മരങ്ങാട്ടുപിള്ളി പോലീസ് സ്‌റ്റേഷന്‍ ‘ഭരിക്കാന്‍ ചൈത്ര തെരേസ് ജോണ്‍ ഐപിഎസ്; ഒരു വനിത സ്‌റ്റേഷനിലെ പ്രധാന കസേരയിലെത്തുന്നത് സ്‌റ്റേഷന്റെ ചരിത്രത്തില്‍ ഇതാദ്യം

4713

കു​റ​വി​ല​ങ്ങാ​ട്: 2015 ഐ​പി​എ​സ് ബാ​ച്ചി​ൽ മി​ക​ച്ച ഓ​ൾ റൗ​ണ്ട് വ​നി​ത പ്രൊ​ബേ​ഷ​ണ​ർ, മി​ക​ച്ച വ​നി​ത ഔ​ട്ട്ഡോ​ർ പ്രൊ​ബേ​ഷ​ണ​ർ എ​ന്നീ പ​ദ​വി​ക​ളി​ൽ തി​ള​ങ്ങി​യ ചൈ​ത്ര തെ​രേ​സ് ജോ​ണ്‍ ഐ​പി​എ​സ് നി​യ​മം കാ​ക്കാ​ൻ മ​ര​ങ്ങാ​ട്ടു​പി​ള്ളി​യി​ൽ. സ്റ്റേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഒരു വ​നി​ത സ്റ്റേ​ഷ​നി​ലെ പ്ര​ധാ​ന ക​സേ​ര​യി​ലെ​ത്തു​ന്ന​ത്. ഐ​പി​എ​സ് കേ​ഡ​ർ ഉ​ദ്യോ​ഗ​സ്ഥ സ്റ്റേ​ഷ​ൻ ഭ​രി​ക്കു​ന്ന​തും ഇ​താ​ദ്യം. ഹൈ​ദ​രാ​ബാ​ദ് നാ​ഷ​ണ​ൽ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ നി​ന്ന് പ്ര​ത്യേ​ക പു​ര​സ്കാ​ര​ത്തോ​ടെ പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് ചൈ​ത്ര ജ​ന​സേ​വ​ന​ത്തി​ലെ​ത്തു​ന്ന​ത്.

കേ​ര​ള കേ​ഡ​റി​ൽ സേ​വ​നം ആ​രം​ഭി​ച്ച് പോ​ലീ​സ് ത​ല​പ്പ​ത്തേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന ഈ ​കോ​ഴി​ക്കോ​ടു​കാ​രി ഐ​എ​എ​സ് സ്വ​പ്ന​ത്തി​ൽ നി​ന്നാ​ണ് ഐ​പി​എ​സ് യാ​ഥാ​ർ​ഥ്യത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. ക​സ്റ്റം​സി​ൽ ചീ​ഫ് ക​മ്മീ​ഷ​ണ​റാ​യ ഡോ. ​ജോ​ണ്‍ ജോ​സ​ഫി​ന്‍റെ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ അ​സി.​ഡ​യ​റ​ക്ട​റാ​യ ഡോ. ​മേ​രി കെ. ​ഏ​ബ്രഹാ​മി​ന്‍റെ​യും മ​ക​ളാ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ ഡോ. ​മ​നോ​ജ് ഏ​ബ്ര​ഹാം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​എ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സം​സ്ഥാ​ന​ത്ത് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തീ​ക​രി​ച്ച ചൈ​ത്ര തേ​രേ​സ ബം​ഗളൂ​രുവി​ൽ നി​ന്നാ​ണ് ത്രി​മെ​യി​ൻ ബി​രു​ദം നേ​ടി​യ​ത്. തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് സോ​ഷ്യോ​ള​ജ​ിയി​ൽ ബി​രു​ദാ​ന​ന്ത​ദ​ര ബി​രു​ദം നേ​ടി​യ​ശേ​ഷം മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ലൂ​ടെ ഐ​പി​എ​സ് നേ​ടു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ സ്റ്റേ​ഷ​നി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ ജ​ന​മൈ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബീ​റ്റ് ഓ​ഫീസ​ർ​മാ​രെ ഫീ​ൽ​ഡി​ൽ നി​യോ​ഗി​ച്ച​ു. മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​വ​ർ​ത്ത​ന​വും ന​ട​പ​ടി​ക​ളും ഉ​റ​പ്പാ​ക്ക​ുമെ​ന്നും ചൈ​ത്ര പ​റ​യു​ന്നു.

Related posts