ഞ​ങ്ങ​ളു​ടേ​ത് മാ​റി​നേ​റ്റ് ചെ​യ്ത് വേ​വി​ച്ചെ​ടു​ത്ത ഇ​റ​ച്ചി ആ​യി​രു​ന്നു, അ​തു​കൊ​ണ്ട് കു​ഴ​പ്പ​മി​ല്ല ! റി​യാ​സി​ന് മ​റു​പ​ടി​യു​മാ​യി ചാ​ണ്ടി ഉ​മ്മ​ന്‍…

മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ​യും വീ​ണാ വി​ജ​യ​ന്റെ​യും വി​വാ​ഹ​വാ​ര്‍​ഷി​ക​മാ​യി​രു​ന്നു ക​ട​ന്നു പോ​യ​ത്. വി​വാ​ഹ ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​ങ്കു​വെ​ച്ച് പോ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ പോ​സ്റ്റി​ന് മ​റു​പ​ടി​യു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചാ​ണ്ടി ഉ​മ്മ​ന്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ത​ങ്ങ​ളു​ടേ​ത് മാ​റി​നേ​റ്റ് ചെ​യ്ത വേ​വി​ച്ചെ​ടു​ത്ത ഇ​റ​ച്ചി​യാ​യി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ട് കു​ഴ​പ്പ​മി​ല്ല എ​ന്നു​മാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്.

‘ഇ​ന്ന് വി​വാ​ഹ വാ​ര്‍​ഷി​കം…​അ​സം​ബ​ന്ധ പ്ര​ച​ര​ണ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​വു​ന്ന, ജീ​വ​നു​ള്ള മ​നു​ഷ്യ​ന്റെ പ​ച്ച മാം​സം ക​ടി​ച്ച് തി​ന്നു​മ്പോ​ള്‍ അ​നു​ഭ​വി​ക്കേ​ണ്ട വേ​ദ​ന​യെ, വ​ര്‍​ഷ​ങ്ങ​ളാ​യി പു​ഞ്ചി​രി​യോ​ടെ നേ​രി​ടു​ന്ന എ​ന്റെ പ്രി​യ​പ്പെ​ട്ട​വ​ള്‍.’- എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ണ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം റി​യാ​സ് പ​ങ്കു​വ​ച്ച​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ചാ​ണ്ടി ഉ​മ്മ​നും പ​രോ​ക്ഷ​മാ​യ മ​റു​പ​ടി പോ​സ്റ്റു​മാ​യെ​ത്തി​യ​ത്. ‘ഞ​ങ്ങ​ളു​ടേ​ത് മാ​റി​നേ​റ്റ് ചെ​യ്ത് വേ​വി​ച്ച ഇ​റ​ച്ചി (ഉ​പ്പി​ലി​ട്ട​ത്) ആ​യി​രു​ന്നു. അ​തു​കൊ​ണ്ട് കു​ഴ​പ്പ​മി​ല്ല! ‘ഇ​ങ്ങ​നെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പോ​സ്റ്റ്.

റി​യാ​സി​ന്റെ പോ​സ്റ്റി​ന് താ​ഴെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ദ്ധ്യ​ക്ഷ​ന്‍ റി​ജി​ല്‍ മാ​ക്കു​റ്റി​യും ക​മ​ന്റി​ട്ടി​രു​ന്നു.

‘ഉ​മ്മ​ന്‍​ചാ​ണ്ടി സാ​റി​നും ഒ​രു കു​ടും​ബം ഉ​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ കു​ടും​ബ​ത്തെ പ​ച്ച​യാ​യി കൊ​ത്തി​വ​ലി​ക്കു​ന്ന​തി​ല്‍ താ​ങ്ക​ളും മു​ന്നി​ല്‍ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു’ എ​ന്നാ​ണ് റി​ജി​ല്‍ കു​റി​ച്ച​ത്.

Related posts

Leave a Comment