എനിക്ക് എന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ മാ​ത്രം മതി..! നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾക്കായി സോഷ്യൽ മീഡിയയിൽ നിറകണ്ണു കളോടെയുള്ള വിഷ്ണുവിന്‍റെ അഭ്യർഥനയ്ക്ക് ഫലം; വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ സ​മീ​പത്ത് നിന്ന് രേഖകൾ തിരികെ കിട്ടി

നഷ്ടപ്പെട്ട തന്‍റെ സർട്ടിഫിക്കറ്റുകൾക്കായി നിറകണ്ണുകളായി സോഷ്യൽ മീഡിയയിൽ പറഞ്ഞ ആ വാക്കുകളുടെ വേദന ബാഗ് കൊണ്ടുപോയവരും കണ്ടു കാണുമോ? ഗൂഢല്ലൂർ സ്വദേശ വിഷ്ണു പ്രസാദിന്‍റെ കരച്ചിലിനും പ്രാർഥനയ്ക്കും ഒടുവിൽ ഫലം കണ്ടു. ന​ഷ്ട​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റു രേ​ഖ​ക​ളും തി​രി​ച്ചു​കി​ട്ടി.

ഞാ​യ​റാ​ഴ്ച തൃ​ശൂ​രി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലി​രി​ക്കു​മ്പോ​ഴാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള​ട​ങ്ങി​യ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത്. ജ​ര്‍​മ​ന്‍ ക​പ്പ​ലി​ല്‍ ജോ​ലി ല​ഭി​ച്ച വി​ഷ്ണു ഒ​റി​ജി​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഹാ​ജ​രാ​ക്കാ​നാ​യി ക​മ്പ​നി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഇ​ത്.

തൃ​ശൂ​ര്‍ വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ബാ​ഗ് തി​രി​കെ ല​ഭി​ച്ച​തെ​ന്ന് വി​ഷ്ണു പ​റ​ഞ്ഞു. തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ കാ​ത്തി​രി​പ്പു​മു​റി​യി​ല്‍ നി​ന്നാ​ണ് ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത്. പോ​ലീ​സി​ലി​ല്‍ പ​രാ​തി ന​ല്‍​കി നാ​ല് ദി​വ​സ​ത്തോ​ളം അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ബാ​ഗ് ല​ഭി​ച്ചി​രു​ന്നി​ല്ല. പാ​സ്‌​പ്പോ​ര്‍​ട്ടും ക​പ്പ​ലി​ല്‍ യാ​ത്ര ചെ​യ്യാ​നു​ള്ള അ​നു​മ​തി​യു​മ​ട​ക്കം ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു. ഈ ​ഒ​റി​ജി​ന​ല്‍ രേ​ഖ​ക​ള്‍ കാ​ണി​ച്ചാ​ലെ ജോ​ലി ല​ഭി​ക്കു​മാ​യി​രു​ന്നു​ള്ളൂ.

ഇ​തോ​ടെ വി​ഷ്ണു​വി​ന്‍റെ ബാ​ഗ് മോ​ഷ​ണം പോ​യ വി​വ​ര​മ​ട​ങ്ങി​യ വാ​ര്‍​ത്ത സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചു. സി​നി​മാ താ​ര​ങ്ങ​ള​ട​ക്കം വി​ഷ്ണു​വി​ന് വേ​ണ്ടി രം​ഗ​ത്തെ​ത്തി. ബാ​ഗ്‌ ആ​രെ​ടു​ത്താ​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ മാ​ത്രം തി​രി​ച്ചേ​ല്‍​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വി​ഷ്ണു​വി​ന്‍റെ അ​ഭ്യ​ർ​ഥ​ന. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബാ​ഗ് തൃ​ശൂ​രി​ൽ നി​ന്ന് ത​ന്നെ ല​ഭി​ച്ച​ത്.

Related posts