രണ്ടു വര്‍ഷം മുമ്പ് ഈ ഗുഹ കണ്ടെത്തിയിരുന്നെങ്കിലും..! ലോകത്തിലെ ഏറ്റവും നീളമുള്ള മണല്‍ക്കല്ല് ഗുഹ മേഘാലയയില്‍; നീളം 24 കിലോമീറ്റര്‍

ഷി​ല്ലോം​ഗ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മു​ള്ള മ​ണ​ൽ​ക്ക​ല്ല് ഗു​ഹ മേ​ഘാ​ല​യ​യി​ൽ ക​ണ്ടെ​ത്തി. 24,583 മീ​റ്റ​റാ​ണ് ഗു​ഹ​യു​ടെ നീ​ളം. ര​ണ്ടു വ​ർ​ഷം മു​ന്പ് ഈ ​ഗു​ഹ ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഈ ​വ​ർ​ഷം മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഗു​ഹ​യു​ടെ വ​ലി​പ്പം അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​ത്.

നി​ല​വി​ൽ ഏ​റ്റ​വും നീ​ള​മു​ണ്ടാ​യി​രു​ന്ന മ​ണ​ൽ​ക്ക​ല്ല് ഗു​ഹ വെ​ന​സേ​ല​യി​ലെ കു​യേ​വ ഡെ​ൽ സ​മാ​ൻ ഗു​ഹ​യാ​യി​രു​ന്നു. 18,200 മീ​റ്റ​റാ​യി​രു​ന്നു ഈ ​ഗു​ഹ​യു​ടെ നീ​ളം. എ​ന്നാ​ൽ ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യ ഗു​ഹ​യ്ക്ക് ഇ​തി​നേ​ക്കാ​ൾ 6000 മീ​റ്റ​റി​ൽ അ​ധി​കം നീ​ളം കൂ​ടു​ത​ലാ​ണ്.

മേ​ഘാ​ല​യ അ​ഡ്വ​ൻ​ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഗു​ഹ​യി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. യു​കെ, അ​യ​ർ​ല​ൻ​ഡ്, റൊ​മാ​നി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, പോ​ള​ണ്ട്, നെ​ത​ർ​ല​ൻ​ഡ്സ്, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ര്യ​വേ​ക്ഷ​ക​ർ ഗു​ഹ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Related posts