ഒരു വര്‍ഷത്തിനിടെ രണ്ടുതവണ കല്യാണം കഴിച്ചു, കുടുംബജീവിതം നൈസായി പോകുന്നതിനിടെ ഫേസ്ബുക്ക് ചതിച്ചു, ഭാര്യമാര്‍ ഫേസ്ബുക്കില്‍ കണ്ടുമുട്ടിയതോടെ അക്കൗണ്ടന്റ് പെട്ടു

ഫേസ്ബുക്ക് പലപ്പോഴും ജീവിതം നശിപ്പിക്കുകയാണ് പതിവ്. ഇവിടെയും ഒരാളുടെ ജീവിതത്തില്‍ വില്ലനായപ്പോള്‍ മറ്റു രണ്ടുപേര്‍ക്ക് വലിയ ചതിയില്‍ നിന്ന് രക്ഷപ്പെടാനായി. രണ്ടുപേരെ കല്യാണം കഴിച്ച വിരുതനെയാണ് ഫേസ്ബുക്ക് കുടുക്കിയത്. ആദ്യ ഭാര്യ രണ്ടാം ഭാര്യയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവ് രണ്ട് കല്യാണം കഴിച്ചതാണെന്ന് രണ്ട് ഭാര്യമാര്‍ക്കും അറിയുമായിരുന്നില്ല.

ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരു സ്വദേശിനിയായ യുവതിക്ക് ഫേസ്ബുക്കില്‍ അപരിചിതയായ ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. അസ്വഭാവികമായി ഒന്നുമില്ലാത്തതിനാല്‍ ഇരുവരും പരിചയത്തിലായി, ചാറ്റിംഗും ആരംഭിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയാണ് തന്നോട് ചാറ്റ് ചെയ്യുന്നതെന്ന് യുവതി മനസിലാക്കി.

അക്കൗണ്ടന്റായ മുകേഷ് 2013ലാണ് മൈസൂര്‍ സ്വദേശിനിയെ വിവാഹം ചെയ്തത്. ഇത് മറച്ചു വച്ച് 2017 ല്‍ ബംഗളൂരുവിലെ കോടതി ജീവനക്കാരിയുമായി മുകേഷ് വീണ്ടും വിവാഹിതനായി. ജോലി സ്ഥലത്തുനിന്ന് മാറി താമസിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അവര്‍ ബംഗളൂരുവില്‍ തന്നെയാണ് താമസിച്ചിരുന്നത്.

മുകേഷ് ശനി, ഞായര്‍ ദിവസങ്ങളില്‍ നാട്ടിലെത്തുമായിരുന്നതിനാല്‍ ഭാര്യയ്ക്കും വീട്ടുകാര്‍ക്കും സംശയമുണ്ടായില്ല. എന്നാല്‍ ഇയാളുടെ ചതി മനസിലാക്കിയ യുവതി ആദ്യവിഹത്തെക്കുറിച്ച് ഇയാളോട് ചോദിച്ചെങ്കിലും ഇയാള്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

Related posts