കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും സിപിഎം ഭയപ്പെടുന്നു. ഇതിനാലാണ് പ്രതിപക്ഷ നേതാവിനെ വിഴിഞ്ഞം തുറുമുഖ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ. എൽഡിഎഫ് സർക്കാരിന്റേത് ക്രെഡിറ്റ് അടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് ഉമ്മൻ ചാണ്ടി ഒരു കല്ല് മാത്രമേ ഇട്ടുള്ളു എന്ന് സിപിഎം പറയുന്നത് പച്ചക്കള്ളം. പദ്ധതിക്കായി പല അനുമതികളും വാങ്ങിയെടുത്തത് ഉമ്മൻ ചാണ്ടിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം വിഴിഞ്ഞം തുറമുഖം യാദാർഥ്യമായത് ഉമ്മൻ ചാണ്ടി വിചാരിച്ചതുകൊണ്ടെന്ന് കോവളം എംഎൽഎ എം.വിൻസെന്റ് പറഞ്ഞു. വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന് മുൻപ് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.