ചെങ്ങന്നൂർ: എടിഎം തട്ടിപ്പുകൾ ചെങ്ങന്നൂരിൽ വ്യാപകമാകുന്നു. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളാണ് കബളിപ്പിക്കപ്പെടുന്നവരിൽ ഏറെയും. കഴിഞ്ഞ ഒരു മാസത്തിനിടെ ചെങ്ങന്നൂരിൽ 20 ഓളം സംഭവങ്ങളാണ് ഇത്തരത്തിൽ ഉണ്ടായത്. ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന എസ്ബിഐ സിഡിഎം കേന്ദ്രമാക്കിയാണ് തട്ടിപ്പുകൾ എല്ലാം നടന്നിരിക്കുന്നത്.
ഇന്നലെ പന്തളത്തെ മൊബൈൽ കടയിലെ ജീവനക്കാരനായ ബംഗാൾ സ്വദേശി രാകേഷ് ഹസൻ (22) ആണ് തട്ടിപ്പിന് ഇരയായത്. ഇയാളിൽ നിന്നും 13000 രൂപയാണ് സംഘം തട്ടിയെടുത്തത്.കഴിഞ്ഞ ദിവസം ബീഹാർ സ്വദേശിയിൽ നിന്ന് 40000 രൂപയും തട്ടിയെടുത്തിരുന്നു. കബളിപ്പിക്കപ്പെട്ട ഇതര സംസ്ഥാനക്കാരിൽ ആർക്കും തന്നെ പണി മിടപാടിൽ വലിയ അറിവുള്ളവർ അല്ല.
എറ്റിഎം സിഡിഎമ്മിന് മുൻപിൽ നിലയുറപ്പിക്കുന്ന ഇതര സംസ്ഥാന തട്ടിപ്പ് സംഘം ഇവരെ സഹായിക്കാൻ എന്ന വ്യാജേന അടുത്ത് കൂടുകയും തട്ടിപ്പ് നടത്തുകയുമാണ് പതിവ്. കാർഡ് ഉടമയിൽ നിന്നും വാങ്ങുന്ന സംഘം ഇടപാടിന് ശേഷം വീണ്ടും കാർഡ് മെഷീനിൽ ഇട്ടിട്ടാണ് ഉടമയ്ക്ക് തിരികെ നൽകുക.
ഈ സമയം കൊണ്ട് പിൻ നന്പരും ഇവർ ഹൃദിസ്ഥമാക്കിയിരിക്കും. തുടർന്ന് ഇവർ ഇടപാട് നടത്തുന്നെന്ന വ്യാജേന കാർഡ് ഉടമയെ മടക്കി അയക്കുകയും പണം തട്ടിയെടുക്കുകയുമാണ് പതിവ്.കാർഡ് വാങ്ങിയ ശേഷം മറ്റൊരു കാർഡ് തിരികെ നൽകിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തട്ടിപ്പിന് ഇരയായവരിൽ ചിലർ മാത്രമാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. മറ്റുള്ളവർ ബാങ്കിൽ പരാതി നൽകിയ ശേഷം മടങ്ങുകയാണ് പതിവ്.
ചെങ്ങന്നൂർ എടിഎം തട്ടിപ്പ്: പ്രതികളിൽ ഒരാളുടെ ദൃശ്യം ലഭിച്ചു
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന എസ്ബിഐ സിഡിഎം കേന്ദ്രമാക്കി നടന്ന തട്ടിപ്പിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ ദൃശ്യം ലഭിച്ചതായി പോലീസ് അറിയിച്ചു.പരാതി ലഭിച്ചതിനെ തുടർന്ന് സിസിറ്റിവി പരിശോധിച്ചപ്പോഴാണ് ദൃശ്യം ലഭ്യമായത്. പന്തളത്തെ മൊബൈൽ കടയിലെ ജീവനക്കാരനായ ബംഗാൾ സ്വദേശി രാകേഷ് ഹസൻ (22) ആണ് തട്ടിപ്പിന് ഇരയായത്. ഇയാളിൽ നിന്നും 13000 രൂപയാണ് സംഘം തട്ടിയെടുത്തത്.