ഗാന്ധിനഗർ: പതിമൂന്നുകാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.
കുട്ടിയോട് പ്രണയം തോന്നിയ അധ്യാപിക കുട്ടിയെ തട്ടിക്കൊണ്ടുപോയി ആറ് ദിവസത്തോളം പീഡിപ്പിക്കുകയായിരുന്നു. പോക്സോ, പീഡനം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകളാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രിൽ 25നാണ് ഇരുവരെയും കാണാതായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജയ്പുരിൽ നിന്ന് ആഡംബര ബസിൽ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് സൂറത്ത് പോലീസ് ബസ് തടഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.