഒരാളുടെ പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ കൂറച്ചുകൂടി സൂക്ഷ്മത വേണമായിരുന്നു. അക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായോ എന്ന് പരിശോധിക്കണം. തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ സ്വീകരിക്കുന്നതിന് തടസമില്ല. കേസ് കേന്ദ്ര നിയമപ്രകാരം എടുത്തതാണ്. നിയമങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു, വേടനെതിരെ പുലിപ്പല്ല് കേസെടുത്തത്തിൽ ആഭ്യന്തര അന്വേഷണമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കേസിൽ വേടന്റെ അറസ്റ്റിനെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് മന്ത്രി ആദ്യം സ്വീകരിച്ചിരുന്നത്. മന്ത്രിയുടെ നിലപാട് മാറ്റത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ടെന്നാണ്…
Read More