ചെലവ് കമ്പനി വഹിച്ചു! ഇം​ഗ്ല​ണ്ടി​ൽ ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ 47 മ​ല​യാ​ളി​ക​ൾ മ​ട​ങ്ങിയെത്തി

കൊ​ണ്ടോ​ട്ടി: കോ​വി​ഡ് 19 ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ഇം​ഗ്ല​ണ്ടി​ലെ സൗ​താം​പ്ട്ട​ണ്‍ തീ​ര​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ അ​മേ​രി​ക്ക​ൻ ക​ന്പ​നി​യു​ടെ ആ​ഡം​ബ​ര ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ 47 മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ട​യു​ള്ള 550 ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ മും​ബൈ​യി​ലെ​ത്തി.

ഏ​റെ പ്ര​തി​സ​ന്ധി​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ലാ​ണ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി​യു​ടെ ഇ​ട​പെ​ട​ൽ മൂ​ലം ല​ണ്ട​നി​ലെ ഹീ​ത്രോ വി​മാ​ന​ത്താ​വ​ളം വ​ഴി സം​ഘ​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ മും​ബൈ​യി​ലെ​ത്തി​യ​ത്.

അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ ആ​സ്ഥാ​ന​മാ​യു​ള്ള അ​പ്പോ​ളോ ഗ്രൂ​പ്പ് ഷി​പ്പിം​ഗ് ക​ന്പ​നി​യു​ടെ മാ​ര​ല്ല ലൈ​ൻ ക്രൂ​യി​സ് ആ​ഡം​ബ​ര ക​പ്പ​ലി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ലോ​ക്ക് ഡൗ​ണി​ൽ കു​ടു​ങ്ങി​യ ക​പ്പ​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ കു​ടു​ങ്ങി​യ​ത്.

ക​ന്പ​നി ചാ​ർ​ട്ട​ർ ചെ​യ്ത ടൂ​യി എ​യ​ർ​വെ​യ്സി​ന്‍റെ ര​ണ്ടു വി​മാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു​ള​ള​വ​രെ മും​ബൈ​യി​ലേ​ക്കും ഗോ​വ​യി​ലേ​ക്കു​മാ​യി എ​ത്തി​ച്ച​ത്. ഗോ​വ​യി​ലെ​ത്തി​യ വി​മാ​ന​ത്തി​ൽ 280 പേ​രും, മു​ബൈ വി​മാ​ന​ത്തി​ൽ 270 യാ​ത്ര​ക്കാ​രു​മാ​ണ് എ​ത്തി​യ​ത്.

മു​ബൈ​യി​ലെ ക്വാ​റ​ന്‍റെ​യി​ൻ ക​ഴി​ഞ്ഞ് 23ന് മ​ല​യാ​ളി​ക​ൾ കൊ​ച്ചി​യി​ലെ​ത്തു​ം. 77 രാ​ജ്യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഈ ​പ​ഞ്ച​ന​ക്ഷ​ത്ര ക​പ്പ​ലി​ൽ ജോ​ലി​ക്കാ​രാ​യു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​ന്ത്യ​യ​ട​ക്കം നാ​ലു രാ​ജ്യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​യ​തെ​ന്ന് ക​പ്പ​ൽ ജീ​വ​ന​ക്കാ​ര​ൻ കൊ​ണ്ടോ​ട്ടി മു​തു​വ​ല്ലൂ​ർ സ്വ​ദേ​ശി ലു​ബൈ​ബ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ം ഏർപ്പെടുത്തി​യ​താ​ണ് ക​പ്പ​ലി​ൽ കു​ടു​ങ്ങാ​ൻ കാ​ര​ണം. യാ​ത്ര​ക്കു​ള​ള ചെ​ല​വ് ക​ന്പ​നി ത​ന്നെ​യാ​ണ് വ​ഹി​ച്ച​ത്. മ​ല​യാ​ളി​ക​ള​ട​ക്കം അ​റു​നൂ​റ് ഇ​ന്ത്യ​ക്കാ​രാ​യി​യി​രു​ന്നു കപ്പലിൽ കു​ടു​ങ്ങി​യ​ത്.

ഇ​തി​ൽ 50 പേ​രെ ക​പ്പ​ലി​ൽ ത​ന്നെ തു​ട​ർ ജോ​ലി​ക്ക് നി​ർ​ത്തി ബാ​ക്കി 550 പേ​രെ​യാ​ണ് ക​ന്പ​നി നാ​ട്ടി​ലേ​ക്ക് പോ​രാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, സ്വ​ദേ​ശി​ക​ളാ​ണ് മ​ല​യാ​ളി തൊ​ഴി​ലാ​ളി​ക​ൾ.

ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ നാ​ല് ത​വ​ണ ഇ​വ​രു​ടെ ക​ന്പ​നി വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്ത​പ്പോ​ഴും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​ൽ മു​ട​ങ്ങു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ല​ണ്ട​ൻ എം​ന്പ​സി​യി​ലെ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലെ പി​ഴ​വ് മൂ​ലം മൂ​ന്നു ത​വ​ണ യാ​ത്ര മു​ട​ങ്ങി. ഇ​തെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ ക​പ്പ​ലി​ൽ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ക​ന്പ​നി​യു​ടെ വി​മാ​ന​ത്തി​ന് ഇ​ന്ത്യ​യി​ൽ ഇ​റ​ങ്ങാ​നു​ള്ള അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി​യ​ത്.

Related posts

Leave a Comment