ക്വ​ട്ടേ​ഷ​ൻ സംഘങ്ങളും മോഷ്ടാക്കളും ഉപേക്ഷിക്കുന്ന ബൈ​ക്കു​ക​ളു​ടെ ശ​വ​പ്പ​റമ്പായി സൗ​ത്ത് ജം​ഗ്ഷ​നി​ലെ മേ​ൽ​പ്പാ​ലം

ചാലക്കുടി: ബൈ​ക്കു​ക​ളു​ടെ ശ​വ​പ്പ​റ​ന്പാ​യി സൗ​ത്ത് ജം​ഗ്ഷ​നി​ലെ മേ​ൽ​പ്പാ​ലം. മേ​ൽ​പ്പാ​ല​ത്തി​നു താ​ഴെ നി​ര​വ​ധി ബൈ​ക്കു​ക​ളാ​ണ് ഉ​ട​മ​ക​ളാ​രെ​ന്ന​റി​യാ​തെ കി​ട​ന്നു ന​ശി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി മേ​ൽ​പാ​ല​ത്തി​നു താ​ഴെ കി​ട​ക്കു​ന്ന ബൈ​ക്കു​ക​ൾ പ​ല​തും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​തെ തു​രു​ന്പെ​ടു​ത്തു ന​ശി​ച്ചു​കൊ​ണ്ടി​രി​ക്ക​യാ​ണ്.

ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​ണ് മേ​ൽ​പ്പാ​ലം. രാ​വി​ലെ ജോ​ലി​ക്കു പോ​കു​ന്ന​വ​ർ ഇ​വി​ടെ വ​ച്ചു പോ​കു​ന്ന ബൈ​ക്കു​ക​ൾ തി​രി​ച്ചു വ​രു​ന്പോ​ഴേ​ക്കും അ​പ്ര​ത്യ​ക്ഷ​മാ​യി ക​ഴി​ഞ്ഞി​രി​ക്കും.

ഇ​വി​ടെ നി​ന്ന് ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ കു​ട്ടി മോ​ഷ്ടാ​ക്ക​ള​ട​ക്കം നി​ര​വ​ധി പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഇ​വി​ടെ നി​ന്ന് മോ​ഷ്ടി​ക്കു​ന്ന ബൈ​ക്കു​ക​ൾ മാ​ല മോ​ഷ​ണം, ക്വ​ട്ടേ​ഷ​ൻ പ​ണി​ക​ൾ എ​ന്നി​വ​ക്ക് ഉ​പ​യോ​ഗി​ച്ച ശേ​ഷം ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്.

ഇ​തു​പോ​ലെ മ​റ്റ് പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും മോ​ഷ​ണം ന​ട​ത്തി​യ ബൈ​ക്കു​ക​ൾ ല​ക്ഷ്യം നേ​ടി​യ​ശേ​ഷം മേ​ൽ​പ്പാ​ല​ത്തി​നു ശേ​ഷം ത​ള്ളു​ക​യും ചെ​യ്യും. ഇ​ത്ത​ര​ത്തി​ലു​ള്ള ബൈ​ക്കു​ക​ളാ​ണ് ഇ​വി​ടെ തു​രു​ന്പെ​ടു​ത്ത് ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് ആ​രു​ടേ​താ​ണെ​ന്നോ ഒ​ന്നും ആ​രും അ​ന്വേ​ഷി​ക്കു​ന്നു​മി​ല്ല.

Related posts

Leave a Comment